News Section: എന്റെ സ്കൂള്‍

പാഠപുസ്തകത്തിനപ്പുറം മണ്ണും പ്രകൃതിയും തൊട്ടറിഞ്ഞ നവ്യാനുഭവുമായി കുറുവന്തേരി യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍

December 11th, 2018

  നാദാപുരം: കുറുവന്തേരി യു പി സ്കൂളിലെ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിനപ്പുറം മണ്ണും പ്രകൃതിയും തൊട്ടറിഞ്ഞ നവ്യാനുഭവുമായിരുന്നു വിദ്യാര്‍ഥികള്‍ക്ക്. പOനത്തിന്റെ ഭാഗമായി കുട്ടികൾ നെൽവയലുകളും ജൈവ കൃഷിയും സന്ദർശിച്ചു. നെൽകൃഷിയും മറ്റ് ജൈവ കൃഷി ക ളും അവർക്ക് വേറിട്ടൊരു അനുഭവമായി.ജയലക്ഷ്മി ടീച്ചർ, റോസ്ന ടീച്ചർ ,മഞ്ജു ടീച്ചർ എന്നിവർ നേതൃത്വം നൽകി

Read More »

”കുട്ടികളുടെ വിദ്യാഭ്യാസത്തിൽ രക്ഷിക്കളുടെ പങ്ക് ” ; കുറുവന്തേരി യു പി സ്കൂളിൽ മാതൃസംഗമം നടത്തി

December 4th, 2018

നാദാപുരം: കുറുവന്തേരി യു പി സ്കൂളിൽ നടന്ന മാതൃസംഗമം. പ്രശസ്ത സൈക്കോളജിസ്റ്റ് ശ്രീ റാഷിദ് സി കെ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍  ശശിധരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു, ഷമീന എ ആർ കെ അദ്യക്ഷത വഹിച്ചു, അബ്ദുള്ള മാസ്റ്റർ, കെ ചന്ദ്രിടീച്ചർ, പി ടി എ പ്രസി. പി കുഞ്ഞാലി എന്നിവർ ആശംസ അർപ്പിച്ചു, ജയലക്ഷ്മി ടീച്ചർ നന്ദി രേഖപെടുത്തി,

Read More »

സ്കൂൾ ലൈബ്രറിയിലേക്ക് എം.എസ്.എഫ് കുറുവന്തേരി ശാഖ പുസ്തകങ്ങൾ കൈമാറി

December 4th, 2018

  ചെക്യാട് : കുറുവന്തേരി യു പി സ്കൂൾ ലൈബ്രറിയിലേക്ക് എം.എസ്.എഫ് കുറുവന്തേരി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10,000 രൂപയുടെ പുസ്തകങ്ങൾ നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ശശി മാസ്റ്റർക്ക് പുസ്തകങ്ങൾ കൈമാറി നിയോജകമണ്ഡലം എം.എസ്.എഫ് പ്രസിഡന്റ്‌ ഫയാസ് വെള്ളിലാട്ട് ചടങ്ങ് ഉത്ഘാടനം ചെയ്തു. മണ്ഡലം എം.എസ്.എഫ് സെക്രട്ടറി അർഷാദ് കെ വി ,ശാഖ ഭാരവാഹികളായ ലുക്മാൻ പി കെ,റംഷാദ് എം കെ, മുഹമ്മദ് എ ആർ കെ, സൈഫ് എ ആർ കെ,ജുനൈദ് പൂവാട്ട്, അൻസാർ കെ കെ,ആദിൽ ചുള്ളിണ്ടവിടെ,പി ടി എ പ്രസിഡന്റ്‌ കുഞ്ഞാലി,എം പി ടി എ പ്രസിഡന്റ്‌ ഷമീന എ ആ...

