ചിറ്റാരിമലയിൽ വെടിപ്പുരനിർമാണം പൂർത്തിയായി ; പ്രതിരോധിക്കാൻ നാട്ടുകാരും

നാദാപുരം : ഉരുൾപൊട്ടൽ ഉൾപ്പെടെ പ്രകൃതിദുരന്ത ഭീഷണി നിലനിൽക്കുന്ന വിലങ്ങാട് മലയോരത്തെ ചിറ്റാരിമലയിൽ വൻകിട ഖനനത്തിനുള്ളനീക്കം വീണ്ടും സജീവമായി. വൻകിടഖനനത്തിന്റെ ഭാഗമായി വെടിപ്പുരനിർമാണം പൂർത്തിയായി. പ്രതിരോധം തീർക്കാൻ ഒരുങ്ങി നാട്ടുകാരും യുവജന സംഘടനകളും. കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടൽ ദുരന്തംമൂലം നാലുപേർ മരിച്ച വിലങ്ങാട് മലയോരത്തിനടുത്താണ് ചി...

ആടുകളിലെ പകർച്ചവ്യാധി ; കോവിഡുമായി ബന്ധമില്ല – മൃഗസംരക്ഷണവകുപ്പ്

നാദാപുരം : ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരി മേഖലയിലും വേളം പഞ്ചായത്തിലും ആടുകളിൽ പടർന്ന് പിടിക്കുന്ന രോഗത്തിന് കോവിഡുമായി ബന്ധമില്ലെന്ന് മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി. വൈറസ് മൂലം വരുന്ന രോഗമാണ് ഇവിടങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് ബാധിച്ചിരിക്കുന്നത്. വായു, ഭക്ഷണം എന്നിവയിൽക്കൂടിയാണ്‌ രോഗംപകരുന്നത്. രോഗമുള്ള മൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കണം അവ...

മുഹമ്മദ്‌ നിഹാലിനെ അനുമോദിക്കാൻ പാറക്കൽ അബ്ദുള്ള എം എൽ എ വീട്ടിലെത്തി

നാദാപുരം : ആൾ ഇന്ത്യ മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷയിൽ 392 റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയ പുറമേരി പഞ്ചായത്തിലെ കുന്നിമാക്കൂൽ മുഹമ്മദ്‌ നിഹാലിനെ പാറക്കൽ അബ്ദുള്ള എം എൽ എ വീട്ടിലെത്തി ഉപഹാരം നൽകി അഭിനന്ദിച്ചു. ചിറയിൽ മൂസ ഹാജി, എം പി ഷാജഹാൻ, മുഹമ്മദ്‌ പുറമേരി, അസ്മൽ ചിറയിൽ, അമീർ കെ പി, എം സി കെ അമ്മദ് എന്നിവർ സംബന്ധിച്ചു

നാളീകേരത്തിന്റെ വില കുത്തനെ ഇടിയുന്നു; പച്ചത്തേങ്ങ വിറ്റഴിച്ച് കർഷകർ

നാദാപുരം: മലയോര മേഖലകളിലെ പ്രധാന കാർഷിക ഇനമായ നാളീകേര ത്തിന്റെ വില കുത്തനെ ഇടിയുന്നത് കർഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നു. ഇതിനിടെ കൊപ്രയുടെയും ബോഡയുടെയും വില തകർച്ചയും വലിയ തിരിച്ചടിയാണ്. ഏറെ മടിയൊടെയാണെങ്കിലും പച്ചത്തേങ്ങ വിറ്റഴിക്കുകയാണ് കർഷകർ. എന്നാൽ പച്ച തേങ്ങയുടെയും വില ഗണ്യമയി താഴ്ന്നു. കഴിഞ്ഞവർഷം ഉരിച്ച നാളീകേരത്തിന്ന് കിലോയ്ക്ക് ന...

വാണിമേലിൽ മൂന്ന് വാർഡുകൾ കണ്ടെയിൻമെന്റ്‌ സോണായി

നാദാപുരം : വാണിമേലിൽ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ കണ്ടെയിൻമെന്റ്‌ സോണായി. വാണിമേൽ ഒന്ന് 7,10 വാർഡുകളാണ് കണ്ടെയിൻമെന്റ്‌ സോണയി മാറ്റിയത്. കായക്കൊടി പഞ്ചായത്ത്‌ 10ാം വാർഡും കണ്ടെയ്മെൻറ് സോണിലാണ് ഇതിനിടെ വിവിധ ആശുപത്രികളിൽ നടത്തിയ പരിശോധനകളിൽ ചെക്യാട് പഞ്ചായത്തിൽ ഗർഭിണിയടക്കം നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേരുടെയും ഉറവിടം വ്...

