News Section: എന്റെ ഗ്രാമം
കണക്കും മലയാളവും അറിയാം; എയിംസ് പി.എസ്.സി കോച്ചിംഗ് സെന്റര്‍ നാളെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു
നാദാപുരം: കണക്കും മലയാളവും അറിയാം......എയിംസ് പി.എസ്.സി കോച്ചിംഗ് സെന്റര്‍ നാളെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.രാവിലെ 10 മുതല്‍ വൈകിട്ട് 3:30 വരെ കല്ലാച്ചിയിലും വടകരയിലുമായാണ് പരിശീലനം സന്ഘിപ്പിക്കുന്നത്. കല്ലാച്ചിയില്‍ മലയാളം പരിശീലനവും,വടകരയില്‍ കണക്ക് പരിശീലനവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: 9946156428
Read More »ആഗോള പൗരമ്മാരുടെ മനസാക്ഷി സൂക്ഷിപ്പുകാരാണ് മാധ്യമപ്രവര്‍ത്തകര്‍; കെ.പി സുധീര
നാദാപുരം: ആഗോള പൗരമ്മാരുടെ മനസാക്ഷി സൂക്ഷിപ്പുകാരാണ് മാധ്യമപ്രവര്‍ത്തകരെന്ന് സാഹിത്യകാരിയായ കെ.പി സുധീര പറഞ്ഞു. കേരള പത്രപ്രവര്‍ത്തക അസോസിയേഷന് സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇവര്‍. കല്ലാച്ചി കമ്മ്യൂണിറ്റിഹാളില്‍ നടക്കുന്ന മാധ്യമ ശില്പ ശാലയില്‍ നിരവധി പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാവിലെ ആരംഭിച്ച ശില്പശാല വൈകുന്നേരം 4 മണിവരെ തുടരും. ചടങ്ങില്‍ അക്ഷരശ്രീ പുരസ്കാരം കെ.പി മധുസൂദനന് ഏറ്റുവാങ്ങി. സ്വാഗതം ഹാഷിം.കെ , അധ്യക്ഷന്‍ എം.കെ ആഷ്റഫ്. സലിം...
Read More »വികസന മുന്നേറ്റത്തില്‍ ഇ.കെ. വിജയൻ എം.എൽ.എ ; 12 റോഡുകൾക്കായി 21 കോടിയോളം രൂപ
നാദാപുരം: നിയോജക മണ്ഡലത്തിലെ 12 റോഡുകൾക്കായി സാങ്കേതിക അനുമതി ലഭിച്ചു. 21 കോടിയോളം രൂപ റോഡുകൾക്കായി അനുവദിക്കപ്പെട്ടു. റോഡുകളുടെ ടെണ്ടർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു. അനുമതി ലഭിച്ച റോഡുകളും തുകയും: എടച്ചേരി-ഇരിങ്ങണ്ടൂർ- 3.5 കോടി, കല്ലാച്ചി-വളയം- 3.5 കോടി, കക്കട്ടിൽ-കൈവേലി- 3.2 കോടി, മുറുവശ്ശേരി-ചങ്ങരംകുളം-തളീക്കര റോഡ്- 5 കോടി, കരുവന്തേരി-താനക്കോട്ടൂർ-ചെറ്റക്കണ്ടി റോഡ്- 2.20 കോടി, ജാതിയേരി-പുളിയാവ്-പാറക്കടവ് റോഡ്- 45 ലക്...
