News Section: എന്റെ സ്കൂള്‍

കുറഞ്ഞ ചിലവിൽ പ്രകാശം പരത്തി ഉമ്മത്തൂർ ഹൈസ്കൂൾ വിദ്യാർത്ഥികൾ

August 22nd, 2019

നാദാപുരം: ഊർജ്ജ സംരംക്ഷണത്തിന് പാഠപുസ്തകത്തിൽ നൽകിയ പ്രാധാന്യം പ്രായോഗികമാക്കാൻ പ്രയത്നിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. വൈദ്യുതോർജ്ജം പരിമിതമായി ഉപയോഗിച്ച് പ്രകാശം പരത്തുന്ന എൽ.ഇ.ഡി ബൾബുകൾ സ്വയം നിർമ്മിക്കാൻ ഉമ്മത്തൂർ എസ്.ഐ.ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ പത്താം ക്ലാസുകാർക്കും പരിശീലനം നൽകി. എല്ലാ കുട്ടികൾക്കും നിർമ്മാണ കിറ്റ് പി.ടി.എ കമ്മിറ്റി വിതരണം ചെയ്തു. സ്കൂളിലെ ഊർജ്ജസംരംക്ഷണ സമിതി (എനർജി ക്ലബ്) ആണ് എൽ.ഇ.ഡി നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചത്. ദേശീയ ശാസ്ത്രോപകരണ പ്രദർശന മത്സരത്തിൽ കേരളത്തെ പ്രതിനിധീക...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അമ്മമാർ ഒത്തുചേർന്നു;വളയം എം.എൽ പി യിൽ ട്വൻറി-20 മാതൃക

August 21st, 2019

നാദാപുരം: പഠന- പാഠ്യേതര മേഖയിൽ വ്യത്യസ്തമായ 20 പദ്ധതികൾ ആവിഷ്ക്കരിച്ച് ഒരു പൊതു വിദ്യാലയ മാതൃക.വളയം എം.എൽ പി.സ്കൂൾ മാതൃസംഗമവും ഈ വർഷത്തെ തനത് പ്രവർത്തനമായ ട്വൻറി-20 പ്രോഗ്രാമിന്റെ ഉദ്ഘാടനവും റിട്ട. അധ്യാപകനും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ അനുപാട്യംസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കുയ്യങ്ങാട്ട് കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ പി.കെ.ശങ്കരൻ, ഹെഡ്മാസ്റ്റർ കെ.അരവിന്ദാക്ഷൻ, സ്റ്റാഫ് സെക്രട്ടറി ടി.കെ രാജീവൻ, വി.സജീവൻ, എൻ.പി ബിജിത്ത് എന്നിവർ സംസാരിച്ചു. മാതൃസമിതി ഭാരവാഹികൾ

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കർഷക ദിനത്തിൽ രുചി കൂട്ടൊരുക്കാൻ വിദ്യാർത്ഥികളുടെ വിളവെടുപ്പ്

August 17th, 2019

നാദാപുരം : കർഷദിനമായ ചിങ്ങം ഒന്നിന് ഉച്ചഭക്ഷണവിഭവത്തിന് രുചി കൂട്ടൊരുക്കാൻ അക്ഷരമുറ്റത്തെ പ്ലാവിൽ ഉണ്ടായ കടച്ചക്കകൾ വിളവെടുത്ത് വേറിട്ട പoന പ്രവർത്തനത്തിന് തുടക്കമിട്ടിരിക്കുകയാണ് ഒരു പറ്റം വിദ്യാർത്ഥികൾ. മുതുവടത്തൂർ മാപ്പിള യൂ പി സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ് വിദ്യാർത്ഥികളാണ് മൂന്നു വർഷം മുമ്പ് സ്കൂൾ തൊടിയിൽ നട്ടുവളർത്തിയ പ്ലാവിൽ നിന്നും കർഷക ദിനമായ ചിങ്ങം ഒന്നിന്ന് കടച്ചക്കകളുടെ കന്നി വിളവെടുപ്പ് നടത്തിയത്. വിളവെടുത്ത കടച്ചക്കകൾ സ്കൂൾ ഉച്ചഭക്ഷണ മെനുവിലെ കറിയുടെ രുചി കൂട്ടൊരുക്കാൻ സ്കൗട്ട് ആന്റ് ഗൈഡ് ലീഡ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഇന്ന് 73 ആം സ്വാതന്ത്ര്യ ദിനം; ആഘോഷങ്ങള്‍ ചുരുക്കി സ്കൂളുകള്‍

August 15th, 2019

നാദാപുരം: നാദാപുരം മേഖലയിലെ സ്കൂളുകളില്‍  സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഉരുള്‍പൊട്ടലും മഴയുമൊക്കെ കണക്കിലെടുത്ത് ആഘോഷങ്ങള്‍ ചുരുക്കിയാണു പല സ്കൂളുകളിലും നടത്തിയത്. എല്ലാ  സ്കൂളുകളിലും കൃത്യം ഒന്‍പതു മണിക്ക് പതാക ഉയര്‍ത്തി. സ്കൂളുകളില്‍ കുട്ടികളും, അധ്യപകരും പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെ ദേശീയ ഗാനവും  അവതരിപ്പിച്ച പി ടി ഡിസ്പ്ലേയും  ആകർഷകമായി. സ്കൂളുകളില്‍ ശേഷം പായസവിതരണവും ഉണ്ടായിരുന്നു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ജില്ലയില്‍ റെഡ് അലേര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

