News Section: മാഹി

പാനൂർ കൊളവല്ലൂരിൽ വൻ ബോംബ് വേട്ട; കണ്ടെത്തിയത് 13 നാടൻ ബോംബുകൾ

January 7th, 2019

പാനൂര്‍ : പാനൂരിനടുത്ത് കൊളവല്ലൂരിൽ വൻ ബോംബ് വേട്ട. 13 നാടൻ ബോംബുകളാണ് പിടികൂടിയത്. കൊളവല്ലൂർ എസ്.ഐ ബി. രാജഗോപാലും സംഘവും നടത്തിയ റെയ്ഡിലാണ് ചേരിക്കൽ ക്വാറി ഭാഗത്തു നിന്നും ബോംബുകൾ കണ്ടെത്തിയത്. ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുകൾ അടുത്തിടെ നിർമ്മിച്ചതാണെന്നാണ് സൂചന. കൊളവല്ലൂരിൽ ഹർത്താൽ ദിനത്തിൽ പൊലീസ് ജീപ്പ് തകർത്ത കേസിലെ പ്രതികൾക്കായി നടത്തിയ റെയ്ഡിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ കൊളവല്ലൂർ സ്റ്റേഷനിലേക്ക് മാറ്റി. അഡീ എസ് ഐ രാജൻ, ഡോംഗ് സ്ക്വാഡ് എസ്.ഐ ഫ്രാൻസിസ്, ഗിരീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു

Read More »

പുല്ലുവാ പുഴ വരണ്ടു മലയോരത്ത് ആശങ്ക; വിഷ്ണുമംഗലം പദ്ധതിയിൽ കുടിവെള്ളം മുട്ടുമോ?

September 16th, 2018

നാദാപുരം: മയ്യഴി പുഴയുടെ പ്രഭവകേന്ദ്രമായ പുല്ലു വാ പുഴയിലെ വെള്ളം കൊടും ചൂടിൽ വറ്റിവരളുന്നത് ആശങ്കക്കിടയാക്കുന്നു. ആഴ്ചകൾക്ക് മുമ്പ് കുത്തിയൊഴുകി സംഹാര താണ്ഡവമാടിയ പുഴയിലെ നീരൊഴുക്ക് ആരെയും അതിശയിപ്പിക്കും വിധം കുത്തനെ കുറയുകയുണ്ടായി. പുഴയിൽ എങ്ങും പ്രളയത്തിൽ ഒലിച്ചിറങ്ങിയ പാറക്കൂട്ടങ്ങളും മണൽ കൂമ്പാരങ്ങളുമാണ്. പുഴയെ ആശ്രയിച്ച് കിടക്കുന്ന നിരവധി കുടിവെള്ള പദ്ധതികൾ നിലവിലുണ്ട്. വെയിൽ കനക്കുന്നത്  ഇത്തരം കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. തുലാവർഷ മഴ അന്യമാവുകയയാണെങ്കിൽ കടുത്ത ജല ദൗർലഭ്യ...

Read More »

കുട്ടികൾ നാളെ മുതൽ സ്കൂളിലേക്ക്

August 28th, 2018

നാദാപുരം: പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ച സ്കൂളുകളിൽ ബുധനാഴ്ച ക്ലാസുകൾ തുടങ്ങും.നാദാപുരം മേഖലയില്‍  പ്രളയക്കെടുതിയെ തുടര്‍ന്ന് ക്യാമ്പുകളായി  പ്രവര്‍ത്തിച്ച മുഴവന്‍ സ്കൂളുകളും നാളെ പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ ജില്ലകളിലും എല്ലാ സ്കൂളുകളും ബുധനാഴ്ച തന്നെ തുറക്കും. കെട്ടിടം തകർന്നതും ക്യാമ്പുകൾ പ്രവർത്തിക്കുന്നതുമായ സ്കൂളുകളിൽ ക്ലാസുകൾക്ക് ബദൽ സംവിധാനമൊരുക്കും. മഴക്കെടുതിയെ തുടര്‍ന്ന് ഏറെ നാളത്തെ അവധിക്ക് ശേഷം സകൂളിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികള്‍.അവധിയെ തുടര്‍ന്ന് നഷ്ട്ടമായ ക്ലാസുകള്...

