News Section: പരിസ്ഥിതി

ശക്തമായ ഇടിമിന്നലിന് സാധ്യത; ഈ ജാഗ്രത നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക

April 20th, 2019

  കോഴിക്കോട് : ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതില്‍നിന്നും വിലക്കുക. തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്...

Read More »

ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തി കല്ലാച്ചിയില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു

April 19th, 2019

  നാദാപുരം: ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തി കൊണ്ട് കല്ലാച്ചിയില്‍ പ്ലാസ്റ്റിക് മാലിന്യം  കുന്നുകൂട്ടി കത്തിക്കുന്നു.  നാദാപുരം ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് പൂട്ടിയിട്ട കംഫേര്‍ട്ട് സ്റ്റേഷന് സമീപത്താണ് കൂട്ടിയിട്ട മാലിന്യം കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യ സംസ്‌ക്കരണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന പരാതിയുണ്ട് ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളും ഇവിടെ കൃത്യമായി നടക്കുന്നില്ല. ഏതാനും വാര്‍ഡുകളില്‍ നിന്നാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കയറ...

Read More »

വിലങ്ങാട് മലയോരത്ത് ഉള്‍പ്പെടെ നാടിന് കുളിരായി വേനല്‍ മഴ

April 17th, 2019

  നാദാപുരം :വിലങ്ങാട് മലയോരത്ത് ഉള്‍പ്പെടെ നാടിന് കുളിരായി നാദാപുരത്ത് വേനല്‍ മഴ പെയ്തു . കൊടുംചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴയെത്തി. ഇന്നലെ രാത്രി മുതൽ ഇന്ന് വൈകിട്ട്  വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ കിട്ടി. തെക്കൻ ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ മലബാറിലും നാളെ വേനൽ മഴ പ്രതീക്ഷിക്കാം. തെക്കൻ ജില്ലകളിലും തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. തലസ്ഥാനത്...

Read More »

എയിംസ്  പി.എസ്സ്.സി  കോച്ചിംഗ്സെന്ററിലെ  യൂണിവേഴ്സിറ്റി അസിസ്റ്റൻറ് ബാച്ച് ഏപ്രില്‍ ഒന്നിന് ആരംഭിക്കും

March 29th, 2019

കല്ലാച്ചി: വടകര കല്ലാച്ചി എന്നിവിടങ്ങളില്‍ പ്രവര്ത്തിരക്കുന്ന എയിംസ്  പി.എസ്സ്.സി  കോച്ചിംഗ്സെന്ററിലെ  യൂണിവേഴ്സിറ്റി അസിസ്റ്റൻറ് ക്രാഷ് ബാച്ചിന്റെ പരിശീലന ക്ലാസ് ഏപ്രില്‍ ഒന്നിന് ആരംഭിക്കുമെന്ന് സെന്‍റര്‍  അധികൃതര്‍ അറിയിച്ചു. ജൂണ്‍ 15 നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് മുന്നോടിയായുള്ള പരിശീലന ക്ലാസ് ഏപ്രില്‍,മേയ് തുടങ്ങിയ രണ്ടു മാസങ്ങളിലായാണ് നടക്കുന്നത്. ക്രഷിനായി എല്ലാ ദിവസങ്ങളിലും അഞ്ചുമണിക്കൂർ ക്ലാസുകളാണ് ഉണ്ടാവുക. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു. കൂടുതല്‍ വിവരങ്ങള്ക്ക്  ബന്ധപ...

Read More »

മംഗലാട്ട് മൂന്ന് ഏക്കറോളം കൃഷിഭൂമിയിൽ തീ പടർന്നു; തീയണച്ചത് ഫയർഫോഴ്സ്

March 15th, 2019

  നാദാപുരം: ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് മൂന്ന് ഏക്കറോളം കൃഷിഭൂമിയിൽ തീ പടർന്നു. തീയണച്ചത് ചേലക്കാട് നിന്ന് എത്തിയ ഫയർഫോഴ്സ് യൂനിറ്റ്. ചേലക്കാട്ട് നിന്നും വന്ന ഫയർ ഫോഴ്സ് ടീമിലെ ലീഡിങ് ഫയർമാൻ സനലിന്റെ നേതൃത്വത്തിൽ  ഫയർമാൻമാരായ ബാബു ,വിനീത് , അഭിലജ്പത്‌ലാൽ,  ഫയർമാൻ ഡ്രൈവർ ജിജിത് കൃഷ്ണകുമാർ ഹോം ഗാർഡ് രഘുനാഥൻ എന്നിവർ ചേർന്നാണ് തീ അണച്ചത്. ഉച്ചക്ക് ഒന്നര മണിയോടെ ആയിരുന്നു സംഭവം . https://youtu.be/ztTD-HvqVpo

Read More »

