അനാഥാലയങ്ങളില്‍ പാര്‍പ്പിക്കാന്‍ കുട്ടികളെ നാട് കടത്തുന്നത് തടയണം

വളയം: അനാഥാലയങ്ങളില്‍ പാര്‍പ്പിക്കാന്‍ കുട്ടികളെ നാട് കടത്തുന്നത് തടയണമെന്നും മാതാപിതാക്കള്‍ക്ക് ഒപ്പം ജീവിച്ച് വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കണമെന്നും ബാലസംഘം വളയം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് കെ കെ പ്രിന്‍സി ഉദ്ഘാടനം ചെയ്തു. കെ കെ പുരുഷന്‍ സംഘടനാ റിപ്പോര്‍ട്ടും പി പി അനില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബ...

കുറുവന്തേരിയില്‍ വീടിന് നേരെ ബോംബെറ്; പോലീസ് റെയിഡില്‍ ബോംബ്‌ കണ്ടെത്തി

പാറക്കടവ്: ചെക്യാട് പഞ്ചായത്തിലെ കുരുവന്തെരിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വീടിനു നേരെ ബോംബെറ്. രാവിലെ പോലീസ് നടത്തിയ റെയിഡില്‍ കുണ്ടുങ്കരയില്‍ നിന്നും ഒരു ബോംബ്‌ കണ്ടെത്തി. പുലര്‍ച്ചെ ഒരു മണിയോടെ ഞാലിയോടടുമ്മല്‍ പോടന്റെ മകന്‍ കുമാരന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. വീടിന്റെ ഗോവണി തകര്‍ന്നു. ഇന്നലെ ബി.ജെ.പി ലീഗ് സന്ഘര്‍ഷമുണ്ടായ ചെക്യാട് പുളിയാവ...

നാദാപുരം ഗവ. കോളജിന് ഒന്നര കോടി രൂപ

നാദാപുരം: നാദാപുരത്ത് അനുവദിച്ച ഗവ. കോളജ് ഈ അധ്യയന വര്‍ഷം ആരംഭിക്കും. വാണിമേല്‍ നിരത്തുമ്മല്‍ പീടികയിലുള്ള മുജാഹിദ് മദ്രസയിലായിരിക്കും താല്‍ക്കാലികമായി കോളജ് ആരംഭിക്കുക. വിഷ്ണുമംഗലം കിണമ്പ്രക്കുന്നില്‍ ജനകീയ സമിതി നേതൃത്വത്തില്‍ കോളജിനാവശ്യമായ അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. ഈ സ്ഥലത്തിനും അനുബന്ധ കാര്യങ്ങള്‍ക്കുമായി ഒന്നര കോടി രൂപ...

ജ്വല്ലറിയിൽ കവർച്ചശ്രമം

വളയം :വളയം പോലീസ് സ്റ്റെറ്റെഷനടുത്ത് വർണന ജ്വല്ലറിയിൽ ആണ് കവർച്ചശ്രമം. പിൻവശത്തെ ചുമർ കുത്തിതുറക്കാനുള്ള ശ്രമമാണ് നടന്നത് .കല്ലുകൾ ഇളക്കിമാടറ്റിയിടുണ്ട് .വളയം എസ് .ഐ ശംഭുനാഥന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി .ജ്വല്ലറി ഉടമ ബാബുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു .

വേനൽമഴയിൽ കവിഞ്ഞൊഴുകി വിഷ്ണുമംഗലം ബണ്ട്

നാദാപുരം : വേനൽമഴയിൽ കവിഞ്ഞൊഴുകി വിഷ്ണുമംഗലം ബണ്ട്. ഇതോടെ ഷട്ടർ തുറക്കുന്ന പ്രവർത്തി അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു . മലയോരമേഖലയില്‍ നല്ലരീതിയില്‍ വേനല്‍മഴ ലഭിച്ചതിനാലാണ് ബണ്ട് കവിഞ്ഞൊഴുകിയതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. ഇതേ തുടർന്ന് ഇയ്യങ്കോട്, തൂണേരി, പെരിങ്ങത്തൂര്‍ പ്രദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.വേനല്‍ ശ...

