News Section: കോഴിക്കോട്

കോവിഡ്19; റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം

August 3rd, 2020

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാവുകയും നിരവധി സ്ഥലങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാവുകയും ചെയ്ത സാഹചര്യത്തില്‍, റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ഏകീകരിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം നാളെ (ആഗസ്റ്റ് നാല്) മുതല്‍ ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിവരെയായിരിക്കും. ജില്ലാ സപ്ലൈ ഓഫീസര്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്ന് കലക്ടര്‍ ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ജില്ലയില്‍ ഏഴ് വരെ ഓറഞ്ച് അലര്‍ട്ട്;ജാഗ്രത പാലിക്കണമെന്ന് അധികൃതർ

August 3rd, 2020

നാദാപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആഗസ്റ്റ് ഏഴ് വരെ കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍, അത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലായതിന...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ചെക്യാട് പൂങ്കുളത്ത് യുവാവിന് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്ക പട്ടിക നീണ്ടതല്ല

July 31st, 2020

  നാദാപുരം: ചെക്യാട് -വളയം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂങ്കുളത്ത് യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്ക പട്ടിക അധികം നീണ്ടതെല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. കണ്ണൂർ ജില്ലയിലെ ബന്ധുവുമൊത്ത് മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്നു. ഈ സമയത്തെ സമ്പർക്കത്തിലൂടെയാണ് രോഗം വന്നതെന്നാണ് കരുതുന്നത്. കോഴിക്കോട് - ജില്ലയില്‍ ഇന്ന് 84 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ - 84 വിദേശത്ത് നിന്ന് എത്തിയവരില്‍...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോവിഡ് 19: നാദാപുരത്ത് വീടുകൾ അണു നശീകരണം തുടങ്ങി

July 22nd, 2020

നാദാപുരം:കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പോസറ്റിവ് റീപ്ലോർട്ട് ചെയ്ത നാദാപുരം ഗ്രാമ പഞ്ചായത്തിലെ വീടുകൾ അണു നശീകരണം ആരംഭിച്ചു . ഒരാഴ്ച മുമ്പ് ഒരു കുടുംബത്തിലെ നാല് പേർക്ക് പോസറ്റിവ് റിപ്പോർട് ചെയ്ത നാദാപുരം ഗ്രാമ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിലെ കസ്തൂരിക്കുളം ഭാഗത്തെ വീട്ടിലാണ് ആദ്യം ക്ളീനിംഗ് തുടങ്ങിയത് . വാർഡിൽ മൊത്തം ആറു പേർക്കാണ് പോസറ്റിവ് റിപ്പോർട്ട് ചെയ്തത്. ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പി പി ഇ കിറ്റുകൾ ഉൾപ്പെടെയുള്ളഎല്ലാ സുരക്ഷാ മാനദണ്ഡളും പാലിച്ചു കൊണ്ടാണ് ക്ളീനിംഗ് നടത്തുന്നത് . കോവിഡ് സെന്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വാണിമേലിൽ ഇന്ന് വീണ്ടുപരിശോധന; ഒരു സ്ത്രീയുടെ രോഗ ഉറവിടം വ്യക്തമല്ല, സമ്പർക്കപ്പട്ടികയിൽ 60-ഓളം പേർ

July 18th, 2020

നാദാപുരം : വാണിമേലിൽ ഇന്ന് വീണ്ടു ആൻ്റി ജൻ പരിശോധന നടത്തും . കോവിഡ് സ്ഥിരീകരിച്ച ഒരു സ്ത്രീയുടെ രോഗ ഉറവിടം ഇനിയും വ്യക്തമല്ല, പഞ്ചായത്തിൽ സമ്പർക്കപ്പട്ടികയിൽ 60-ഓളം പേർ. നാല് പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വാണിമേലിൽ ആരോഗ്യവകുപ്പ് പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കി. ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 60-ഓളം പേരുണ്ടെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. ഇവരുടെ പരിശോധന ശനിയാഴ്ച വീണ്ടും പരപ്പുപാറയിൽ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. വെള്ളിയോട് മത്സ്യം വിതരണക്കാരനാണ് ആദ്യ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

