News Section: കോഴിക്കോട്

മിന്നുന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും സ്കൂളുകളെയും ആദരിച്ച് ജില്ലാ പഞ്ചായത്ത്

April 26th, 2014

കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും സ്കൂളുകളെയും ആദരിച്ച് ജില്ലാ പഞ്ചായത്തിന്റെ വിജയോത്സവം അനുമോദനയോഗം. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ജില്ലയിലെ 1874 വിദ്യാര്‍ഥികളെ ചടങ്ങില്‍ ഉപഹാരം നല്‍കി . നൂറു ശതമാനം നേടിയതും ഒരു കുട്ടി മാത്രം പരാജയപ്പെട്ടതിനാല്‍ നൂറുമേനി നഷ്ടപ്പെട്ടതുമായ നൂറു വിദ്യാലയങ്ങളെയും ആദരിച്ചു. ആറു വര്‍ഷം മുമ്പാരംഭിച്ച ജില്ലാ പഞ്ചായത്തിന്റെ "വിജയോത്സവം" പദ്ധതിയാണ് വിജയശതമാനം വര്‍ധിപ്പിക്കാന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൈത്താങ്ങായത്. പഠനത്തില്‍ പി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വിഷുവിന്‌ മാമ്പഴംപോലെത്തെ കണിവെള്ളരി

April 12th, 2014

കോഴിക്കോട്: വിഷു വരവറിയിച്ച് കണിവെള്ളരികള്‍ നഗരത്തിലെത്തി. മാമ്പഴംപോലെ മഞ്ഞ നിറത്തിലുള്ള കണിവെള്ളരികളുടെ കൂനകളാണ് വഴിയോരങ്ങളില്‍ ഉയര്‍ന്നത്. വിഷുക്കണിയില്‍ കൊന്നയോളം തന്നെ പ്രാധാന്യമുണ്ട് വെള്ളരിക്ക് എന്നതിനാല്‍ വിപണിയിലെത്തിയ മുതല്‍ക്കുതന്നെ ഇതിന് ആവശ്യക്കാരേറെയാണ്. "ഉച്ചാലുച്ചയ്ക്ക് കണിവെള്ളരി കുഴിച്ചിട്ടാല്‍ വിഷുവുച്ചയ്ക്ക് കായ പറിക്കാം". ചുരുങ്ങിയ കാലയളവിനുള്ളില്‍ കായ്ക്കാനുള്ള കണിവെള്ളരിയുടെ പ്രത്യേകതയാണ് കര്‍ഷകര്‍ക്കിടയില്‍ ഇങ്ങനെയൊരു ചൊല്ലുണ്ടാകാന്‍ കാരണം. രണ്ടു മാസത്തിനകം വിളവെടുപ്പ് നടത്താന്‍ കഴിയുന...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പര്‍ദധരിച്ച് തീവണ്ടിയില്‍ യാത്രചെയ്തയാള്‍ പിടിയില്‍

April 11th, 2014

ഫറോക്ക്: മുഖമൂടിയടക്കമുള്ള പര്‍ദ ധരിച്ച് തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്തയാള്‍ പോലീസ് പിടിയിലായി. മലപ്പുറം വളാഞ്ചേരി പള്ളിയാളി വീട്ടില്‍ അസീം വിന്‍സോയാണ് (40) പിടിയിലായത്. മംഗലാപുരം-കൊച്ചുവേളി ഏറനാട് എക്‌സ്​പ്രസില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കോഴിക്കോട്ടുനിന്നും കുറ്റിപ്പുറത്തേക്ക് ടിക്കറ്റെടുത്ത ഇയാള്‍ ഫറോക്ക് സ്റ്റേഷനില്‍നിന്നാണ് പിടിയിലായത്. ട്രെയിനില്‍ കച്ചവടം നടത്തുന്നവര്‍ക്ക് സംശയം തോന്നിയതിനാല്‍ ടി.ടി.ഇ.യെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ പിടികൂടി ഫറോക്ക് സ്റ്റേഷനില്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വോട്ടിങ്‌ യന്ത്രങ്ങള്‍ വിവിധ കേന്ദ്രങ്ങളിലേക്ക്‌

April 3rd, 2014

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ സജ്ജീകരിച്ചിട്ടുള്ള വിവിധ കേന്ദ്രങ്ങളിലേക്ക്. ഈ കേന്ദ്രങ്ങളില്‍ വച്ച് ശനിയാഴ്ച യന്ത്രങ്ങളില്‍ ബാലറ്റ് പതിച്ച് അവസാനഘട്ട സജ്ജീകരണം പൂര്‍ത്തിയാക്കും. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളുടെയും കേന്ദ്രങ്ങളുടെയും പേര് ക്രമത്തില്‍. വടകര- മടപ്പള്ളി ഗവ.കോളജ് ഓഡിറ്റോറിയം, കുറ്റ്യാടി- ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ നട്ട് സ്ട്രീറ്റ്, നാദാപുരം- ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മടപ്പള്ളി, കൊയിലാണ്ടി- ഗവ.ഹയര്‍ സെക്കന്ററി ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മലബാറിന്റെ തീവണ്ടി യാത്രാദുരിതം പരിഹരിക്കാന്‍ ശ്രമിക്കും -എ. വിജയരാഘവന്‍

