News Section: വടകര

കണക്കും മലയാളവും അറിയാം; എയിംസ് പി.എസ്.സി കോച്ചിംഗ് സെന്റര്‍ നാളെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

February 16th, 2019

  നാദാപുരം: കണക്കും മലയാളവും അറിയാം......എയിംസ് പി.എസ്.സി കോച്ചിംഗ് സെന്റര്‍ നാളെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.രാവിലെ 10 മുതല്‍ വൈകിട്ട് 3:30 വരെ കല്ലാച്ചിയിലും വടകരയിലുമായാണ് പരിശീലനം സന്ഘിപ്പിക്കുന്നത്. കല്ലാച്ചിയില്‍ മലയാളം പരിശീലനവും,വടകരയില്‍ കണക്ക് പരിശീലനവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: 9946156428

Read More »

അക്ബർ കക്കട്ടിൽ അനുസ്മരണം 17ന്

February 15th, 2019

നാദാപുരം :അക്ബർ കക്കട്ടിൽ ട്രസ്റ്റും,കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന അക്ബർ കക്കട്ടിൽ അനുസ്മരണം 17ന് കാലത്ത് പത്തു മണി മുതൽ വടകര ടൗൺ ഹാളിൽ നടക്കും.അനുസ്മരണത്തിന്റെ ഭാഗമായി സെമിനാർ,സുഹൃത്‌സംഗമം,പുരസ്‌കാര സമർപ്പണം എന്നിവ നടക്കും. കാലത്ത് പത്തു മണിക്ക്"കഥയുടെ വർത്തമാനം"എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ വി.ആർ. സുധീഷും,"സർഗ്ഗാത്മകത,സമൂഹം"എന്ന വിഷയത്തിൽ എൻ.പ്രഭാകരനും പ്രഭാഷണം നടത്തും.ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന സുഹൃത് സംഗമം ഡോ:ഖദീജ മുംതാസ് ഉൽഘാടനം ചെയ്യും. ഈ വ...

Read More »

തുടര്‍ച്ചയായ രണ്ടാം തവണയും   പേരോട് ബോംബേറ്;പോലീസ് അന്വേഷണം ഉര്‍ജിതമാക്കി

February 14th, 2019

നാദാപുരം:  പേരോട് ടൗണില്‍ വീണ്ടുംബോംബേറ്. ഇന്നലെ രാത്രിയോടെ ആണ്  അജ്ഞാതര്‍ ഇവിടെ ബോംബെറിയുന്നത്. നാദാപുരത്ത് നിന്നും തൂണേരിയിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറിന് മുമ്പില്‍ പതിച്ച ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായീരുന്നു. സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം മേഖലയില്‍ വെടിമരുന്നിന്റെ ഗന്ധം പരന്നിരുന്നു. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More »

വനിതാമതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴില്‍ നിഷേധം കാവിലുംപാറയില്‍ ബി ജെ പി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

February 14th, 2019

  നാദാപുരം :   ബി ജെ പി കാവിലുംപാറ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.വനിതാ മതിലിന് പങ്കെടുത്തില്ല എന്ന കാരണത്താൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധം, തൊഴിൽ ഇടങ്ങളിൽ ചൂഷണം .എന്നീ കാരണങ്ങൾ നിരത്തിയാണ് ഉപരോധം പഞ്ചായത്ത് സെക്രട്ടറി ഭരണകക്ഷിയുടെ കളിപ്പാട്ടമാകുകയാണ് എന്ന് ബിജെപി ആരോപിച്ചു. ഉപരോധസമരത്തിന് യുവമോർച്ച നാദാപുരം മണ്ഡലം സെക്രട്ടറി അഖിൽ നാളോംങ്കണ്ടി ,കെ.ടി രവീന്ദ്രൻ, അച്ചുതൻ വി.പി എന്നിവർ നേതൃത്വം നൽകി

Read More »

വാണിമേൽ പാലം -കല്ലാച്ചി റോഡ് വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ച് അസി:എഞ്ചിനിയറുടെ കാര്യാലയം യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു

February 14th, 2019

നാദാപുരം  : വാണിമേൽ പാലം -കല്ലാച്ചി റോഡ് ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രണ്ട് ദിവസം മുൻപ് കുറ്റ്യാടി പി ഡബ്ലു ഡി  ഓഫീസിലേക്ക് വാണിമേൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ സങ്കട മാർച്ച് നടക്കാനിരിക്കെ അസി:എഞ്ചിനിയർ യൂത്ത് കോൺഗ്രസ്‌ നേതാക്കന്മാരെ ചർച്ചക്ക് വിളിക്കുകയും 13-02-2019 ബുധൻ ഇന്നലെ ടാറിങ് തുടങ്ങുമെന്ന് അസി:എൻഞ്ചിനീയർ രേഖ മൂലം ഉറപ്പ് നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച്‌ മാറ്റി വെക്കുകയുമായിരുന്നു.       എന്നാൽ ഈ ഉറപ്പിന് ശേഷം ഇന്നലെയും പണി തുടങ്ങുകയോ അതിനു വേണ്ട ഒരുക്കങ്ങൾ നടത്തു...

