ഉന്നത വിജയികളെ അനുമോദിച്ചു.

നാദാപുരം:വളയം ഗവമെന്റെ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ് എല്‍ സി- പ്ലസ്സ് ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.ജില്ലാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സ കെ.പി ഷീബ ഉദ്ഘാടനം ചെയ്തു.പഠന നിലവാരം ഉയര്‍ത്താന്‍ ജില്ലാ പഞ്ചായത്ത് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പ്രത്യേക പരിശീലനവും ശില്‍പശാലകളും സര്‍ക്കാര്‍ നേരിട്ട് നടത്തുമെന്ന് പറഞ്ഞ് ഫണ്ട് നിഷേധിക്കുന്നത...

വളയം പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ മണല്‍ നശിക്കുന്നു.

നാദാപുരം:മണലിന് കടുത്തക്ഷാമം അനുഭവിക്കുമ്പോള്‍ ലോഡ് കണക്കിന് മണ്ണാണ് വളയം പോലീസ് സ്‌റ്റേഷനില്‍ നശിക്കുന്നത്.കാലവര്‍ഷം തുടങ്ങിയതോടെ മണല്‍ ഒഴുകിപ്പോകാന്‍ തുടങ്ങി.പുഴ മണലോ കടല്‍ മണലോ എന്നറിയാനുള്ള ടെസ്റ്റിംഗ് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് പോലീസിനെ കുഴക്കുന്നത്.ഇതിനാല്‍ ലേലം ചെയ്തു വില്‍ക്കാന്‍ കഴിയുന്നില്ല എന്നാണ് പോലീസ് പറയുന്നത്.

അസൗകര്യങ്ങള്‍ക്കിടയില്‍ ഒരു മാവേലിസ്റ്റോര്‍

കുറ്റ്യാടി:കുറ്റ്യാടിയിലെ മാവേലിസ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് നിന്ന് തിരിയാന്‍ പറ്റാത്ത അവസ്ഥയാണ്. ടൗണിലെ മാര്‍ക്കറ്റിനുള്ളില്‍നിന്ന് തിരിയാനിടമില്ലാത്ത സ്ഥലത്താണ് മാവേലി സ്റ്റോര്‍. മാവേലിസ്റ്റോറിനോട് ചേര്‍ന്ന് ഒരു ഭാഗത്ത് കോഴി, ഇറച്ചിക്കടകളും മറുഭാഗത്ത് പച്ചക്കറിക്കടകളുമാണ്. ചുറ്റും കെട്ടിടങ്ങളും മറ്റുമായതിനാല്‍ മലിനജലം ഒഴ...

ഡാറ്റാ ഓപ്പറേറ്റര്‍ ഒഴിവ്‌.

കല്ലാച്ചി: ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാമ്പസിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ താത്കാലികാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. അഭിമുഖം 18- ന് 1 മണിക്ക്. ഫോണ്‍: 0496- 2556300.

എണ്ണയും ഇളനീരുമായി തണ്ടാന്മാര്‍ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.

കുറ്റ്യാടി:ഇളനീരാട്ടത്തിനുള്ള ഇളനീരുമായി പുറപ്പെട്ട തണ്ടാന്മാര്‍ക്കൊപ്പം എണ്ണത്തണ്ടാനും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. വിവിധ ഭാഗങ്ങളില്‍ നിന്നായി ഇളനീര്‍ക്കാര്‍ ഏറെയുണ്ടെങ്കിലും എണ്ണത്തണ്ടാനായി ഒരാള്‍ മാത്രമാണിപ്പോഴുള്ളത്. ചങ്ങരംകുളത്തെ ചാമക്കാലായില്‍ കണാരനാണ് ഇളനീര്‍ക്കാര്‍ക്കൊപ്പം എണ്ണയുമായി പുറപ്പെട്ടത്. വ്രതശുദ്ധിയോടെ ശേഖരിച്ച എണ്ണ ഓ...

വാഹന പ്രചരണജാഥ :കല്ലാച്ചിയില്‍ സ്വീകരണം നല്‍കി.

