പീഡന കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്‌റ്റില്‍

കുറ്റിയാടി: വിവാഹ മോചനം നേടിയ യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി പലസ്ഥലങ്ങളിലായി കൊണ്ട്‌ പോയി പീഡിപ്പിച്ച പരാതിയില്‍ പേരാമ്പ്രയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ നജീര്‍ (24) നെ കുറ്റിയാടി സിഐ എം എം അബ്ദുള്‍ കരീം അറസ്‌റ്റ്‌ ചെയ്‌തു. രണ്ട്‌ മാസം മുമ്പാണ്‌ പേരാമ്പ്രയിലെ യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന്‌ പൊലീസില്‍ നല്‍കിയ പരാതിയില്‍ ...

വിദ്യാര്‍ഥികള്‍ക്കായി രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

പുറമേരി: ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ മേഖലാ സെക്രട്ടറിയായിരുന്ന മുതുവാട്ട്‌ അശോകന്റെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ വിദ്യാര്‍ഥികള്‍ക്കായി രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. യുപി വിഭാഗത്തിന്‌ ചിത്രരചനയിലും ഹൈസ്‌കൂള്‍ വിഭാഗത്തിന്‌ കവിതാ രചനയിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്‌ ഉപന്യാസ രചനയിലുമാണ്‌ മത്സരങ്ങള്‍. 29ന്‌ പകല്‍ പത്തിന്‌ പുറമേരി സഹൃദയാ ...

മലയോര ഗ്രാമങ്ങല്ക്ക് ഇനി ഉത്സവ നാളുകൾ വളയം ഫെസ്റ്റ് 20 ന് തുടങ്ങും

വളയം :മലയോരഗ്രാമഗല്ക്ക് ഇനി ആഘോഷത്തിന്റെ ഉത്സവ നാളുകൽ ."വളയം ഫെസ്റ്റ് 2014 "ഞായറാഴ്ച ആരംഭിക്കും .മെയ്‌ 4 വരെ വളയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൌണ്ടിലാണ് വിപണനമേളയും വിനോദ പരിപാടികളും . വളയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പി ടി  എ യും ഹൈ ടെക് ഇവെന്റ്  പെരിങ്ങത്തുരും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.അമുസ്മെന്റ്റ് പാര്ക്കുകളുടെ ...

വിഷുവിന്‌ മാമ്പഴംപോലെത്തെ കണിവെള്ളരി

കോഴിക്കോട്: വിഷു വരവറിയിച്ച് കണിവെള്ളരികള്‍ നഗരത്തിലെത്തി. മാമ്പഴംപോലെ മഞ്ഞ നിറത്തിലുള്ള കണിവെള്ളരികളുടെ കൂനകളാണ് വഴിയോരങ്ങളില്‍ ഉയര്‍ന്നത്. വിഷുക്കണിയില്‍ കൊന്നയോളം തന്നെ പ്രാധാന്യമുണ്ട് വെള്ളരിക്ക് എന്നതിനാല്‍ വിപണിയിലെത്തിയ മുതല്‍ക്കുതന്നെ ഇതിന് ആവശ്യക്കാരേറെയാണ്. "ഉച്ചാലുച്ചയ്ക്ക് കണിവെള്ളരി കുഴിച്ചിട്ടാല്‍ വിഷുവുച്ചയ്ക്ക് കായ പറിക്കാം"....

നാടകം അരങേറും

നാദാപുരം: ആവോലം ഗ്രാമിക രൂപവത്കരണത്തിിന്റെ ഭാഗമായി ശനിയാഴ്ച നാദാപുരം സി.സി.യു.പി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രണ്ടു നാടകങ്ങള്‍ നടക്കും. തൃശ്ശൂര്‍ സദ്ഗമയ തിയേറ്ററിന്റെ 'കുഴിമടിയന്‍', കായംകുളം അമ്മു കമ്യൂണിക്കേഷന്റെ 'കായംകുളം കൊച്ചുണ്ണി' എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. സംഗീത നാടക അക്കാദമിയും വടകര ഗ്ലോബ് തിേയറ്ററും ചേര്‍ന്നാണ് പരിപാടി സംഘടിപ്...