Read More »

ദുരിതാശ്വാസ നിധിയിൽ വിലാതപുരം എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ സംഭാവന

August 24th, 2018

നാദാപുരം:അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന പോലെ ദുരിതാശ്വാസ നിധിയിൽ വിലാതപുരം എൽ പി സ്കൂൾ വിദ്യര്‍ത്ഥികളുടെ സംഭാവനയും. വിലാതപുരം എൽ.പി സ്കൂൾ കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ശേഖരിച്ച ദുരിതാശ്വാസ നിധി പി.ടി.എ പ്രസിഡന്റ് എം.ടി മജീഷ് പുറമേരി വില്ലേജ് ഓഫീസർ .സുരേഷ് ബാബുവിന് കൈമാറി. ഹെഡ്മാസ്റ്റർ .ടി.ജയചന്ദ്രൻ, പുറമേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ . ടി. സുധീഷ് എന്നിവർ സന്നിഹിദരായിരുന്നു.

Read More »

മാഹിയിലെ ജനങ്ങള്‍ ആശങ്കയില്‍ ; മദ്രാസ്‌ ഹൈക്കോടതി വിധി ഇവര്‍ക്ക് ആശ്വാസം നല്‍കുമോ?

June 1st, 2017

മാഹി: മാഹിയിലെ ജനങ്ങള്‍ ഇപ്പോള്‍ ആശങ്കയിലാണ്.  ദിനവും രാത്രി എന്നോ പകലെന്നോ ഇല്ലാതെ മദ്യവും മദ്യപാനികളെയും  കണ്ട മാഹിയിലെ കുട്ടികള്‍ മുതല്‍ അമ്മമാര്‍ വരെയുള്ളവര്‍ക്ക് സന്തോഷം നല്‍കിയതായിരുന്നു സുപ്രീം കോടതി വിധി. ദേശീയ പാതയോരത്തെ മദ്യ ശാലകള്‍ പൂട്ടണം എന്ന് വിധി വന്നപ്പോള്‍ മാഹിയിലെ പകുതിയിലധികം മദ്യശാലകളും പൂട്ടി. ഇത് മാഹിയിലെ ജനങ്ങള്‍ സന്തോഷത്തോടെ അംഗീകരിച്ചു. എന്നാൽ മാഹിയിലെ ജങ്ങള്‍ക്ക് അസ്വസ്ഥത നല്‍കുന്ന  ഉത്തരവാണ് കഴിഞ്ഞ ദിവസം ഹൈവേ അതോറിറ്റി പുറപ്പെടുവിച്ചത്. കണ്ണൂർ-കുറ്റിപ്പുറം പാതയോരത്തിന്റെ ദേശീയ പാത പ...

Read More »

മാഹിയിലെ ദേശീയ പാതയോരത്തെ പകുതിയിലധികം മദ്യശാലകളും താഴിട്ടു

April 1st, 2017

സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന്‍ കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ ദേശീയ പാതയിലെ ബാറുകളടക്കം പകുതിയിലധികം മദ്യശാലകള്‍ക്കും താഴിട്ടു. ബാറുകള്‍ പൂട്ടിയതോടെ   100 കണക്കിന് പേർക്ക് ജോലി നഷ്ടമായെങ്കിലും ഏറെ നാളായി കാത്തിരുന്ന മാഹിയിലെ ഈ  മാറ്റത്തെ സ്വാഗതം ചെയ്യുകയാണ്  മാഹിയിലെ പൊതുപ്രവര്‍ത്തകരും കൂടാതെ സ്ത്രീകളും കുട്ടികളും.മദ്യനയം നടപ്പാക്കിയപ്പോഴും അതിനു  മുൻപും കുറഞ്ഞ ചെലവിൽ കൂടുതല്‍ മദ്യം ലഭ്യമായ  മദ്യശാലകൾ ഒടുവിൽ ഈ ഉത്തരവോടുകൂടി മാഹിയുടെ ദേശീയ പാതയിൽ നിന്നും അപ്രത്യക്ഷാമാകാന്‍ തുടങ്ങുകയാണ് . വെറും ഒമ്പത് ചതുരശ്ര...

