News Section: സാഹിത്യം

അക്ബർ കക്കട്ടിൽ പുരസ്കാരം കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ഏറ്റുവാങ്ങി

February 18th, 2019

വടകര: അക്ബർ കക്കട്ടിൽ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ അക്ബർ കക്കട്ടിൽ പുരസ്കാരം കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് .സാഹിത്യനിരൂപകൻ എൻ. ശശിധരനാണ് പുരസ്ക്കാരം സമ്മാനിച്ചത്. കേരള സാഹിത്യഅക്കാദമിയുടെ സഹകരണത്തോടെ സ്മാരകട്രസ്റ്റ് സംഘടിപ്പിച്ച അക്ബർ കക്കട്ടിൽ അനുസ്മരണ സമ്മേളനത്തിലാണ് പുരസ്കാരം നൽകിയത്.  സന്തോഷിന്റെ ‘ബിരിയാണി’ എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്. അനുസ്മരണസമ്മേളനം എൻ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ശത്രുഘൻ അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുൾ ഹക്കിം, കെ.ടി. ദിനേശ്, കടത്തനാട് നാരായണൻ, കെ...

Read More »

എം സി ക്ക് ആദരവ് ; കാനം രാജേന്ദ്രന്‍ ഇന്ന് വൈകിട്ട് എടച്ചേരിയില്‍

February 15th, 2019

എടച്ചേരി: ആറ് പതിറ്റാണ്ട് പിന്നിടുന്ന പ്രമുഖ സി.പി.ഐ. നേതാവും സഹകാരി പുരസ്കാര ജേതാവുമായ എം.സി. നാരായണൻനമ്പ്യാർക്ക് എടച്ചേരിയിൽ സ്വീകരണം ഒരുക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് എടച്ചേരി  കമ്മ്യൂണിറ്റി ഹാളില്‍   വെച്ച് നടക്കുന്ന പരിപാടി  സി.പി ഐ . സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സഹകരണബാങ്കിന്റെ മികച്ച സഹകാരിക്കുള്ള ‘ടി. സി. ഗോപാലൻ മാസ്റ്റർ’ പുരസ്കാരം ഇത്തവണ എം.സി. നാരായണൻനമ്പ്യാർക്കാണ് ലഭിച്ചത്.  വേദിയിൽ വെച്ച് സാഹിത്യഅക്കാദമി അവാർഡ് ജേതാക്കളായ കവി എം. വീരാൻകുട്ടി, ജയചന്ദ്രൻ മൊകേരി, ...

Read More »

അക്ബർ കക്കട്ടിൽ അനുസ്മരണം 17ന്

February 15th, 2019

നാദാപുരം :അക്ബർ കക്കട്ടിൽ ട്രസ്റ്റും,കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന അക്ബർ കക്കട്ടിൽ അനുസ്മരണം 17ന് കാലത്ത് പത്തു മണി മുതൽ വടകര ടൗൺ ഹാളിൽ നടക്കും.അനുസ്മരണത്തിന്റെ ഭാഗമായി സെമിനാർ,സുഹൃത്‌സംഗമം,പുരസ്‌കാര സമർപ്പണം എന്നിവ നടക്കും. കാലത്ത് പത്തു മണിക്ക്"കഥയുടെ വർത്തമാനം"എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ വി.ആർ. സുധീഷും,"സർഗ്ഗാത്മകത,സമൂഹം"എന്ന വിഷയത്തിൽ എൻ.പ്രഭാകരനും പ്രഭാഷണം നടത്തും.ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന സുഹൃത് സംഗമം ഡോ:ഖദീജ മുംതാസ് ഉൽഘാടനം ചെയ്യും. ഈ വ...

Read More »

പ്രേം നസീര്‍ വിട വാങ്ങിയിട്ട് ഇന്നേക്ക് 30 വര്‍ഷം ; ആട്ടക്കലാശത്തിന്റെ ഓര്‍മ്മകളുമായി കല്ലാച്ചിക്കാര്‍

