News Section: വളയം

വളയം കമ്മ്യൂണിറ്റി കിച്ചണിന് എ ഐ വൈ എഫ് അവശ്യ സാധനങ്ങൾ കൈമാറി

April 3rd, 2020

വളയം: വളയം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് എ ഐ വൈ എഫ്. വളയം മേഖല കമ്മിറ്റി അവശ്യമായ പച്ചക്കറികളും പലവ്യഞ്ജനങ്ങളും കൈമാറി. വളയം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ എ ഐ വൈ എഫ്. നാദാപുരം മണ്ഡലം സിക്രട്ടറി ലിനീഷ് അരുവിക്കരയിൽ നിന്നും ഗ്രാമ പഞ്ചായത്ത്‌ വൈസ്. പ്രസിഡണ്ട്‌ എൻ പി. കണ്ണൻ മാസ്റ്റർ ഏറ്റു വാങ്ങി. ഗ്രാമ പഞ്ചായത്ത്‌ സിക്രട്ടറി വിനോദ് കൃഷ്ണൻ, എ ഐ വൈ എഫ്. നേതാക്കളായ റിനീഷ് ടി പി. സഹജൻ കെ, അജയഘോഷ് എം ടി, അശ്വിൻ മനോജ്‌, ജിതേഷ് കെ പി. എന്നിവർ പങ്കെടുത്തു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അപ്‌നാ ഭായി പദ്ധതി; പരാതിയില്‍ ചോദ്യം ചെയ്ത വളയത്തെ മറുനാടൻ തൊഴിലാളിയില്‍ ദുരൂഹത

April 2nd, 2020

വളയം :വ്യാജപരാതിയുമായി മറുനാടൻ തൊഴിലാളികൾ. ജനമൈത്രി പോലീസിന്റെ അപ്‌നാ ഭായി പദ്ധതി ഫലപ്രദമായി നടക്കുന്നതിനിടയിലും ഭക്ഷണം ലഭിക്കുന്നില്ലെന്ന മറുനാടൻ തൊഴിലാളികളികളുടെ വ്യാജപരാതി പൊളിച്ചടുക്കി വളയം പോലീസ്. പരാതിയെ തുടര്‍ന്നു തൊഴിലാളികളുടെ താമസസ്ഥലത്തു എസ് ഐ യും സംഘവും സന്ദര്‍ശനം നടത്തി .അവിടെവച്ചു ഭക്ഷണകിറ്റുകൾ ലഭിച്ചവരെയാണ് കാണാനിടയായത് . 65 പേരുള്ള കെട്ടിടത്തിൽ 59 പേർക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ആറുപേർക്ക് പോലീസ് ഭക്ഷണ കിറ്റ് നൽകി. ബുധനാഴ്ചയാണ് അപ്‌നാഭായി പദ്ധതിപ്രകാരം വളയം പോലീസ്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ലോക്‌ഡൗണ്‍; നിയമ ലംഘിച്ചതിന് വളയത്തെ മൂന്ന് പേര്‍ക്കെതിരെ കേസ്

April 1st, 2020

വളയം: ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ നിയമ വിരുദ്ധമായി ബൈകില്‍ സഞ്ചരിതിനു വളയത്തെ മൂന്ന് പേര്‍ക്കെതിരെ വളയം പോലീസ് കേസെടുത്തു. ചെറുമോത്ത് വെച്ച് നടത്തിയ പരിശോധനയില്‍ വാണിമേല്‍ ചേലമുക്ക് സ്വദേശികളായ ഇസ്മയില്‍ ,അഷറഫ് എന്നിവരെയും വളയം പഞ്ചായത്തിനു മുന്നില്‍വെച്ച്‌ കുറ്റിക്കാടില്‍ സ്വദേശി ശ്രീലാല്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് രേഖപ്പെടുത്തിയത്. വാഹനങ്ങള്‍ പോലീസ് കസ്റ്റടിയിലെടുത്തു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ചിറ്റാരി വ്യാജ വാറ്റുകാരുടെ പിടിയിലോ ?രണ്ടു ദിവസങ്ങളിലായി പോലീസ് പിടികൂടിയത് 60 ഓളം ലിറ്റര്‍ വാഷ്