. നാദാപുരം:അവകാശ പത്രിക അംഗീകരിക്കുക എന്നാവശ്യപ്പെട്ട് 26 ന് എസ് എഫ് ഐ നടത്തുന്ന ഡിഡിഇ ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം എസ് എഫ് ഐ കോഴിക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വാഹന പ്രചരണജാഥ യ്ക്ക് കല്ലാച്ചിയില്‍ സ്വീകരണം നല്‍കി

നാദാപുരം ടൗണ്‍ വികസനം; റോഡ് നവീകരണം ഇന്ന് തുടങ്ങും

നാദാപുരം: ഗതാഗതക്കുരുക്ക് മൂലം ഏറെ പ്രയാസം സൃഷ്ടിക്കുന്ന നാദാപുരം ടൗണ്‍ - വടകര റോഡ് നവീകരണ ജോലി ചൊവ്വാഴ്ച ആരംഭിക്കും. ഒന്നരക്കോടി രൂപ ചെലവില്‍ റോഡിന്റെ ഇരുവശവും ഒന്നേകാല്‍ മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. റോഡ് വികസനത്തിനാവശ്യമായ സ്ഥലം ഒഴിച്ചിട്ട് ബാക്കി ഭാഗത്ത് പുനര്‍നിര്‍മാണം നടത്താന്‍ കെട്ടിട ഉടമകള്‍ക്ക് പഞ്ചായത്ത് അനുമതി നല്‍കിയ...

കര്‍ഷകര്‍ക്ക് ആശ്വാസമായി തെങ്ങിന്‍ തൈകളെത്തി..

കുറ്റ്യാടി: മലയോര പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായി ചാത്തങ്കോട്ടുനട അഗ്രോ സര്‍വീസ് സെന്ററിന്റെ കാര്‍ഷിക നഴ്‌സറിയില്‍ വിവിധ ഇനം തൈകള്‍ വിതരണത്തിന് തയ്യാറായി. കേരള കൃഷി വകുപ്പിന്റെ കീഴില്‍ ചാത്തങ്കോട്ടുനടയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും വിവിധ ഇനത്തില്‍പ്പെട്ട മുന്തിയ ഇനം തൈകള്‍ വില്പനയ്ക്ക് എത്തിയതോടെ ദൂര പ്രദേശങ്ങളില...

ടി വിയുടെ ശബ്ദം കുറക്കാന്‍ പറഞ്ഞ പിതാവിന്റെ കാല്‍ മകന്‍ തല്ലിയൊടിച്ചു

നാദാപുരം: ടി വിയുടെ ശബ്ദം കുറക്കാന്‍ ആവശ്യപ്പെട്ടതിന് മകന്‍ പിതാവിന്റെ കാല്‍ തല്ലിയൊടിച്ചു. പരപ്പുപാറ കുങ്കന്‍ നിരപ്പുമ്മല്‍ കുമാരന്‍ (53)നെയാണ് പരുക്കുകളോടെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഇയാളുടെ മകന്‍ രജിലേഷിനെതിരെ വധശ്രമത്തിന് വളയം പോലീസ് കേസെടുത്തു. ദിവസങ്ങള്‍ക്ക് മുമ്പ് മകന്റെ അടിയേറ്റ് പരുക്കേറ്റ കുമാരന്‍ ചികിത്...

യുവതിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ അമ്മാവനെതിരെ കേസ്‌.

നാദാപുരം: പത്തൊന്‍പത്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ അമ്മാവനെതിരെ വളയം പോലീസ് കേസെടുത്തു. പാറക്കടവ് കരിയാടന്‍കുന്ന് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് വളയം പോലീസ് കേസെടുത്തത്. അമ്മാവനെ ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 20-നാണ് യുവതി വിവാഹിതയായത്. യുവതി കല്യാണത്തിന് മുമ്പ് അമ്മാവന്റെ ലൈംഗിക പീഡന...