Read More »

തെങ്ങ് കയറ്റ തൊഴിലാളിയുടെ മരണം നാടിന് കണ്ണീരായി ;കുമാരനെ കുത്തിയ കടന്നൽകൂട് നാട്ടുകാർ കത്തിച്ചു

December 3rd, 2018

  നാദാപുരം: ജോലിക്ക് പോകുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ച തെങ്ങ് കയറ്റ തൊഴിലാളിയുടെ മരണം നാടിന് കണ്ണീരായി .കുമാരനെ കുത്തിയ കടന്നൽകൂട് ഒടുവിൽ നാട്ടുകാർ കത്തിച്ചു. തിങ്കളാഴ്ച്ച രാത്രിയാണ് കാലികൊളുമ്പ് മലയോരത്തെ വിദഗ്തരായ തൊഴിലാളികൾ വലിയ മരത്തിന് മുകളിലെ കടന്നൽകൂട് കത്തിച്ചത്. വളയം മഞ്ഞപ്പള്ളിയിൽ രണ്ട് പേർക്ക് കൂടി വീണ്ടും കടന്നൽ കുത്തേറ്റ സാഹചര്യത്തിലാണ് നാട്ടുകാര്‍ ചേര്‍ന്ന് കടന്നല്‍കൂട് കത്തിച്ചത്.കുമാരന്റെ മരുമകൻ രജിനും ബന്ധുവായ സ്ത്രിക്കുമാണ് കുത്തേറ്റത്. കുത്തേറ്റ രണ്ട് പേർക്കും പ്രാഥമിക ച...

Read More »

മേലളത്ത് കുഞ്ഞിരാമൻ മാസ്റ്റർ നിര്യാതനായി

December 3rd, 2018

  നാദാപുരം: മേലളത്ത് കുഞ്ഞിരാമൻ മാസ്റ്റർ (88 ) നിര്യാതനായി. കച്ചേരി നോർത്ത് എൽ .പി സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്നു. ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ മുൻകാല മാനേജറും കോൺഗ്രസിന്റെ എടച്ചേരി മണ്ഡലം ദീർഘകാലം ട്രഷററുമായിരുന്നു ഭാര്യ ജാനകി മക്കൾ സുകുമാരൻ മാസ്റ്റർ (ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി) സീമ , മരുമക്കൾ രതീഷ് ( ദേന ബാങ്ക് കോയമ്പത്തൂർ) ഷമി ചൊക്ലി . ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ .

Read More »

പുറമേരി സംസ്കൃതി പബ്ലിക്ക് സ്ക്കൂളിലെ കുട്ടികള്‍ക്കായി കളിസ്ഥലം ഒരുങ്ങി; ഉദ്ഘാടനം വെള്ളിയാഴ്ച്ച

November 28th, 2018

  നാദാപുരം: പുറമേരി സംസ്കൃതി പബ്ലിക്ക് സ്ക്കൂൾ കളിസ്ഥലത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച. വിദ്യാർത്ഥികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുറമേരി പബ്ലിക്ക് സ്ക്കൂളിൽ പുതുതായി നിർമ്മിച്ച കളിസ്ഥലത്തിന്റെ ഉദ്ഘാടനം 30 ന് വെള്ളിയാഴ്ച്ച പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിക്കും. നാദാപുരം പ്രസ് ക്ലബിൽ ചേർന്ന പത്ര സമ്മേളനത്തിൽ അധികൃതർ പറഞ്ഞു. സ്ക്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും സ്വരൂപിച്ച ഫണ്ട് തത വസരത്തിൽ വടകര തഹസിൽദാർ വി.കെ സതീഷ് കുമാറിന് കൈ മാറും പത്രസമ്മേളനത്തിൽ പ്രിൻസിപ്പൾ പി സദാ...

