News Section: സാഹിത്യം

നാദാപുരം സബ് ജില്ലാ കലാ മാമാങ്കത്തിന് നാളെ തുടക്കം

November 9th, 2017

നാദാപുരം: നാദാപുരം സബ് ജില്ലാ കലോത്സവത്തിന് നാളെ ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമാകും. 16 വരെ നടക്കുന്ന കലോത്സവത്തില്‍ 83 സ്‌കൂളകില്‍ നിന്നായി 3000 ത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 10 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ശനിയാഴ്ച രചനാ മത്സരങ്ങള്‍ ആരംഭിക്കും. 13 ന് വൈകീട്ട് ഇ കെ വിജയന്‍ എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ഷെരീഫ് മുഖ്യാതിഥി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വയലാര്‍ ചലച്ചിത്ര ഗാനാലാപന മത്സരം

October 21st, 2017

കുറ്റ്യാടി: വയലാര്‍ രാമവര്‍മ്മയുടെ 42 ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നരിക്കൂട്ടുംചാല്‍ വേദിക വായനശാല കുന്നുമ്മല്‍ ഉപജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചലച്ചിത്ര ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 28ന് രാവിലെ 10 മണിക്ക് വടയം സൗത്ത് എല്‍.പി.സ്‌കൂളില്‍ വച്ചാണ് മത്സരം. മത്സരാര്‍ത്ഥികള്‍ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവുമായി ഹാജരാവേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847928920

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മാനവികതക്കൊരു ഇശല്‍ സ്പര്‍ശം….ഇന്ന് നാദാപുരത്ത് മാപ്പിള കലാ കുടുംബ സംഗമം

October 14th, 2017

നാദാപുരം: മാനവികതക്കൊരു ഇശല്‍ സ്പര്‍ശം....എന്ന സന്ദേശവുമായി കേരള മാപ്പിള കലാഅക്കാദമിയുടെ നേതൃത്വത്തില്‍ ഇന്ന് നാദാപുരത്ത് കുടുംബ സംഗമം നടക്കും. ഹമീദ് ശര്‍വാണി നഗറില്‍ രണ്ട് മണിക്ക് നടക്കുന്ന സര്‍ഗസംവാദത്തോടെ കുടുംബ സംഗമത്തിന് തുടക്കമാകും. തുണേരി ബ്ലോക്ക് പഞ്ചായത്ത്്പ്ര സിഡന്റ് സി എച്ച് ബാലകൃഷ്ണന്‍ സര്‍ഗ സംവാദം ഉദ്ഘാടനം ചെയ്യും.  4.30 ന് സാംസ്‌കാരിക സമ്മേളനം ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാര്‍ വരദൂര്‍ മുഖ്യാതിഥിയാകും. ഇശല്‍ നിലാവ് സിവിഎം വാണിമ്മേല്‍ ഉദ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സാംസ്കാരിക ഇടപെടലുകളുമായി ‘അടയാളം’; എഴുത്തുപുരയും, പുസ്തക പ്രകാശനവും, മാനവസൗഹൃദ ഗാനസന്ധ്യയും ഞായറാഴ്ച കല്ലാച്ചിയില്‍

July 7th, 2017

നാദാപുരം: വര്‍ഗ്ഗീയതയ്ക്കെതിരെയും മതേതരത്വത്തിന് വേണ്ടി ഉള്ളതുമായ ഇടപെടലുകള്‍ ഒരു സംഘര്‍ഷത്തിനു ശേഷം മാത്രം നടത്തുന്ന കെട്ടുകാഴ്ചയല്ലെന്നും തുടര്‍ച്ചയായ ഒരു സാംസ്കാരിക ഇടപെടലാണെന്നുമുള്ള തിരിച്ചറിവിലാണ് കല്ലാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അടയാളത്തിന്റെ പ്രവര്‍ത്തകര്‍. മതേതര മനസ്സുകളുടെ സാംസ്കാരിക വേദിയായി പ്രവര്‍ത്തിക്കുന്ന അടയാളത്തിന്റെ നേതൃത്വത്തില്‍ ജൂലൈ ഒന്‍പത് ഞായറാഴ്ച കല്ലാച്ചിയില്‍ എഴുത്തുപുരയും, പുസ്തക പ്രകാശനവും, മാനവ സൗഹൃദ ഗാനസന്ധ്യയും സംഘടിപ്പിക്കുന്നു. സജീവന്‍ മൊകേരിയുടെ നേതൃത്വത്തില്‍ നട...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

