News Section: വാണിമേല്‍

കിണറില്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കുക; മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി കേ​​​ര​​​ള​​​ പോ​​​ലീ​​​സ്

April 19th, 2019

  നാദാപുരം:  കി​​​ണ​​​ര്‍ അ​​​പ​​​ക​​​ട​​​മ​​​ര​​​ണ​​​ങ്ങ​​​ള്‍ നാ​​​ള്‍​​​ക്കു​​​നാ​​​ള്‍ വ​​​ര്‍​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തില്‍ കി​​​ണ​​​റ്റി​​​ലി​​​റ​​​ങ്ങു​​​മ്ബോ​​​ള്‍ സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി കേ​​​ര​​​ള​​​പോ​​​ലീ​​​സ്. മു​​​ന്‍​ക​​​രു​​​ത​​​ലു​​​ക​​​ള്‍ ഇ​​​ല്ലാ​​​തെ കി​​​ണ​​​റ്റി​​​ല്‍ ഇ​​​റ​​​ങ്ങു​​​ന്ന​​​തും അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ജ്ഞ​​​ത​​​യു​​​മാ​​​ണ് മി​​​ക്ക ദു​​​ര​​​ന്ത​​​ങ്ങ​​​ള്‍​ക്...

Read More »

വളയത്ത് മാവോയിസ്റ്റ് ഭീഷണിയുളള ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കും

April 19th, 2019

വളയം:  മാവോയിസ്റ്റ് ഭീഷണി   നിലനല്‍ക്കുന്ന സാഹചര്യത്തില്‍ ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കും. മാവോയിസ്റ്റ് ഭീക്ഷണി അഞ്ചു ബൂത്തുകള്‍ കളക്ടറും പൊലീസ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. വളയം പൊലീസ് സ്റ്റേഷന്‍ പരിതിയിലെ കണ്ടിവാതുക്കല്‍ ഗവ വെല്‍ഫെയര്‍ സ്‌കൂള്‍,വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് കളക്ടര്‍ എസ്.സാംബശിവറാവു,റൂറല്‍ എസ്.പി,സ്വാകാര്‍ഡിലെ അംഗങ്ങള്‍ എന്നിവര്‍ സന്ദര്‍ശനം നടത്തിയത്. കണ്ടിവാതുക്കല്‍ ഉള്‍പ്പെടെയുള്ള അഞ്ച്് ബൂത്തുകളിലും തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി തണ്ടര്‍ ബോള്‍ട്ടിനെയും പോലീസ...

Read More »

ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ്സിനെ വിശ്വസിക്കാൻ കൊള്ളില്ല: പിണറായി വിജയൻ

April 19th, 2019

നാദാപുരം: എൽഡിഎഫ് പ്രവർത്തകരുടെ അണ പൊട്ടിയ ആവേശത്തിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാദാപുരത്ത്.എൽ ഡി എഫിന്റെ നാദാപുരം മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ ബദൽ നയങ്ങളുള്ള സർക്കാർ വരണമെന്നും ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺ ഗ്രസ്സിനെ വിശ്വസിക്കാൻ കൊള്ളിലെന്നും പി ജയരാജനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇ കെ വിജയൻ എം എൽ എ അധ്യക്ഷനായിരുന്നു

Read More »

വിലങ്ങാടില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി

April 18th, 2019

വാണിമ്മേല്‍: വിലങ്ങാട് അങ്ങാടിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.കെ സജീവന്റെ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധ ബി.ജെ.പി വാണിമ്മേല്‍ പഞ്ചായത്ത് കമ്മിറ്റിയും രംഗത്ത് വന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാണിമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റും രംഗത്തെത്തി.

Read More »

സൂര്യാഘാതം; അംഗന്‍വാടികള്‍ക്ക് ഏപ്രില്‍ 30 വരെ അവധി

April 18th, 2019

നാദാപുരം:  സൂര്യാഘാതം, സൂര്യാതപം  എന്നിവ  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജില്ലയിലെ അംഗന്‍വാടികള്‍ക്ക് ഏപ്രില്‍ 30 വരെ അവധിയായിരിക്കും. ദുരന്തനിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അംഗന്‍വാടികളിലെ പ്രീ സ് കൂള്‍ പ്രവര്‍ത്തനത്തിന്റെ നിയന്ത്രണം ഏപ്രില്‍ 30 വരെ തുടരുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയായ ജില്ല കലക്ടര്‍ ഉത്തരവായി.

Read More »

വിലങ്ങാട് മലയോരത്ത് ഉള്‍പ്പെടെ നാടിന് കുളിരായി വേനല്‍ മഴ

April 17th, 2019

  നാദാപുരം :വിലങ്ങാട് മലയോരത്ത് ഉള്‍പ്പെടെ നാടിന് കുളിരായി നാദാപുരത്ത് വേനല്‍ മഴ പെയ്തു . കൊടുംചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴയെത്തി. ഇന്നലെ രാത്രി മുതൽ ഇന്ന് വൈകിട്ട്  വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ കിട്ടി. തെക്കൻ ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ മലബാറിലും നാളെ വേനൽ മഴ പ്രതീക്ഷിക്കാം. തെക്കൻ ജില്ലകളിലും തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. തലസ്ഥാനത്...

