News Section: കോഴിക്കോട്

കോവിഡ്-19: ജില്ലയില്‍ അവശേഷിക്കുന്നത് അഞ്ച് പോസിറ്റീവ് കേസുകള്‍ 21,934 പേര്‍ നിരീക്ഷണത്തില്‍

April 3rd, 2020

കോഴിക്കോട് : കോവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ അവശേഷിക്കുന്നത് അഞ്ച് പോസിറ്റീവ് കേസുകള്‍ മാത്രം. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരു കോഴിക്കോട് സ്വദേശി കൂടി രോഗം ഭേദമായി ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ബുധനാഴ്ചയും ഒരാള്‍ക്ക് രോഗം ഭേദമായിരുന്നു. ഇതുകൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു കാസര്‍ഗോഡ് സ്വദേശിയും അസുഖം ഭേദമായി ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. ഇതോടെ പോസിറ്റീവായ ഒരു കാസര്‍ഗോഡ് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയുമാണ് മെഡിക്കല്‍ കോളേജില്‍ അവശേഷിക്കുന...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 1,000 രൂ​പ അ​ക്കൗ​ണ്ടി​ൽ; മാ​ര​ക​രോ​ഗ​മെ​ങ്കി​ൽ 2,000 രൂ​പ

April 3rd, 2020

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും 1,000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്തെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച 200 കോ​ടി​യു​ടെ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യാ​ണു ധ​ന​സ​ഹാ​യം. ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രും 2018-ലെ ​ര​ജി​സ്ട്രേ​ഷ​നു പു​തു​ക്ക​ൽ ന​ട​ത്തി​യ​വ​രു​മാ​യ എ​ല്ലാ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും 1,000 രൂ​പ വീ​തം ധ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ ഇനി പുതിയ നിയമം നടപ്പാക്കും ; ഇന്ന് മുതൽ പ്രാബല്യത്തിലെത്തും

April 2nd, 2020

കോഴിക്കോട് : ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ ഇനി എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ നടപ്പാക്കുന്നതിൽ കർശനനിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്ന ആളുകളെ തിരിച്ചുവിടുകയാണ് ഇതുവരെ ചെയ്തിട്ടുള്ളത്. നാളെ മുതൽ എപ്പിഡമിക് ആക്ട് പ്രകാരമുള്ള കേസെടുക്കാനാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗൺ ലംഘിച്ചവർക്കെതിരെ 22,338 കേസുകൾ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12783 വാഹനങ്ങൾ പിടി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഈ ആഴ്ച നിര്‍ണായകം; ക്വാറന്‍റീന്‍ കാലാവധിയുടെ അവസാന ദിവസങ്ങള്‍

April 2nd, 2020

കോഴിക്കോട് : കോവിഡ് രോഗബാധയ്ക്കെതിരായ പോരാട്ടത്തില്‍ കേരളത്തില്‍ ഈ ആഴ്ച നിര്‍ണായകം. ലോക്ഡൗണിന് മുമ്പ് വിദേശത്ത് നിന്നെത്തിയവരുടെ ക്വാറന്‍റീന്‍ കാലാവധിയുടെ അവസാന ആഴ്ചയാണിത്. സമൂഹവ്യാപനം സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ രോഗികളുടെ എണ്ണം കൂടുന്നില്ലെങ്കില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. മാര്‍ച്ച് 22 ന് തന്നെ രാജ്യാന്തര വിമാനസര്‍വീസുകള്‍ നിലച്ചിരുന്നു. ഈ സമയത്ത് വന്നരില്‍ ഭൂരിഭാഗം പേരുടെയും ക്വാറന്‍റീന്‍ കാലാവധി ഏപ്രില്‍ 7 ന് അവസാനിക്കും. അതേസമയം നിസാമുദ്ദീന്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോവിഡ് ചികിത്സ പൂര്‍ണമായി മെഡിക്കല്‍ കോളേജിലേക്കു മാറ്റി ബീച്ച് ആശുപത്രി പൂര്‍വ്വസ്ഥിതിയിലേക്ക്

