News Section: പാറക്കടവ്

മരുതോങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അരകോടി ചിലവിൽ സ്വന്തം കെട്ടിടമായി

December 1st, 2018

  നാദാപുരം:മരുതോങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അരകോടി ചിലവിൽ സ്വന്തം കെട്ടിടമായി.എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് 50 ലക്ഷം രൂപ ചെലവഴിച്ച് മരുതോങ്കര പ്രാഥമികരോഗ്യ കേ ന്ദ്രത്തിന് നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനം ഇ.കെ. വിജയൻ എം.എൽ.എ.നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.സജിത്ത്,വൈ. പ്രസിഡന്റ് സി.പി ബാബുരാജ്,വാർഡ് അംഗളായ കെ.ടി മുരളി ബിബിപാറക്കൽ, ടി.പി അശോകൻ ത്രേസ്യമ്മ മാത്യൂ, അബ്ദുൾ ലത്തീഫ് ,മെഡിക്കൽ ഓഫീസർ ഇ.വി ആനന്ദ്ടി.കെ.നാണു കെ.കെ.മോ ഹ ൻദാസ്, മത്...

Read More »

കേരോദയ വെളിച്ചെണ്ണയ്ക്ക് പാറക്കടവില്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു

November 15th, 2018

  നാദാപുരം: വടകര താലൂക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉത്പന്നമായ കേരോദയ വെളിച്ചെണ്ണയുടെ ഔട്ട്‌ലറ്റ് ചെക്യാട് സര്‍വ്വീസ് സഹകണ ബേങ്കിന്റെ പാറക്കടവുള്ള നീതി സ്റ്റോറില്‍ ആരംഭിച്ചു. ചെക്യാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എച്ച്.സഫിയ ഉദ്ഘാടനം നിര്‍വഹിച്ചു. സെസൈറ്റി മാര്‍ക്കറ്റിംഗ് പ്രസിഡണ്ട് കെ.ബാബു അദ്ധ്യക്ഷലനായി. സെക്രട്ടറി കെ.ഷാനിഷ് സ്വാഗതം പറഞ്ഞു. പി.സുരേന്ദ്രന്‍,ഇ.ദാസന്‍,സ.കെ മൊയ്തു,കെ.രമേശന്‍  

Read More »

ആശുപത്രി പരിസരത്ത് കൊതുക് വളര്‍ത്തു കേന്ദ്രം; പാറക്കടവില്‍ ഓവുചാല്‍ ദുരിതമാകുന്നു

November 1st, 2018

നാദാപുരം:  പാറക്കടവ് അങ്ങാടിയിലെ ഡ്രൈനേജ്  ആശുപത്രി പരിസരത്തെ  കൊതുക് വളര്‍ത്തു കേന്ദ്രമാകുന്നു.ആശുപത്രി പരിസരത്താണ് ആരോഗ്യ ഭീക്ഷണി ഉയര്‍ത്തുന്ന ഓവുചാല്‍ നാട്ടുകാര്‍ക്ക് ദുരിതമാകുന്നത്. പേരോട്-പാറക്കടവ്-ചെറ്റക്കണ്ടി  റോഡ്‌ വികസനത്തിന്റെ ഭാഗമായി പുതുക്കിപണിഞ്ഞ   ഓവുചാലാണ് കൊതുക് വളര്‍ത്തു കേന്ദ്രമായത്. പാറക്കടവ് ഹെല്‍ത്ത് സെന്റ്റര്‍ പരിസരത്താണ്  പാതിവഴിയില്‍ നിലച്ച ഓവുചാല്‍. നിര്‍മാണം പൂര്‍ത്തിയാക്കി  കോണ്‍ഗ്രീറ്റ് സ്ലാബ് സ്ഥാപിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.

