News Section: രാഷ്ടീയം

ആവേശ കുതിപ്പിൽ യുഡിഎഫ് പ്രവർത്തകർ: നാദാപുരത്ത് കൊട്ടിക്കലാശം

April 21st, 2019

നാദാപുരം: പ്രചരണം അവസാനിക്കുന്ന ഇന്ന് റോഡ് ഷോയും, പ്രചരണങ്ങളുമായി യുഡിഎഫ് പ്രവർത്തകർ നാദാപുരം മണ്ഡലത്തിൽ ആവേശക്കുതിപ്പിൽ. കെ മുരളീധരന്റെ വിജയം ഉറപ്പാണെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ   നാളെ കൊട്ടി കലാശം. വടകരയിൽ അവസാന റൗണ്ടിൽ ആരാണ് മുന്നിൽ ? വീഡിയോ കാണാം..... https://youtu.be/HZ5klYQmlCI

Read More »

 അവസാന പര്യടനത്തിന് ആവേശക്കുതിപ്പ് ; പി.ജയരാജന് നാദാപുരത്ത് ഉജ്ജ്വല സ്വീകരണം 

April 21st, 2019

    നാദാപുരം: പര്യടനം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ആവേശം ഒട്ടും കുറയാതെ സ്ഥാനാര്‍ഥികളുടെ പടയോട്ടം . അവസാന വോട്ടം പിടിക്കാന്‍ ആവേശക്കുതിപ്പുമായി അണികളും ഒപ്പമുണ്ട്. അവസാന പര്യടനത്തില്‍ പി.ജയരാജന് നാദാപുരത്ത് ഉജ്ജ്വല സ്വീകരണം . രാവിലെ 9 മണിക്ക് ആരംഭിച്ച പര്യടനം  അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമ ബാക്കി. തലശ്ശേരി,നാദാപുരം,കുറ്റ്യാടി,കൂത്തുപറമ്പ്,പേരാമ്പ്ര,കൊയിലാണ്ടി,വടകര എന്നീ മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തി. വടകരയില്‍ പര്യടനത്തിന് അവസാനംകുറിക്കും.     നാളെ...

Read More »

സി പി എം കിരാത വാഴ്ചക്കെതിരെ പ്രതികരിക്കണം. കെ കെ രമ

April 20th, 2019

നാദാപുരം : സി പി എം നേതൃത്വം ഗുണ്ടകളെ ഇളക്കിവിട്ട് നടത്തുന്ന കിരാത വാഴ്ചക്കെതിരെ ഓരോ സ്ത്രീയും ബാലറ്റിലൂടെ പ്രതികരിക്കണമെന്ന് കെ കെ രമ . യു ഡി എഫ്  നാദാപുരം നിയോജക മണ്ഡലം മഹിളാ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ . മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി രാപ്പകൽ ഓടി നടക്കുകയും പാർട്ടിയിലെ ചില നെറികേടുകൾ ചോദ്യം ചെയ്തപ്പോൾ അകറ്റി നിർത്തുകയും ചെയ്ത തന്റെ ഭർത്താവ് ചന്ദ്ര ശേഖരനെ  ഒരു തെറ്റും ചെയ്യാതെയാണ് അവർ കൊന്നു കളഞ്ഞത്. ഷുക്കൂറിനെയും, ശുഹൈബിനെയും, കൃപേഷിനേയും, ശരത് ലാലിനെയുമെല്ലാം കൊന്നൊടുക്കിയ സി പി എമ്മിന്റെ ക...

Read More »

ഇടതു പക്ഷത്തിനെതിരെ മുസ്ലിം ലീഗുകാർ നുണ പ്രചരണം നടത്തുകയാണ്; മന്ത്രി ടി പി രാമകൃഷ്ണൻ

April 20th, 2019

  നാദാപുരം: ഇന്ത്യൻ പാർലിമെന്റിൽ മുത്തലാഖ് ബില്ലിൽ മേൽ പാർലമെന്റ് ചർച്ച നടന്നപ്പോൾ കോൺഗ്രസ്സും മുസ്ലിം ലീഗും സ്വീകരച്ചത് തെറ്റായ നിലപാടാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. വളയത്ത് എൽ ഡി എഫ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു അദ്ദേഹം .രാജ്യത്ത് ന്യൂ തനപക്ഷങ്ങളെ സംരക്ഷിക്കാൻ കോൺഗ്രസ്സും മുസ്ലിം ലീഗും ശക്തമായ നിലപാട് സ്വീകരിച്ചില്ല. മൃദു ഹിന്ദുത്വ സമീപനമാണ് കോൺഗ്രസ്സ് പിൻന്തുടരുന്നത് .ഇടതു പക്ഷത്തിനെതിരെ മുസ്ലിം ലീഗുകാർ നുണ പ്രചരണം നടത്തുകയാണ് . മുത്തലാഖ് വിഷയത്തിൽ കോൺഗ്രസ്സിന്റെ നിലാപാട് മുസ്ല...

Read More »

കുറ്റ്യാടിയില്‍ ഗുലാം നബി ആസാദിന് ഊഷ്മള വരവേൽപ്പ്.

