News Section: പ്രധാന വാർത്തകൾ
പെരിങ്ങത്തുരില്‍ പതിനേഴ് ലക്ഷം തട്ടിയെടുത്ത യുവാവിനെ സിസിടിവിയില്‍ തിരിച്ചറിഞ്ഞു
ചൊക്ലി: പെരിങ്ങത്തൂരിൽ സ്കൂട്ടർ യാത്രക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് പ്രതികൾ സഞ്ചരിച്ച പ്രദേശങ്ങളിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചു വരികയാണ്. തട്ടിയെടുത്ത സ്കൂട്ടറിൽ യാത്ര ചെയ്യുന്ന പ്രതികളിൽ ഒരാളുടെ സി.സി.ടി.വി ദ്യശ്യം പൊലീസ് പുറത്ത് വിട്ടു. പ്രതികൾ ഉപയോഗിച്ച സ്വിഫ്റ്റ് കാറിൻ്റെ നമ്പർ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പെരിങ്ങത്തൂർ കരിയാട് റോഡിൽ മറിച്ചടി മുക്കിൽ സ്കൂട്ടർ യാത്രക്കാരനെ സ്വിഫ്റ്റ് കാറിൽ വന്ന ആറംഗ സംഘം 17 ലക്ഷം രൂപ തട...
Read More »എടച്ചേരി ചുണ്ടയില്‍ മഹാഗണപതി ക്ഷേത്രത്തില്‍ മണ്ഡലവിളക്കാഘോഷം ഡിസംബര്‍ 26വരെ
എടച്ചേരി:എടച്ചേരി ചുണ്ടയില്‍ മഹാഗണപതി ക്ഷേത്രത്തില്‍ മണ്ഡലവിളക്കാഘോഷംഡിസംബര് 23 മുതല്‍ 26വരെ നടത്തുന്നു 23 തിങ്കള്‍ കാലത്ത് 5 മണി പള്ളിയുണര്‍ത്തല്‍ 7, മണിക്ക് ഗണപതി ഹോമം, ഉച്ചക്ക് 12 മണിക്ക് മദ്ധ്യാഹ്നപൂജ, വൈകുന്നേരം 6 മണിക്ക് ദീപാരാധന ,6.15ന് വാദ്യമേളം ( ചുണ്ടയില്‍ വാദ്യസംഘം ,7 മണിക്ക് അദ്ധ്യാത്മിക പ്രഭാഷണം (ശിവഗിരി മഠത്തില്‍ നിന്ന് മനുഷി ജന്മത്തിലെ ഔന്നത്യ പദവിയായ സന്യാസദീക്ഷസ്ഥ സ്ഥീകരിച്ച ബ്യഹ്മചാരിജ്ജാന തീര്‍ത്ഥ സ്വാമി വിഷയം :ക്ഷേത്രവും ക്ഷേത്രാചാരങ്ങളും 11 മണിക്ക് ചുറ്റുവിളക്ക്. ...
Read More »കര്‍ഷക തൊഴിലാളികള്‍ കല്ലാച്ചി മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കല്ലാച്ചി:കര്‍ഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിഖ വിതരണം ചെയ്യുക, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, പെന്ഷന് മിനിമം 3000 രൂപയായി ഉയര്‍ത്തുക, ലൈഫ് ഭവനപദ്ധതി ത്വരിതപ്പെടുത്തുക, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബി.കെ.എം.യു.(എ.ഐ.ടി.യു.സി ) നേത്യത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കല്ലാച്ചി മിനി സിവില്‍ സ്റ്റേഷനിലെ സബ്ട്രഷറി ഓഫീസിലേക്ക് നാദാപുരം മേഖലാ കമ്മറ്റി നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടന്നു. എ.ഐ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് ടി.എം. ശശി ഉദ്ഘാടനം ച...
Read More »സി സി യു പി സ്കൂള്‍ നവതിയുടെ നിറവില്‍; വാര്‍ഷികാഘോഷം ഉദ്ഘാടനം നാളെ
നാദാപുരം: സി.സി യു.പി സ്കൂള്‍ നാദാപുരം സ്ഥാപിതമായിട്ട് തൊണ്ണൂറ് വര്‍ഷം തികയുകയാണ്. ഒരു നാടിനെ വിദ്യയുടെ വെളിച്ചത്തിലേക്ക് നയിക്കുക എന്ന ഏക ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ തൊണ്ണൂറാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നാളെ രാവിലെ 10.30 ന് ബഹുമാനപ്പെട്ട കെ.മുരളീധരന് എം.പി നിര്‍വ്വഹിക്കും. പ്രസ്തുത പരിപാടിയില്‍ ബഹുമാനപ്പെട്ട ഇ കെ വിജയന് എം.എല്‍.എ അധ്യക്ഷത വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1929ല്‍ സ്ഥാപിച്ച...
Read More »കല്ലാച്ചി ജി.സി,ഐ പരിസരം പാമ്പ് വളര്‍ത്തല്‍ കേന്ദ്രമോ?
നാദാപുരം : കല്ലാച്ചി ടിപ്പുസുല്‍ത്താല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ : കോമേഴ്സല്‍ ഇന്‍സ്റ്റിട്ട്യൂട്ട് പരിസരം പാമ്പ് വളര്‍ത്തല്‍ പരിസരമാണെന്ന് ഈ ദൃശ്യങ്ങള്‍ പറയും. സുല്‍ത്താന്‍ബത്തേരി സാര്‍വജന സ്കൂളില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്ന് വിദ്യാലയ പരിസരങ്ങള്‍ അടിയന്തരമായി ശുചീകരിക്കണമെന്നു വിദ്യഭ്യാസ മന്ത്രി നേരിട്ട് ഉത്തരവിറക്കിയിരുന്നു. ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് ഇവിടെത്തെ അധികൃതര്‍. ഇവിടെ വിഷ പാമ്പുകളും ഇഴ ജന്തുക്കളുമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഏറെവര്ഷക്കാലമായി കല...