January 16th, 2019

നാദാപുരം : പ്രേം നസീര്‍ വിട വാങ്ങിയിട്ട് ഇന്നേക്ക് 30 വര്‍ഷം. നിത്യ ഹരിത നായകന്‍ പ്രേം നസീറിന്റെ പേര് കേള്‍ക്കുമ്പോള്‍ നാദാപുരത്തുകാരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് കല്ലാച്ചിയിലെ സുന്ദര്‍ ടാക്കീസും നസീര്‍ നായകനായി അഭിയനിച്ച ആട്ടക്കലാശം എന്ന സിനിമയും. കല്ലാച്ചി സുന്ദറും ഇല്ലതായിട്ട് വര്‍ഷങ്ങളായി. വെറുമൊരു സിനിമാ പ്രദര്‍ശന ശാല എന്നതില്‍ ഉപരി നാടിന്റെ സാംസ്‌കാരിക കേന്ദ്രം തന്നെയായിരുന്നു കല്ലാച്ചി സുന്ദര്‍. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരിലായിരുന്നു നാദാപുരവും കല്ലാച്ചിയുമൊക്കെ പുറംലോകം ചര്‍ച്ച ചെയ്യപ്പെട്ടിരുന...

Read More »

യുവകലാസാഹിതി സാംസ്കാരിക യാത്ര ഇന്ന് കല്ലാച്ചിയില്‍ ;നാളെ വടകരയിലും സ്വീകരണം

January 10th, 2019

നാദാപുരം: ദേശീയത -മാനവികത - ബഹുസ്വരത എന്ന സന്ദേശമുയർത്തി ആലങ്കോട് ലീലാകൃഷ്ണൻ നയിക്കുന്ന സാംസ്കാരിക യാത്രയ്ക്ക് ഇന്ന്   വൈകുന്നേരം 5 മണിക്ക് നാദാപുരത്ത് ഉജ്ജ്വല സ്വീകരണം നല്‍കും . നാളെ വടകരയിലും സ്വീകരണം . സ്വീകരണ സമ്മേളനം  ഹമീദ് ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്യും. ജനുവരി 10ന് കാഞ്ഞാങ്ങാട് നിന്ന് ആരംഭിക്കുന്ന യാത്ര കേരളത്തിലുടനീളം സഞ്ചരിച്ച് 24 ന് തിരുവനന്തപുരത്ത് സമാപിക്കും. സാംസ്കാരിക യാത്രയുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനത്തിൽ നാദാപുരത്ത് ഉപ ലീഡർ ഇ.എം സതീശൻ, പി.കെ. ഗോപി, കുരീപ്പുഴ ശ്രീകുമാർ ,വയലാർ ശരത്ചന...

Read More »

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ തൂണേരി ഇ.വി.യു.പി സ്കൂളിലെ അദ്രി നന്ദിനിയ്ക്ക്‌ നാലാം സ്ഥാനം

December 25th, 2018

  നാദാപുരം:  ദേശാഭിമാനി - അക്ഷരമുറ്റം ക്വിസ് ജില്ലാതല മത്സരത്തിൽ നാലാം സ്ഥാനം നേടിയ അദ്രി നന്ദിനിയെ വാർഡ് മെമ്പർ എം.പി അനിത അനുമോദിക്കുന്നു. ഒരുമാർക്കിന്റെ വ്യത്യാസത്തിനാണ് അദ്രി നന്ദിനി നാലാം സ്ഥാനത്തായത്. 16 മാർക്ക് മൂന്ന് പേർക്ക് ലഭിച്ചപ്പോൾ 15 മാർക്ക് നേടിയ അദ്രി നന്ദിനി നാലാം സ്ഥാനത്താവുകയാണ് ചെയ്തത്.

Read More »

മനവീയം വേദി ഉദ്ഘാടനം നാളെ; ഗായിക സുസ്മിത നയിക്കുന്ന ഗസല്‍ സന്ധ്യ രാത്രി 7 ന്

November 23rd, 2018

നാദാപുരം:  മനവീയം വേദി ഉദ്ഘാടനം ശനിയാഴ്ച . ഗായിക സുസ്മിത നയിക്കുന്ന ഗസല്‍ സന്ധ്യ രാത്രി 7 ന്. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രമായ മാനവീയം വേദി ഉദ്ഘാടനം നാളെ വൈകിട്ട് 5 മണിക്ക് നാദാപുരം ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് നടക്കും . പരിപാടയില്‍ പ്രശസ്ത ഗായകര്‍ പങ്കെടുക്കും. പ്രാദേശിക ഗായകന്‍മാരുടെ ''നമുക്ക് പാടാം'' ഗാനവിരുന്ന് 5മണിക്കും, പ്രശസ്ത ഗായിക സുസ്മിത നയിക്കുന്ന ഗസല്‍ സന്ധ്യ രാത്രി 7 മണിക്കും നടക്കും.

