News Section: അറിയിപ്പുകള്‍

കല്ലാച്ചിയിലും താനക്കോട്ടൂരിലും വോട്ടിംഗ് യന്ത്രം തകരാറില്‍ 

April 23rd, 2019

നാദാപുരം:  കല്ലാച്ചിയില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്  മണിക്കൂറുകളോളം വോട്ടിംഗ് തടസ്സപ്പെട്ടു.  കല്ലാച്ചി കുറ്റിപ്പുറം എം.എല്‍.പി സ്‌കൂള്‍ 174 ബൂത്തിലാണ ്‌സാങ്കേതിക തകരാര്‍ മൂലം മണിക്കൂറുകളോളം വോട്ടിംഗ് തടസ്സപ്പെട്ടത്. വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയപ്പോള്‍ വോട്ടിംഗ് യന്ത്രം തകരാറിലായതുമൂലം ഏറെ നേരം  കാത്തിരുന്ന ശേഷമാണ്  വിവിധ ബൂത്തുകളില്‍  പോളിംഗ്  തുടര്‍ന്നത്.  

Read More »

വാഹനസൗകര്യം: ബി എൽ ഓ യെ വിളിക്കാം

April 22nd, 2019

  നാദാപുരം: വോട്ട് ചെയ്യാൻ വാഹന സൗകര്യം ആവശ്യമുള്ള ഭിന്നശേഷിക്കാർക്ക് അതത് ബൂത്ത് ലെവൽ ഓഫീസറുമായി ബന്ധപ്പെടാം.  ഇതുവരെ വാഹനസൗകര്യം ആവശ്യപ്പെടാത്ത ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഭിന്നശേഷിയുള്ള വ്യക്തി അവരുടെ ഫോൺ നമ്പർ ബി. എൽ. ഒ. യ്ക്ക് കൈമാറണം.  വെൽഫെയർ ഓഫീസറോ, റൂട്ട് ഓഫീസറോ ഭിന്നശേഷിയുള്ള വ്യക്തിയെ നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ യാത്രാ  സൗകര്യം ഒരുക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Read More »

വോട്ടെടുപ്പ് സമയം :കാലത്ത് 7 മണി മുതൽ വൈകുന്നേരം 6 മണി വരെ

April 22nd, 2019

നാദാപുരം:  ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വോട്ടെടുപ്പ് തിയതി :23 .04 .2019 ചൊവ്വാഴ്ച വോട്ടെടുപ്പ് സമയം :കാലത്ത്  7 മണി മുതൽ വൈകുന്നേരം 6  മണി വരെ.   നിങ്ങളുടെ പോളിംഗ്   ബൂത്ത് അറിയാമോ?   വോട്ടർമാർക്ക് electoralsearch.in എന്ന വെബ്‌സൈറ്റിൽ  നിന്നോ അല്ലെങ്കിൽ വോട്ടർ ഹെൽപ്പ്ലൈൻ ആപ്ലിക്കേഷൻ ഉപയോഗിച്ചോ  അവരുടെ പോളിംഗ് ബൂത്ത് കണ്ടെത്താവുന്നതാണ് അല്ലെങ്കിൽ 1950 എന്ന വോട്ടർ ഹെൽപ്പ്ലൈൻ ടോൾ ഫ്രീ  നമ്പറിലേക്ക് വിളിക്കാം(ഡയൽ ചെയ്യുന്നതിന് മുമ്പ് നിങ്ങള...