വരിക്കോളിയിൽ പാലം തകർന്നു ; ലോറി അകപ്പെട്ട് ഗതാഗതം തടസപ്പെട്ടു

നാദാപുരം : വരിക്കോളിക്കടുത്ത് റോഡിലെ കോൺക്രീറ്റ് പാലം തകർന്നു. കൽവേർട്ടിൽ ലോറി അകപ്പെട്ട് ഗതാഗതം തടസപ്പെട്ടു. വരിക്കോളി തണൽ മരത്തിനു സമീപമാണ് പാലം തകർന്ന് വാഹന ഗതാഗതം തടസപ്പെട്ടത്. ചെങ്കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി പാലം കടക്കവേ ആയിരുന്നു അപകടം. ചെങ്കല്ല് ഇറക്കി വാഹനം നീക്കാനുള്ള ശ്രമം നടക്കുകയാണ്.

നാദാപുരം പുതിയ ഫയര്‍സ്റ്റേഷന് വേണ്ടിയുള്ള റോഡിന്റെ പ്രവ്യത്തി ഉദ്ഘാടനം നിര്‍വഹിച്ച് ഇ കെ വിജയൻ എം.എൽ.എ

നാദാപുരം: എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവിൽ നാദാപുരം ഫയര്‍ സ്റ്റേഷന് വേണ്ടി നദാപുരം ഗവൺമെന്റ് ആശുപത്രി ക്ക് സമീപം നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിലേക്കുള്ള റോഡിന്റെ പ്രവ്യത്തി ഉദ്ഘാടനം നിര്‍വഹിച്ച് ഇ.കെ. വിജയൻ എം.എൽ.എ. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.വി.കുഞ്ഞികൃഷ്ണൻ , പഞ്ചായത്...

ഓര്‍ത്തോ ഫിസിയോതെറാപ്പി വിഭാഗം വിപുലീകരിച്ച് ഇഖ്റ കമ്മ്യുണിറ്റി ഹോസ്പിറ്റല്‍

നാദാപുരം: തൊട്ടില്‍പ്പാലം റഹ്മ ഇഖ്റ കമ്മ്യുണിറ്റി ഹോസ്പിറ്റല്‍ അത്യാധുനിക സൗകര്യങ്ങളോടെ ഫിസിയോതെറാപ്പി വിഭാഗം വിപുലീകരിച്ചു. ഓര്‍ത്തോ ഫിസിയോതെറാപ്പി വിഭാഗത്തില്‍ നടുവേദന,കഴുത്ത് വേദന,കാല്‍മുട്ട് വേദന,തോള്‍ വേദന, ഉപ്പൂറ്റി വേദന,ഡിസ്ക് സംബന്ധമായ അസുഖങ്ങള്‍ , കൈകാലുകളിലുണ്ടാവുന്ന തരിപ്പ്, മറ്റ് അസ്ഥി,പേശി സംബന്ധ അസുഖങ്ങള്‍. ന്യൂറോ ഫിസിയോ ...

പ്രതിഭാ പുരസ്കാരം; എടച്ചേരി കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർ ഷിഞ്ജു അപാലക്ക് അനുമോദനം

നാദാപുരം: പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് 2020ലെ പ്രതിഭാ പുരസ്കാരം നേടിയ എടച്ചേരി കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർ ഷിഞ്ജു അപാലക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ആശുപത്രി വികസനസമിതിയും അനുമോദനം നൽകി. യോഗത്തിൽ അസിസ്റ്റൻ്റ് സെക്രട്ടറി സജീവൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് കെടികെ ഷൈനിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘ...

നാദാപുരത്ത് 20 പേർക്കും വളയത്ത് 5 പേർക്കും സമ്പർക്കത്തിലൂടെ കോവിഡ്

നാദാപുരം: നാദാപുരത്ത് 20 പേർക്കും വളയത്ത് 5 പേർക്കും സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. വളയത്ത് ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് വന്ന വാണിമേൽ തൂണേരി സ്വദേശികളായ രണ്ട് പേർ രോഗ ബാധിതരായി. ജില്ലയില്‍ ഇന്ന് 806 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എ...