April 1st, 2020

വളയം: കേരളത്തിലെ മദ്യശാലകളും ബീവറേജസ് ഔട്ട് ലെറ്റുകളും അടക്കുകയും മലയോര മേഖലയിൽ വ്യാജ വാറ്റ് വ്യാപിക്കുന്നുവെന്ന പരാതിയെ തുടർന്ന് രണ്ടു ദിവസങ്ങളിലായി വളയം പോലീസ് നടത്തിയ റെയ്ഡ്ല്‍ 60 ഓളം വാഷ് പിടികൂടി നശിപ്പിച്ചു. ചിറ്റാരി മലയിൽ ഇന്ന് വൈകിട്ട് വളയം പോലീസ് നടത്തിയ റെയ്ഡിൽ ചാരായം നിർമിക്കാൻ നിർമിക്കാൻ സൂക്ഷിച്ച 40 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. ഇന്നലെയും ചിറ്റാരിയില്‍ വെച്ച് 20 ലിറ്റര്‍ വാഷ് പിടികൂടിയിരുന്നു. വളയം എസ് ഐ ആര്‍ സി ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എ എസ് ഐ മാരായ മഹേന്ദ്രന...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അതിഥികളല്ല,നിങ്ങൾ സ്വന്തക്കാർ; നൂറോളം ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷ ഒരുക്കി കോൺഗ്രസ്

April 1st, 2020

വളയം : അതിഥികൾ മാത്രമല്ല,നിങ്ങൾ ഈ നാടിൻ്റെ സ്വന്തക്കാരാണെന്ന പ്രഖ്യാപനവുമായി വളയത്ത് താമസിക്കുന്ന നൂറോ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷ ഒരുക്കി വളയം മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകർ രംഗത്ത്. അരിയും, ചപ്പാത്തി മാവും, ഉരുളകിഴങ്ങും ,പാചക എണ്ണയും ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ ചന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി രവീഷ് വളയം, എ.പി ബാബു, കുനിയിൽ ശശി എന്നിവർ നേതൃത്വം നൽകി. ഇന്നലെ അതിഥി തൊഴിലാളികളുടെ ദുരിതം ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വളയം പ്രദേശം അണുവിമുക്തമാക്കി അഗ്നിശമന സേന

April 1st, 2020

നാദാപുരം : വളയം പ്രദേശം അണുനശീകരണം നടത്തി നാദാപുരം അഗ്നിശമന സേന. വിവിധ ഗ്രാമപഞ്ചായത്തുകളിലായി ദിവസേന നിരവധി ഇടങ്ങളാണ് സേന അണുവിമുക്തമാക്കുന്നത്. ആളുകള്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന ടൗണുകളിലെ ഭിത്തികള്‍, തൂണുകള്‍, കൈവരികള്‍, വിവിധ സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ തുടങ്ങിയവയിലാണ് അണുനശീകരണ ലായനി തളിക്കുന്നത്. പ്രതലങ്ങളില്‍ പറ്റിപിടിച്ചിരിക്കുന്ന കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനിയാണ് അഗ്‌നിശമന സേന തളിക്കുന്നത്. നാദാപുരം സ്റ്റേഷന്‍ ഓഫീസര്‍ വാസിത് സി കെ അനില്‍ കെ എന്നിവരുടെ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ചിറ്റാരിയില്‍ 30 ലിറ്റര്‍ വാഷ് വളയം പോലീസ് പിടികൂടി നശിപ്പിച്ചു