Read More »

തൊഴിലവസരങ്ങളുമായി എംപ്ലോയബിലിറ്റി സെന്റര്‍

April 22nd, 2019

  കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 27 ന് രാവിലെ 10.30 ന് ജില്ലയിലെ വിവിധ സ്വകാര്യ  സ്ഥാപനങ്ങളിലേയ്ക്ക് സയന്‍സിലും കണക്കിലും ബിരുദാനന്തര ബിരുദം യോഗ്യതയായുളള ഫാക്കല്‍റ്റി, ബിരുദം അടിസ്ഥാന യോഗ്യതയായുളള ടീച്ചര്‍മാര്‍, എം.ബി.എ യോഗ്യതയായുളള മാര്‍ക്കറ്റിംങ്ങ് മാനേജര്‍, ബി.ടെക് (സിവില്‍) യോഗ്യതയുളള പ്രോജക്ട് കോ - ഓര്‍ഡിനേറ്റര്‍, ഐ.ടി.ഐ എ.സി മെക്കാനിക് യോഗ്യതയുളള ടെക്‌നീഷ്യന്‍, പ്ലസ് ടു യോഗ്യതയുളള ഫൈനാന്‍ഷ്യല്‍ അഡൈ്വസര്‍, ഇലക്ട്രിക്കല്‍ ഡിപ്ലോമ യോഗ്യതയുളള ടെക്‌നിക്കല്‍ സൂപ്പര്‍വ...

Read More »

പി.എസ്.സി വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു; അവസാന തീയതി – മേയ് 15

April 22nd, 2019

  കോഴിക്കോട്‌: കേരള പി.എസ്.സി 19 തസ്തികകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സഹകരണ അപ്പെക്സ് സൊസൈറ്റികളില്‍ മാനേജര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ (പള്‍മണറി മെഡിസിന്‍), തിയേറ്റര്‍ ടെക്‌നീഷ്യന്‍, ഡെന്‍റെല്‍ മെക്കാനിക്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, ലക്ചറര്‍ ഇന്‍ മൈക്രോബയോളജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് (പോളിടെക്‌നിക്കുകള്‍), ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്‌സില്‍ കെമിസ്റ്റ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പ...

Read More »

ഭിന്നശേഷിക്കാര്‍ക്ക് പോളിംഗ് ബൂത്തുകളിലേക്ക്‌ വാഹനസൗകര്യം

April 22nd, 2019

കോഴിക്കോട്:  ഭിന്നശേഷിക്കാര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ എത്തുന്നതിന് വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നത് റൂട്ട് ഓഫീസര്‍മാരും പി.ഡബ്ലു.ഡി വെല്‍ഫെയര്‍ ഓഫീസര്‍മാരും വഴിയാണ്. നേരത്തെ വാഹനസൗകര്യത്തിന് അപേക്ഷിച്ചവര്‍ക്ക് ഇതിനകം വാഹനം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഇനി വാഹന സൗകര്യം ആവശ്യമുള്ള ഭിന്നശേഷിക്കാരുണ്ടെങ്കില്‍ അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ബന്ധപ്പെട്ട് പി.ഡബ്ലു.ഡി വെല്‍ഫെയര്‍ ഓഫീസര്‍മാരുടെയും റൂട്ട് ഓഫീസര്‍മാരുടെയും നമ്പര്‍ ലഭ്യമാക്കി വിളിച്ചറിയിച്ചാല്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓ...

Read More »

കക്കട്ടില്‍ മാവോവാദി ലഘുലേഖകള്‍ കണ്ടെത്തി; പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കി

April 22nd, 2019

നാദാപുരം: കക്കട്ടില്‍ പീടികയില്‍ മാവോവാദി ലഘുലേഖകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കി. മൊകേരി-നടുപ്പൊയിൽ-പൂക്കോട്ടുപൊയിൽ റോഡിലാണ് കഴിഞ്ഞ ദിവസം 55 ലഘുലേഖ അടങ്ങിയ കെട്ട് കാണപ്പെട്ടത്. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മാവോവാദി ലഘുലേഖയാണെന്ന് മനസ്സിലായത്. സി.പി.ഐ. (എം.എൽ.) മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലുള്ളതാണ് ലഘുലേഖകൾ. പ്രാദേശികസഹായം ഇതിന്റെ പിന്നിലുണ്ടോ എന്നും പരിശോധിക്കും. നാദാപുരം ഡിവൈ.എസ്.പി. പ്രിൻസ് എബ്രഹാമിനാണ് അന്വേഷണച്ചുമതല.   നാള...

