News Section: പ്രാദേശികം

വെള്ളൂർ പി സ്മാരകവും മോയിൻകുട്ടി അക്കാദമി ഉപകേന്ദ്രം പ്രവൃത്തി ഉദ്ഘാടനവും ഇന്ന്

September 15th, 2020

നാദാപുരം: ചിരിയുടെ സുൽത്താൻ വെള്ളൂർ പി രാഘവൻ സ്മാരകവും മോയിൻകുട്ടി അക്കാദമി ഉപകേന്ദ്രം പ്രവൃത്തി ഉദ്ഘാടനവും ഇന്ന് നടക്കും. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി നാദാപുരം ഉപകേന്ദ്രം കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവ്വഹിക്കും. ഇ.കെ.വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക. 2018 ഫെബ്രുവരിയിൽ നാദാപുരത്ത് ആരംഭിച്ച ഉപകേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കുന്നതിന് നാട്ടുകാർ വൈദ്യർ അക്കാദമിക്ക് വിട്ടു...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

നാദാപുരത്തിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്

September 15th, 2020

നാദാപുരം: പ്ലാന്‍ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സെപ്റ്റംബര്‍ 15ന് രാവിലെ 10 മുതല്‍ പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സത്യാഗ്രഹം നടത്തും.ഇതിൻ്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഇന്ന് 10 മണി മുതൽ കോവിഡ് മാനദണ്ഡം പാലിച്ച് സത്യാഗ്രഹ സമരം നടത്ത...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കെ എം സുരേഷിന് കണ്ണീരോടെ വിട

September 14th, 2020

നാദാപുരം: കല്ലാച്ചി കുറ്റിപ്രം സൗത്തിലെ സിപിഐ(എം) പ്രവര്‍ത്തകന്‍ കെ എം സുരേഷിന് നാടിന്റെ അന്ത്യാജ്ഞലി. പാട്ടും തമാശകളുമായി എല്ലാവരെയും ഒപ്പം ചേര്‍ത്ത് നിര്‍ത്തിയ പൊതു പ്രവര്‍ത്തകന്‍. ഇന്ന് രാവിലെ കല്ലാച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കണ്ണോത്ത് വിജയന്റെ ഓഫീസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് രാത്രി 8 മണിയോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. കണ്ണോത്ത് വിജയന്റെ വക്കീല്‍ ഗുമസ്തനായി ഒന്നര പതിറ്റാണ്ടിലധികമായി സേവനം അനുഷ്ടിച്ച് വരിയയാണ്. ബാലസംഘത്തിലൂടെ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വളയത്ത് ടി.പി പൊക്കൻ ബലിദാനദിനം ആചരിച്ച്‌ ബിജെപി

September 14th, 2020

വളയം : സെപ്റ്റംബർ 14 ടി.പി പൊക്കൻ ബലിദാനദിനം ആചരിച്ച്‌ ബിജെപി പ്രവർത്തകർ വീട്ടിൽ അനുസ്മരണ പരിപാടിയും ബലികുടീരത്തിൽ പുഷ്പാർച്ചനയും നടത്തി. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം മധു പ്രസാദ്, മണ്ഡലം ജനറൽ സെക്രട്ടറി രവി മാസ്റ്റർ, മത്തത്ത് ചന്ദ്രൻ, കെ. ടി കുഞ്ഞിക്കണ്ണൻ, ഗംഗാധരൻ മാസ്റ്റർ, പി.കെ ഗോവിന്ദൻ എന്നിവർ സംസാരിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോവിഡ്; ചെക്യാട് രണ്ട് പേരുടെയും എടച്ചേരിയിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല

September 14th, 2020

നാദാപുരം: കോവിഡ് വ്യാപനത്തിനിടെ ചെക്യാട് രണ്ട് പേരുടെയും എടച്ചേരിയിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 382 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 345 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 171 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ എട്ടു പേരുടെ ഉറവിടം വ്യക്തമല്ല. രാമനാട്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു

September 14th, 2020

നാദാപുരം : സംസ്ഥാന സർക്കാറിന്റെ പന്ത്രണ്ടിന പരിപാടികളിൽ പ്രധാനപ്പെട്ട വിശപ്പുരഹിത കേരളം - ജനകീയ ഹോട്ടൽ പുറമേരി പഞ്ചായത്ത് പ്രസിഡന്റ് കെ.അച്ചുതൻ പുറമേരി ടൗണിൽ ഉദ്ഘാടനം ചെയ്തു. ദുർബല വിഭാഗങ്ങൾക്കും അശരണർക്കും സൗജന്യമായും മറ്റുള്ളവർക്ക് 20 രൂപ നിരക്കിലും ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതിയാണിത്. വൈസ് പ്രസിഡന്റ് പ്രസീത കല്ലുള്ളതിൽ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു പുതിയോട്ടിൽ, സരള പുളിയനാണ്ടിയിൽ, ബീന ദാസപുരം, ചെയർപേഴ്സൺ റീത്ത ചക്യത്ത്, സെക്രട്ടറി രാമചന്ദ്രൻ എം, മെമ്പർ സെക്രട്ടറി കെ.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു .

