News Section: വളയം

മണ്‍സൂണ്‍ സീസണിൽ സമയമാറ്റമിലാതെ കൊങ്കണ്‍ പാതയിൽ ട്രെയിൻ സർവീസ് നടത്തും

June 6th, 2014

കണ്ണൂര്‍: മണ്‍സൂണ്‍ സീസണില്‍ സമയമാറ്റമില്ലാതെ കൊങ്കണ്‍ പാതയില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. പാതയിലെ മണ്ണിടിച്ചില്‍ കമ്പിവല ഉപയോഗിച്ച് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് സമയമാറ്റം വേണ്ടെന്ന് വച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ വരെയാണ് മണ്‍സൂണ്‍ വേള. മഴക്കാലത്തെ മണ്ണിടിച്ചല്‍മൂലം പാതയില്‍ യാത്ര -ചരക്ക് ട്രെയിനുകള്‍ മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വേഗത കുറച്ചാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതേ തുടര്‍ന്നാണ് മുന്‍ വര്‍ഷങ്ങളില്‍ സമയമാറ്റം ഏര്‍പ്പെടുത്തിയത്. നിസ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

റോഡില്‍ അപകട കെണിയൊരുക്കി ഹിറ്റാച്ചി

June 5th, 2014

വളയം: കുടിവെള്ള പദ്ധദിയുടെ പൈപ്പ് സ്ഥാപിക്കാന്‍ കൊണ്ടുവന്ന ഹിറ്റാച്ചി റോഡില്‍ അപകട കെണി ഒരുക്കുന്നു. വളയം കല്ലുനിര റോഡില്‍ പൂവ്വംവയല്‍ എല്‍.പി സ്കൂളിന് സമീപത്താണ് ഹിറ്റാച്ചി തകരാറിലായത്. അഞ്ച് ദിവസമായി കിടക്കുന്ന ഹിറ്റാച്ചി നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വാഹങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നത്. ഹിറ്റാച്ചിയുടെ മുന്‍ഭാഗം മണ്ണില്‍ പൊതിഞ്ഞ നിലയിലാണ്. അപകട മുന്നറിയിപ്പായി പച്ചചെടി കുത്തിവെച്ചെങ്കിലും ഇവ ഉണങ്ങിക്കരിഞ്ഞു. രാത്രി അപകട സാധ്യത ഏറെയുണ്ട്. കുന്നുമ്മല്‍ അഡ്ജോയിനിംഗ് പദ്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വളയം ടെലഫോണ്‍ എക്‌ചേഞ്ച് പ്രവര്‍ത്തനം നിലച്ചു; ബാങ്കുകളും ഓഫീസുകളും സ്തംഭിച്ചു

June 3rd, 2014

വളയം: വൈദ്യുതി മുടങ്ങിയതും ബാറ്ററികള്‍ തകരാറിലായതും വളയം ടെലഫോണ്‍ എക്‌ചേഞ്ച് പ്രവര്‍ത്തനം നിലച്ചു. ഇതേ തുടര്‍ന്ന് കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളുടെയും അക്ഷയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളും സ്തംഭിച്ചു.വളയം, ചെക്യാട്, വാണിമേല്‍ മേഖലയില്‍ നൂറ് കണക്കിന് ബിഎസ്എന്‍എല്‍ ഫോണുകളുടെ പ്രവര്‍ത്തനവും താളംതെറ്റി. മൊബൈല്‍ ടവറും വൈദ്യുതിയില്ലാതെ നിലച്ചു. ബിഎസ്എന്‍എല്‍ അധികൃതരുടെ കുറ്റകരമായ അനാസ്ഥയാണ് പ്രദേശത്തെ വാര്‍ത്ത വിനിമയ സംവിധാനം നിലക്കാന്‍ കാരണം. വൈദ്യുതി മുടങ്ങുമ്പോള്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കുറുവന്തേരി സി.പി.ഐ.എം ബ്രാഞ്ച് ഓഫീസ് ബോംബ്‌ എറിഞ്ഞു തകര്‍ത്തു

May 30th, 2014

പാറക്കടവ്: കുറുവന്തേരി സി.പി.ഐ.എം ബ്രാഞ്ച് ഓഫീസ് ബോംബ്‌ എറിഞ്ഞു തകര്‍ത്തു. കുറുവന്തേരി യു.പി. സ്കൂളിനു സമീപത്തെ എ.കെ.ജി സ്മാരക മന്ദിരത്തിനാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് ബോംബെറിഞ്ഞത്. ബോംബേറില്‍ മന്ദിരത്തിന്റെ ചുമര്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകനായ ഞാലിയോട്ടുമ്മല്‍ കുമാരന്റെ വീടിന് നേരെ ബോംബെരിഞ്ഞിരുന്നു. വലയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അനാഥാലയങ്ങളില്‍ പാര്‍പ്പിക്കാന്‍ കുട്ടികളെ നാട് കടത്തുന്നത് തടയണം