വരള്‍ച്ചയെ പ്രതിരോധിക്കാം; നാദാപുരത്ത് ഇടവിളകൃഷി നടീൽ ഉദ്ഘാടനം ചെയ്തു

March 10th, 2019

നാദാപുരം: വരള്‍ച്ചയെ പ്രതിരോധിക്കാനായി നാദാപുരം ഗ്രാമ പഞ്ചായത്ത് 5 വാര്‍ഡില്‍   ഇടവിളകൃഷി നടീൽ  ഉദ്ഘാടനം ചെയ്തു. ഇടവിളകൃഷി നടീൽ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ബാലകൃഷ്ണൻ നിർവ്വഹിച്ചു.നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസി: സഫീറ മുഖ്യ അതിഥിയായി . വാർഡ് മെമ്പർ നിഷമനോജ് അദ്ധ്യക്ഷത വഹിച്ചു, വി.പി സജീവൻ, വി.പി  നാണു മനോജൻ എന്നിവർ സംസാരിച്ചു.

Read More »

തടി കുറക്കാന്‍ ഇനി ചൂടുവെള്ളത്തില്‍ കുളി

February 8th, 2019

ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ പോകുന്നവരുണ്ട്, ക്യത്യമായി ഡയറ്റ് ചെയ്യുന്നവരും ഉണ്ട്. പക്ഷേ, ഇതെല്ലാം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. എന്നാൽ, ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരീരഭാരം കുറയ്ക്കാനാകുമെന്നാണ് പുതിയ പഠനം. ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. നല്ലൊരു ഹോട്ട് വാട്ടര്‍ ഷവര്‍ കൊണ്ട് 30 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നതിലൂടെയോ, ജോഗിങ് നടത്തുന്നത് കൊണ്ടോ  പുറന്തള്ളുന്നത്ര കാലറി നഷ്ടമാകുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 14 പുരുഷന്മാരിൽ നടത്തിയ വിവിധ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത...

Read More »

വാണിമേലിൽ മൊബൈൽ ടവറില്‍ തീ പടരാതെ കെടുത്തിയത് ഫയർഫോഴ്സിന്റെ ജാഗ്രതയിൽ

January 29th, 2019

  നാദാപുരം:കന്നുകുളം വാണിമേൽ ആളൊഴിഞ്ഞ പറമ്പിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഏക്കറോളം അടിക്കാടു കത്തി നശിച്ചു .സമീപത്തുള്ള മൊബൈൽ ടവറില്‍  തീ പടരാതെ കെടുത്തിയത് ഫയർഫോഴ്സിന്റെ ജാഗ്രതയിൽ.ഇന്നലെ രാത്രിയാണ്  തീപിടിച്ചത്. വെള്ളിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തീ പടരുന്നത്. സമീപത്തെ റമ്പർ തോട്ടത്തിനും തീ പിടിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. നാദാപുരം ചേലക്കാട് നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണക്കാൻ നേതൃത്വം നൽകുന്നത്. ഇവിടെ നേരത്തെയും തീപിടുത്തം ഉണ്ടായതായി ന...

Read More »

കുട്ടികളെ മയക്കുമരുന്നില്‍ നിന്നും രക്ഷിക്കാം

January 16th, 2019

ഇന്ത്യയൊട്ടാകെ മയക്കുമരുന്നുപയോഗിക്കുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്‌. മയക്കുമരുന്നുപയോഗത്തിലും തുടർന്നുള്ള ഗുരുതരപ്രശ്‌നങ്ങൾ നേരിടുന്നവരുടെ എണ്ണത്തിലും നമ്മുടെ സംസ്ഥാനവും ഒട്ടും പിന്നിലല്ല. സ്‌കൂളിനു സമീപം പാൻമസാലയടക്കമുള്ള ലഹരിവിൽപ്പന നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ കെണിയിലാക്കാൻ എത്തുന്ന കച്ചവടതന്ത്രങ്ങളെ സമൂഹമൊന്നടങ്കം കരുതിയിരുന്നേ മതിയാകൂ. കുട്ടികൾക്ക്‌ മികച്ച വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുന്നതിൽ അതീവജാഗ്രത പുലർത്തുന്ന സംസ്‌ഥാനമാണ്‌ കേരളം. ഈ നേട്ടങ്ങൾക്കിടയിലും മയ...

Read More »

കാലാവസ്ഥ വ്യതിയാനം: കേരളത്തില്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത

December 22nd, 2018

കോഴിക്കോട് : കേരളത്തില്‍ പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട പുതിയ ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറ് തീരത്തേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് കേരളത്തിലും കര്‍ണ്ണാടകയിലും മഴയ്ക്ക് സാധ്യതയെന്നാണ് വിലയിരുത്തല്‍. കോഴിക്കോട്,ആലപ്പുഴ,തിരുവനന്തപുരം,കൊച്ചി തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

Read More »