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്‌.

കല്ലാച്ചി: വളയം ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്റെ ഒഴിവുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസ്സായിരിക്കണം. അഭിമുഖം ജൂണ്‍ 17-ന് 11 മണിക്ക്. ഫോണ്‍: 0496-460370.

മറ്റൊരു പോള്‍ നീരാളിയെക്കാത്ത് കായികലോകം

-അമീര്‍ കെ.പി- ലോകമറിയാതെ നാട്ടുകാരറിയാതെ ജര്‍മ്മനിയിലെ ഒരു അക്വോറിയത്തില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞതായിരുന്നു പോള്‍ നീരാളി.എന്നാല്‍ 2010 ഫുട്‌ബോള്‍ ലോക കപ്പ് ആഫ്രിക്കയില്‍ അരങ്ങേറിയതോടെ ലോകം പോള്‍ നീരാളിയെ അറിയാന്‍ തുടങ്ങി.ലോക കപ്പ് മത്സരങ്ങള്‍ പ്രവചിച്ച് ശരയാക്കിയതോടെയാണ് പോള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയത്.മത്സരിക്കുന്ന രണ്ട് ടീമുകളുടെ പതാക വച...

എളമ്പമല കരിങ്കല്‍ ഖനനത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

നാദാപുരം: പ്രകൃതിക്ക് ഭീഷണിയാകുന്ന രീതിയില്‍ വളയത്ത് എളമ്പമലയില്‍ നടക്കുന്ന വന്‍കിട കരിങ്കല്‍ ഖനനം അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. 150ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കാലിക്കൊളുമ്പ് എളമ്പ ഭാഗത്തിന് മുകളിലായി വളയിലായി മലിയിലെ പതിനാല് ഏക്കറോളം സ്ഥലത്താണ് വന്‍കിട കരിങ്കല്‍ ഖനനം നടത്താന്‍ ഭൂമാഫിയ ശ്രമം ...

വളയം നീലാണ്ടുമ്മലിൽ പലചരക്ക് കട കത്തിച്ചു

വളയം :ചുഴലി നീലാണ്ടുമ്മലിൽ പലചരക്ക് കട തീവെച്ച് നശിപ്പിച്ചു .പടിഞ്ഞാറയിൽ മനോജന്റെ ഉടമസ്ഥതയിലുള്ള കടയാണ് തിങ്കാളാഴ്ച പുലർച്ചെ തീവെച്ച് നശിപ്പിച്ചത് .ഓലമേഞ്ഞ കട പൂർണമായും കത്തിനശിച്ചു .കടയുടെ പുറകിൽ സൂക്ഷിച്ച മരവും അൻപതോളം തേങ്ങയും കത്തിനശിച്ചു .മേഖലയിൽ സമൂഹവിരുദ്ധരുടെ പ്രവർത്തനം സജീവമാണെന്ന് നാട്ടുകാർ പറഞ്ഞു .വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരം...

മണ്‍സൂണ്‍ സീസണിൽ സമയമാറ്റമിലാതെ കൊങ്കണ്‍ പാതയിൽ ട്രെയിൻ സർവീസ് നടത്തും

കണ്ണൂര്‍: മണ്‍സൂണ്‍ സീസണില്‍ സമയമാറ്റമില്ലാതെ കൊങ്കണ്‍ പാതയില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. പാതയിലെ മണ്ണിടിച്ചില്‍ കമ്പിവല ഉപയോഗിച്ച് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് സമയമാറ്റം വേണ്ടെന്ന് വച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ വരെയാണ് മണ്‍സൂണ്‍ വേള. മഴക്കാലത്തെ മണ്ണിടിച്ചല്‍മൂലം പാതയില്‍ യാത്ര -...

