News Section: ക്യാമ്പസ്

കെ. ബാലന്‍ മാസ്റ്റര്‍ (മേഴ്‌സി) സ്മരണ പുരസ്ക്കാരം പി. സ്വർണകുമാരിക്ക് സമ്മാനിച്ചു

July 24th, 2019

വടകര: മേഴ്‌സി ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകൻ കെ. ബാലന്‍ മാസ്റ്ററുടെ  (മേഴ്‌സി) സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമപുരസ്‌കാരം കോഴിക്കോട് നാഷണൽ കോളേജിലെ പി. സ്വർണകുമാരിക്ക് സമ്മാനിച്ചു. സമാന്തര വിദ്യാഭ്യാസമേഖലയിലെ സംഭാവനയ്ക്കാണ് പുരസ്‌കാരം. വടകരയിൽ നടന്ന മേഴ്‌സി ബാലൻ അനുസ്മരണചടങ്ങിൽ സി.കെ. നാണു എം.എൽ.എയും ഡോ. എം.എം.ഖാദറും ചേർന്ന് പുരസ്‌കാരം കൈമാറി. നഗരസഭാ ചെയർമാൻ കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഡോ. എം.എ. ഖാദർ പ്രഭാഷണം നടത്തി. പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഇന്ന് സംസ്ഥാന വ്യാപകമായി കെ എസ് യു പഠിപ്പുമുടക്കും

July 19th, 2019

നാദാപുരം : പി എസ് സി, യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടുകളിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുന്നിൽ നടന്നുവരുന്ന നിരാഹാര സമരത്തോട് സർക്കാർ സ്വീകരിക്കുന്ന പ്രതികൂല നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് മുഴുവന്‍ കോളേജ്കളിലും  സംസ്ഥാന വ്യാപകമായി  പഠിപ്പുമുടക്കാൻ കെ എസ് യു ആഹ്വാനം ചെയ്തു. ഹയർസെക്കൻഡറി തലം വരെയുള്ള സ്കൂളുകളെ പഠിപ്പു മുടക്കലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കല്ലാച്ചി മേഴ്സി കോളേജിലെ പ്ലസ്‌ടു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റ് വിതരണം തുടങ്ങി

July 18th, 2019

  കല്ലാച്ചി: കല്ലാച്ചി മേഴ്സി കോളേജിലെ പ്ലസ്‌ടു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ (നിയോസ്) 2019  ഏപ്രില്‍ നടത്തിയ ഹയർ സെക്കണ്ടറി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് വിതരണം തുടങ്ങി. ജവഹർ നവോദയ വിദ്യാലയം പാ ല യാട് , റാണി പബ്ലിക്ക് സ്ക്കൂൾ വടകര എന്നിവിടങ്ങളിൽ നിന്നാണ് മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റേണ്ടത്.  

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ബി എസ് സി സൈക്കോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

July 6th, 2019

നാദാപുരം: മലബാർ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ് ഫോർ വിമൻ ബി എസ് സി സൈക്കോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജ്‌മെന്റ് സീറ്റിലും മെറിറ്റ് സീറ്റിലും ഒഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ജൂലായ് 12. ഫോൺ 9562831483

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സെക്രട്ടേറിയേറ്റ് മാർച്ചിനു നേരെ സംഘര്‍ഷം; നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

July 1st, 2019

  നാദാപുരം: എബിവിപിയുടെ സെക്രട്ടേറിയേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എബിവിപി ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്ന് അഞ്ച് തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി വിരുദ്ധത അവസാനിപ്പിക്കണം എ ഐ എസ് എഫ്

June 29th, 2019

  നാദാപുരം:കാലിക്കറ്റ് സർവ്വകലാശാല പരീക്ഷകൾ സമയബന്ധിതമായി നടത്തുക മൂല്യനിർണ്ണയം സമയബന്ധിതമായി പൂർത്തിയാക്കുക സ്വാശ്രയ കോളേജ് കൾക്ക് കടിഞ്ഞാൺ ഇടുക ഉത്തരക്കടലാസ് കാണാതാവുന്നത് ഉൾപ്പെടെ ഉള്ള കെടുകാര്യസ്ഥത അവസാനിപ്പിക്കുക അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യുടെ വടകരയിലെ സബ് സെന്ററിലേക്ക് എ ഐ എസ് എഫ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന മാർച്ച്‌. എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ഗവാസ് ഉദ്ഘാടനം .ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് ഹരികൃഷ്ണൻ അധ്യക്ഷ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കാടിന്റെ മക്കള്‍ക്ക് കല്ലാച്ചി മേഴ്‌സി കോളേജിന്റെ കൈതാങ്ങ്