Read More »റോഡ് ശോചനീയാവസ്ഥ; ഇയ്യങ്കോട് മുസ്ലിം യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്
നാദാപുരം: പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ വികസന മുരടിപ്പെന്ന് യൂത്ത് ലീഗ്. വാർഡിനെ മെമ്പറായ സിപിഐ എം വനിതാ നേതാവിന്റെ അനാസ്ഥക്കെതിരെ ഇയ്യങ്കോട് ശാഖ മുസ്ലിം യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്. വികസന മുരടിപ്പും റോഡിന്റെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടി സായാഹ്ന ധര്‍ണ്ണ സംഘടിക്കും . ഇതിന്റെ ആദ്യഘട്ടം എന്നോണം വാർഡിൽ പോസ്റ്റർ ഒട്ടിച്ചു പ്രചരണം നടത്തി . എനിയും ശക്തമായ സമര പരിപാടിയുമായി യൂത്ത് ലീഗ് മുന്നോട് പോകുമെന്ന് ശാഖ പ്രസിഡന്റ് ഷഹീറും സെക്രെട്ടറി അര്‍ഷാദും അറിയിച്ചു.
Read More »അക്ബർ കക്കട്ടിൽ അനുസ്മരണം 17ന്
നാദാപുരം :അക്ബർ കക്കട്ടിൽ ട്രസ്റ്റും,കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന അക്ബർ കക്കട്ടിൽ അനുസ്മരണം 17ന് കാലത്ത് പത്തു മണി മുതൽ വടകര ടൗൺ ഹാളിൽ നടക്കും.അനുസ്മരണത്തിന്റെ ഭാഗമായി സെമിനാർ,സുഹൃത്സംഗമം,പുരസ്കാര സമർപ്പണം എന്നിവ നടക്കും. കാലത്ത് പത്തു മണിക്ക്"കഥയുടെ വർത്തമാനം"എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ വി.ആർ. സുധീഷും,"സർഗ്ഗാത്മകത,സമൂഹം"എന്ന വിഷയത്തിൽ എൻ.പ്രഭാകരനും പ്രഭാഷണം നടത്തും.ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന സുഹൃത് സംഗമം ഡോ:ഖദീജ മുംതാസ് ഉൽഘാടനം ചെയ്യും. ഈ വ...
Read More »പ്രണയിതാക്കൾക്ക് ഒരു ഓര്മ്മദിനമാക്കാം ; വാലൻന്റൈൻസ് ദിനത്തില്‍ അല്‍പ്പം സ്നേഹ രക്തം പകരാം
വടകര: പ്രണയിതാക്കൾക്ക് ഒരു ഓര്മ്മദിനമാക്കാം , വാലൻന്റൈൻസ് ദിനത്തില്‍ അല്‍പ്പം സ്നേഹ രക്തം പകരാം. 2019 ഫെബ്രുവരി 14 ന് എഡ്യുകോസ് കോളേജിൻ്റെയും, മലബാർ ക്യാൻസർ സെൻ്റർ തലശ്ശേരിയുടെയും, ബ്ലഡ് ഡോണേഴ്സ് കേരള, കോഴിക്കോട്-വടകരയുടെയും സംയുക്താഭിമുഖ്യത്തിൽ വാലൻൈറൻസ് ഡേ സ്പെഷ്യൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്നേഹവിശുദ്ധനായ വാലന്റൈന്‍ പ്രണയിക്കുന്നവരുടെ സാഫല്യത്തിനായി സ്വന്തം ജീവന് ബലികൊടുത്ത ദിവസമാണ് വാലന്റൈന്‍സ് ദിനമായി ആഘോഷിക്കുന്നത്. പൂക്കളും മറ്റുമൊക്കെ സമ്മാനമായി കൊടുക്കുന്നതിനു പകരം ഈ ...
