News Section: ചരമം

പുറമേരിയില്‍ മാവേലി സ്റ്റോര്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

June 19th, 2019

നാദാപുരം: അഴിയൂര്‍ മാവേലി സ്റ്റോറിലെ താത്ക്കാലിക ജീവനക്കാരന്‍  വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. പുറമേരി ആലമ്പാടി പരേതരായ ഗോപാലൻ നമ്പ്യാരുടേയും ശാന്താമ്മയുടേയും മകൻ പദ്മനാഭൻ(48) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തനിച്ച് താമസിക്കുന്ന ഇയാളുടെ വീടിനകത്ത് നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ ജനൽ പാളി തുറന്ന് പരിശോധിച്ചപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം  നാദാപുരം പോലീസിൽ അറിയിച്ചു. മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: പത്മാവതി, പത്മജ.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കല്ലാച്ചിയിലെ വലിയ കൊയിലോത്ത് നാരായണന്‍ നായര്‍ നിര്യാതനായി

June 5th, 2019

കല്ലാച്ചി: വലിയ കൊയിലോത്ത് നാരായണന്‍ നായര്‍ (80) നിര്യാതനായി.സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ -ജാനു മക്കള്‍: രാജേഷ്‌ ,മഹേഷ്‌ ,രേഷ്മ മരുമക്കള്‍: ശശി ,ജിഷ ,അപര്‍ണ

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കുറുവന്തേരിയിലെ ചിന്നൻ നായർ നിര്യാതനായി

May 30th, 2019

വളയം : കുറുവന്തേരിയിലെ പുന്നാടൻ കണ്ടത്തിൽ ചിന്നൻ നായർ (92 )  നിര്യാതനായി.  സംസ്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പില്‍ .ഭാര്യ:  പൊക്കി അമ്മ, മക്കൾ:  കുഞ്ഞിരാമൻ ,ലീല , ബാലകൃഷ്ണൻ വിജേഷ്, ബീന .മരുമക്കൾ:  പുഷ്പലത, സി.വി.ശ്രീധരൻ, രജിഷ, അശ്വനി ,സജിവ ൻ തൂവക്കുന്ന് .സഹോദരങ്ങൾ:  കേളുനായർ പരേതരായ മാധവി അമ്മ ,ബാലൻ നായർ.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പ്രമുഖ കോണ്‍ഗ്രസ് നേതാവ് പോയില്‍ ഹരീന്ദ്രന് നാടിന്റെ അന്ത്യാജ്ഞലി

May 28th, 2019

  നാദാപുരം: ചെക്യാട് പഞ്ചായത്തിലേ പ്രമുഖ കോൺഗ്രസ്സ് നേതാവും മത സമൂഹിക സംസകാരിക നിലകളിൽ നിറസാന്നിധ്യവുമായ പോയില്‍ ഹരീന്ദ്രന് നാടിന്റെ അന്ത്യാജ്ഞലി .15 വർഷകാലം ചെക്യാട് പഞ്ചായത്തിൽ കോൺഗ്രസ് പ്രതിനിയും രണ്ടര വർഷക്കാലം സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും 5 വർഷകാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്നു. പാറക്കടവ് അർബൻ ബേങ്ക്  ഡയക്ടർ ബോർഡ് അംഗമായും കുറുവന്തേരി  അഗ്രികൾച്ചറൽ സൊ സൈറ്റിഡയറക്ടർ ബോർഡ് അംഗമായിയും പ്രവർത്തിച്ചിട്ടുണ്ട്. പഴയ കാല വോളിബോൾ പ്ലയർ കൂടിയായിരുന്നു അദ്ധേഹം. ഭാര്യയും 3 മക്കളും മുണ്ട്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വളയത്തെ മുൻ സി.പി.ഐ.എം നേതാവ് കെ പി അശോകൻ നിര്യാതനായി

May 24th, 2019

നാദാപുരം: വളയത്തെ മുൻ സി.പി.ഐ.എം നേതാവ് കെ പി അശോകൻ (65)  നിര്യാതനായി   വളയം താനിമുക്കിലെ  കഞ്ഞിപ്പറമ്പത്ത് വീട്ടിലായിരുന്നു മരണം . സി.പി.ഐ.എം. മുൻ ലോക്കൽ കമ്മിറ്റി അംഗവും, വളയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായും, കർഷക സംഘം പഞ്ചായത്ത് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് (24.05.2019) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ മല്ലിക.മക്കൾ അശ്വതി, അഖിന. മരുമകൻ ജിതിൻ ജി രാജ്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