തൂണേരിയിൽ കോവിഡ് 19- ബാധിതരുടെ വിശദവിവരം ആരോഗ്യ വകുപ്പ് പുറത്തുവിട്ടു

July 14th, 2020

നാദാപുരം: നാല് കുട്ടികൾ, പതിനൊന്ന് സ്ത്രീകൾ, 24 പുരുഷൻമാർ, തൂണേരി പഞ്ചായത്തിൽ കോവിഡ് 19- ബാധിതരുടെ വിശദമായ വിവരം ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂലൈ 14) തൂണേരിയിലെ 53 പേരടക്കം 58 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. 21 പേർ രോഗമുക്തി നേടി. ജൂലൈ 11 ന് തൂണേരി പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ 13ന് തൂണേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവര്‍ : (1 മുത...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

11 വ​രെ ജില്ലയിൽ യെ​ല്ലോ അ​ലേ​ര്‍​ട്ട്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

July 9th, 2020

കോഴിക്കോട്: ജില്ലയില്‍ ഇന്ന് മുതല്‍ 11 വരെ യെല്ലോ അലേര്‍ട്ട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം. 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ ലഭിച്ചേക്കും. അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോവിഡ് 19: തൂണേരിയിലെ രണ്ട് പേർക്കും നാദാപുരത്തെ 35 കാരനും രോഗബാധ

July 8th, 2020

നാദാപുരം: ഗൾഫിൽ നിന്നെത്തിയ തൂണേരിയിലെ രണ്ട് പേർക്കും നാദാപുരത്തെ 35 കാരനും കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂലൈ 08) 15കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ഏഴു പേര്‍ രോഗമുക്തരാവുകയും ചെയ്തു. 1. ഓമശ്ശരി സ്വദേശി (52)-ജൂലൈ 1ന് രാത്രി സൗദിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവം പരിശോധനക്കെടുത്തു. തുടര്‍ന്ന് കുന്ദമംഗലം കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഫൈറ്റേഴ്സ് മാതൃക; നാടിന് ബിരിയാണി വിളമ്പി അതിജീവന വഴി ഒരുക്കി യുവത

July 2nd, 2020

നാദാപുരം : കോവിഡ് പ്രതിസന്ധിയിൽ കൈത്താങ്ങായി ബിരിയാണി ചലഞ്ചിലൂടെ പണം സമാഹരിച്ചു വാട്ട്‌സ് ആപ് കൂട്ടായ്മ. വളയം കാലികൊളുമ്പ്‌ ഫൈറ്റേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മയാണ് മുഖ്യമന്ത്രിയുടെ relയിലേക്ക് പണം സമാഹരിച്ച് നൽകിയത്. വാണിമേൽ, ചെക്യായാട്, വളയം പഞ്ചായത്തുകൾ കേന്ദ്രികരിച്ചു നടത്തിയ ബിരിയാണി ചലഞ്ചിൽ 22050 രൂപയാണ് ശേഖരിച്ചത്. സമാഹരിച്ച തുക ഗ്രൂപ്പ്‌ അഡ്മിൻ ഷിബിൻ രാജിന്റെ നേതൃത്വത്തിൽ വളയം സർക്കിൾ ഇൻസ്‌പെക്ടർ ധനഞ്ജയ ബാബുവിന് കൈമാറി. ഫൈറ്റേഴ്സ് പ്രവർത്തകരായ എം സി ശ്രീജിത്ത്‌, പി പി മഹേഷ്‌ എന്നിവർ സാന്നിധ്യ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോവിഡനു ഒപ്പം പകർച്ച വ്യാധി ഭീഷണി ഉയർത്തി കല്ലാച്ചിയിൽ മാലിന്യം തള്ളി

July 1st, 2020

 നാദാപുരം: മലയോര മേഖലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ നാട്ടുകാർക്ക് ഭീഷണിയായി റോഡുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി . നാദാപുരം കല്ലാച്ചി പൈപ്പ് ലൈൻ റോഡിൽ ആണ് മാർക്കറ്റ് റോഡിൽ നിന്നുള്ള ഓവുചാലുകളിൽ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങൾ നിക്ഷേപിച്ചത്. ഫുഡ്‌ പാത്തിലെ ഓവുചാലുകളിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു കരാറുകാർ തന്നെയാണ് പൈപ്പ് ലൈൻ റോഡിൽ നിക്ഷേപിച്ചത് എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ മാലിന്യങ്ങൾ റോഡുകളിൽ തള്ളിയതിൽ നാട്ടുകാർ പ്രതിഷേധിക്കുകയും പഞ്ചായത്ത്‌ അധിക...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]