June 29th, 2019

കല്ലാച്ചി: കാടിന്റെ മക്കള്‍ക്ക് പഠന സാഹയവുമായി കല്ലാച്ചി മേഴ്‌സി കോളേജ്.മാസ് അസോസിയേഷന്‍ സമാഹരിച്ച 850 യില്‍്പ്പരം നോട്ടുബുക്കുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചത്. ചാരിറ്റബിള്‍ ട്രസ്റ്റ് വഴി വയനാട് തരുവണ ജി.യു പി സ്‌കൂളിലേയും,വെള്ളമുണ്ട യു.പി സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് മാസ്സ് പ്രതിനിധികള്‍ ബുക്കുകള്‍ കൈമാറി. ചടങ്ങില്‍ ട്രസ്റ്റ് ഭാരവാഹികളായ ജഹന്‍ലാലും ശശീന്ദ്രനും കോളേജ് പ്രതിനിധികളായ ശ്രീകാന്ത് എസ് പ്രമോദ് കുമാറ്,ഉപേന്ദ്ര മാസ്റ്റര്‍, മാസ് പ്രതിനിധികളായ അക്ഷയ,നീതു,ഫാസില്‍ഡ എന്നിവര്‍ പങ്കെടുത്തു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പുതിയ അധ്യായന വര്‍ഷത്തിലേക്ക് നവാഗതരെ വരവേറ്റ് കെ.എസ്.യു

June 25th, 2019

നാദാപുരം: നാദാപുരം  ഗവ:കോളേജില്‍  പുതിയ അധ്യാന വര്‍ഷത്തിലേക്ക് കടക്കുന്ന  നവാഗതരെ വരവേറ്റ് കെ.എസ്.യു. കെ.എസ്.യു പതാക ഉയർത്തിയാണ് വിദ്യാര്‍ഥികളെ സ്വീകരിച്ചത്.പാതക ഉയർത്തൽ കെ.എസ്.യു  ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി നിർവ്വഹിച്ചു. വിഷ്ണു അധ്യക്ഷത വഹിച്ചു, അശ്വിൻ, അരുൺ അമധുസൂധനൻ, ആർദ്ര, ജംഷിദ്, ഷിനാസ് മുഹമ്മദ്‌, തുടങ്ങിയവർ സംബന്ധിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

താനും യാത്രാസൗജന്യം ഉപയോഗിച്ച് പഠിച്ച വിദ്യാർഥിയാണ്; ബസ്സുകാരെ പെരുമാറ്റം പഠിപ്പിച്ച് കളക്ടർ

June 18th, 2019

നാദാപുരം: വിദ്യാർഥികളുടെ യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട നിയമത്തിൽ വെള്ളം ചേർക്കാനുള്ള ഒരു വാദവും കളക്ടർ അംഗീകരിച്ചില്ല. സീറ്റുള്ള ബസ്സിൽപോലും വിദ്യാർഥികൾക്ക് ഇരിക്കാൻ അവകാശമില്ലെന്ന സ്ഥിതിയാണെന്ന് എ.ഐ.ഡി.എസ്.ഒ. പ്രതിനിധി കെ. റഹീം ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയൊരു സ്ഥിതിയില്ലെന്നായിരുന്നു ബസ്സുടമാപ്രതിനിധികളുടെ വാദം. സീറ്റിൽ മുഴുവൻ വിദ്യാർഥികളെ ഇരുത്തിയാൽ ബസ് വ്യവസായം നടത്തിക്കൊണ്ടുപോകാനാവില്ലെന്നും അവർ നിലപാടെടുത്തു. കുട്ടികളെ ബസിൽ കയറ്റണമെന്നതാണ് നിയമം, അതു പാലിച്ചേ മതിയാവൂ എന്നായി കളക്ടർ. ‘‘പെരുമാറ്റമാണ് ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വിദ്യാർഥികളോട് കളിച്ചാല്‍ ബസ്സുകാരുടെ പണി പാളും

June 18th, 2019

ചിത്രം : കടപ്പാട് മാതൃഭൂമി വിജേഷ് നാദാപുരം : ബസ്‌സ്റ്റാൻഡിൽ വിദ്യാർഥികളെ വരിയിൽ കാത്തുനിർത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നവർ ശ്രദ്ധിക്കുക - തെളിവുസഹിതം പരാതി ലഭിച്ചാൽ ലൈസൻസ് റദ്ദാക്കും. കണ്ടക്ടറാണ് കുറ്റക്കാരനെങ്കിൽ അദ്ദേഹത്തിന്റെയും ഡ്രൈവറാണെങ്കിൽ അദ്ദേഹത്തിന്റെയും ലൈസൻസാണ് റദ്ദാക്കുക. ഒരു ബസ്സുടമയുടെ കാര്യത്തിൽ മൂന്നുതവണ പരാതി കിട്ടിയാൽ ബസിന്റെ പെർമിറ്റ് റദ്ദാക്കുകയും ചെയ്യും വിദ്യാർഥികളുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ കളക്ടറേറ്റിൽ ചേർന്ന സ്റ്റുഡന്റ്‌സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]