Read More »

കല്ലാച്ചിയില്‍ പoനോത്സവ വിളംബര ജാഥ നടത്തി

February 13th, 2019

നാദാപുരം: ഫിബ്രവരി 13 ബുധനാഴ്ച നടക്കുന്ന കല്ലാച്ചി ഗവ.യു.പി സ്കൂൾ പഠനോത്സവത്തിന്റെ ഭാഗമായി വർണശബളമായ വിളംബര ജാഥ നടത്തി.ചെണ്ടമേളങ്ങളുടെയും മുത്തുക്കുടയുടെയും അകമ്പടിയിൽ' നാടൻ കലകളും അണിനിരന്ന ഘോഷയാത്ര കല്ലാച്ചി ഗവ.യു.പി യുടെ മികവിന്റെ യും അച്ചടക്കത്തിന്റെയും നേർക്കാഴ്ചയായി മാറി.എച്ച് എം സജീവൻ മാസ്റ്റർ ,പിടി എ പ്രസി.ഷൈജു .എ, ചെയർപേഴ്സൺ ഷിംന MS, രവീന്ദ്രൻ c, സജീവൻ PK ,സൗമ്യ .N അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ഘോഷയാത്രയെ അനുഗമിച്ചു.

Read More »

ചര്‍മ്മ സംരക്ഷണത്തിന് ഒലിവ് ഓയില്‍

February 13th, 2019

ചർമ്മസംരക്ഷണത്തിന് വളരെ നല്ലതാണ് ഒലീവ് ഒായിൽ. ദിവസവും ഒലീവ് ഒായിൽ പുരട്ടിയാൽ നിരവധി ചർമ്മപ്രശ്നങ്ങൾ അകറ്റാനാകും. ഒലീവ് ഓയില്‍ ഉപയോഗിച്ചാൽ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ധിപ്പിക്കാൻ സഹായിക്കും.  ചർമ്മസംരക്ഷണത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ പല വിധത്തിലാണ്.  ചര്‍മ്മസംരക്ഷണം മാത്രമല്ല അലര്‍ജി, എക്‌സിമ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും നല്ലതാണ് ഒലീവ് ഒായിൽ. ഒലീവ് ഒായിൽ പുരട്ടിയാലുള്ള മറ്റ് ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 1. ചര്‍മ...

Read More »

വാണിമേലില്‍ പഞ്ചായത്ത് ഭൂമി കൈയേറി റോഡ് നിർമിച്ചതായി പരാതി

February 13th, 2019

നാദാപുരം :  വാണിമേൽ പഞ്ചായത്ത് ഓഫീസിന് മുൻ വശത്തെ പഞ്ചായത്ത് ഭൂമി സ്വ കാര്യ വ്യക്തി കേയേറി റോഡ് നിർമിച്ചതായി പരാതി. കുട്ടപ്പറമ്പിലെ കച്ചേരി ഇലയായി പ്രവർത്തിച്ചിരുന്ന സ്ഥലമാണ് സ്വകാര്യ വ്യക്തി കൈയേറി റോഡ് നിർമിച്ചത്. അലഞ്ഞ് തിരിയുന്ന കന്നുകാലികളെ സംരക്ഷിക്കുന്നതിന് ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പ്രവേശിക്കാൻ മറ്റ് വഴികൾ ഇല്ലാതായതോടെ ആണ് കാട്  പിടിച്ച് കിടന്ന സ്ഥലം കയ്യേറി റോഡാക്കിയത്. ലക്ഷങ്ങൾ വിലയുള്ള ഭൂമി കയ്യേറ്റത്തിന് പിന്നിൽ ചില ഇടപാടുകൾ നടന്നതായാണ് നാട്ടുകാർ പറ...

Read More »

വാണിമേല്‍ കരുകുളംറബ്ബര്‍ എസ്റ്റേറ്റില്‍ തീപിടുത്തം

February 13th, 2019

നാദാപുരം :  .കര്‍ഷകര്‍ക്ക്   കണ്ണീരായി കരുകുളം റബ്ബര്‍ എസ്റ്റേറ്റില്‍ തീപിടുത്തം.വാണിമേല്‍ കരുകുളം റബ്ബര്‍ എസ്റ്റേറ്റില്‍ തീപിടുത്തം .കരുകുളം എളപ്പാറ റബറിലും പറമ്പുകളിലും തീ പിടിച്ചു. 50 ഓളം പറമ്പുകളിൽ തീ പടർന്നു കയറി.വാഹന ഗതാഗതം ഇല്ലാത്തതിനാല്‍ ഫയര്‍ ഫോഴ്സ് എത്തിയില്ല .   തീ അണക്കാനുള്ള ശ്രമം   തുടരുകയാണ്

Read More »

പേരോട് വീണ്ടും ബോംബേറ്

February 13th, 2019

നാദാപുരം: പേരോട് ടൗണില്‍ ബേംബറ് . ഇന്നലെ രാത്രി യേടെയാണ് ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നും ഉഗ്ര ശേഷിയുള്ള ബോംബ് പൊട്ടിത്തെറിച്ചത്. സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്നും റോഡിലേക്ക് ബോംബ് എറിയുകയായിരുന്നു. . നാടൻ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്. ഫോടനത്തിൽ ചിതറി തെറിച്ച ചാക്ക് നൂലിന്റെയും കലാസ് കഷണങ്ങളുടെയും അവശിഷ്ടങ്ങൾ പോലിസ്    കണ്ടെത്തി   . സ്ഫോടക  സമയത്ത് നിരവധി വാഹനങ്ങൾ റോഡിലൂടെ കടന്ന് പോവുന്നുണ്ടായിരുന്നു. കഴിഞ്ഞ നാല് ദിവസം മുമ്പ് ടൌണിലെ കടയ്ക്ക് നേരെയും ബൈക്കിലെത്തിയ സംഘം നാടൻ ബോബ് എറിഞ്ഞിരുന്നു....

Read More »