News Section: പുറമേരി

വിഷ്ണുമംഗലം ബണ്ടില്‍ നീരൊഴുക്ക് നിലച്ചു; കുടിവെള്ളവിതരണം പൂര്‍ണമായി മുടങ്ങി

April 20th, 2019

നാദാുരം: വിഷ്ണുമംഗലം ബണ്ടിന് സമീപത്ത് നീരൊഴുക്ക് നിലച്ചതോടെ നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുട്ടി.പമ്പിങ് സാധ്യമാകാത്തതിനെ തുടര്‍ന്നാണ് കുടിവെള്ളവിതരണം പൂര്‍ണ്ണമായും നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഒഞ്ചിയം,ചോറോട്,ഏറാമല,അഴിയൂര്‍,വില്യാപ്പള്ളി,എടച്ചേരി,പുറമേരി തുടങ്ങി ഏഴ് പഞ്ചായത്തുകളിലും,വടകര ബീച്ച് മേഖലകളിലുമാണ് കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങിയത്. വേനല്‍ മഴ ലഭിക്കാത്തതിനാല്‍ അടുത്തൊന്നും വിഷ്ണുമംഗലം ബണ്ടില്‍ നിന്ന് കുടിവെള്ളം വിതരണം ചെയ്യാന്‍ സാധിക്കുക്കയില്ല.     ...

Read More »

എയിംസ്  പി.എസ്സ്.സി  കോച്ചിംഗ്സെന്ററിലെ  യൂണിവേഴ്സിറ്റി അസിസ്റ്റൻറ് ബാച്ച് ഏപ്രില്‍ ഒന്നിന് ആരംഭിക്കും

March 29th, 2019

കല്ലാച്ചി: വടകര കല്ലാച്ചി എന്നിവിടങ്ങളില്‍ പ്രവര്ത്തിരക്കുന്ന എയിംസ്  പി.എസ്സ്.സി  കോച്ചിംഗ്സെന്ററിലെ  യൂണിവേഴ്സിറ്റി അസിസ്റ്റൻറ് ക്രാഷ് ബാച്ചിന്റെ പരിശീലന ക്ലാസ് ഏപ്രില്‍ ഒന്നിന് ആരംഭിക്കുമെന്ന് സെന്‍റര്‍  അധികൃതര്‍ അറിയിച്ചു. ജൂണ്‍ 15 നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് മുന്നോടിയായുള്ള പരിശീലന ക്ലാസ് ഏപ്രില്‍,മേയ് തുടങ്ങിയ രണ്ടു മാസങ്ങളിലായാണ് നടക്കുന്നത്. ക്രഷിനായി എല്ലാ ദിവസങ്ങളിലും അഞ്ചുമണിക്കൂർ ക്ലാസുകളാണ് ഉണ്ടാവുക. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു. കൂടുതല്‍ വിവരങ്ങള്ക്ക്  ബന്ധപ...

Read More »

എടച്ചേരി തലായ്ക്കടുത്ത് ആക്രിക്കട കത്തി നശിച്ച നിലയില്‍

March 27th, 2019

എടച്ചേരി: തലായ്ക്കടുത്തുള്ള തമിഴ്നാട് സ്വദേശിയുടെ ആക്രിക്കട തീ  കത്തിനശിച്ച നിലയില്‍. രാവിലെ ഏഴരയോടെയാണ് സംഭവം. തക്ക സമയത്ത് സമീപവാസികള്‍ പോലീസില്‍ അറിയിച്ചതിനാല്‍ അരമണിക്കൂറിനുള്ളില്‍ വടകര ഫയര്‍ ഫോഴ്സ്എത്തി  തീ മുഴുവനായി അണക്കുകയായിരുന്നു. ഷെഡ്‌ന് മുകളിലിട്ട പന്തലിനാണ് തീ പടര്‍ന്നത്. കടയുടെ ഉടമസ്ഥനായ തമിഴ് സ്വദേശി ഇപ്പോള്‍ തന്‍റെ സ്വദേശമായാ തമിഴ്നാട്ടിലനുള്ളത്. തീ പടര്‍ന്ന കാരണം വെക്തമല്ല.         വളയം കുറുവന്തേരി റോഡിലെ അക്വ ഇക്കോ ഷോപ്പിലെ ജൈവ പച്ചക്കറി നാടിനു പുതു തുട...

