യു.ഡി.എഫ് . സ്ഥാനാര്‍ഥി പര്യടനം

കോഴിക്കോട്: യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.കെ. രാഘവന്‍ വ്യാഴാഴ്ച കുന്ദമംഗലം അസംബ്ലി മണ്ഡലത്തില്‍ പര്യടനം നടത്തും. എട്ടിന് മണക്കടവില്‍ നിന്ന് ആരംഭിച്ച് രാത്രി എട്ടിന് പന്തീര്‍പ്പാടത്ത് സമാപിക്കും. പന്തീരാങ്കാവ് 8.30, മാത്തറ 9.15, വള്ളിക്കുന്ന് 10.45, വെള്ളിപറമ്പ് 11.40, പൂവാട്ടുപറമ്പ് 1.30 തെങ്ങിലക്കടവ് 3.45, മാവൂര്‍ 4.15, കളന്‍തോട് 5.30, ചെത്തുകടവ് 7.30

തീപ്പിടിത്ത ഭീതി:ത്രീ ടയര്‍ എ.സി. കോച്ചില്‍ കര്‍ട്ടന്‍ നിരോധിച്ചു

കോഴിക്കോട്: തീപ്പിടിത്തഭീതിമൂലം ട്രെയിനുകളുടെ ത്രീടയര്‍ എ.സി. കോച്ചുകളില്‍ കര്‍ട്ടന്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്ന് മെക്കാനിക്കല്‍ വിഭാഗം ശനിയാഴ്ച മുതല്‍ കര്‍ട്ടനുകള്‍ നീക്കിത്തുടങ്ങി. ത്രീ ടയര്‍ കോച്ചില്‍ മാത്രമാണ് കര്‍ട്ടന് നിരോധനം. എ.സി. കോച്ചുകളില്‍ ഉപയോഗിക്കുന്ന കര്‍ട്ടന് പെട്ടെന്ന് തീപിട...

വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കാന്‍ ടച്ച് സ്‌ക്രീന്‍

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കളക്ടറേറ്റിലെയും താലൂക്ക് ഓഫീസുകളിലെയും വോട്ടര്‍ -സഹായ വിജ്ഞാനകേന്ദ്രത്തില്‍ ടച്ച് സ്‌ക്രീന്‍ സൗകര്യം ഒരുക്കി. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റിലും വിവരം ലഭിക്കും. മാര്‍ച്ച് 10 വരെ ലഭിച്ച അപേക്ഷകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത...

ബോബി ചെമ്മണ്ണൂര്‍ വടകരയില്‍

 വടകര: ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി കൊണ്ട് ബോബി ചെമ്മണ്ണൂര്‍ നേതൃത്വം നല്‍കുന്ന കൂട്ടയോട്ടം കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ജില്ലാതിര്‍ത്തിയായ അഴിയൂരില്‍ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കുഞ്ഞിപ്പള്ളി, മുക്കാളി, കണ്ണൂക്കര എന്നിവിടങ്ങള്‍ പിന്നിട്ട കൂട്ടയോട്...

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആയിരം ഇലക്ട്രോണിക് വോട്ടിങഹ് മെഷീനുകലെത്തിച്ചു

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആയിരം ഇലക്ട്രോണിക് വോട്ടിങഹ് മെഷീനുകള്‍ ജില്ലയിലെത്തിച്ചു. ആന്ധ്രപ്രദേശിലെ അനന്തപൂരില്‍ നിന്നാണ് മെഷീനുകള്‍ കൊണ്ടുവന്നത്. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കനത്ത പൊലീസ് സുരക്ഷയോടെ കലക്ടറേറ്റില്‍ സൂക്ഷിക്കും. ജീവനക്കാര്‍ക്കുള്ള പരിശീലനത്തിനും തെരഞ്ഞെടുപ്പിനുമായി 2,500 വോട്ടിങ് മെഷീനുകളാണ് ആവശ്യം. ബാക്കി മെഷീനുകള...