Read More »

റോഡില്‍ സ്‌ഫോടക വസ്തു എറിഞ്ഞ് പരിഭ്രാന്തിപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

October 20th, 2018

നാദാപുരം: ചെക്യാട് റോഡില്‍ സ്‌ഫോടക വസ്തു എറിഞ്ഞ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചെക്യാട് അന്ത്യേരി റോഡില്‍ കഴിഞ്ഞ ദിവസം സ്‌ഫോടക   വസ്തു എറിഞ്ഞ  ബിനുവിനെയാണ്(37) വളയം പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെ അന്ത്യേരി ലക്ഷം വീട് കോളനിക്ക് സമീപത്തെ റോഡിലാണ്  സ്‌ഫോടക വസ്തു ഉഗ്ര ശബ്ധത്തില്‍ പൊട്ടിത്തെറിച്ചത്. സംഭവ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച നൂലിന്‍റെയും, കടലാസിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി .തുടര്‍ന്നാണ്‌ പ്രതിയെ കണ്ടെത്തിയത്.

Read More »

ഹർത്താൽ അറിയാതെ പാറക്കടവ് അങ്ങാടി

October 18th, 2018

നാദാപുരം: ഹർത്താലൊന്നും ഈ അങ്ങാടി അറിയാറില്ല. പതിവ് കാഴ്ചയാണ് വ്യാഴ്ച്ചയും പാറക്കടവ് അങ്ങാടിക്ക്. രാഷ്ട്രീയ പാർട്ടി കളുടെയും മറ്റ് സംഘടനകളുടെയും ഗൗരവം കുറഞ്ഞ ആവശ്യത്തിനുള്ള ഹർത്താലുകളോട് ഈ അങ്ങാടി മുഖം തിരിഞ്ഞാണ് നിൽക്കാറുള്ളത്. പതിവ് പോലെ പച്ചക്കറി കടകൾ മുതൽ ജ്വല്ലറികൾ വരെ സജീവമാണ് ഈ ഹർത്താൽ ദിനത്തിലും. മുസ്ലിം ലീഗിന് നല്ല സ്വാധീനമുള്ള പ്രദേശമാണിത്. വടകര താഴെ അങ്ങാടിയുടെ അതേ സമീപനമാണ് ഹർത്താലിനോട് ഇവർക്കും. എന്നാൽ മുസ്ലിം ലീഗ് ഹർത്താലുകൾക്ക് ഈ അങ്ങാടി ചിലപ്പോൾ അടഞ്ഞ് കിടക്കാറുണ്ടെന്ന് മറു പക്ഷം പറയുന്നു.

Read More »

ഈയ്യൻകോഡില്‍ ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ മതിൽ തകര്‍ന്നു വീണു

October 9th, 2018

നാദാപുരം: ഈയ്യൻകോഡില്‍  ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയില്‍  മതിൽ പൊട്ടിവീണു. മുറിച്ചാണ്ടി ഹമീദിന്റെ വീടിന്റെ മുൻഭാഗത്തെ മെയിൻ മതിലാണ് നിലംപൊത്തി വീണത്. രാത്രി ആയതിനാൽ  വൻ അപകടം ഒഴിവായി. ഏകദേശം 25000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തല്‍.

Read More »

കായലോട്ട് താഴ ഭൂ സമരം; കോൺഗ്രസ്സ് പാറക്കടവിൽ സായാഹ്ന ധർണ്ണ നടത്തി

October 4th, 2018

നാദാപുരം:  കായലോട്ട് താഴയിലെ മൂന്നുറേക്കറോളം വരുന്ന കൃഷിഭൂമിയും താമസസ്ഥലങ്ങളും  കൈവശക്കാർക്ക് തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ചെക്ക്യാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പാറക്കടവിൽ സായാഹ്ന  ധർണ്ണ നടത്തി.  പത്തു വർഷക്കാലമായി ഈ പ്രദേശത്തെ നൂറുകണക്കിന് താമസക്കാരുടെ കൈവശാവകാശം അകാരണമായി തടഞ്ഞു വെച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ആദിവാസി കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് മാക്കൂൽ കേളപ്പൻ കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് എൻ.കെ. കുഞ്ഞിക്കേളു അദ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി മോഹനൻ ...