April 1st, 2014

കോഴിക്കോട്: താന്‍ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മലബാറിന്റെ തീവണ്ടി യാത്രാദുരിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ.വിജയരാഘവന്‍ പറഞ്ഞു. തിങ്കളാഴ്ച കൊടുവള്ളി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ. സര്‍ക്കാറിന്റെ അഞ്ച് റെയില്‍ ബജറ്റുകളിലും കേരളം അവഗണിക്കപ്പെട്ടു. മലബാറിന് ഒന്നും ലഭിച്ചില്ല. കേരളത്തിന് നാമമാത്രമായ വണ്ടികളാണ് അനുവദിക്കപ്പെട്ടത്. പ്രഖ്യാപിച്ച വണ്ടികള്‍പോലും ഓടിച്ചില്ല. മലബാറിനാകട്ടെ ഒന്നും ലഭിച്ചില്ല. കോഴിക്കോട്ടുനിന്ന് ആവശ്യത്തിന് ദീര്‍ഘ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോഴിക്കോട്ടും വടകരയും ആര്‍.എം.പി.യെ പിന്തുണയ്ക്കും -വെല്‍ഫെയര്‍ പാര്‍ട്ടി

April 1st, 2014

കോഴിക്കോട്: കോഴിക്കോട്, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ആര്‍.എം.പി. സ്ഥാനാര്‍ഥികളായ അഡ്വ. എന്‍.പി. പ്രതാപ്കുമാര്‍, അഡ്വ. പി. കുമാരന്‍കുട്ടി എന്നിവരെ പിന്തുണയ്ക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒഴികെ പാര്‍ട്ടി രൂപപ്പെടുത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണിത്. ഇടത്-വലത് മുന്നണികള്‍ക്കെതിരായി ജനകീയ സമരങ്ങളില്‍ ചേര്‍ന്നുനിന്ന പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കാനുള്ള നിലപാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ടാങ്കര്‍ അപകടം: രവിദാസിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

March 31st, 2014

കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ ടാങ്കര്‍ലോറി മറിഞ്ഞ് മരിച്ച ഓട്ടോ ൈഡ്രവര്‍ രവിദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ചെന്ന് ജില്ലാ കളക്ടര്‍ സി.എ. ലത അറിയിച്ചു. നേരത്തെ, നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചെങ്കിലും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. ഞായറാഴ്ച നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അപകട സ്ഥലത്തുനിന്ന് പോയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്....

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

എ.കെ. ആന്റണി ഇന്ന് ജില്ലയില്‍

March 31st, 2014

കോഴിക്കോട്: കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തും. ഉച്ചയ്ക്ക് രണ്ടിന് കുറ്റിയാടി, മൂന്നിന് വടകര, അഞ്ചിന് ബാലുശ്ശേരി, അഞ്ചരയ്ക്ക് നരിക്കുനി, ആറിന് മുക്കം, ഏഴിന് കോഴിക്കോട് മുതലക്കുളം മൈതാനം എന്നിവിടങ്ങളില്‍ ആന്റണി പ്രസംഗിക്കും.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ടാങ്കര്‍ ലോറി മറിഞ്ഞു വെസ്റ്റ് ഹില്ലില്‍ ഒരാള്‍ മരിച്ചു

March 29th, 2014

കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു ഒരാള്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന വാതകം ചോരുന്നതിനാല്‍ പ്രദേശത്തുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്‌. ഓടിക്കൊണ്ടിരിക്കവേ വലിയ ശബ്ദത്തോടെ ഓട്ടോയുടെ മുകളിലേക്ക് മറിയുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു.ചോര്‍ച്ച തടയാന്‍ ഐ.ഓ.സി അധികൃതരോട് ആവശ്യപ്പെട്ടതായി കലക്ടര്‍ അറിയിച്ചു. കുണ്ടുതോട് തടങ്ങാട്ടു വയല്‍ രവി(65) ആണ് മരിച്ചത്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ച കേസ്: 19 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

March 27th, 2014

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ച കേസില്‍ ഇന്‍ഷുറന്‍സ് കമ്പനി 19 ലക്ഷം രൂപ പലിശസഹിതം നഷ്ടപരിഹാരമായി നല്‍കണമെന്ന് വിധി. അപകടത്തില്‍ മരിച്ച നരിക്കുനി പാറന്നൂര്‍ കുളങ്ങര മീത്തല്‍ വീട്ടില്‍ അവിനാശിന്റെ (19) അമ്മ അല്ലിക്കും സഹോദരി വി.കെ. അനുഷയ്ക്കുമായാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. കോഴിക്കോട് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജി വി.കെ. രാജന്റേതാണ് വിധി. ബജാജ് അലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2012 ജൂണ്‍ ആറിന് രാവിലെ നരിക്കുനി-വട്ടോളി റോഡില്‍ എതിരെ വന്ന ജീപ്പിടിച്ച് ഗുരുതരമ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]