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വളയം വള്ള്യാടിൽ 200 ലിറ്റർ വാഷ് പിടികൂടി വടകര എക്സൈസ് സർക്കിൾ

September 14th, 2020

വളയം: വള്ള്യാട് എക്സൈസ് റെയ്‌ഡിൽ അനധികൃതമായി സൂക്ഷിച്ച 200 ലിറ്റർ വാഷ് വടകര എക്സൈസ് സർക്കിൾ പിടികൂടി. വള്ള്യാട് കരിങ്കൽ ക്വയറിക്കു സമീപം ആൾത്താമസമില്ലാതെ സൂക്ഷിച്ച നിലയിലായിരുന്ന വാഷ് ആണ് കണ്ടെടുത്തത്. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ പി .ഒ. മോഹൻദാസ് ,സി .ഇ .ഒ. മാരായ വിനീത്, വിശ്വനാഥൻ ഡൈവർ ബബിൻ എന്നിവർ ചേർന്ന് കണ്ട് പിടിച്ച് കേസാക്കി.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കല്ലാച്ചിയിൽ അഭിഭാഷകൻ്റെ മുറിയിൽ ക്ലാർക്ക് മരിച്ച നിലയിൽ

September 14th, 2020

നാദാപുരം: കല്ലാച്ചി ടൗണിലെ അഭിഭാഷകൻ്റെ മുറിയിൽ ക്ലാർക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെ.എം സുരേഷ് (42) നെയാണ് അല്പസമയം മുമ്പ് ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. സീനിയർ അഭിഭാഷകൻ കണ്ണോത്ത് വിജയൻ്റെ ഗുമസ്തനായി ഒന്നര പതിറ്റാണ്ടിലധികമായി സേവനം അനുഷ്ടിച്ച് വരിയയാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനാണ്. നാദാപുരം പൊലീസ് സ്ഥലത്തെത്തി. ദേശാഭിമാനി പത്ര വിതരണക്കാരനാണ്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോയതാണ്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

നാദാപുരത്തും കോവിഡ് ചികിത്സ; 100 പേർക്ക് സൗകര്യമുള്ള എം ഇ ടി യിൽ രോഗികളുടെ എണ്ണം എണ്‍പതായി

September 14th, 2020

നാദാപുരം: രോഗവ്യാപനത്തിനിടയിൽ നാദാപുരത്തെ ആദ്യ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. കല്ലാച്ചി എം.ഇ.ടി. കോളേജിലാണ് സെന്ററർ പ്രവർത്തനം ആംഭിച്ചത്. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച സെന്ററിൽ ആദ്യദിനത്തിൽ നാല് പേരെയാണ് പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രിയിൽ കോഴിക്കോട് കോർപ്പറേഷനിലെ 42 രോഗികളെ പ്രവേശിപ്പിച്ചു. പരിസരത്തെ ഗ്രാമപ്പഞ്ചായത്തുകളിലെ 18 രോഗികളും എത്തി. 100 പേർക്ക് സൗകര്യമുള്ള സെന്ററിൽ രോഗികളുടെ എണ്ണം രണ്ട് ദിവസം കൊണ്ട് 80 ആയി. ഡോ. ശ്യാമിന്റെ നേതൃത്വത്തിലാണ് നാദാപുരത്തെ കോവി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങൾ ജനപങ്കാളിത്തത്തോടെ വികസിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

September 13th, 2020

നാദാപുരം: നാട്ടിലെ ചെറിയ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും വികസിപ്പിക്കുന്നതിൽ ജനപങ്കാളിത്തം അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. തൂണേരി ഗ്രാമപഞ്ചായത്ത് ഗവ .ഹോമിയോ ഡിസ്പെൻസറി കെട്ടിടോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഗവ. ആശുപത്രികൾ രോഗീ സൗഹൃദപരവുംവും ഹൈടെക്കുമാക്കി മാറി. കേരളത്തിലെ ചികിത്സ സംവിധാനങ്ങൾ ജനകീയമായിക്കഴിഞ്ഞിരിക്കുകയാണ് .ഹോമിയോ -അലോപ്പതി -ആയുർവേദ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ശ്രമം നടത്തും. ആർദ്രം മിഷനിലൂടെ ആരോഗ്യ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]