News Section: എന്റെ സ്കൂള്‍

പ്രധാന വാര്‍ത്തകള്‍: ഇന്ത്യ സ്വതന്ത്രമായി, ജവഹര്‍ലാല്‍ നെഹ്‌റു ആദ്യ പ്രധാന മന്ത്രി..

August 15th, 2015

കുറ്റ്യാടി:  ചാനല്‍ വാര്‍ത്തകളെ അനുസ്മരിപ്പിക്കുന്ന സംവിധാനങ്ങളോടെ തങ്ങളുടെ സഹപാഠികള്‍ മുന്നിലെ വലിയ സ്ക്രീനില്‍ മിന്നി മറഞ്ഞപ്പോള്‍ നടുപ്പോയില്‍ യു പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ആദ്യം ഒന്നമ്പരന്നു. ആ അമ്പരപ്പ് പിന്നീട് അവര്‍ക്കും രക്ഷിതാക്കലടക്കമുള്ള സദസ്സിനും ആവേശമായി മാറി. 1947 ആഗസ്ത് 15 നു ഇന്നത്തെ പോലെ ചാനലുകളും റിപ്പോര്‍ട്ടര്‍മാരും ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി പുനരാവിഷ്കരിക്കുകയായിരുന്നു നടുപ്പോയില്‍ യു പി സ്കൂള്‍ സോഷ്യല്‍ ക്ലബ്‌ വിദ്യാര്‍ഥികള്‍. യൂ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

എസ്.എസ്.എല്‍.സി.: നാദാപുരം അഞ്ച് സ്‌കൂളുകള്‍ക്ക് നൂറുശതമാനം

April 23rd, 2015

  നാദാപുരം: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നാദാപുരം അഞ്ച് സ്‌കൂളുകള്‍ക്ക് നൂറുശതമാനം ജയം. പേരോട്, നാദാപുരം, ഇരിങ്ങണ്ണൂര്‍, ഉമ്മത്തൂര്‍, വിലങ്ങാട് എന്നീ സ്‌കൂളുകളാണ് നേട്ടം കൊയ്തത്. പേരോട് എം.ഐ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ 422 വിദ്യാര്‍ഥികളും വിജയിച്ചു. 12 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. നാദാപുരം ടി.ഐ.എം. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തുടര്‍ച്ചയായി മൂന്നാംതവണയും നൂറുമേനി കരസ്ഥമാക്കി. 276 വിദ്യാര്‍ഥിനികള്‍ വിജയിച്ച സ്‌കൂളില്‍ 19 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ക...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സാന്ത്വനവുമായി പുറമേരി ഹൈസ്‌കൂള്‍

March 4th, 2015

തൂണേരി :വെള്ളൂരിലെ വിദ്യാര്‍ഥികള്‍ക്ക് സാന്ത്വനവുമായി പുറമേരി ഹൈസ്‌കൂളിലെ അധ്യാപകരു പിടിഎയും എസ്എസ്എല്‍സി ക്ലാസ് ആരംഭിച്ചു. വൈകിട്ട് 5.30 മുതല്‍ 7.30വരെയാണ് ക്ലാസ്. പുമേരി, വിലാതപുരം, എടച്ചേരി, എടച്ചേരി നോര്‍ത്ത് എന്നിവിടങ്ങളിലാണ് ക്ലാസ്. വെള്ളൂര്‍ സൗത്ത് എല്‍പി സ്‌കൂളില്‍ എസ്‌ഐ കെ ടി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി കെ സുജാത അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് പവിത്രന്‍ വിളയാട്ടേരി, വേണുഗോപാലന്‍, എ കെ വിജയന്‍, എന്‍ കെ പ്രഭാകരന്‍, സദാനന്ദന്‍, പി ബാബു എന്നിവര്‍ സംസാരിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

എസ് വൈഎസ് അറുപതാം വാര്‍ഷികം

February 4th, 2015

നാദാപുരംഃഎസ് വൈഎസ് അറുപതാം വാര്‍ഷിക ത്തിന്‍റെ ഭാഗമായി നാദാപുരം ദാറുല്‍ഹുദാ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ സ്റ്റുഡന്‍റ്സ് അസംബ്ലി സംഘടിപ്പിച്ചു .പരിപാടി എസ് എസ് എഫ് ജില്ലാ ജനറല്‍സെക്രട്ടറി റിയാസ് ടി കെ ഉദ്ഘാടനം ചെയ്തു .മാനേജര്‍ ഇസ്മായില്‍ സഖാഫി അധ്യക്ഷതവഹിച്ചു .മുഹമ്മദ് അലി പ്രതിജ്ഞ ചൊല്ലികൊടുത്തു .ഉസ്മാന്‍ മുസ്ലിയാര്‍ പ്രസംഗിച്ചു .ഉസ്മാന്‍ വയനാട് സ്വാഗതവും ,ടി.ടി മഹമൂദ് നന്ദിയും പറഞ്ഞു .പടംഃനാദാപുരം ദാറുല്‍ഹുദാ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ സ്റ്റുഡന്‍റ്സ് അസംബ്ലി എസ് എസ് എഫ് ജില്ലാ ജനറല്‍സെക്രട്ടറി റിയാസ് ടികെ ഉദ്ഘാടനം ചെയ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ക്ഷീര കര്‍ഷക സംഗമം മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു

November 26th, 2014

നാദാപുരം: തൂണേരി ബ്ലോക്ക് ക്ഷീര കര്‍ഷകസംഗമം മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് എന്‍ പി ദേവി അധ്യക്ഷയായി. ഓട്ടോമാറ്റിക് കലക്ഷന്‍ യൂണിറ്റ് ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്ഷീര സംഘത്തിനുള്ള സമ്മാനം നെല്ലേരി ബാലന്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി കെ സുജാത, ജോഷി ജോസഫ്, എന്‍ രമേശ്, ഡോ. ഷണ്‍മുഖവേല്‍ എം എ രഘുറാം, സി പി സലാം, സി കെ സുമ, ടി കെ ലിസ, മുഹമ്മദ് ബംഗ്ലത്ത്, വയലോളി അബ്ദുള്ള, പി ഗീതാകുമാരി, ഇ എം പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വെളളിയോട് പ്ലസ് ടു ബ്ലോക്കിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

November 17th, 2014

വാണിമേല്‍ :വെളളിയോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ഇ.കെ.വിജയന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിും  പ്ലസ് ടു ബ്ലോക്കിന് വേണ്ടി നിര്‍മ്മിക്കു കെട്ടിടത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ഇ.കെ.വിജയന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.സി.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ദേവി,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ.മൂസ്സ,വാര്‍ഡ് മെമ്പര്‍മാരായ എം.കെ.ബീന,കെ.പി.വസന്തകുമാരി,ടി.പി.കുമാരന്‍,കെ.കെ.നവാസ്,കെ.ലോകനാഥന്‍,സി.വി.അശോകന്‍,കെ.ചന്തു,കെ.പി.രാജന്‍,പ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഒഞ്ചിയം പോന്നോമനകൾക്ക് വിട നല്കി

October 12th, 2014

ഒഞ്ചിയം: ഒഞ്ചിയം  പോന്നോമനകൾക്ക്  വിട നല്കി മൂന്നുകുരുന്നുകളുടെ അപ്രതീക്ഷിത മരണം നാടിനെ അക്ഷരാര്‍ഥത്തില്‍ ദു:ഖ സന്ദ്രമാക്കി.ഒഞ്ചിയം യു പി സ്കൂളിൽ 11.45 നു  പൊതു ദർശനത്തിനു വെച്ച  പോന്നു മക്കളുടെ  ചേതനയറ്റ  ശരീരം  കണ്ണീർ  കടലായി മാറി .ദുഃഖം  താങ്ങാനാവാതെ  കൂടെ പഠിക്കുന്ന  സഹപാടികളുടെ കരചിൽ കാണാനാവാതെ  അധ്യാപകരുംവിഷമിച്ചു .മരണ   വിവരമറിഞ്ഞ് വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ .ഒഞ്ചിയം യു പി സ്കൂളിൽ എത്തിയിരുന്നു  .പാണക്കാട്   മുനവറലി    ശിഹാബ്  തങ്ങൾ ,എം എൽ എ  സി കെ നാണു  ,എം എൽ എ ഇ കെ വിജയന്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

തൊണ്ടികുളങ്ങര എല്‍പി സ്‌കൂളില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.

October 3rd, 2014

വടകര: പുകവലി വിമുക്ത വീടുകള്‍ക്കായി മനുഷ്യച്ചങ്ങല വീടും സ്‌കൂള്‍ പരിസരവും പുകവലി വിമുക്തമാക്കാനായി പണിക്കോട്ടി തൊണ്ടികുളങ്ങര എല്‍പി സ്‌കൂളില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചങ്ങലയില്‍ കണ്ണികളായി. കെ കെ ലതിക എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ്‌ എം പത്മലോചനന്‍ അധ്യക്ഷനായി. ടി രാജന്‍, എം നാരായണി, വടയക്കണ്ടി നാരായണന്‍, വി വി രഗീഷ്‌, ടി സുബൈര്‍, മധു പുതുപ്പണം, പാട്ടുപുര നാണു എന്നിവര്‍ സംസാരിച്ചു. ഇ കെ ഷരീഫ പ്രതിജ്ഞചൊല്ലി. പ്രധാനാധ്യാപകന്‍ സി പി മുരളീധരന്‍ സ്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കുട്ടികളുടെ മഴയാത്ര ഇന്ന്.

June 14th, 2014

കുറ്റ്യാടി:വടകര വിദ്യാഭ്യാസ ജില്ലയില്‍ സമഗ്ര പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രകൃതിയെ തൊട്ടറിഞ്ഞ് കുട്ടികളുടെ മഴയാത്ര ഇന്ന്.സേവും ഒയിസ്‌ക കുറ്റ്യാടി ചാപ്റ്ററുമാണ് മഴയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.ചെലവുരഹിത പ്ലാസ്റ്റിക് മാലിന്യം സംസ്‌കരണം,പക്ഷിക്ക് കുടിനീര്‍ തുടങ്ങിയ പദ്ധതി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ഇരുപത് ഇന പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് മഴയാത്ര.വിദ്യാഭ്യാസ ജില്ലയിലെ ആയിരം വിദ്യാര്‍ത്ഥികള്‍,അവരുടെ അധ്യാപകര്‍,രക്ഷിതാക്കള്‍,പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന യാത്ര പക്രംതളത്ത് നിന...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വീണ്ടും നുറുമേനി ടി.ഐ.എം ആഹ്ലാദനിറവിൽ

April 18th, 2014

നാദാപുരം :എസ്.എസ് എൽ സി .പരീക്ഷയിൽ 100 % വിജയം നേടിയ നാദാപുരം ടി ഐ എം  ഗേൾസ്‌ ഹയർ സെക്കന്ററി  സ്കുൾ  വിദ്യാർഥികളെ  പി ടി എ  ഉം മാനേജ്മെന്റും  അനുമോദിച്ചു .231 പേർ പരീക്ഷ എഴുതിയതിൽ മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടി .10 വിദ്യാര്തികൾക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു .അനുമോദന സമ്മേളനം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു .

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]