റോഡില്‍ അപകട കെണിയൊരുക്കി ഹിറ്റാച്ചി

വളയം: കുടിവെള്ള പദ്ധദിയുടെ പൈപ്പ് സ്ഥാപിക്കാന്‍ കൊണ്ടുവന്ന ഹിറ്റാച്ചി റോഡില്‍ അപകട കെണി ഒരുക്കുന്നു. വളയം കല്ലുനിര റോഡില്‍ പൂവ്വംവയല്‍ എല്‍.പി സ്കൂളിന് സമീപത്താണ് ഹിറ്റാച്ചി തകരാറിലായത്. അഞ്ച് ദിവസമായി കിടക്കുന്ന ഹിറ്റാച്ചി നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വാഹങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നത്. ഹിറ്റാച്ചിയുടെ...

വളയം ടെലഫോണ്‍ എക്‌ചേഞ്ച് പ്രവര്‍ത്തനം നിലച്ചു; ബാങ്കുകളും ഓഫീസുകളും സ്തംഭിച്ചു

വളയം: വൈദ്യുതി മുടങ്ങിയതും ബാറ്ററികള്‍ തകരാറിലായതും വളയം ടെലഫോണ്‍ എക്‌ചേഞ്ച് പ്രവര്‍ത്തനം നിലച്ചു. ഇതേ തുടര്‍ന്ന് കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളുടെയും അക്ഷയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളും സ്തംഭിച്ചു.വളയം, ചെക്യാട്, വാണിമേല്‍ മേഖലയില്‍ നൂറ് കണക്കിന് ബിഎസ്എന്‍എല്‍ ഫോണുകളുടെ പ്രവര്‍ത്തനവും താളംതെറ്റി. മൊബൈല്‍ ടവറും വൈദ്യു...

കുറുവന്തേരി സി.പി.ഐ.എം ബ്രാഞ്ച് ഓഫീസ് ബോംബ്‌ എറിഞ്ഞു തകര്‍ത്തു

പാറക്കടവ്: കുറുവന്തേരി സി.പി.ഐ.എം ബ്രാഞ്ച് ഓഫീസ് ബോംബ്‌ എറിഞ്ഞു തകര്‍ത്തു. കുറുവന്തേരി യു.പി. സ്കൂളിനു സമീപത്തെ എ.കെ.ജി സ്മാരക മന്ദിരത്തിനാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് ബോംബെറിഞ്ഞത്. ബോംബേറില്‍ മന്ദിരത്തിന്റെ ചുമര്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകനായ ഞാലിയോട്ടുമ്മല്‍ കുമാരന്റെ വീടിന് നേരെ ബോംബെരിഞ്ഞിരുന്നു. വലയം പോലീസ് സ്ഥലത്തെത്...

അനാഥാലയങ്ങളില്‍ പാര്‍പ്പിക്കാന്‍ കുട്ടികളെ നാട് കടത്തുന്നത് തടയണം

വളയം: അനാഥാലയങ്ങളില്‍ പാര്‍പ്പിക്കാന്‍ കുട്ടികളെ നാട് കടത്തുന്നത് തടയണമെന്നും മാതാപിതാക്കള്‍ക്ക് ഒപ്പം ജീവിച്ച് വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കണമെന്നും ബാലസംഘം വളയം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് കെ കെ പ്രിന്‍സി ഉദ്ഘാടനം ചെയ്തു. കെ കെ പുരുഷന്‍ സംഘടനാ റിപ്പോര്‍ട്ടും പി പി അനില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബ...

കുറുവന്തേരിയില്‍ വീടിന് നേരെ ബോംബെറ്; പോലീസ് റെയിഡില്‍ ബോംബ്‌ കണ്ടെത്തി

പാറക്കടവ്: ചെക്യാട് പഞ്ചായത്തിലെ കുരുവന്തെരിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വീടിനു നേരെ ബോംബെറ്. രാവിലെ പോലീസ് നടത്തിയ റെയിഡില്‍ കുണ്ടുങ്കരയില്‍ നിന്നും ഒരു ബോംബ്‌ കണ്ടെത്തി. പുലര്‍ച്ചെ ഒരു മണിയോടെ ഞാലിയോടടുമ്മല്‍ പോടന്റെ മകന്‍ കുമാരന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. വീടിന്റെ ഗോവണി തകര്‍ന്നു. ഇന്നലെ ബി.ജെ.പി ലീഗ് സന്ഘര്‍ഷമുണ്ടായ ചെക്യാട് പുളിയാവ...