തളരുന്നോ നവോത്ഥാനം? എ.കെ പീതാംബരന്റെ പുസ്തകപ്രകാശനം ഞായറാഴ്ച കല്ലാച്ചിയില്‍

July 7th, 2017

നാദാപുരം: പ്രമുഖ കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ എ.കെ പീതാംബരന്റെ "തളരുന്നോ നവോത്ഥാനം?" എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ ഒന്‍പത് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കല്ലാച്ചി ചെത്ത് തൊഴിലാളി യൂണിയന്‍ ഹാളില്‍ നടക്കും. പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ ഈ എന്‍ പുസ്തകം പ്രകാശനം ചെയ്യും. സാഹിത്യ നിരൂപകന്‍ രാജേന്ദ്രന്‍ എടത്തുംകര ഏറ്റുവാങ്ങും. കവി വീരാന്‍കുട്ടി പുസ്തക പരിചയം നടത്തും. ഗുലാബ് ജാന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പി കെ അശോകന്‍ സ്വാഗതവും എ സുരേഷ് ബാബു നന്ദിയും പറയും. മതേതര മനസ്സുകളുടെ സ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

റാബിയയ്ക്ക് ഇനി ഇംഗ്ലീഷ് ചിറകുകള്‍

July 6th, 2017

  നാദാപുരം: സാക്ഷരത പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ കെ.വി റാബിയയുടെ 'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്' എന്ന ആത്മകഥ 'ഡ്രീംസ്‌ ഹാവ് വിങ്ങ്സ്' എന്ന പേരില്‍ ഇംഗ്ലീഷില്‍ മൊഴിമാറ്റി പ്രസിദ്ധീകരിക്കുന്നു. കഴുത്തിനു താഴെ തളര്‍ന്നിട്ടും മാറാരോഗങ്ങളുടെ പിടിയിലമര്‍ന്നിട്ടും ഉറച്ച ദൈവവിശ്വാസത്തിന്റെ ആത്മബലവുമായാണ് റാബിയ ഉയരങ്ങള്‍ കീഴടക്കുന്നത്. മനക്കരുത്തില്‍ അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളയ്ക്കുകയായിരുന്നു. സാമൂഹിക സേവനത്തിലടക്കം മുഴുകി അന്താരാഷ്ട്ര തലത്തില്‍പോലും അംഗീകാരങ്ങള്‍ നേടിയ ജീവിതാനുഭവങ്ങള...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

നേതാജിയുടെ ആത്മകഥ മലയാളത്തില്‍

December 15th, 2015

നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ ആത്മകഥ മലയാളത്തിലും.മനുഷ്യസ്‌നേഹിയും മനഃശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനും പോരാളിയുമായ ഒരു മഹാന്റെ അസാധാരണമായ ജീവിതാഖ്യാനമാണ് ഈ ആത്മകഥ.നേതാജി ജീവിച്ചിരുന്ന കാലത്ത് ഏതൊരാളും അഭിലഷിക്കുന്ന ഉന്നതബിരുദമായിരുന്നു ഐ.സി.എസ്. വളരെ പ്രശസ്തമായനിലയില്‍ ഈ പരീക്ഷ സുഭാഷ് പാസ്സായി. എങ്കിലും അധികാരാധിഷ്ഠിതവും സമ്പദ്‌സമൃദ്ധവും സുഖലോലുപവുമായ ജീവിതം ആദര്‍ശസാക്ഷാത്കാരത്തിനുവേണ്ടി ത്യജിച്ചു.വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ അനീതിക്കെതിരെ പടപൊരുതിയും സാമൂഹിക സേവനങ്ങളിലേര്‍പ്പെട്ടും ആദര്‍ശപൂര്‍ണവും സംഭവബ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മാതൃഭൂമി സാഹിത്യപുരസ്‌കാരം സുഗതകുമാരിക്ക്‌