മാതൃഭൂമി-മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് സൗജന്യ മൂത്രാശയരോഗ നിര്‍ണയക്യാമ്പും സെമിനാറും

കൊയിലാണ്ടി: മാതൃഭൂമിയും മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളേജും ചേര്‍ന്ന് നടത്തുന്ന സൗജന്യ മൂത്രാശയരോഗ നിര്‍ണയ ക്യാമ്പും സെമിനാറും ഏപ്രില്‍ 12-ന് രാവിലെ ഒമ്പത് മുതല്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ നടക്കും. ചെയര്‍മാന്‍ അനില്‍കുമാര്‍ വള്ളില്‍ ഉദ്ഘാടനം ചെയ്യും. മലബാര്‍ മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തിലെ ഡോ. സുനില്‍രാഹുലന്‍, ഡോ. മുഹമ്മദ് അസ്ലം,...

ഇഗ്നോ റീജിനല്‍ സെന്റര്‍ ഒന്നാം ബിരുദദാന ചടങ്ങ്‌ 16 ന്‌

വടകര: ഇഗ്നോവടകര റീജിനല്‍ സെന്ററിന്റെ ഒന്നാമത്‌ ബിരുദദാന ചടങ്ങ്‌ 16 ന്‌ നടക്കും. സ്വന്തം കെട്ടിടം പൂര്‍ത്തിയാകാത്തതിനാല്‍ മടപ്പള്ളി ഗവ. കോളേജ്‌ ഓഡിറ്റോറിയത്തിലാണ്‌ ചടങ്ങ്‌. കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ പ്രൊ. എം. അബ്ദുല്‍ സലാം മുഖ്യാതിഥിയായിരിക്കും. ഇരുന്നൂറോളം പഠിതാക്കള്‍ ചടങ്ങിനെത്തും. 2011 ല്‍ ആരംഭിച്ച ഇഗ്നോ റീജനല്‍ സെന്റര്‍ ...

പലയിടത്തും ആറുമണിക്കുശേഷവും ക്യൂ

വടകര: താലൂക്കിന്റെ പലഭാഗങ്ങളിലും പോളിങ് സമയമായ ആറുമണികഴിഞ്ഞിട്ടും വോട്ടെടുപ്പ് പൂര്‍ത്തിയായില്ല. തുടക്കംമുതല്‍ മന്ദഗതിയിലായ ബൂത്തുകളിലാണ് നിശ്ചിതസമയം കഴിഞ്ഞിട്ടും വോട്ടെടുപ്പ് നീണ്ടത്. കുറ്റിയാടി മണ്ഡലത്തിലെ എളയിടം മാപ്പിള എല്‍.പി. സ്‌കൂളിലെ 52-ാം നമ്പര്‍ ബൂത്തില്‍ ആറുമണിക്ക് മുന്നൂറോളം പേര്‍ വരിനില്‍ക്കുന്നുണ്ടായിരുന്നു. കരുവഞ്ചേരി നോര്‍ത്ത് എ...

വാണിമേലില്‍ ബൈക്ക് തകര്‍ത്തു; വിലങ്ങാട് കനത്ത പോളിങ്

നാദാപുരം : മാവോവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന വിലങ്ങാട് മലയോരത്തെ നാല് ബൂത്തുകളില്‍ വന്‍ സുരക്ഷയ്ക്കിടെ കനത്ത പോളിങ്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സി.ഡി. ശ്രീനിവാസന്റെ നേതൃതത്തിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും കേന്ദ്രസേനയുമാണ് സ്ഥലത്ത് കാവല്‍ നിന്നത്. നാല് ബൂത്തുകളില്‍ അയ്യായിരത്തോളം വോട്ടര്‍മാരാണുള്ളത്. വൈകുന്നേരംവരെ കനത്ത പോളിങ്ങാണ് വിലങ്...

പെരുമാള്‍പുരം ശിവക്ഷേത്രം ആറാട്ട് ഉത്സവം ഇന്ന് കൊടിയേറും

പയ്യോളി: പെരുമാള്‍പുരം ശിവക്ഷേത്രം ആറാട്ട് ഉത്സവം വെള്ളിയാഴ്ച രാത്രി എട്ട്മണിക്ക് കൊടിയേറും. തന്ത്രി പാതിരിശ്ശേരി ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് മേല്‍ശാന്തി അണലക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മികത്വം വഹിക്കും. 12ന് നാല്മണിക്ക് ഉരൂക്കര ക്ഷേത്രവിശ്രമത്തറയ്ക്ക് സമീപത്തുനിന്നും തിരുവാഭരണഘോഷയാത്ര തുടങ്ങും. അക്ഷരശ്ലോകസദസ...