നാദാപുരം ഗവ. കോളജിന് ഒന്നര കോടി രൂപ

നാദാപുരം: നാദാപുരത്ത് അനുവദിച്ച ഗവ. കോളജ് ഈ അധ്യയന വര്‍ഷം ആരംഭിക്കും. വാണിമേല്‍ നിരത്തുമ്മല്‍ പീടികയിലുള്ള മുജാഹിദ് മദ്രസയിലായിരിക്കും താല്‍ക്കാലികമായി കോളജ് ആരംഭിക്കുക. വിഷ്ണുമംഗലം കിണമ്പ്രക്കുന്നില്‍ ജനകീയ സമിതി നേതൃത്വത്തില്‍ കോളജിനാവശ്യമായ അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. ഈ സ്ഥലത്തിനും അനുബന്ധ കാര്യങ്ങള്‍ക്കുമായി ഒന്നര കോടി രൂപ...

ജ്വല്ലറിയിൽ കവർച്ചശ്രമം

വളയം :വളയം പോലീസ് സ്റ്റെറ്റെഷനടുത്ത് വർണന ജ്വല്ലറിയിൽ ആണ് കവർച്ചശ്രമം. പിൻവശത്തെ ചുമർ കുത്തിതുറക്കാനുള്ള ശ്രമമാണ് നടന്നത് .കല്ലുകൾ ഇളക്കിമാടറ്റിയിടുണ്ട് .വളയം എസ് .ഐ ശംഭുനാഥന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി .ജ്വല്ലറി ഉടമ ബാബുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു .

വേനൽമഴയിൽ കവിഞ്ഞൊഴുകി വിഷ്ണുമംഗലം ബണ്ട്

നാദാപുരം : വേനൽമഴയിൽ കവിഞ്ഞൊഴുകി വിഷ്ണുമംഗലം ബണ്ട്. ഇതോടെ ഷട്ടർ തുറക്കുന്ന പ്രവർത്തി അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു . മലയോരമേഖലയില്‍ നല്ലരീതിയില്‍ വേനല്‍മഴ ലഭിച്ചതിനാലാണ് ബണ്ട് കവിഞ്ഞൊഴുകിയതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. ഇതേ തുടർന്ന് ഇയ്യങ്കോട്, തൂണേരി, പെരിങ്ങത്തൂര്‍ പ്രദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.വേനല്‍ ശ...

താലൂക്കിൽ കനത്ത മഴ

വടകര :താലൂക്കിൽ കനത്ത മഴയെ തുടരുന്നു .മഴയെ തുടർന്ന് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ .ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .മഴ കാരണം കൊയിലാണ്ടിയിൽ നടക്കുന്ന സംസ്ഥാന പ്രീമിയർലീഗ് ഫുട്ബോൾ മത്സരത്തിന്റെ ബുധനാഴ്ച്ചത്തെ മത്സരം മുടങ്ങി .

ബിനു രക്തസാക്ഷി അനുസ്മരണ ദിനാചരണ കമ്മിറ്റി രൂപീകരിച്ചു

നാദാപുരം: കല്ലാച്ചി തെരുവംപറമ്പിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഈന്തുള്ളതില്‍ ബിനുവിന്റെ 13-ാം വാര്‍ഷിക രക്തസാക്ഷി ദിനാചരണം ജൂണ്‍ രണ്ടിന് സമുചിതമായി ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ ബ്രാഞ്ചുകളില്‍ പ്രഭാതഭേരിയും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും. വൈകി'് നാലിന് കല്ലാച്ചി കേന്ദ്രീകരിച്ച് ബഹുജന പ്രകടനം ആരംഭിക്കും. തുടര്‍് വിഷ...