October 1st, 2014

കോഴിക്കോട്: ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് കവയിത്രി സുഗതകുമാരി അര്‍ഹയായി. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ചെയര്‍മാനും കവി സച്ചിദാനന്ദന്‍, പ്രമുഖ നിരൂപക ഡോ. എം ലീലാവതി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സുഗതകുമാരിയെ പതിമൂന്നാമത് മാതൃഭൂമി പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് എന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാറും മാനേജിങ്ങ് എഡിറ്റര്‍ പി.വി ചന്ദ്രനും അറിയിച്ചു. ഭൂമിക്കും അതിലെ സകല സസ്യജന്തുജാലങ്ങള്‍ക്കും സ്‌നേഹാമൃതം പകര്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മലാലയുടെ സംഘര്‍ഷ ഭരിതമായ ജീവിതം ഇനി അരങ്ങിലും

May 12th, 2014

സജീവന്‍ ചോറോട്‌ വടകര: അക്ഷരമോഹം പ്രതിരോധമാക്കി, ലോകത്തിന്റെ മകളായ യൂസഫ്‌ സായി മലാലയുടെ സംഘര്‍ഷ ഭരിതമായ ജീവിതം ഇനി അരങ്ങിലും. `മലാല, അക്ഷരങ്ങളുടെ മാലാഖ'. എ- സോളോ പ്രസന്റേഷന്‍ മാഹി നാടകപ്പുരയാണ്‌ അരങ്ങി. എത്തിക്കു-ത്‌. തീവ്രവാദത്തിന്റെ വെടിയു-കള്‍ക്ക്‌ തകര്‍ക്കാനാകാത്ത വര്‍ത്തമാന കാലത്തെ ഏറ്റവും സുന്ദരമായ മുഖത്തിന്‌ അരങ്ങിന്റെ ശക്തി സൗന്ദര്യങ്ങളി. വേഷപ്പകര്‍ച്ച ന.കു-ത്‌ പതിമൂ-ുകാരിയായ നിഹാരിക എസ്‌ മോഹനനാണ്‌. അക്ഷരലോകം നിഷേധിക്കു- പാക്കിസ്ഥാനിലെ സ്വാത്ത്‌ താഴ്‌വരയി. തീവ്രവാദത്തിനെതിരെ പൊരുതി ചോര ചിന്തിയ മലാലയുടെ സ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കാടിനും നാടിനും കാവലാളായി പ്രിയകവയിത്രിസുഗതകുമാരി

April 26th, 2014

എണ്‍പതാം വയസ്സിന്റെ ധന്യതയിലും കാടിനെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും പലതും പറഞ്ഞും വിമര്‍ശിച്ചും ആവലാതിപ്പെട്ടും വ്യസനിച്ചും നമ്മുടെ ഇടയില്‍ സജീവമാണ് പ്രശസ്ത കവയിത്രി സുഗതകുമാരി. പ്രായത്തെ വകവെയ്ക്കാതെ ആറന്മുള വിമാനത്താവളവിരുദ്ധ സമരത്തിലും മുന്‍നിരപ്പോരാളികളില്‍ ഒരാളായി ആ അമ്മയെ നാം കണ്ടു. തന്റെ യുദ്ധങ്ങളെ മിക്കവാറും തോല്‍ക്കുന്നവയും ചിലപ്പോള്‍ മാത്രം ഫലം കണ്ടവയും പലപ്പോഴും അനന്തമായി നീളുന്നവയുമായാണ് പ്രിയകവയിത്രി വിശേഷിപ്പിക്കാറുള്ളത്. പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് അവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിയ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]