Read More »

ദാറുൽ ഖൈർ ഇസ്ലാമിക പഠനകേന്ദ്രം ശിലാസ്ഥാപനം ഞായറാഴ്ച്

November 16th, 2018

  കല്ലാച്ചി: അരൂരിലെ ദാറുൽ ഖൈർ ഇസ്ലാമിക പഠനകേന്ദ്രത്തിൽ ജലാലിയ്യ കോഴ്സിനു വേണ്ടി നിർമ്മിക്കുന്ന പുതിയ കാമ്പസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഞായാഴ്ച്  നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഞായർ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന  ശിലാസ്ഥാപനം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ജലാലി അൽ ബുഖാരി നിർവ്വഹിക്കും. മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് വേണ്ടി നാല് വർഷം മുമ്പ് തുടക്കം കുറിച്ച ഈ സ്ഥാപനത്തിന് ആവശ്യമായ കാമ്പസ് സമുചയം ഒരുക്കുന്നതിന് വേണ്ടി വിലക്ക് വാങ്ങിയ 60 സെന്റ് സ്ഥലത്താണ് ശിലാസ്ഥാപനം നടക്കു...

Read More »

എം പി കുഞ്ഞാലി മുസ്ലിയാരുടെ സ്മരണക്ക്; നാദാപുരം ഗവ . യു പി സ്കൂളിൽ അറബിക് ലൈബ്രറി

November 15th, 2018

നാദാപുരം : പ്രമുഖ പണ്ഡിതനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന എം പി കുഞ്ഞാലി മുസ്ലിയാരുടെ സ്മരണക്ക് നാദാപുരം ഗവ . യു പി സ്കൂളിൽ അറബിക് ലൈബ്രറി സ്ഥാപിക്കുന്നു . ഇതിന് ആവശ്യമായ തുക കുഞ്ഞാലി മുസ്ലിയാരുടെ മകനും വ്യാപാര പ്രമുഖനുമായ ഇഖ്ബാൽ കളരിക്കണ്ടി ഹെഡ്മാസ്റ്റർ പി സി മൊയ്തുവിന് കൈമാറി . സ്കൂളിൽ നടന്ന ചടങ്ങിൽ , നാദാപുരം പ്രസ് ക്ലബ് പ്രസിഡണ്ട്  എം കെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി . അധ്യാപകരായ  പി കെ നസീമ , ഇ .ബഷീർ , പി പ്രമോദ് എന്നിവർ സംസാരിച്ചു .

Read More »

‘മഴ നനഞ്ഞ് നനഞ്ഞ് ‘ ; പേരോട് സ്‌ക്കൂൾ ജെർണലിസം വിദ്യാർത്ഥികളുടെ പുസ്തകം പ്രകാശനം ചെയ്തു

November 13th, 2018

നാദാപുരം: പേരോട് എം.ഐ.എം.സ്‌ക്കൂൾ ജെർണലിസം ക്ലബ്ബ് വിദ്യാർത്ഥികളുടെ 'മഴ നനഞ്ഞ് നനഞ്ഞ്' എന്ന പുസതകത്തിന്റെ പ്രകാശനം പുരുഷൻ കടലുണ്ടി എം.എൽ.എ.നിർവ്വഹിച്ചു. സത്യ സന്ധമായ മാധ്യമ പ്രവർത്തനം ഇന്ന് അന്യമായി കൊണ്ടിരിക്കുകയാണെന്ന് പുസ്തകം പ്രകാശനം ചെയ്ത് പുരുഷൻ കടലുണ്ടി എം.എൽ.എ.പറഞ്ഞു.പുതിയ തലമുറയിലെ വിദ്യാർത്ഥികൾ ധീരൻമാരാണ്.അവർ നിലപാട് കൊണ്ടും മനശക്തി കൊണ്ട് നേടുന്ന കരുത്തിലാണ് ഭാവിയിലെ രാജ്യത്തിന്റെ പ്രതീക്ഷയെന്നും പുരുഷൻ കടലുണ്ടി എം.എൽ.എ.പറഞ്ഞു. പുസതകം ലീഡർ ഫിദാ ഷെറിന് ഏറ്റുവാങ്ങി.ചടങ്ങിൽ പ്രിൻസിപ്പൾ മൊയ്തു പ...

Read More »