Read More »കല്ലാച്ചി വാണിമേല്‍ റോഡ് യാത്രയുടെ ദുരിതം തീരുന്നു ; ടാറിംഗ് ബുധനാഴ്ച്ച മുതല്‍
നാദാപുരം : വാണിമേല്‍ വിലങ്ങാട് ഭാഗത്തേക്കുള്ള പ്രധാന റോഡായ കല്ലാച്ചി വാണിമേല്‍ റോഡിന്റെ ടാറിംഗ് പ്രവര്‍ത്തി ഒടുവില്‍ പൂര്‍ത്തിയാകുന്നു . ടാറിംഗ് നാളെ മുതല്‍ പത്ത് മീറ്റർ വീതിയിൽ പരിഷ്ക്കരണം നടക്കുന്ന കല്ലാച്ചി വാണിമേൽ റോഡിന്റെ ടാറിംഗ് പ്രവൃത്തി ഫെബ്രുവരി 13 ബുധനാഴ്ച്ച ആരംഭിക്കും.കല്ലാച്ചി മുതൽ ചെറുപീടിക മുക്ക് വരേയുള്ള 2.5 km വാഹന ഗതാഗതം നാല് ദിവസം പൂർണമായും മുടങ്ങും. വാണിമേൽ ഭാഗത്ത് നിന്നും കല്ലാച്ചിയിലേക്ക് പോകുന്ന വലിയ വാഹനങ്ങൾ ഭൂമിവാതുക്കൾ കുയ്തേരി വളയം വഴി കല്ലാച്ചി റോഡും ചെറിയ വാഹനങ്ങൾ ...
Read More »സന്തോഷത്തിന്റെ വലിയ 60 ദിനങ്ങൾ … ഹാപ്പി വെഡ്ഡിംഗ് രണ്ടാം ഘട്ട നറുക്കെടുപ്പ് ഇന്ന് വൈകിട്ട് 6 ന്
നാദാപുരം : സന്തോഷത്തിന്റെ വലിയ അറുപത് ദിനങ്ങൾ .ഹാപ്പി വെഡ്ഡിംഗ് രണ്ടാം ഘട്ട നറുക്കെടുപ്പ് ഇന്ന് വൈകു: 6 മണിക്ക് . നാദാപുരം സബ് ഇൻസ്പെക്ടർ പ്രജീഷ് നിർവ്വഹിക്കും. തെരെഞ്ഞെടുക്കപ്പെടുന്ന 4 ഭാഗ്യ ശാലികൾക്ക് 1000 രൂപയുടെ റീ പർച്ചേസ് കൂപ്പൺ ലഭിക്കന്നു
Read More »തൊട്ടില്‍പ്പാലം ഇഖ്റ ഹോസ്പിറ്റലില്‍ എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സ്കാനിംഗ് വിഭാഗം ആരംഭിച്ചു
നാദാപുരം: തൊട്ടില്‍പ്പാലം ഇഖ്റ ഹോസ്പിറ്റലില്‍ എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സ്കാനിംഗ് വിഭാഗം ആരംഭിച്ചു.തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 10:30 മുതല്‍ വൈകുന്നേരം 5: 30 വരൊണ് പ്രവര്‍ത്തന സമയം. 3d,4d സ്കാനിംഗ് സൗകര്യങ്ങള്‍ ലഭ്യമാണ്. ഗവണ്മെന്റ് ഹോസ്പിറ്റല്‍ നിന്നും വരുന്ന രോഗികള്‍ക്ക് 20% ഡിസ്കൗണ്ട് ലഭ്യമാണ്.
Read More »വിസ്മയം തീർത്ത് പാറക്കടവ് ജി എം യു പി സ്കൂൾ വിദ്യാർത്ഥികൾ
നാദാപുരം: കരവിരുതിന്റെ വിസ്മയം തീർത്ത് വിദ്യാർത്ഥികൾ. പഠനോത്സവം മാതൃകയായി.പാറക്കടവ് ജി എം യു പി സ്കൂൾ പഠനോൽസവവും വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച സോപ്പ് , കാരിബാഗ്, അഗർബത്തി ,എന്നിവയുടെ പ്രദർശനവും, സ്കൂൾ ശാസ്ത്രമേള എക്സിബിഷനും ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഹമൂദ് തൊടുവയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസി: ലത്തീഫ് പെട്ടീൻറവിട, വിദ്യാഭ്യാസ വികസന കമ്മറ്റി കൺവീനർ അബ്ദുറഹ്മാൻ പഴയങ്ങാടി, പ്രധാന അധ്യാപിക രാജിക ടീച്ചർ, വൽസൻ, ഗിരിജ ടീച്ചർ എന്നിവർ സംസാരിച്ചു .
Read More »