News Section: സേവനം

വടകര എയിംസ് പി. എസ്. സി കോച്ചിംഗ് സെന്‍ററില്‍ സൗജന്യ പി.എസ്.സി പരിശീലനം

February 5th, 2019

  വടകര: വി.ഇ.ഒ. , യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, എൽഡി ക്ലർക്ക് തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി ഫെബ്രുവരി ഒമ്പതാം തീയതി ശനിയാഴ്ച വടകര എയിംസ് പി. എസ്. സി കോച്ചിംഗ് സെൻറർ വച്ച് ഏകദിന കണക്ക് പരിശീലനം നടക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9846156428,9946156428

Read More »

പാലിയേറ്റീവ് ധനശേഖരണാർത്ഥം വോളി മേള; ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി

January 29th, 2019

നാദാപുരം: പ്രണവം അച്ചം വീടും വളയം ജനമൈത്രി പോലീസും സംയുക്തമായി പെയിൻ ആൻഡ് പാലിയേറ്റീവ് ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന വോളി മേളയുടെ ആദ്യ ടിക്കറ്റ് വിൽപ്പന വ്യാപാരി വ്യവസായ സമിതി ജില്ലാ കമ്മിറ്റി മെമ്പർ ശ്രീ സി ബാലന് നൽകി. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം സുമതി ഉദ്ഘാടനംചെയ്തു. പ്രസ്തുത പരിപാടിയിൽ വാർഡ് മെമ്പർ യു കെ വത്സൻ അധ്യക്ഷതവഹിച്ചു. നികേഷ് എം, ലക്ഷ്മണൻ സി, സജീഷ് കെ പി, പി പി കുമാരൻ സുമിത്ത് അരുവിക്കര എന്നിവർ സംസാരിച്ചു

Read More »

കുട്ടികളെ മയക്കുമരുന്നില്‍ നിന്നും രക്ഷിക്കാം

January 16th, 2019

ഇന്ത്യയൊട്ടാകെ മയക്കുമരുന്നുപയോഗിക്കുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്‌. മയക്കുമരുന്നുപയോഗത്തിലും തുടർന്നുള്ള ഗുരുതരപ്രശ്‌നങ്ങൾ നേരിടുന്നവരുടെ എണ്ണത്തിലും നമ്മുടെ സംസ്ഥാനവും ഒട്ടും പിന്നിലല്ല. സ്‌കൂളിനു സമീപം പാൻമസാലയടക്കമുള്ള ലഹരിവിൽപ്പന നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ കെണിയിലാക്കാൻ എത്തുന്ന കച്ചവടതന്ത്രങ്ങളെ സമൂഹമൊന്നടങ്കം കരുതിയിരുന്നേ മതിയാകൂ. കുട്ടികൾക്ക്‌ മികച്ച വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുന്നതിൽ അതീവജാഗ്രത പുലർത്തുന്ന സംസ്‌ഥാനമാണ്‌ കേരളം. ഈ നേട്ടങ്ങൾക്കിടയിലും മയ...

Read More »

വേറിട്ട യാത്രാനുഭവവുമായി ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി എൻ.എസ്.എസ് വിദ്യാർത്ഥികൾക്ക് വയനാട് യാത്ര

January 8th, 2019

നാദാപുരം: ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് വളണ്ടിയേഴ്സ് പുതു വർഷത്തിൽ അവധി ദിനത്തിൽ വയനാട് സന്ദർശിച്ചത് കാഴ്ച കണ്ട് ആസ്വദിക്കാനായിരുന്നില്ല കേരളത്തിലെ അറിയപ്പെടുന്ന ഡി അഡിക്ഷൻ സെൻറർ ആയ ലൂയി മൗണ്ട് ഹോസ്പിറ്റൽ സന്ദർശിക്കാനായിരുന്നു. അവിടെ ലഹരിക്കടിമപ്പെട്ട് മാനസികനില തെറ്റിയ ഒരു പറ്റം ജീവിതങ്ങളെയും കരുണാർദ്രമായ സ്നേഹത്തോടെ അവരെ കൈ പിടിച്ചുയർത്തുന്ന ഡോക്ടർമാരുടെയും നേഴ്സുമാരുടെയും പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് പഠിക്കാൻ ഈ യാത്ര കൊണ്ട് എൻ.എസ്.എസ് വളണ്ടിയേഴ്സിന് അവസരമുണ്ടായി. വിദ്യാലയ ജീവിതത്തിലെ വ...

Read More »

കുറുവന്തേരി കല്ലിക്കണ്ടി പള്ളിയിലെ ആണ്ടിലേക്കുള്ള അരി വിതരണം ഹര്‍ത്താലിലും സജീവമായി പ്രവര്‍ത്തിക്കുന്നു

January 3rd, 2019

നാദാപുരം:  കുറുവന്തേരി കല്ലിക്കണ്ടി പള്ളിയിലെ ആണ്ടിലേക്കുള്ള അരി വിതരണം ഹര്‍ത്താല്‍ ദിനത്തിലും  സജീവമായി നടക്കുന്ന്.ആവശ്യകാര്‍ക്ക് ഇന്നും അരി ലഭിക്കും. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9048349160,8086866688

Read More »

നിർധരരായ മുന്നൂറോളം വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

December 22nd, 2018

നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2018- 19 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നിർധാരരായ മുന്നൂറോളം വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു . നാദാപുരം ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന വിതരണ ഉൽഘാ ടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി .എച്ച് .ബാലകൃഷ്‌ണൻ നിർവഹിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം .കെ .സഫീറ അധ്യക്ഷത വഹിച്ചു .സി .വി.കുഞ്ഞി കൃഷ്‌ണൻമാസ്റ്റർ ,മുഹമ്മദ് ബംഗ്ലത്ത് ,ടി .കെ .ലിസ ,മണ്ടോടി ബഷീർമാസ്റ്റർ ,ഷാഹിന കുന്നത് .ബീനഅണിയാറി എം .പി .സൂപ്പി ,അഡ്വ .കെ .എം രഘുനാഥ് ,പി .കെ .കൃഷ്‌ണൻ എന്നിവർ പ്...