Read More »

മാഹി റെയില്‍വെ സ്റ്റേഷനു സമീപം അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

February 24th, 2017

വടകര: മാഹി റെയില്‍വെ സ്റ്റേഷനു സമീപം അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ചു. 45 വയസ് തോന്നിക്കുന്ന ഇയാള്‍ക്ക് 152 സെന്റി മീറ്റര്‍ ഉയരവും ഇരുനിറവുമാണ്. പച്ച നിറമുള്ള ചുവപ്പും നീലയും വരകളോടുകൂടിയ  ലുങ്കിയും കറുപ്പില്‍ വെളുത്ത വരകളുള്ള ഷര്‍ട്ടുമാണ്ധരിച്ചിരിക്കുന്നത്.  മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Read More »

മാഹിയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ പതിവാകുന്നു

December 27th, 2016

മാഹി:  മയ്യഴിയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ പതിവാകുന്നു.മയ്യഴിയിലെ സിപിഐഎം നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബാക്രമണത്തില്‍ ഒരാൾക്കു പരിക്കേറ്റു. ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും അക്രമമുണ്ടായി. പള്ളൂർ മേഖലയിൽ സിപിഐഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിനു നേരെ വധശ്രമം ഉണ്ടായതിനു ശേഷമാണ് മയ്യഴിയിലെ അക്രമ സംഭവങ്ങൾക്കു തുടക്കമായത്. സിപിഐഎം മുക്കുവൻപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെആർ രാജന്റെയും ചാലക്കര ബ്രാഞ്ച് സെക്രട്ടറി കെപി വൽസലന്റെയും വീടുകൾക്കു നേരെ ബോംബേറുണ്ടായി. വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. സിപിഐഎം പള്ളൂർ ല...

Read More »

അഴിയൂരില്‍ ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: രണ്ട് പേര്‍ റിമാന്‍ഡില്‍

December 24th, 2016

വടകര: അഴിയൂര്‍ ഹൈസ്കൂളിന് സമീപം ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തില്‍ മൂസ്ലിംഗ് ലീഗ് പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ രണ്ട് പേര്‍  റിമാന്‍ഡില്‍ . അഴിയൂര്‍ വലിയപറമ്പത്ത് റിയാസ് (28), ചോമ്പാല  ഹാര്‍ബറിന് സമീപം പാറേമ്മല്‍ അഫ്നാസ്(23) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സജിലിത്തിനെയാണ് കഴിഞ്ഞ 19ന് രാത്രി മാഹി റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ വച്ച്‌ വെട്ടിയത്. ഇയാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പ...

Read More »

സുപ്രീംകോടതി വിധി ; മാഹിയിലെ മദ്യശാലകള്‍ക്ക് പൂട്ടുവീഴും

December 17th, 2016

മാഹി:ദേശീയ സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്‍പന ശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി നടപ്പിലാകുമ്പോള്‍ മാഹിയിലെ  മദ്യശാലകള്‍ക്ക് സ്ഥിരമായി പൂട്ടുവീഴും.നിലവില്‍ ദേശീയ സംസ്ഥാന പാതയോരത്ത്   പ്രവര്‍ത്തിക്കുന്നവ മാറ്റണമെന്നാണ് നിര്‍ദേശമെങ്കിലും മാറ്റുന്നവയ്ക്ക് പുതിയ സ്ഥലം കണ്ടെത്താന്‍ അധികൃതര്‍ ബുദ്ധിമുട്ടുമെന്നുള്ളത് മാഹിയില്‍ വളരെ ബുദ്ധിമുട്ടുള്ളതാവും എന്ന്‍ ഉറപ്പാണ്. പല സ്ഥലങ്ങളിലും പുതിയ മദ്യശാലകള്‍ ആരംഭിക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാവും. പ്രാദേശികമായ പ്രതിഷേധങ്ങള്‍  ര...

Read More »