Read More »

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് മെഷീൻ നൽകി

October 3rd, 2018

നാദാപുരം : മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയും എം.പി ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് സി.എച്ച് സെന്ററിന്റെ സഹകരണത്തോടെ ഡയാലിസിസ് മെഷീൻ നൽകി . പാറക്കടവിൽ ആരംഭിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് ജാതിയേരിയിലെ പ്രവാസി വ്യാപാര പ്രമുഖനായ അരിങ്ങാട്ടിൽ സൂപ്പി ഹാജി നൽകുന്ന ഡയാലിസിസ് മെഷീന്റെ 6.5 ലക്ഷം രൂപയുടെ ചെക്ക് ജാതിയേരിയിൽ നടന്ന ചടങ്ങിൽ ഡയാലിസിസ് സെന്റർ ജ.സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ഏറ്റുവാങ്ങി. ടിഎംവി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ടി.ടി.കെ ഖാദർ ഹാജി, സി.സി ജാതിയേരി, ജമാൽ കല്ലാച്ചി, വി.വ...

Read More »

കോടികളുമായി കരാറുകാർ മുങ്ങി; ആദിവാസി കോളനികളുടെ സമഗ്ര വികസന പദ്ധതി അട്ടിമറിച്ചതായി ആരോപണം

September 25th, 2018

നാദാപുരം :കോഴിക്കോട് ജില്ലയിലെ ആദിവാസി കോളനികളുടെ സമഗ്ര വികസനത്തിന് കേന്ദ്രസർക്കാർ അനുവദിച്ച 10 കോടി രൂപ അട്ടിമറയ്ക്കാൻ സർക്കാർ ശ്രമം . കരാർ ഏറ്റെടുത്ത് 2 വർഷം കഴിഞ്ഞിട്ടും  യാതൊരു പണിയും ഇതുവരെ പൂർത്തികരിക്കാൻ സാധിച്ചിട്ടില്ല . ചില റോഡിന്റെ പണി മാത്രമാണ് തുടങ്ങിവെച്ചത് .  ഒമ്പത് മാസത്തൊളമായി  അതും നിർത്തി വെച്ചിരിക്കുകയാണ് .   ഇതിനിടയിൽ നാലു കോടിയോളം രൂപ  കരാർറുകാർക്ക് നൽകുകയും ചെയ്തിട്ടുണ്ട്  . കുറ്റല്ലൂർ 1.8, കോടിയും വായാട് 1.75, കോടിയും മാടാഞ്ചേരി 1.40, കോടിയും പന്നിയേരി 1 കോടിയുമാണ് വകയിരുത്തിയിരുന്ന...

Read More »

പുല്ലുവാ പുഴ വരണ്ടു മലയോരത്ത് ആശങ്ക; വിഷ്ണുമംഗലം പദ്ധതിയിൽ കുടിവെള്ളം മുട്ടുമോ?

September 16th, 2018

നാദാപുരം: മയ്യഴി പുഴയുടെ പ്രഭവകേന്ദ്രമായ പുല്ലു വാ പുഴയിലെ വെള്ളം കൊടും ചൂടിൽ വറ്റിവരളുന്നത് ആശങ്കക്കിടയാക്കുന്നു. ആഴ്ചകൾക്ക് മുമ്പ് കുത്തിയൊഴുകി സംഹാര താണ്ഡവമാടിയ പുഴയിലെ നീരൊഴുക്ക് ആരെയും അതിശയിപ്പിക്കും വിധം കുത്തനെ കുറയുകയുണ്ടായി. പുഴയിൽ എങ്ങും പ്രളയത്തിൽ ഒലിച്ചിറങ്ങിയ പാറക്കൂട്ടങ്ങളും മണൽ കൂമ്പാരങ്ങളുമാണ്. പുഴയെ ആശ്രയിച്ച് കിടക്കുന്ന നിരവധി കുടിവെള്ള പദ്ധതികൾ നിലവിലുണ്ട്. വെയിൽ കനക്കുന്നത്  ഇത്തരം കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. തുലാവർഷ മഴ അന്യമാവുകയയാണെങ്കിൽ കടുത്ത ജല ദൗർലഭ്യ...

Read More »