ഭർതൃ വീട്ടിലെ പീഡനം: ആറു പേർക്കെതിരെ കേസ്

.വളയം : സ്ത്രീധനത്തിന് ആവശ്യപെട്ട് യുവതിയെ പീഡിപ്പിച്ചതായി പരാതി . ആറു പേർക്കെതിരെ കേസ്വളയം ചെറുമൊത്തെ പുത്തൻപുരയിൽ ഗിരീശൻ 36 ,അച്ഛൻ ഗോവിന്ദൻ 66 അമ്മ രാധ 52 സഹോദരൻ ശ്രീജയൻ 32 സഹോദരി സാന്ധ്യ 35 സന്ധ്യയുടെ ഭർത്താവ് വണ്ണത്താം കണ്ടി സുരേഷ് 40 എന്നിവര്ക്കെതിരേ യാണ് വളയം പോലീസ് കേസെടുത്തത് .ഭാര്യവടക്കേ പോയിലൂർ പട്ടവയൽ സുശീല യുടെ പരാതിയിൽ ആണ്‌ കേസ് ....

വാണിമേല്‍; ഇടി മിന്നലില്‍ വീട് കത്തിനശിച്ചു

വാണിമേല്‍: ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് വാണിമേല്‍ വയലില്‍ പീടികയില്‍ കിഴക്കയില്‍ അമ്മദ് മാസ്ടരുടെ വീട് ഭാഗികമായി കത്തി നശിച്ചു. കിടപ്പുമുറിയിലെ ഫാനില്‍ നിന്നും ഉയര്‍ന്ന തീ റൂമിലുള്ള മറ്റുസ്ഥാനമാനങ്ങല്‍ക്കും പടര്‍ന്നു പിടിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ ഫോഴ്സും എത്തി തീ അണച്ചു.

മരം വീണു കാര്‍ തകര്‍ന്നു

വളയം: ചുഴലിക്കാറ്റിനിടയില്‍ മരം മുറിഞ്ഞു വീണു നിര്‍ത്തിയിട്ട കാര്‍ തകര്‍ന്നു. വളയം കുറ്റിക്കാട്ടിലെ താഴെ തയ്യുള്ളതില്‍ അമ്മാദിന്റെ വാഗണ൪ കാരാണ്തകര്‍ന്നത്. അമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായി.

ചുഴലിക്കാറ്റ്; വളയം ചെക്യാട് മേഖലയില്‍ ലക്ഷങ്ങളുടെ കൃഷിനാശം

വളയം: ബുധനാഴ്ച രാത്രി ആഞ്ഞു വീശിയ കൊടുങ്കാറ്റില്‍ വളയം ചെക്യാട് പഞ്ചായത്തില്‍ ലക്ഷം രൂപയുടെ കൃഷിനാശം. മരങ്ങള്‍ വീണു പത്തോളം വീടുകള്‍ തകര്‍ന്നു. ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും കടപുഴകി വീണതിനാല്‍ പ്രദേശത്ത് വൈദ്യുതി പാടെ നിലച്ചു. വളയം ചെക്കൊറ്റയിലെ ചെറിയ കേളോത്ത് ജിനീഷിന്റെ വീട് തെങ്ങ് വീണു പാടെ തകര്‍ന്നു. രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ...

ഒഞ്ചിയം മേഖലയില്‍ നിരോധനാജ്ഞ

വടകര: ഒഞ്ചിയം രക്തസാക്ഷി ദിനാചരണവും ടിപി.ചന്ദ്രശേഖരന്‍ അനുസമരണവും കണക്കിലെടുത്ത്‌ ഒഞ്ചിയം മേഖലയില്‍ പോലീസ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര സര്‍ക്കിള്‍ പരിധിയില്‍ ചോമ്പാല, എടച്ചേരി, വടകര പോലീസ്‌ സ്‌റ്റേഷനു കീഴിലാണ്‌ ഒരാഴ്‌ചത്തേക്ക്‌ റൂറല്‍ എസ്‌പി നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്‌. പോലീസ്‌ ആക്ട്‌ 78, 79 വകുപ്പ്‌ പ്രകാരം അനുമതിയില്ലാതെ പ്രകടനമ...