Read More »

കെ മുരളീധരന്റ ക്യാമ്പസ്‌ പര്യടനം ആവേശമാക്കി അധ്യാപകരും വിദ്യാര്‍ത്ഥികളും

March 26th, 2019

നാദാപുരം:   കെ മുരളീധരന്റ ക്യാമ്പസ്‌ പര്യടനത്തിന്‌ ഉജ്ജ്വല  വരവേല്‍പ്പുമായി അധ്യാപകരും വിദ്യാര്‍ത്ഥികളും. പ്രിയ നേതാവിനെ  അടുത്തു കണ്ടപ്പോള്‍ സെല്‍ഫിയെടുക്കാന്‍ അധ്യാപകരും മടിച്ചില്ല. ചുട്ടുപൊള്ളുന്ന വെയിലിലും പര്യടന ആവേശത്തിന് ഒട്ടും കുറവില്ല എന്നതിനുള്ള തെളിവാണ് സ്ഥാനാര്‍ത്ഥികള്‍ക്ക ക്യാമ്പസുകളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും നല്‍കുന്ന സ്വീകരണം. വടകര മണ്ഡലംയു.ഡി.എഫ്‌ സ്ഥാനാർഥി കെ മുരളീധരന്റ ക്യാമ്പസ്‌ പര്യടനത്തിന് ഉജ്ജ്വല അധ്യാപകരും വിദ്യാര്‍ത്ഥികളും സ്വീകരണമാണ് നല്‍കിയത്. നാദാപുരം ഗവണ്മെന്റ് കോ...

Read More »

ഊരാളുങ്കൽ സൊസൈറ്റി തൊഴിലാളികളെ അക്രമിച്ചവർക്കെതിരെ കേസ്

March 16th, 2019

    നാദാപുരം: കല്ലാച്ചി പൈപ്പ്‌ലൈൻ റോഡിവെച്ച് മൂന്ന് തൊഴിലാളികളെ  അക്രമിച സംഭവത്തില്‍നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.  റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ട ഊരാളുങ്കൽ സൊസൈറ്റി യുടെ തൊഴിലാളികൾക്ക് ആണ് സാമൂഹ്യ വിരുദ്ധരുടെ മർദനമേറ്റത്. മൊകേരിയിലെ പിറകിൽ പീടിക രാകേഷ് (41 ) ,തോട്ടിൽപാലം കുന്നതടത്തിൽ അലി ( 46 ) എന്നിവരെയാണ് അക്രമിച്ചത്. പട്ടികയും കുമ്മായച്ചട്ടിയും ഉപയോഗിച്ച് തലയ്ക്കും നാടുവിനും പരിക്കേൽപ്പിക്കുകയായിരുന്നു. അലിക്ക് വാരിയെല്ലിനും, മുതുകിനും സാരമായ പരിക്കുണ്ട് . രണ്ടു പേരു...

Read More »

കുറ്റ്യാടിയിലെ കുട്ടികളുടെ പാര്‍ക്കില്‍ സാമൂഹികവിരുദ്ധ ശല്യം ;നടപടി എടുക്കാതെ പഞ്ചായത്ത് അധികൃതര്‍

March 15th, 2019

നാദാപുരം:   അവഗണനയേറ്റു കിടക്കുന്ന കുട്ടികളുടെ പാർക്കിൽ സാമൂഹികവിരുദ്ധ ശല്യം. ലക്ഷങ്ങൾ ചെലവഴിച്ച് 10 വർഷം മുൻപ് നിർമിച്ച പാർക്ക് ഇതുവരെ തുറന്നുകൊടുക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചില്ല.   കാടുമൂടി ക്കിടക്കുന്ന പാർക്കും പരിസരവും സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി.   പാർക്കിലെ സംരക്ഷണ വേലി നശിപ്പിച്ചു. പുഴയോരത്തെ പഞ്ചായത്ത് കളി സ്ഥലമാണ് കുട്ടികളുടെ പാർക്കായി മാറ്റിയത്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നിർമാണം തുടങ്ങിയത്. പുൽത്തകിടി ഒരുക്കി കുട്ടികൾക്ക് കളിക്കാനായി ഊഞ്ഞാലും സ്ഥാപിച്ചിരുന്നത് .