April 2nd, 2020

കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ ലഭ്യമായിരുന്ന കോവിഡ് 19 ചികിത്സ പൂര്‍ണമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. നേരത്തെ ബീച്ച് ആശുപത്രിയില്‍ ലഭിച്ചു കൊണ്ടിരുന്ന മറ്റെല്ലാ ചികിത്സകളും തുടര്‍ന്ന് ലഭിക്കുന്നതാണെന്നും പൊതുജനങ്ങള്‍ ഇത് ഉപയോഗപ്പെടുത്തണമെന്നും ഡി.എം.ഒ അറിയിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോവിഡ്19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21,485 പേര്‍

April 2nd, 2020

കോഴിക്കോട് : കോവിഡ് 19 മായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്ന് (010420) ആകെ 21,485 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 23 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9 പേര്‍ ഇന്ന് പുതുതായി അഡ്മിറ്റായവരാണ്. ഇന്ന് 11 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 268 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 254 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ കിഴക്കോത്ത് സ്വദേശിനിയായ സ്ത്രീയെ അസുഖം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം ഈ ആഴ്ച തുടങ്ങും

April 1st, 2020

കോഴിക്കോട് : കോവിഡ് 19 ന്റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് വിതരണം ഈ ആഴ്ച ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി. പി.എം.അലി അസ്ഗര്‍ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും ഗാന്ധിനഗറിലെ ഹെഡ്ഓഫീസിലും തിരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലുമായി വിതരണത്തിനുള്ള കിറ്റുകള്‍ തയ്യാറാക്കുന്നുണ്ട്. 17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക. പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയര്‍ (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അര ലിറ്റര...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സൗജന്യ റേഷന്‍ മാസാവസാനം വരെ വിതരണം ചെയ്യും

April 1st, 2020

കോഴിക്കോട് : സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഏപ്രില്‍ 20 വരെയും എന്തെങ്കിലും കാരണവശാല്‍ റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഈ മാസാവസാനം വരെയും സൗജന്യ റേഷന്‍ വിതരണം നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് നമ്പര്‍ പ്രകാരമുള്ള വിതരണം അഞ്ചാം തിയ്യതികള്‍ക്ക് ശേഷവും തുടരും. എല്ലാ കാര്‍ഡുടമകള്‍ക്കും നല്‍കാനുള്ള റേഷന്‍ സാധനങ്ങള്‍ സ്‌റ്റോക്കുള്ളതിനാല്‍ ആളുകള്‍ കൂട്ടമായി കടയില്‍ എത്തേണ്ട ആവശ്യമില്ലെന്നും ഓഫീസര്‍ അറിയിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോഴിക്കോടിന് ആശ്വാസിക്കാം; ഒരാളുടെ രോഗം ഭേദമായി അവശേഷിക്കുന്നത് അഞ്ച് പോസിറ്റീവ് കേസുകള്‍

April 1st, 2020

കോഴിക്കോട് :ആറ് കോവിഡ് 19 പോസീറ്റീവ് കേസുകളിൽ ഒരാൾക്ക് രോഗം ഭേദമായതോടെ കോഴിക്കോടിന് ആശ്വാസ ദിനം. കിഴക്കോത്ത് സ്വദേശിനിയായ സ്ത്രീയെ അസുഖം ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു. ഇതോടെ അഞ്ച് കോഴിക്കോട് സ്വദേശികളുടെ പോസിറ്റീവ് കേസുകളാണ് ജില്ലയിൽ അവശേഷിക്കുന്നത്. ഇന്നും ജില്ലയിൽ പുതിയ പോസിറ്റീവ് കേസുകളില്ല. ഇനി 14 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്. ആകെ 21,485 പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 23 പേരാണ് ആകെ ആശുപത്രിയിൽ നിരീക്ഷണത്തി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം: ഒപ്പം ഒരു മാസത്തെ ഹോണറേറിയവും

April 1st, 2020

കോഴിക്കോട് : കൊവിഡ്19 ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. കൂടാതെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരംസമിതി ചെയര്‍മാന്മാര്‍, അംഗങ്ങള്‍ എന്നിവരുടെ ഒരു മാസത്തെ ഹോണറേറിയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]