May 28th, 2014

വളയം: അനാഥാലയങ്ങളില്‍ പാര്‍പ്പിക്കാന്‍ കുട്ടികളെ നാട് കടത്തുന്നത് തടയണമെന്നും മാതാപിതാക്കള്‍ക്ക് ഒപ്പം ജീവിച്ച് വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കണമെന്നും ബാലസംഘം വളയം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് കെ കെ പ്രിന്‍സി ഉദ്ഘാടനം ചെയ്തു. കെ കെ പുരുഷന്‍ സംഘടനാ റിപ്പോര്‍ട്ടും പി പി അനില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ദേവി,സംസാന കമ്മിറ്റി അംഗം കെ ചന്തു, ഏരിയാ സെക്രട്ടറി വി പി ശ്യാംലാല്‍,എ ഭാസ്‌കരന്‍, പി പി ചാത്തു, കെ വി കണ്ണന്‍, കെ കെ ശ്രീജിത് മാള ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കുറുവന്തേരിയില്‍ വീടിന് നേരെ ബോംബെറ്; പോലീസ് റെയിഡില്‍ ബോംബ്‌ കണ്ടെത്തി

May 27th, 2014

പാറക്കടവ്: ചെക്യാട് പഞ്ചായത്തിലെ കുരുവന്തെരിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വീടിനു നേരെ ബോംബെറ്. രാവിലെ പോലീസ് നടത്തിയ റെയിഡില്‍ കുണ്ടുങ്കരയില്‍ നിന്നും ഒരു ബോംബ്‌ കണ്ടെത്തി. പുലര്‍ച്ചെ ഒരു മണിയോടെ ഞാലിയോടടുമ്മല്‍ പോടന്റെ മകന്‍ കുമാരന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. വീടിന്റെ ഗോവണി തകര്‍ന്നു. ഇന്നലെ ബി.ജെ.പി ലീഗ് സന്ഘര്‍ഷമുണ്ടായ ചെക്യാട് പുളിയാവ് പേരോട് ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

നാദാപുരം ഗവ. കോളജിന് ഒന്നര കോടി രൂപ

May 27th, 2014

നാദാപുരം: നാദാപുരത്ത് അനുവദിച്ച ഗവ. കോളജ് ഈ അധ്യയന വര്‍ഷം ആരംഭിക്കും. വാണിമേല്‍ നിരത്തുമ്മല്‍ പീടികയിലുള്ള മുജാഹിദ് മദ്രസയിലായിരിക്കും താല്‍ക്കാലികമായി കോളജ് ആരംഭിക്കുക. വിഷ്ണുമംഗലം കിണമ്പ്രക്കുന്നില്‍ ജനകീയ സമിതി നേതൃത്വത്തില്‍ കോളജിനാവശ്യമായ അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. ഈ സ്ഥലത്തിനും അനുബന്ധ കാര്യങ്ങള്‍ക്കുമായി ഒന്നര കോടി രൂപ സമാഹരിക്കാന്‍ ഇ.കെ. വിജയന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. എംഎല്‍എ ചെയര്‍മാനും പഞ്ചായത്ത് പ്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ജ്വല്ലറിയിൽ കവർച്ചശ്രമം

May 10th, 2014

വളയം :വളയം പോലീസ് സ്റ്റെറ്റെഷനടുത്ത് വർണന ജ്വല്ലറിയിൽ ആണ് കവർച്ചശ്രമം. പിൻവശത്തെ ചുമർ കുത്തിതുറക്കാനുള്ള ശ്രമമാണ് നടന്നത് .കല്ലുകൾ ഇളക്കിമാടറ്റിയിടുണ്ട് .വളയം എസ് .ഐ ശംഭുനാഥന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി .ജ്വല്ലറി ഉടമ ബാബുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു .

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വേനൽമഴയിൽ കവിഞ്ഞൊഴുകി വിഷ്ണുമംഗലം ബണ്ട്

May 10th, 2014

നാദാപുരം : വേനൽമഴയിൽ കവിഞ്ഞൊഴുകി വിഷ്ണുമംഗലം ബണ്ട്. ഇതോടെ ഷട്ടർ തുറക്കുന്ന പ്രവർത്തി അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു . മലയോരമേഖലയില്‍ നല്ലരീതിയില്‍ വേനല്‍മഴ ലഭിച്ചതിനാലാണ് ബണ്ട് കവിഞ്ഞൊഴുകിയതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. ഇതേ തുടർന്ന് ഇയ്യങ്കോട്, തൂണേരി, പെരിങ്ങത്തൂര്‍ പ്രദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.വേനല്‍ ശക്തമായതിനെ തുടര്‍ന്ന് ജനവരിയില്‍ ബണ്ട് പുര്‍ണമായും അടച്ചിരുന്നു. പിന്നീട് പമ്പിങ് സുഗമമായി നടന്നതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. കുടിവെള്ളം ലഭിക്കാത്തതുമൂലം പ്രയ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

താലൂക്കിൽ കനത്ത മഴ

May 8th, 2014

വടകര :താലൂക്കിൽ കനത്ത മഴയെ തുടരുന്നു .മഴയെ തുടർന്ന് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ .ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .മഴ കാരണം കൊയിലാണ്ടിയിൽ നടക്കുന്ന സംസ്ഥാന പ്രീമിയർലീഗ് ഫുട്ബോൾ മത്സരത്തിന്റെ ബുധനാഴ്ച്ചത്തെ മത്സരം മുടങ്ങി .

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]