April 20th, 2019

കുറ്റ്യാടി:വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി കുറ്റ്യാടിയില്‍ എത്തിയ   മുൻമന്ത്രിയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കോൺഗ്രസ് പ്രവർത്തകർ ഊഷ്മള വരവേൽപ്പുനൽകി.  രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടിയിൽ പങ്കെടുക്കാനായി പോകവെയാണ് ആസാദ് കുറ്റ്യാടിയിലെത്തിയത്. കോൺഗ്രസ് നേതാവ് കെ.സി. കുഞ്ഞമ്മത് കുട്ടി ചെയർമാനായി ആരംഭിക്കുന്ന യെൻ സ്‌ക്വയർ മാളിന്റെ ശിലാസ്ഥാപന കർമത്തിനെത്തിയതായിരുന്നു ആസാദ്. കോൺഗ്രസ് പ്രവർത്തകരുമായി തിരഞ്ഞെടുപ്പ്് പ്രവർത്തനങ്ങളെപ്പറ്റി അദ്ദേഹം ആശയവി...

Read More »

യു ഡി എഫ് പുളിയാവിൽ കുടുംബ സംഗമം നടത്തി

April 19th, 2019

നാദാപുരം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ മുരളീദരന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പുളിയാവിൽ യു ഡി എഫ് സംഘടിപ്പിച്ച കുടുംബ സംഗമം നാദാപുരം നിയോജക മണ്ഡലം ട്രഷറർ അബ്ദുല്ല വയലോളി ഉൽഘാടനം ചെയ്തു. പുതിയോട്ടിൽ അമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. എ ഐ സി സി സെക്രട്ടറി ശ്രീനിവാസൻ, ആവോലം രാധാകൃഷ്ണൻ,ഇ കുഞ്ഞബ്ദുല്ല മാസ്റ്റർ, അഹമ്മദ് കുറുവയിൽ, അഡ്വ എ സജീവൻ, മരുന്നോളി കുഞ്ഞബ്ദുല്ല മാസ്റ്റർ, മോഹനൻ പാറക്കടവ് ,മഹമൂദ് തൊടുവയിൽ, യു.കെ റാഷിദ്, പാലക്കൂൽ അസീസ്, സി എച്ച് സമീറ, സുബൈർ പാറേമ്മൽ, കൊടക്കാട്ട് കുഞ്ഞബ്ദുല്ല ഹാജി...

Read More »

കെ.എം.ഷാജി ഇന്ന് വൈകിട്ട് നാദാപുരത്ത് ( തത്സമയം കാണാം നാദാപുരം ന്യൂസിലൂടെ)

April 19th, 2019

നാദാപുരം: മുസ്ലീം യൂത്ത് ലീഗ് നേതാവും, എം.എല്‍.എയുമായ ഷാജി വെള്ളിയാഴ്ച വൈകിട്ട് നാദാപുരത്ത് സംസാരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള യു.ഡി.എഫ് പൊതുയോഗം കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് നേതാവ് ശിവകുമാര്‍ തിരുവനന്തപുരം പരിപാടിയില്‍ സംസാരിക്കും വൈകിട്ട് ആറിന് നാദാപുരം ടൗണിലാണ് പരിപാടി.എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാദാപുരത്ത് സംസാരിച്ചിരുന്നു.

Read More »

യു.ഡി.എഫ്. പൊതുയോഗം ഇന്ന് വൈകിട്ട് നാദാപുരത്ത്

April 19th, 2019

നാദാപുരം: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ തിരഞ്ഞടുപ്പ് പ്രചരാണാര്‍ത്ഥം യു.ഡി.എഫ് സംഘടിപ്പിക്കുന്ന പൊതുയോഗം ഇന്ന വൈകിട്ട് ആറ് മണിക്ക് നാദാപുരത്ത് നടക്കും. കെ.എം ഷാജി എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും

Read More »

ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ്സിനെ വിശ്വസിക്കാൻ കൊള്ളില്ല: പിണറായി വിജയൻ

April 19th, 2019

നാദാപുരം: എൽഡിഎഫ് പ്രവർത്തകരുടെ അണ പൊട്ടിയ ആവേശത്തിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാദാപുരത്ത്.എൽ ഡി എഫിന്റെ നാദാപുരം മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ ബദൽ നയങ്ങളുള്ള സർക്കാർ വരണമെന്നും ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺ ഗ്രസ്സിനെ വിശ്വസിക്കാൻ കൊള്ളിലെന്നും പി ജയരാജനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇ കെ വിജയൻ എം എൽ എ അധ്യക്ഷനായിരുന്നു

Read More »

വിലങ്ങാടില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി

April 18th, 2019

വാണിമ്മേല്‍: വിലങ്ങാട് അങ്ങാടിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.കെ സജീവന്റെ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധ ബി.ജെ.പി വാണിമ്മേല്‍ പഞ്ചായത്ത് കമ്മിറ്റിയും രംഗത്ത് വന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാണിമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റും രംഗത്തെത്തി.

Read More »