Read More »

ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ പേപ്പർ വിത്ത് പേന പദ്ധതിയ്ക്ക് തൂണേരി ഇ വി യു പി സ്ക്കൂളിൽ തുടക്കമാകുന്നു

November 26th, 2018

  നാദാപുരം: സമ്പൂർണ്ണ പേപ്പർ വിത്ത് പേന പദ്ധതിക്ക് തൂണേരി ഇ വി യു പി സ്ക്കൂളിൽ  ബുധനാഴ്ച  തുടക്കമാകും . ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ പേപ്പർ വിത്ത് പേന പദ്ധതിയാണ് ഇ വി യു പി സ്ക്കൂളിൽ  ബുധനാഴ്ച  തുടക്കമാകുന്നതെന്ന് നാദാപുരം പ്രസ് ക്ലബിൾ നടന്ന പത്ര സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. സേവ് ഗ്രൂപ്പും ഗ്രീനറി ഇക്കോ ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന പദ്ധതിയാണ് സമ്പൂർണ്ണ പേപ്പർ വിത്ത് പേന. എച്ച് എം പി രാമചന്ദ്രൻ , ഐ വി സജിത്ത് , പി.ടി.കെ ബിന്ദു, കെ.സതീഷ് കുമാർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Read More »

വിവാഹദിനത്തിലും വായനയ്ക്ക് ഒരു കൈത്താങ്ങ്

November 23rd, 2018

നാദാപുരം: എടച്ചേരി നോർത്ത് യു .പി സ്കൂൾ സംഘടിപ്പിക്കുന്ന പുസ്തകവണ്ടിയിലേക്ക് വടക്കാടത്ത് ഷബീർ തന്റെ വിവാഹദിനത്തിൽ പുസ്തകങ്ങൾ സമർപ്പിച്ചു കൊണ്ട് വിവാഹ ദിനം അവിസ്മരണീയമാക്കി. വാർഡ് മെമ്പർ ഒ.കെ മൊയ്തുവിന് പുസ്തകങ്ങൾ കൈമാറി. പി ടി എ എക്സിക്യൂട്ടീവ് മെമ്പർ സിറാജ് നേതൃത്വം നൽകി.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ പ്രധാനപ്പെട്ട പദ്ധതിയായിരുന്നു വായനപ്പെരുമഴ. പദ്ധതിയുടെ ഭാഗമായി ക്ലാസ് ലൈമ്പ്രറി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പുസ്തകവണ്...

Read More »

ഇ.വി.യു.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇനി പേപ്പർ വിത്ത് പേന

November 23rd, 2018

  തൂണേരി : ഇ.വി.യു.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇനി പേപ്പർ വിത്ത് പേന .  പേന ഒരുക്കുന്നത് എയിംസ് പി.എസ്.സി കോച്ചിംഗ് സെന്‍റെര്‍. സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി സേവിന്റെ നേതൃത്വത്തിൽ തൂണേരി ഇ.വി.യു.പി സ്കൂളിൽ പ്രവർത്തിക്കുന്ന ഹരിത അമ്പാസഡർമാർക്ക് ബാഡ്ജ് വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ പി.രാമചന്ദ്രൻ മാസ്റ്ററും സ്കൂൾ ലീഡർ അദ്രി നന്ദിനിയും ശ്രീഹരിക്ക് ബാഡ്ജ് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ടാമത്തെ ഹരിത ദിനമായ ഇന്നത്തെ ശേഖരണത്തോടെ രണ്ടായിരത്തോളം ഉപയോഗിച്ച പ്ലാസ്റ്റിക് പേനകൾ സ്കൂളി...

Read More »

കുഞ്ഞു ചാച്ചാജിമാരായി അവർ; കുറുവന്തേരി യു പി സ്കൂളിൽ ശിശുദിന റാലി ശ്രദ്ധേയമായി

November 16th, 2018

നാദാപുരം: തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ് കുഞ്ഞു ചാച്ചാജിമാരായി അവർ ചുവട് വെച്ച് നീങ്ങി. കുറുവന്തേരി യു പി സ്കൂളിൽ ശിശുദിനത്തിൽ ശിശുദിന റാലി ശ്രദ്ധേയമായി. റാലി പ്രധാന അധ്യാപകൻ ശശീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . അബ്ദുള്ള മാസ്റ്റർ, കെ ചന്ദ്രി ടീച്ചർ,അതുൽ മാസ്റ്റർ ,ശ്രീന ടീച്ചർ, റഹിം മാസ്റ്റർ, മഞ്ജു ടീച്ചർ, സ്കൂൾ ലീഡർ പ്രണയ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Read More »