Read More »നേഴ്സിംഗ് അസിസ്റ്റന്റ് നിയമനം;അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : കോഴിക്കോട് ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഡിസംബര്‍ 12 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തും. യോഗ്യത - ഏഴാം ക്ലാസ്സ്. പ്രായപരിധി - 18 നും 55 നും മദ്ധ്യേ. താത്പര്യമുളളവര്‍ വിദ്യാഭ്യാസയോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും ആധാര്‍കാര്‍ഡും സഹിതം രാവിലെ 10 മണിക്കകം വെസ്റ്റ്ഹില്ലിലെ ജില്ലാ ആയുര...
Read More »വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറ്റം; പോക്സോ കേസ് പ്രതിയായ അധ്യാപകന് ഒളിവില്‍
കോഴിക്കോട് : പായപൂര്ത്തിയാവാത്ത വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയതിന് പോക്സോ കേസെടുത്ത അധ്യാപകന് ഒളിവില്‍. കുന്ദമംഗലം പെരിങ്ങൊളം സ്വദേശി പുല്ലാങ്ങോട്ട് ഇല്ലത്ത് കൃഷ്ണന് നമ്പൂതിരിയെയാണ് പോലീസ് തിരയുന്നത്. ടൗണ്‍ പോലീസ് ഇയാളുടെപേരില്‍ മൂന്നുപരാതികളില് കേസെടുത്തിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. ഒക്ടോബറിലാണ് വിദ്യാര്‍ഥിനികള്‍ അധ്യാപകന്റെ പേരില്‍ പരാതിയുന്നയിച്ചത്. ചൈല്‍ഡ് ലൈന്‍ അധികൃതരും അന്വേഷണം നടത്തിയിരുന്നു. അധ്യാപകന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. <p>
Read More »റണ്‍വേട്ടയില്‍ റെക്കോര്‍ഡിടാന്‍ കോലി; വെല്ലുവിളിയുമായി ഹിറ്റ്മാന്
ഹൈദരാബാദ്: തുടര്‍ച്ചയായ നാലാം വര്‍ഷവും രാജ്യാന്തര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ റെക്കോര്‍ഡിടാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഈ വര്‍ഷം ഇതുവരെ വിവിധ ഫോര്‍മാറ്റുകളിലായി 2183 റണ്‍സടിച്ച കോലിയാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റ്സ്മാന്. 2090 റണ്‍സുമായി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തൊട്ടുപിന്നിലുണ്ട്. 1820 റണ്‍സുമായി പാക്കിസ്ഥാന്റെ ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. ഈ വര്‍ഷം ഇനി ആറ് മത്സരങ്ങളില്‍ കൂടി കോലിക്കും രോഹിത്തിനും കളിക്കാനുണ്ട്. വിന്‍ഡീസിനെതിരെ മൂന്ന് ടി20യും മൂന്...
Read More »സമൂഹ മാധ്യമങ്ങളിലൂടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം; പാറക്കൽ അബ്ദുള്ള എം.എൽ.എ
നാദാപുരം: സമൂഹമാധ്യമങ്ങളിലൂടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ സംലടിപ്പിക്കണമെന്ന് പാറക്കൽ അബ്ദുള്ള എം. എൽ.എ പ്രസ്താവിച്ചു. ഓൺലൈൻ മാധ്യമങ്ങളുടെ സഹായത്തോടെ മുപ്പത്തഞ്ച് ലക്ഷത്തിലധികം രൂപ ചില വഴിച്ച് പുതിക്ക പണിത കക്കം വെള്ളി ഇസ്സത്തുൽ ഇസ്ലാം മദ്രസ കെട്ടിടത്തിന്റെ ഉത്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചതുർദിന പരിപാടിയുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുരുമ്പേത്ത് കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. പി. ശാദുലി, സൂപ്പി നരിക്കാട്ടേരി ഡോ: 'കെ മുഹമ്മദ് അസ്ലം, ടി.വി അബ്ദുറഹീം മൗലവ...
Read More »മുഖ്യമന്ത്രിയുടെ ബന്ധു ചമഞ്ഞ് വളയത്തെ മഞ്ഞപ്പള്ളി പുറമ്പോക്ക് ഭൂമി തട്ടിയെടുക്കാന്‍ നീക്കമെന്ന് പരാതി
നാദാപുരം: കോടികള്‍ വിലവരുന്ന വളയത്തെ പുറമ്പോക്ക് ഭൂമി മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് ദുരുപയോഗം ചെയ്ത് തട്ടിയെടുക്കാന്‍ റിയല്‍ എസ്റ്റേറ്റ് സംഘം രംഗത്ത്. മുഖ്യമന്ത്രിയുടെ ബന്ധു ചമഞ്ഞുള്ള തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വളയം പോലീസില്‍ പരാതി നല്കി. വളയം ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന മഞ്ഞപ്പള്ളി മൈതാനം എന്നറിയപ്പെടുന്ന പൊതു കളിസ്ഥലമാണ് അന്യായമായി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതായി പരാതി നല്‍കിയത്. ആയഞ്ചേരി കോവിലകവും മൈതാനത്തിന്റെ ഇരുഭാഗത്തുമായി സ്ഥലമുള്ള തയ്യില്‍ കുടുംബവും,...
Read More »