News Section: ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി വിരുദ്ധത അവസാനിപ്പിക്കണം എ ഐ എസ് എഫ്

June 29th, 2019

  നാദാപുരം:കാലിക്കറ്റ് സർവ്വകലാശാല പരീക്ഷകൾ സമയബന്ധിതമായി നടത്തുക മൂല്യനിർണ്ണയം സമയബന്ധിതമായി പൂർത്തിയാക്കുക സ്വാശ്രയ കോളേജ് കൾക്ക് കടിഞ്ഞാൺ ഇടുക ഉത്തരക്കടലാസ് കാണാതാവുന്നത് ഉൾപ്പെടെ ഉള്ള കെടുകാര്യസ്ഥത അവസാനിപ്പിക്കുക അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യുടെ വടകരയിലെ സബ് സെന്ററിലേക്ക് എ ഐ എസ് എഫ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന മാർച്ച്‌. എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ഗവാസ് ഉദ്ഘാടനം .ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് ഹരികൃഷ്ണൻ അധ്യക്ഷ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കാടിന്റെ മക്കള്‍ക്ക് കല്ലാച്ചി മേഴ്‌സി കോളേജിന്റെ കൈതാങ്ങ്

June 29th, 2019

കല്ലാച്ചി: കാടിന്റെ മക്കള്‍ക്ക് പഠന സാഹയവുമായി കല്ലാച്ചി മേഴ്‌സി കോളേജ്.മാസ് അസോസിയേഷന്‍ സമാഹരിച്ച 850 യില്‍്പ്പരം നോട്ടുബുക്കുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചത്. ചാരിറ്റബിള്‍ ട്രസ്റ്റ് വഴി വയനാട് തരുവണ ജി.യു പി സ്‌കൂളിലേയും,വെള്ളമുണ്ട യു.പി സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് മാസ്സ് പ്രതിനിധികള്‍ ബുക്കുകള്‍ കൈമാറി. ചടങ്ങില്‍ ട്രസ്റ്റ് ഭാരവാഹികളായ ജഹന്‍ലാലും ശശീന്ദ്രനും കോളേജ് പ്രതിനിധികളായ ശ്രീകാന്ത് എസ് പ്രമോദ് കുമാറ്,ഉപേന്ദ്ര മാസ്റ്റര്‍, മാസ് പ്രതിനിധികളായ അക്ഷയ,നീതു,ഫാസില്‍ഡ എന്നിവര്‍ പങ്കെടുത്തു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പുതിയ അധ്യായന വര്‍ഷത്തിലേക്ക് നവാഗതരെ വരവേറ്റ് കെ.എസ്.യു

June 25th, 2019

നാദാപുരം: നാദാപുരം  ഗവ:കോളേജില്‍  പുതിയ അധ്യാന വര്‍ഷത്തിലേക്ക് കടക്കുന്ന  നവാഗതരെ വരവേറ്റ് കെ.എസ്.യു. കെ.എസ്.യു പതാക ഉയർത്തിയാണ് വിദ്യാര്‍ഥികളെ സ്വീകരിച്ചത്.പാതക ഉയർത്തൽ കെ.എസ്.യു  ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി നിർവ്വഹിച്ചു. വിഷ്ണു അധ്യക്ഷത വഹിച്ചു, അശ്വിൻ, അരുൺ അമധുസൂധനൻ, ആർദ്ര, ജംഷിദ്, ഷിനാസ് മുഹമ്മദ്‌, തുടങ്ങിയവർ സംബന്ധിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

താനും യാത്രാസൗജന്യം ഉപയോഗിച്ച് പഠിച്ച വിദ്യാർഥിയാണ്; ബസ്സുകാരെ പെരുമാറ്റം പഠിപ്പിച്ച് കളക്ടർ

June 18th, 2019

നാദാപുരം: വിദ്യാർഥികളുടെ യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട നിയമത്തിൽ വെള്ളം ചേർക്കാനുള്ള ഒരു വാദവും കളക്ടർ അംഗീകരിച്ചില്ല. സീറ്റുള്ള ബസ്സിൽപോലും വിദ്യാർഥികൾക്ക് ഇരിക്കാൻ അവകാശമില്ലെന്ന സ്ഥിതിയാണെന്ന് എ.ഐ.ഡി.എസ്.ഒ. പ്രതിനിധി കെ. റഹീം ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയൊരു സ്ഥിതിയില്ലെന്നായിരുന്നു ബസ്സുടമാപ്രതിനിധികളുടെ വാദം. സീറ്റിൽ മുഴുവൻ വിദ്യാർഥികളെ ഇരുത്തിയാൽ ബസ് വ്യവസായം നടത്തിക്കൊണ്ടുപോകാനാവില്ലെന്നും അവർ നിലപാടെടുത്തു. കുട്ടികളെ ബസിൽ കയറ്റണമെന്നതാണ് നിയമം, അതു പാലിച്ചേ മതിയാവൂ എന്നായി കളക്ടർ. ‘‘പെരുമാറ്റമാണ് ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വിദ്യാർഥികളോട് കളിച്ചാല്‍ ബസ്സുകാരുടെ പണി പാളും