Read More »

വോട്ട് വിമാനം കോഴിക്കോട്ടിറങ്ങി; 200 ഓളം പ്രവാസി വോട്ടർമാർ നാദാപുരത്തേക്ക്

April 22nd, 2019

നാദാപുരം:  വോട്ട് വിമാനം കോഴിക്കോട്ടിറങ്ങി. അജ്മാൻ കെ എം സി സി യുടെ നേതൃത്വത്തിൽ 200 ഓളം പ്രവാസി വോട്ടർമാർ നാദാപുരത്തേക്ക്. സൂപ്പി പാതിരിപ്പറ്റ, സി കെ അൻവർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിൽ കെ.എം സി സി സംസ്ഥാന സെക്രട്ടറി അബുബക്കർ കുരിയാട് ,സംസ്ഥാന വൈസ് :പ്രസിഡന്റ് ഇസ്മയിൽ എളമടം, ജില്ലാ പ്രസിഡന്റ് മുഹമ്മദ് എടച്ചേരി, മണ്ഡലം ട്രഷറർ റസാഖ് കെ.പി ,തുടങ്ങിയവർ സ്വീകരിച്ചു. സഹോദരൻ മുരളിക്ക് വോട്ട് ചെയ്യാൻ എത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ സഹോദരി പത്മജ വേണുഗോപാൽ കരിപ്പൂർ അന്...

Read More »

ആവേശ കുതിപ്പിൽ യുഡിഎഫ് പ്രവർത്തകർ: നാദാപുരത്ത് കൊട്ടിക്കലാശം

April 21st, 2019

നാദാപുരം: പ്രചരണം അവസാനിക്കുന്ന ഇന്ന് റോഡ് ഷോയും, പ്രചരണങ്ങളുമായി യുഡിഎഫ് പ്രവർത്തകർ നാദാപുരം മണ്ഡലത്തിൽ ആവേശക്കുതിപ്പിൽ. കെ മുരളീധരന്റെ വിജയം ഉറപ്പാണെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ   നാളെ കൊട്ടി കലാശം. വടകരയിൽ അവസാന റൗണ്ടിൽ ആരാണ് മുന്നിൽ ? വീഡിയോ കാണാം..... https://youtu.be/HZ5klYQmlCI

Read More »

ഇടതു പക്ഷത്തിനെതിരെ മുസ്ലിം ലീഗുകാർ നുണ പ്രചരണം നടത്തുകയാണ്; മന്ത്രി ടി പി രാമകൃഷ്ണൻ

April 20th, 2019

  നാദാപുരം: ഇന്ത്യൻ പാർലിമെന്റിൽ മുത്തലാഖ് ബില്ലിൽ മേൽ പാർലമെന്റ് ചർച്ച നടന്നപ്പോൾ കോൺഗ്രസ്സും മുസ്ലിം ലീഗും സ്വീകരച്ചത് തെറ്റായ നിലപാടാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. വളയത്ത് എൽ ഡി എഫ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു അദ്ദേഹം .രാജ്യത്ത് ന്യൂ തനപക്ഷങ്ങളെ സംരക്ഷിക്കാൻ കോൺഗ്രസ്സും മുസ്ലിം ലീഗും ശക്തമായ നിലപാട് സ്വീകരിച്ചില്ല. മൃദു ഹിന്ദുത്വ സമീപനമാണ് കോൺഗ്രസ്സ് പിൻന്തുടരുന്നത് .ഇടതു പക്ഷത്തിനെതിരെ മുസ്ലിം ലീഗുകാർ നുണ പ്രചരണം നടത്തുകയാണ് . മുത്തലാഖ് വിഷയത്തിൽ കോൺഗ്രസ്സിന്റെ നിലാപാട് മുസ്ല...

Read More »