August 13th, 2019

കോഴിക്കോട് : പ്രൊഫഷണൽ കോളേജുകൾ അടക്കം കോഴിക്കോട്  ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണെന്ന് കോഴിക്കോട് ജില്ല കലക്ടര്‍ അറിയിച്ചു . ജില്ലയില്‍ നാളെ റെഡ് അലർട്ട് നിലനിൽക്കുന്നതും പല വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നതും, വിദ്യാർത്ഥികളിൽ പലരും ദുരിതാശ്വാസക്യാമ്പുകളിലായതും പരിഗണിച്ചാണ് അവധി.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഹിരോഷിമ ദിനം : സമാധാനത്തിന്റെ കൈമുദ്ര ചാർത്തി വിദ്യാർത്ഥികളുടെ പ്രതിജ്ഞ

August 7th, 2019

നാദാപുരം : ഹിരോഷിമ ദിനത്തിൽ വിദ്യാലയങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടത്തി . പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ എം എൽ പി സ്കൂളിൽ സമാധാന ത്തിന്റെ കൈ മുദ്ര ചാർത്തിയും യുദ്ധ വിരുദ്ധ പ്രതിജ്ഞ പുതുക്കിയുമാണ് ദിനാചരണം നടന്നത് . ഇനിയൊരു യുദ്ധം വേണ്ട , നമുക്ക് വേണ്ടത് സമാധാനം എന്നെഴുതിയ പ്ലക്കാർഡുകളുമായി റാലിയും നടത്തി. സ്കൂൾ മുറ്റത്ത് ഒരുക്കിയ ബിഗ് ക്യാൻ വാസിൽ വിദ്യാർത്ഥികളും അധ്യാപകരും സമാധാനത്തിന്റെ കൈ മുദ്ര പതിച്ചു . തുടർന്നാണ് യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തത് .

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഒഴിവായത് വന്‍ ദുരന്തം; ഇരിങ്ങണ്ണൂരില്‍ സ്കൂള്‍ ബസ്‌ വയലിലേക്ക്‌ ചരിഞ്ഞു

August 6th, 2019

നാദാപുരം: ഇരിങ്ങണ്ണൂരില്‍ സ്കൂള്‍ ബസ്‌ വയലിലേക്ക്‌ ചരിഞ്ഞു.ഒഴിവായത് വന്‍ ദുരന്തം.കയനോളി പാലപ്പറബ്  റോഡിന് സമീപത്തുള്ള വയലിലേക്കാണ് ബസ്‌ ചരിഞ്ഞത്. പൊട്ടി പൊളിഞ്ഞ്ചെളിക്കുളമായി സ്കൂൾ ബസ് ചെളിയിൽ താഴ്ന്നു.വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചെറുകുളം കയന്നോളി പാലപ്പറമ്പ് ഭാഗത്ത് വിദ്യാർഥികളെ ഇറക്കാൻ പോവുകയായിരുന്ന ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസാണ് അപകടത്തിൽ പെട്ടത്. ചെളിക്കുഴിയിൽ താഴ്ന്ന ബസ് വയലിലേക്ക് ചെരിഞ്ഞതോടെ നാട്ടുകാർ ബസിൽ നിന്ന് കുട്ടികളെ ഇറക്കി ബസ്സ് കെട്ടി വലിക്കുകയായിരുന്നു. കയനോളി പാ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അവശതയനുഭവിക്കുന്ന കുടുംബത്തിന് ആശ്വാസമായി വളയം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ

August 5th, 2019

വളയം: സാമ്പത്തികപരാധീനംമൂലം അവശതയനുഭവിക്കുന്ന കുടുംബത്തിനായി വളയം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക കൈമാറി. സ്കൂളിൽനടന്ന പുതിയ എസ്.പി.സി. ബാച്ചിന്റെ ഉദ്ഘാടനവും തുക കൈമാറലും വളയം സി.ഐ. എ.വി. ജോൺ നിർവഹിച്ചു. വാർഡംഗം ടി. അജിത അധ്യക്ഷയായി. ഹെഡ്മാസ്റ്റർ എ.കെ. രാമകൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് എം. ദിവാകരൻ, മുഹമ്മദലി, സുരേന്ദ്രൻ, ടി.കെ. ഖാലിദ്, എം.  മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള  സമയം നീട്ടി

August 3rd, 2019

കോഴികോട് : കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗമായ ആളുകളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ഫലം പ്രസിദ്ധീകരിച്ച് 90 ദിവസത്തിനുള്ളില്‍ നല്കണം. നേരത്തെ ഇത് 45 ദിവസം എന്നായിരുന്നു. എസ്എസ്എല്‍സി ധനസഹായം നല്‍കുന്നത് 45 ദിവസം നീട്ടി ഓഗസ്റ്റ് 29 വരെയുമാക്കി ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഓണപ്പരീക്ഷയ്ക്ക് ഒരുങ്ങി സ്ക്കൂൾ വിദ്യാർത്ഥികൾ;ആദ്യ പരീക്ഷ 26 മുതല്‍

August 3rd, 2019

നാദാപുരം: ഒന്‍പതു മുതല്‍ 12വരെയുള്ള ക്ലാസ്സുകളിലെ ഓണപ്പരീക്ഷ ഈ മാസം 26 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെ നടക്കും. രാവിലെയാണ് പരീക്ഷ ഒന്ന് മുതല്‍ നാലുവരെ ക്ലാസുകളിലെ പരീക്ഷ ഈ മാസം 27 മുതല്‍ സെപ്റ്റംബര്‍ നാലുവരെ രാവിലെ നടക്കും. അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളിലുള്ളവര്‍ക്ക് 27 നു തുടങ്ങി സെപ്റ്റംബര്‍ അഞ്ചിന് അവസാനിക്കും.ഉച്ച കഴിഞ്ഞായിരിക്കും ഇവര്‍ക്ക് പരീക്ഷ

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]