June 18th, 2019

ചിത്രം : കടപ്പാട് മാതൃഭൂമി വിജേഷ് നാദാപുരം : ബസ്‌സ്റ്റാൻഡിൽ വിദ്യാർഥികളെ വരിയിൽ കാത്തുനിർത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നവർ ശ്രദ്ധിക്കുക - തെളിവുസഹിതം പരാതി ലഭിച്ചാൽ ലൈസൻസ് റദ്ദാക്കും. കണ്ടക്ടറാണ് കുറ്റക്കാരനെങ്കിൽ അദ്ദേഹത്തിന്റെയും ഡ്രൈവറാണെങ്കിൽ അദ്ദേഹത്തിന്റെയും ലൈസൻസാണ് റദ്ദാക്കുക. ഒരു ബസ്സുടമയുടെ കാര്യത്തിൽ മൂന്നുതവണ പരാതി കിട്ടിയാൽ ബസിന്റെ പെർമിറ്റ് റദ്ദാക്കുകയും ചെയ്യും വിദ്യാർഥികളുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ കളക്ടറേറ്റിൽ ചേർന്ന സ്റ്റുഡന്റ്‌സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

June 17th, 2019

നാദാപുരം:   ടൂറിസം വകുപ്പിന് കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ പുതുതായി ആരംഭിക്കുന്ന ഒന്നര വര്‍ഷത്തെ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജിയുടെ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ്, ഹൗസ് കീപ്പിങ് ഓപ്പറേഷന്‍സ് എന്നീ ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. ഇരുപത്തഞ്ച് വയസ്സാണ് പ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കേരള മീഡിയ അക്കാദമി: ഡിപ്ലോമ കോഴ്‌സുകള്‍ക്ക്  ജൂണ്‍ 22 വരെ അപേക്ഷിക്കാം; പ്രവേശനപരീക്ഷ ജൂണ്‍ 29-ന്

June 14th, 2019

നാദാപുരം:   സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം&കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക്  അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 22 വരെ നീട്ടി. അപേക്ഷ നല്‍കിയവര്‍ക്കായി ജൂണ്‍ 29-ന് (ശനിയാഴ്ച) പ്രവേശനപരീക്ഷ നടത്തും. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

നാദാപുരം ഗവ. ആർട്സ്‌ ആൻഡ്‌ സയൻസ് കോളേജിൽ സീറ്റ് ഒഴിവ്

June 13th, 2019

  നാദാപുരം: ഗവ.കോളേജ് ആർട്സ്‌ ആൻഡ്‌ സയൻസ് കോളേജിൽ 2019-20 അധ്യയനവർഷത്തിൽ രണ്ടാംവർഷ ബി.എ. ഇംഗ്ലീഷ് (ഓപ്പൺ) രണ്ടാംവർഷ ബി.എസ്.സി. ഫിസിക്‌സ് (എസ്.ടി.) എന്നീ ക്ലാസുകളിൽ ഒരോ സീറ്റുവീതം ഒഴിവുണ്ട്. സംവരണ വിഭാഗത്തിൽ നിന്നുള്ളവരുടെ അഭാവത്തിൽ മറ്റുളളവരെയും പരിഗണിക്കുന്നതാണ്. താത്‌പര്യമുള്ള വിദ്യാർഥികൾ 17-നുള്ളിൽ അപേക്ഷനൽകണം. ഫോൺ: 0496 2561000.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

32 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം; ജൂലായ് മൂന്ന് വരെ അപേക്ഷിക്കാം

June 6th, 2019

നാദാപുരം:  ട്രെയിനിങ് കോളേജുകളില്‍ ലക്ചറര്‍ ഇന്‍ ഫൗണ്ടേഷന്‍ ഓഫ് എജ്യൂക്കേഷന്‍, വിവിധവകുപ്പുകളില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗ്രേഡ്-2 (തസ്തികമാറ്റം) എന്നിവ ഉള്‍പ്പെടെ 32 തസ്തികകളില്‍ പിഎസ്.സി. അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) തസ്തികകള്‍: ട്രെയിനിങ് കോളേജുകളില്‍ ലക്ചറര്‍ ഇന്‍ ഫൗണ്ടേഷന്‍ ഓഫ് എജ്യൂക്കേഷന്‍, വിവിധവകുപ്പുകളില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, പൊതുമരാമത്തുവകുപ്പില്‍ ആര്‍കിടെക്ചറല്‍ അസിസ്റ്റന്റ് (തസ്തികമാറ്റം), ഭക്ഷ്യസുരക്ഷാവകുപ്പില്‍ മൈക്രോബയോളജിസ്റ്റ്, സംഗീത കോളേജുകളില്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മൊകേരി ഗവ. കോളേജില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്

May 22nd, 2019

നാദാപുരം:    മൊകേരി ഗവ. കോളേജില്‍ കൊമേഴ്‌സ്, ഹിന്ദി, മാതമറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുളള ബിരുദാനന്തര ബിരുദം, നെറ്റ്/പി.എച്ച്.ഡി യോഗ്യതയുളള കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറുടെ ഗസ്റ്റ് അദ്ധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനത്തിനായുളള കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെയുളള ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]