കൂത്താടി വായനശാല ഉപയോഗശൂന്യം

വാണിമേല്‍: മലയോര മേഖലയിലെ പുരോഗതി ലക്ഷ്യമാക്കി കൂത്താടിയില്‍ സ്ഥാപിച്ച വായനശാല ഉപയോഗ്യശുന്യമായ നിലയില്‍. പത്ത് വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് വായനശാല നിര്‍മിച്ചത്. ആരംഭഘട്ടത്തില്‍ വായന ശാലയില്‍ പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വായനശാലയില്‍ പത്രങ്ങളൊന്നും ലഭിക്കാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വായനശാ...

മാലിന്യക്കൂമ്പാരത്തിന് തീയിട്ടു; ദുരിതവുമായി ജനങ്ങള്‍

വാണിമേല്‍: ഭൂമിവാതുക്കല്‍ ടൗണില്‍ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യ ക്കൂമ്പാരത്തിന് പകല്‍ തീയിട്ടത് ദുരിതമായി. ടൗണിലെ ടാക്‌സി സ്റ്റാന്‍ഡിനും ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും സമീപത്തായിട്ടാണ് മാലിന്യ ക്കൂമ്പാരത്തിന് തീയിട്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിയതോടെ ടൗണില്‍ ദുര്‍ഗന്ധമായി. നിലവില്‍ ഗ്രാമപ്പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണത്തിന് പദ്ധതിയ...

വിലങ്ങാട് വീടുകളില്‍ അര്‍ദ്ധരാത്രി വന്‍ മോഷണം

നാദാപുരം: വാണിമേല്‍ വിലങ്ങാട് ഈസ്റ്റര്‍ ദിനത്തില്‍ വീടുകളില്‍ വന്‍ മോഷണം. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് രണ്ടു വീടുകളില്‍ നിന്നായി 47 പവന്‍ സ്വര്‍ണ്ണാഭരണവും പണവും മോഷണം പോയത്. വിലങ്ങാട് ടൌണിനു സമീപത്തെ പൊന്മലക്കുന്നേല്‍ സോജന്റെ വീട്ടില്‍ നിന്നും 47 പവന്‍ സ്വര്‍ണ്ണവും 8000 രൂപയും സമീപത്തെ പുത്തന്‍പുരക്കല്‍ ഫ്രാന്‍സിസിന്റെ വീട്ടില്‍ നിന്നും ന...

ഈ വിജയം സര്‍ക്കാരിനോടുള്ള പ്രതികാരം

വടകര: കാറ്റിനെയും മഴയെയും തോല്‍പിച്ച് കത്തിയ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചമാണ് വളയം പൂവംവയലിലെ പാലയുള്ള പറമ്പത്ത് അശോകന്റെ മകള്‍ അഹനക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ ഒമ്പത് എ പ്ലസുകള്‍ നേടികൊടുത്തത്. ജീവിതത്തിന്റെ കണക്ക് കൂട്ടല്‍ പിഴച്ചപോലെ അഹനക്കും എ പ്ലസ് നഷ്ടമായി എ ഗ്രേഡ് നേടിയത് കണക്കില്‍ മാത്രം. രണ്ട് വര്‍ഷം മുമ്പ് അഹന പഠിച്ച വളയം ഹയര്‍ സെക...

കാറ്റിൽ വീടു തകർന്നു

വാണിമേൽ :ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ വളയം പുത്തലത്ത് വിനോദന്റെ ഓടിട്ട വീടിന്റെ ഒരു ഭാഗം പുർണ്ണമായും തകർന്നു .മേല്ക്കുക്കൂരയാണ് തകർന്നു വീണത്‌ .വീട്ടിൽ ഉള്ളവർ അത്ഭുധകരമായി രക്ഷപെട്ടു .