Read More »

പാഴായി പോയ 10 വർഷങ്ങൾ; ഇ കെ.വിജയൻ നയിച്ച വടകര മോചനയാത്രയ്ക്ക് സമാപനം

March 11th, 2019

  കല്ലാച്ചി: പാർലമെന്റ് മണ്ഡലം പാഴായി പോയ 10 വർഷങ്ങൾ എന്ന മുദ്രാവാക്യവുമായി നാദാപുരം എം.എല്‍.എ  ഇ കെ.വിജയൻ നയിച്ച വടകര മോചനയാത്ര കല്ലാച്ചിയിൽ സമാപിച്ചു. മാർച്ച് 9ന് മുള്ളൻ കുന്നിൽ വെച്ച് വി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്ത യാത്ര ,കണ്ടുതോട്, തൊട്ടിൽപ്പാലം കായക്കൊടി, കൈവേലി, മുള്ളമ്പത്ത്, വിലങ്ങാട്, ഭൂമിവാതുക്കൽ, വളയം, പാറക്കടവ്, തൂണേരി ,ഇരിങ്ങണ്ണൂർ, എടച്ചേരി, വെള്ളൂർ, നാദാപുരം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക ശേഷം കല്ലാച്ചിയിൽ സമാപിച്ചു. ജാഥയിൽ എല്‍.ഡി.എഫ് നേതാക്കളായ പി.കെ.ബാലൻ മാസ്റ്റർ, സി.എച്...

Read More »

കല്ലാച്ചി സ്വദേശിയെ മംഗലാപുരത്ത് മരത്തില്‍ ചങ്ങലയിട്ട് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി

March 9th, 2019

  നാദാപുരം:  മംഗലാപുരം 100 കിലോ മീറ്റര്‍ അകലെ വനത്തില്‍ കല്ലാച്ചി പഴന്തോങ്ങ് സ്വദേശിയെ മംഗലാപുരത്ത് മരത്തില്‍ ചങ്ങലയിട്ട് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി . മംഗലാപുരത്തെ മലയാളി വ്യാപാരികള്‍ പ്രചരിപ്പിച്ച വാട്സ്ആപ്പ് ഫോട്ടോയും സന്ദേശവും വഴിയാണ് ആളെ തിരിച്ചറിഞ്ഞത്.കല്ലാച്ചി പഴന്തോങ്ങിലെ ആലോള്ളപറമ്പത്ത് ചെറിയ കോയ തങ്ങള്‍ (45)നെയാണ്  പൂട്ടിയിട്ടത്. മംഗലാപുരം മുംബൈ റൂട്ടില്‍ നാവുണ്ട എന്ന സ്ഥലത്താണ് കാല്‍ ചങ്ങലയോട് ബന്ധിപ്പിച്ച നിലയില്‍ ഒരാളെ ശനിയാഴ്ച രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്. കാഞ്ഞങ്ങാട്...

Read More »

പൂന്നോളി മുക്ക്- പുനത്തി കൊഴിലോത്ത് റോഡ്‌ ഉദ്ഘാടനം ചെയിതു 

March 5th, 2019

നാദാപുരം: പുറമേരി ഗ്രാമപ്പഞ്ചായത്ത് പൂന്നോളി മുക്ക്- പുനത്തി കൊഴിലോത്ത് റോഡിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതൻ നിർവഹിച്ചു. 4.25 ലക്ഷംരൂപ ചെലവിലാണ് റോഡ് നിർമിച്ചത്. വാർഡംഗം ഷംസു മഠത്തിൽ അധ്യക്ഷനായി. ആർ. മുനീർ, കെ.കെ. രമേശൻ, മുഹമ്മദ് പുറമേരി, ടി.കെ. രാജേന്ദ്രബാബു, പി.ടി. ബാലൻ, കെ.ടി.കെ. സിബീഷ്, പി.കെ. മജീദ്, കെ.സി. അബ്ദുല്ല, പി. സലീം, ബാബു തടത്തിൽ എന്നിവർ സംസാരിച്ചു.

Read More »

കല്ലുള്ള പറമ്പത്ത് ബാലൻ നായർ നിര്യാതനായി

March 3rd, 2019

കല്ലാച്ചി: കല്ലുള്ള പറമ്പത്ത് ബാലൻ നായർ (75) നിര്യാതനായി.ഭാര്യ: സരോജിനി,മക്കള്‍: ഷാജി,ഷീബ.സഹോദരങ്ങള്‍: കുഞ്ഞിരാമന്‍,ശ്രീധരന്‍,പത്മനാഭന്‍,പത്മിനി,രാജന്‍,ഭാസ്‌ക്കരന്‍ സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍

Read More »