March 31st, 2020

വാണിമേല്‍ : വിലങ്ങാട് ചിറ്റാരിയില്‍ 30 ലിറ്റര്‍ വാഷ് വളയം പോലീസ് പിടികൂടി നശിപ്പിച്ചു. ചിറ്റാരി വളപ്പില്‍ റോഡിനു സമീപത്തു വച്ചായിരുന്നു നാട്ടുകാരുടെ സഹായത്തോടെ വാഷ് പിടികൂടിയത്. ഇന്ന് വൈകിട്ട് അഞ്ചു മണിക്കായിരുന്നു സംഭവം. വളയം എസ് ഐ ആര്‍ സി ബിജു,എ എസ് ഐ മാരായ മഹേന്ദ്രന്‍ ,മുഹമ്മദ്‌ അലി എന്നിവര്‍ പങ്കെടുത്തു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മരണാനന്തര കർമ്മത്തിൽ കമ്യൂണിറ്റി കിച്ചണിന് ഭക്ഷണം നൽകി വളയത്തെ കുടുംബം

March 31st, 2020

വളയം : ലോക് ഡൌണ്‍ കാലത്തെ പദ്ധതിയായ കമ്യൂണിറ്റി കിച്ചണിലേക്ക് മരണാനന്തര കർമ്മ ഭക്ഷണം നൽകി വളയത്തെ കുടുംബം തെക്കേ കഴിക്കണ്ടി കണാരനും മക്കൾ, സജീവൻ സജിത്ത്, സതീഷ്, സന്തോഷ് എന്നിവരാണ് വളയം പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണിന് ഭക്ഷണം നൽകിയത്. നാളെ ഏപ്രില്‍ ഒന്നിന് ഇവരുടെ അമ്മ ലീലയുടെ അന്ത്യകർമ്മംമായ 41 ന് നല്ക്കനിരുന്ന ഭക്ഷണമാണ് സേവന രംഗത്തേക്ക് സംഭാവന ചെയ്തത്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ബംഗാൾ എംപിയുടെ ഫോൺ കോൾ; എം കെ രാഘവൻ എംപി ഇടപെട്ടു, വളയത്ത് അതിഥി തൊഴിലാളികളുടെ ദുരിതം തീർന്നു

March 31st, 2020

നാദാപുരം: അതിഥി തൊഴിലാളികളുടെ ദുരിതം തീർക്കാൻ എം കെ രാഘവൻ എംപി ഇടപെട്ടു വളയത്ത് സേവന സന്നദ്ധരായി കോൺഗ്രസ്സ് പ്രവർത്തകർ ഇറങ്ങി . ഇതോടെ വളയം ടൗണിലെ വിവിധ കെട്ടിടങ്ങളിൽ താമസിക്കുന്ന നൂറോളം ബംഗാൾ സ്വദേശികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം. തങ്ങളുടെ നാട്ടുകാർ കേരളത്തിൽ ഭക്ഷണത്തിനും അത് പാകം ചെയ്യാനുള്ള ഇന്ദനത്തിനുമായി പ്രയാസം അനുഭവിക്കുകയാണെന്ന ബംഗാളിലെ തൃണമൂൽ എം.പി പ്രതിഭ മുണ്ടയ് കോഴിക്കോട് എം പി എം.കെ രാഘവനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ രാഘവൻ വളയത്തെ കോൺഗ്രസ്സ് പ്രവർത്തകരെ ബന്ധപ്പെട്ടു. മണ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കമ്മ്യൂണിറ്റി കിച്ചൻ സേവനം; വളയം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി 

March 28th, 2020

വളയം : കോവിഡ് -19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ നിർദ്ദേശാനുസരണം വളയം ഗ്രാമപഞ്ചായത്തില്‍  കമ്മ്യൂണിറ്റി കിച്ചൻ സേവനം  ലഭ്യമാക്കി തുടങ്ങി  . കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഇന്നത്തെക്കുള്ള  ഭക്ഷണത്തിനുള്ള പച്ചക്കറികൾ ചുഴലി ഗവഃ എൽ.പി.സ്കൂൾ പരിസരത്തില്‍  കുരുന്നുകളുടെ പരിചരണത്തിൽ വിളയിച്ചെടുത്ത പച്ചക്കറികൾ സ്കൂളിന്റെ വകയായി വാർഡ് മെമ്പർ വി പി  റീജയ്ക്ക് എ പി  കുമാരൻ പി ടി എ  ഭാരവാഹികളുടെ സാന്നിധ്യത്തിൽ കൈമാറി .

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]