മലയോര ഗ്രാമങ്ങല്ക്ക് ഇനി ഉത്സവ നാളുകൾ വളയം ഫെസ്റ്റ് 20 ന് തുടങ്ങും

വളയം :മലയോരഗ്രാമഗല്ക്ക് ഇനി ആഘോഷത്തിന്റെ ഉത്സവ നാളുകൽ ."വളയം ഫെസ്റ്റ് 2014 "ഞായറാഴ്ച ആരംഭിക്കും .മെയ്‌ 4 വരെ വളയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൌണ്ടിലാണ് വിപണനമേളയും വിനോദ പരിപാടികളും . വളയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പി ടി  എ യും ഹൈ ടെക് ഇവെന്റ്  പെരിങ്ങത്തുരും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.അമുസ്മെന്റ്റ് പാര്ക്കുകളുടെ ...

സുനീഷ്‌ വധം: പ്രതിക്ക്‌ ഏഴു വര്‍ഷം കഠിന തടവും പിഴയും

വടകര: യുവാവിനെ വെട്ടി കൊന്ന കേസില്‍ അയല്‍വാസിക്ക്‌ കഠിന തടവും പിഴയും ശിക്ഷ. വളയം വണ്ണാര്‍കണ്ടി ആലങ്കോട്ട്‌ സുനീഷിനെ വധിച്ച കേസില്‍ വളയം എലിക്കുന്നുമ്മല്‍ യൂസഫിനെ (49) യാണ്‌ ഏഴു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കാനും വടകര അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി വി.വിജയകുമാര്‍ ശിക്ഷിച്ചത്‌. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ്‌ അനുഭവി...

വി.കെ. സജീവന്റെ പര്യടനം

വടകര: ബി.ജെ.പി. സ്ഥാനാര്‍ഥി വി.കെ. സജീവന്റെ ബുധനാഴ്ചത്തെ പര്യടനപരിപാടി. സ്ഥലം,സമയം എന്ന ക്രമത്തില്‍. പുതിയങ്ങാടി 9.00, മീശമുക്ക് 9.30, തുരുത്തി 10.00, ജനതാമുക്ക് 10.30, തലായി 11.00, മുതുവടത്തൂര്‍ 11.20, വില്യാപ്പള്ളി 11.40, കല്ലേരി 12.00., കല്ലാച്ചി 12.30, നാദാപുരം 1.00, പാറക്കടവ് 1.30, വളയം 2.00, കക്കട്ടില്‍ 3.00., മൊകേരി 3.20, മരുതോങ്കര 3.40, ...

മാവോവാദി ഭീഷണി: നാദാപുരത്ത് രണ്ട് കമ്പനി അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചു

നാദാപുരം: മാവോവാദി ഭീഷണി നിലനില്‍ക്കുന്ന പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് കമ്പനി അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചു. നാദാപുരത്തെത്തിയ കേന്ദ്രസംഘം കുറ്റിയാടി ഐഡിയല്‍ സ്‌കൂള്‍, വളയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്യുകയാണ്. അസിസ്റ്റന്റ് കമാന്‍ഡര്‍ ഇ. അഹമ്മദിന്റെ നേത്യത്വത്തില്‍ 170 പേരടങ്ങുന്ന രണ്ട് കമ്പനിയാണ് നാദാപുരം സ...

സുനീഷ് വധക്കേസ് പ്രതി കുറ്റക്കാരന്‍

വടകര: വളയത്ത് ഓണ നാളില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. വടകര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഡോ: വി.വിജയകുമാര്‍ ആണ് തിങ്കളാഴ്ച വിധി പറഞ്ഞത്.വളയം വണ്ണാര്‍ കണ്ടിയിലെ ആലംകോട്ടില്‍ സുനീഷ് (27) വെട്ടേറ്റ് മരിച്ച കേസിലാണ് പ്രതിയും അയല്‍വാസിയുമായ എലിക്കുന്നുമ്മല്‍ യൂസഫ് (48)നെ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്...