Read More »

കുടിവെളളക്ഷാമം : പരാതികള്‍ 1077 ടോള്‍ഫ്രീ നമ്പറില്‍  അറിയിക്കാം 

April 16th, 2019

നാദാപുരം: വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ കുടിവെളളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെളള വിതരണം നടത്തി വരികയാണ്. കുടിവെളളം വിതരണം ചെയ്യുന്നതിന്റെ വിവരങ്ങള്‍ ഗൂഗിള്‍ ഡോക്യൂമെന്റില്‍ സ്പ്രെഡ് ഷീറ്റില്‍ തയ്യാറാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനായി ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റായ http://kozhikode.nic.in ല്‍ സന്ദര്‍ശിക്കാവുന്നതാണ്. കുടിവെളളക്ഷാമം സംബന്ധിച്ച ജനങ്ങളുടെ പരാതികള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയില്‍ സജ്ജമാക്കിയ 1077 എന്ന ടോള്‍ഫ്രീ നമ്പറ...

Read More »

വളയം മഞ്ചാന്തറ- പുതുക്കയം   റോഡില്‍ യാത്ര ദുരിതം; പണി പൂര്‍ത്തിയാകാത്തത് കരാറ്കാരന്‍റെ ക്രമക്കേടെന്ന് നാട്ടുകാര്‍

April 10th, 2019

വളയം: വളയം - വാണിമേല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മലയോര   റോഡ്‌ യാത്ര ദുരിതത്തില്‍.  മഞ്ചാന്തറ- പുതുക്കയം റോഡ് പ്രവർത്തിയാണ് അവതാളത്തിലായത്.  സംസ്ഥാന സര്‍ക്കാര്‍ നാലര  ക്കോടിയോളം രൂപ അനുവദിച്ച റോഡിന്റെ   പ്രവര്‍ത്തനം മന്ദഗതിയിലാണ് ഇപ്പോള്‍ നടക്കുന്നത്. വളയം പഞ്ചായത്തിന്റെയും വാണിമേൽ പഞ്ചായത്തിന്റെയും ഭാഗമായുള്ള മഞ്ചാന്തറ പുതുക്കയം റോഡ്‌ സംസ്ഥാന പാത നിലവാരത്തിൽ പുതുക്കി പണിയുന്നത്തിനാണ് പദ്ധതി തയ്യാറാകിയത്. റോഡിന്റെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍  ആഹ്ലാദത്തിലായിരുന്നു ഇവിടെത്തുകാര്‍ . സര്‍ക്കാര്‍ കോടി...

Read More »

പരപ്പുപാറ ഗവ. ആശുപത്രി പരിസരത്തെ കെട്ടിട നിർമാണപ്രവൃത്തി നിർത്തിവെച്ചു.

April 8th, 2019

വാണിമേൽ: പരപ്പുപാറ ഗവ. ആശുപത്രി പരിസരത്തെ കെട്ടിട നിർമാണപ്രവൃത്തി നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു..  വളയം പോലീസ് സ്ഥലത്തെത്തി നിർമാണം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിന്നു. ഞായറാഴ്ച ഒരു മണിക്കൂറോളം നിർമാണപ്രവർത്തികൾ നടക്കുന്നതിനിടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. നാട്ടുകാർ ഗ്രാമപ്പഞ്ചായത്ത്  ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും കെട്ടിട ഉടമയ്ക്ക് അനുകൂലമായ സമീപനാണ് ആദ്യഘട്ടത്തിൽ സ്വീകരിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.സി. ജയൻ, സ്ഥിരംസമിതി ചെയർമാൻ അഷ്‌റഫ് കൊറ്റാല എന്നിവരുമായി...

Read More »

കുരുന്നുകള്‍ക്കൊരു പച്ചക്കറി തോട്ടം.

April 2nd, 2019

വാണിമേൽ:  കുരുന്നുകള്‍ക്കൊരു പച്ചക്കറി തോട്ടം എന്ന  ആശയവുമായി  ഭൂമിവാതുക്കല്‍  എൽ.പി. സ്കൂളില്‍  പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് എം.കെ. അഷ്‌റഫ് നിർവഹിച്ചു. പി.ടി.എ. കമ്മിറ്റി  കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് പച്ചക്കറിത്തോട്ടം നിർമിക്കുന്നത്. വാർഡംഗം വി.കെ. സാബിറ അധ്യക്ഷയായി. അഹമ്മദ്കുട്ടി മുളിവയൽ, വി.കെ.  മൂസ്സ, ചെന്നാട്ട് അഹമ്മദ്, ടി.പി. അഹമ്മദ്, എം.കെ. അബൂബക്കർ, കെ.കെ. മുഹമ്മദലി, എ. അനർവർസാദത്ത്, സി.പി. മുബീന എന്നിവർ സംസാരിച്ചു.           ...

Read More »