Read More »

ആർദ്രം രണ്ട് കോടിയുടെ പദ്ധതി; നാദാപുരം മേഖലയിലെ ആശുപത്രികൾ അടിമുടി മാറും

November 23rd, 2018

   നാദാപുരം: സംസ്ഥാന സർക്കാറിന് റ ആർദ്രം പദ്ധതിയിൽ മണ്ഡലത്തിൽ രണ്ട് കോടിയുടെ പദ്ധതി .നാദാപുരം മേഖലയിലെ ആശുപത്രികൾ അടിമുടി മാറും.ആർദ്രം പദ്ധതി നടപ്പിലാക്കുന്ന വാണിമേൽ ഗ്രാമപഞ്ചായത്തിലെ പരപ്പുപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിടം പണിയാൻ എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചു. മണ്ഡലത്തിൽ പരപ്പുപാറയ്ക്ക് പുറമേ എടച്ചേരി ,ചെക്യാട്, നരിപ്പറ്റ, കായക്കൊടി, മരുതോങ്കര പി.എച്ച്.സി കളിലാണ് ആർദ്രം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം നിലവിലുള്ള ഡോക്ടർക്കും സ്റ്റാഫിനും പുറമെ ഒരു ഡോക്...

Read More »

വിവാഹദിനത്തിലും വായനയ്ക്ക് ഒരു കൈത്താങ്ങ്

November 23rd, 2018

നാദാപുരം: എടച്ചേരി നോർത്ത് യു .പി സ്കൂൾ സംഘടിപ്പിക്കുന്ന പുസ്തകവണ്ടിയിലേക്ക് വടക്കാടത്ത് ഷബീർ തന്റെ വിവാഹദിനത്തിൽ പുസ്തകങ്ങൾ സമർപ്പിച്ചു കൊണ്ട് വിവാഹ ദിനം അവിസ്മരണീയമാക്കി. വാർഡ് മെമ്പർ ഒ.കെ മൊയ്തുവിന് പുസ്തകങ്ങൾ കൈമാറി. പി ടി എ എക്സിക്യൂട്ടീവ് മെമ്പർ സിറാജ് നേതൃത്വം നൽകി.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ പ്രധാനപ്പെട്ട പദ്ധതിയായിരുന്നു വായനപ്പെരുമഴ. പദ്ധതിയുടെ ഭാഗമായി ക്ലാസ് ലൈമ്പ്രറി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പുസ്തകവണ്...

Read More »

വളയത്ത് മുട്ട ഗ്രാമം ജനകീയാസൂത്രണ പദ്ധതി ഉദ്ഘാടനം ചെയ്തു

November 22nd, 2018

നാദാപുരം: വളയം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഒരു ഗുണഭോക്താവിന് 25 കോഴികളെ വീതം വിതരണം ചെയ്യുന്ന മുട്ട ഗ്രാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എം.സുമതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനപ്രതിനിധികളായ പ്രീത , രവീന്ദ്രൻ, എന്നിവർ ആശംസകൾ നേർന്നു.ഡോ. പി.ഗിരീഷ് കുമാർ പ്രൊജക്റ്റ് വിശദീകരിച്ച് ക്ലാസ്സെടുത്തു. ചന്ദ്രൻ പി.പി  സ്വാഗതവും അജിത്ത് കുമാർ  എ.എഫ്.ഒ  നന്ദിയും പ്രകാശിപ്പിച്ചു. 7 മുതൽ 10 വാർഡുകളിലേക്കുള്ള കോഴികളെ നാളെ (23/11/18) വിതരണം ചെയ്യുന്നതാണ്.

Read More »

നാദാപുരത്ത് കുടിവെള്ള പദ്ധതിയുമായി ജനകീയ കൂട്ടായ്മ

November 15th, 2018

നാദാപുരം: പതിനാറ് വീടുകൾക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുമായി ജനകീയ കൂട്ടായ്മ. ഇൻഡോർ സ്റ്റേഡിയത്തിന് തൊട്ട് താഴെ, ആനക്കൊയമ്മൽ വസിക്കുന്ന പതിനാറ് വീടുകൾക്കാണ് വാട്ടർ അതോറിറ്റിയുടെ കണക്ഷൻ ലഭ്യമാക്കുന്ന പൈപ്പ് കണക്ഷൻ പദ്ധതി പ്രകാരം കുടിവെള്ളം ലഭ്യമാകുന്നത്. പ്രദേശത്തെ മുതിർന്ന പൗരന്മാരായ ശ്രീമതി  പാറേമ്മൽ അയിഷുവും ശ്രീമതി പാറേമ്മൽ കൃഷ്ണനും ചേർന്ന് നിർമ്മാണ പ്രവർത്തി ഉദ്ഘാടനംചെയ്തു. ഉൽഘാടന ചടങ്ങിൽ ഷൗക്കത്ത് അലി എരോത്ത് അധ്യക്ഷനായി. ലത്തീഫ് പാലോടൻ, സഫ്വാൻ കെ.കെ.സി, പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ച അ...

Read More »