എടച്ചേരിയിൽ ചെത്ത് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

May 18th, 2019

നാദാപുരം :എടച്ചേരിയിൽ ചെത്ത് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. താഴെ മടത്തിൽ കുമാരൻ (59) ആണ് മരിച്ചത്.സംസ്ക്കാരം ശനിയാഴ്ച്ച രാത്രി 10 മണി വീട്ടുവളപ്പിൽ. വീട്ടിൽ നിന്നും കുഴഞ്ഞു വീണതിനെ തുടർന്ന് വടകര ഗവ.ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെട്ടു.ചെത്ത് തൊഴിലാളി യൂനിയൻ നാദാപുരം റേഞ്ച് കമ്മറ്റി അംഗമാണ്. ഭാര്യ :സൗമിനി മകൾ :സൗമ്യ മരുമകൻ :റിജേഷ്

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വളയത്തെ നാരായണൻ മാസ്റ്റർ നിര്യാതനായി; സംസ്കാരം ശനിയാഴ്ച്ച രാവിലെ 10 മണി

May 17th, 2019

വളയം:ഒലോടിയന്റവിട നാരായണൻ മാസ്റ്റർ (56) അന്തരിച്ചു. അച്ചൻ: കണാരൻ മാസ്റ്റർ അമ്മ: പരേതയായ നാരായണി ഭാര്യ: സുഷമ മക്കൾ: അനശ്വരൻ, അപർണ്ണ സഹോദരങ്ങൾ: കരുണാകരൻ രാജലക്ഷ്മി രമണി പ്രസന്ന സംസ്കാരം: ശനിയാഴ്ച്ച രാവിലെ 10 മണി

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വരിക്കോളിക്കുന്നത്ത് ശ്രീവൽസം രാജശേഖരൻ നിര്യാതനായി

May 9th, 2019

നാദാപുരം : പരേതനായ അമ്മാഞ്ചേരി കുഞ്ഞപ്പ കുറുപ്പിന്റെയും ലീലാമ്മ യുടെയും മകൻ വരിക്കോളിയിലെ വരിക്കോളിക്കുന്നത്ത് ശ്രീവൽസം രാജശേഖരൻ (69) നിര്യാതനായി.ഭാര്യ: പ്രമോദിനി  (ചെറുകുന്ന്) മക്കൾ: പ്രീന (ടീച്ചർ, വേളം MD എൽ .പി .സ്കൂൾ ശാന്തിനഗർ) , പ്രിയ ,നിജിത്ത് മരുമക്കൾ: പ്രകാശൻ (ടീച്ചർ, ബി.ആർ.സി. നാദാപുരം), കൃഷ്ണരാജ് തോടനൂർ (മർച്ചന്റെ് നേവി) സഹോദരങ്ങൾ: ബാലകൃഷ്ണൻ (ലീലാ സൺസ്, കുറ്റ്യാടി), ശശിധരൻ (ലീലാ സൺസ്, നാദാപുരം), വിജയകുമാർ (ലീലാ സൺസ് ആയഞ്ചേരി), പരേതനായ പവിത്രമോഹനൻ സഞ്ചയനം ഞായറാഴ്ച.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കല്ലാച്ചി മീത്തലെ കണ്ണോത്ത് മാണി നിര്യാതയായി

May 8th, 2019

നാദാപുരം: കല്ലാച്ചി കല്ലാച്ചി മീത്തലെ കണ്ണോത്ത് മാണി നിര്യാതയായി . ഭര്‍ത്താവ് : ചാത്തു, മക്കള്‍: സുനില്‍, സുരേഷ് ബാബു, സുധ . സംസ്‌കാരം ഇന്ന് വൈകീട്ട് 5ന്് വീട്ടുവളപ്പില്‍ നടക്കുമെന്ന്് ബന്ധുക്കള്‍ അറിയിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പെരുമുണ്ടശ്ശേരി ചിറയിൽ അന്ത്രു ഹാജി നിര്യാതനായി

May 2nd, 2019

പെരുമുണ്ടശ്ശേരി: ചിറയിൽ അന്ത്രു ഹാജി (58)  നിര്യാതനായി. ഭാര്യ കുഞ്ഞയിശ മക്കൾ: സജിന,സാജിറ,മുജീബ് മരുമക്കൾ: നൗഷാദ് കടമേരി, ബഷീർ നിട്ടൂർ, അർഷിദ കടമേരി സഹോദരങ്ങൾ : ചിറയിൽ മമ്മു ഹാജി, മൂസ്സ ഹാജി (പുറമേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്) സുലൈമാൻ ഹാജി, അബ്ദു ഹാജി,കാസിം, സൈന, സാറ

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]