താലൂക്കിൽ കനത്ത മഴ

വടകര :താലൂക്കിൽ കനത്ത മഴയെ തുടരുന്നു .മഴയെ തുടർന്ന് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ .ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .മഴ കാരണം കൊയിലാണ്ടിയിൽ നടക്കുന്ന സംസ്ഥാന പ്രീമിയർലീഗ് ഫുട്ബോൾ മത്സരത്തിന്റെ ബുധനാഴ്ച്ചത്തെ മത്സരം മുടങ്ങി .

ബിനു രക്തസാക്ഷി അനുസ്മരണ ദിനാചരണ കമ്മിറ്റി രൂപീകരിച്ചു

നാദാപുരം: കല്ലാച്ചി തെരുവംപറമ്പിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഈന്തുള്ളതില്‍ ബിനുവിന്റെ 13-ാം വാര്‍ഷിക രക്തസാക്ഷി ദിനാചരണം ജൂണ്‍ രണ്ടിന് സമുചിതമായി ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ ബ്രാഞ്ചുകളില്‍ പ്രഭാതഭേരിയും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും. വൈകി'് നാലിന് കല്ലാച്ചി കേന്ദ്രീകരിച്ച് ബഹുജന പ്രകടനം ആരംഭിക്കും. തുടര്‍് വിഷ...

ഭർതൃ വീട്ടിലെ പീഡനം: ആറു പേർക്കെതിരെ കേസ്

.വളയം : സ്ത്രീധനത്തിന് ആവശ്യപെട്ട് യുവതിയെ പീഡിപ്പിച്ചതായി പരാതി . ആറു പേർക്കെതിരെ കേസ്വളയം ചെറുമൊത്തെ പുത്തൻപുരയിൽ ഗിരീശൻ 36 ,അച്ഛൻ ഗോവിന്ദൻ 66 അമ്മ രാധ 52 സഹോദരൻ ശ്രീജയൻ 32 സഹോദരി സാന്ധ്യ 35 സന്ധ്യയുടെ ഭർത്താവ് വണ്ണത്താം കണ്ടി സുരേഷ് 40 എന്നിവര്ക്കെതിരേ യാണ് വളയം പോലീസ് കേസെടുത്തത് .ഭാര്യവടക്കേ പോയിലൂർ പട്ടവയൽ സുശീല യുടെ പരാതിയിൽ ആണ്‌ കേസ് ....

വാണിമേല്‍; ഇടി മിന്നലില്‍ വീട് കത്തിനശിച്ചു

വാണിമേല്‍: ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് വാണിമേല്‍ വയലില്‍ പീടികയില്‍ കിഴക്കയില്‍ അമ്മദ് മാസ്ടരുടെ വീട് ഭാഗികമായി കത്തി നശിച്ചു. കിടപ്പുമുറിയിലെ ഫാനില്‍ നിന്നും ഉയര്‍ന്ന തീ റൂമിലുള്ള മറ്റുസ്ഥാനമാനങ്ങല്‍ക്കും പടര്‍ന്നു പിടിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ ഫോഴ്സും എത്തി തീ അണച്ചു.

മരം വീണു കാര്‍ തകര്‍ന്നു

വളയം: ചുഴലിക്കാറ്റിനിടയില്‍ മരം മുറിഞ്ഞു വീണു നിര്‍ത്തിയിട്ട കാര്‍ തകര്‍ന്നു. വളയം കുറ്റിക്കാട്ടിലെ താഴെ തയ്യുള്ളതില്‍ അമ്മാദിന്റെ വാഗണ൪ കാരാണ്തകര്‍ന്നത്. അമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായി.