പാലത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പേരാമ്പ്ര : പുഴയുടെ പാലത്തിന്റെ കൈവരിയില്‍ നിന്ന് താഴെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുതുവണ്ണാച്ചയിലെ കിഴക്കുമ്പാട്ട് കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ മകന്‍ ശ്രീജിത്ത് (39) ആണ് മരിച്ചത്. ഏപ്രില്‍ 23 നാണ് കടിയങ്ങാട് ആട്ടോത്ത് താഴ പാലത്തില്‍ വെച്ചാണ് അപകടം. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അമ്മ ദേവകിയമ്മ. സഹോദരങ്ങള്‍ ഇന്ദിര (എടവരാട്), ഗിരിജ (നൊച്ചാട്), പരേതനായ ബാലകൃഷ്ണന്‍. The post പാലത്തില്‍ നിന്ന് വീ...Read More »

പ്ലാവ് വീണ് വൈദ്യുതി ലൈന്‍ നിലംപതിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ കെഎസ്ഇബി സെക്ഷനു കീഴില്‍പ്പെട്ട കോട്ടൂര്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ആരംഭിക്കുന്ന ത്രീ ഫേസ് ലൈനില്‍ പ്ലാവ് വീണ് മൂന്നോളം ഇലക്ട്രിക്ക് പോസ്റ്റ് തകരുകയും വൈദ്യുതി ലൈന്‍ നിലപതിക്കുകയും ചെയ്തു. പെരവച്ചേരിയില്‍ ഇന്നലെയുണ്ടായ കനത്ത കാറ്റില്‍ ആയിരുന്നു ലൈനിനു മുകളിലേക്ക് പ്ലാവ് വീണത്. കോട്ടൂര്‍ – പുതിയപ്പുറം റോഡിലേയ്ക്ക് വീണത് കാരണം രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെടുകയും ചെയ്തു. കെ.എസ് .ബി ജീവനക്കാര്‍ സ്ഥലത്തെത്തി വൈകിട്ട് 6 മണിയോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. The po...Read More »

ശക്തമായ മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

കോഴിക്കോട്‌: മെയ് 14 മുതല്‍ മെയ് 17 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദ്ദേശങ്ങളും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില...Read More »

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന് സഹായവുമായി സംഘടനകളും സ്ഥാപനങ്ങളും

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന് പി.പി.ഇ കിറ്റും ധനസഹായവുമായി നിരവധി സംഘടനകളും സ്ഥാപനങ്ങളും രംഗത്ത് പേരാമ്പ്ര ബിആര്‍സി, കെഎസ്ടിഎ പേരാമ്പ്ര സബ്ബ് ജില്ലാ കമ്മറ്റി, കൂത്താളി എയുപി സ്‌ക്കൂള്‍ എന്നിവരാണ് സഹായവുമായി രംഗത്തെത്തിയത്. പേരാമ്പ്ര ബിആര്‍സി 5 ഓക്‌സി മീറ്ററുകളും, കെഎസ്ടിഎ പേരാമ്പ്ര സബ്ബ് ജില്ലാ കമ്മറ്റി 50 പിപിഇ കിറ്റുകളും കൂത്താളി എയുപി സ്‌ക്കൂള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായ് 50,000 രൂപയുമാണ് എംഎംയുവിന് നല്‍കിയത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിസരത...Read More »

ഹെല്‍ത്ത് കെയര്‍ ഏഷ്യ ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ ഇന്ത്യ 2021 പുരസ്‌കാരം, കോഴിക്കോട് ആസ്റ്റര്‍ മിംസിന്.

  കോഴിക്കോട് : ആതുര സേവന രംഗത്ത് ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡ് ആയി പരിഗണിക്കുന്ന ഹെല്‍ത്ത് കെയര്‍ ഏഷ്യാ അവാര്‍ഡിലെ ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ – ഇന്ത്യ പുരസ്‌കാരത്തിന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ അര്‍ഹമായി. മെയ് 27ന് സിംഗപ്പൂരിലെ കോണ്‍റാഡ് സെന്റിനിയലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് കൈമാറും. കോവിഡ് കാലത്ത് ഉള്‍പ്പെടെ കോഴിക്കോട് ആസ്റ്റര്‍ മിംസ് കാഴ്ചവെച്ച ശ്രദ്ധേയമായ ഇടപെടലുകളാണ് അവാര്‍ഡിന് പരിഗണിക്കാന്‍ ഇടയാക്കിയതെന്ന് ഹെല്‍ത്ത് കെയര്‍ ഏഷ്യ എഡിറ്റര...Read More »

ബാദുഷ ബാലുശ്ശേരി വീണ്ടും സാമൂഹ്യ സേവന മേഖലയില്‍

ബാലുശ്ശേരി: ബാദുഷ ബാലുശ്ശേരി കൊവിഡ് കെയര്‍ സെന്റര്‍ന് ആവശ്യമുള്ള സാധനങ്ങള്‍ നല്‍കി സാമൂഹ്യ സേവന മേഖലയില്‍ കൈത്താങ്ങായി. ബാലുശ്ശേരി പഞ്ചായത്തിലെ കൊവിഡ് കെയര്‍ സെന്റര്‍ന് ആവശ്യമായ ഇന്‍ഡക്ഷന്‍, കുക്ക് ടോപ്, പാത്രങ്ങള്‍ എന്നിവയാണ് ബാലുശ്ശേരി പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയു സാന്നിധ്യത്തില്‍ നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖക്ക് നല്‍കി ബാദുഷാ ബാലുശ്ശേരി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പങ്കാളിയായി. The post ബാദുഷ ബാലുശ്ശേരി വീണ്ടും സാമൂഹ്യ സേവന മേഖലയില്‍ first appeared on PERAMBRA.Read More »

24 മണിക്കൂര്‍ വാഹന സൗകര്യമൊരുക്കി സേവാഭാരതി

കൊയിലാണ്ടി: കൊയിലാണ്ടി സേവാഭാരതി കോവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ വാഹനങ്ങളും 24 മണിക്കൂര്‍ സേവന പ്രവര്‍ത്തനത്തിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഡോ: ഇ സുകുമാരന്‍ നിര്‍വ്വഹിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ പുരുഷോത്തമന്‍ ഡോ: ഇ സുകുമാരനില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി. ലോക് ഡൗണ്‍ കാലം വാഹനം ലഭിക്കാത്ത സാഹചര്യത്തില്‍ കോവിഡ് ടെസ്റ്റ് ചെയ്യാന്‍ പോകുന്നവര്‍ക്കായി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ആംബുലന്‍സ് സേവനം 24 മണിക്കൂറും ലഭിക്കുന്നത...Read More »

കോവിഡ് പ്രതിരോധം; രണ്ട് വാഹനം വിട്ടുനല്‍കി പിഷാരികാവ് ദേവസ്വം ബോര്‍ഡ്

കൊയിലാണ്ടി: കോവിഡ് കാലത്ത് ജനങ്ങളെ ചേര്‍ത്ത് പിടിച്ച് പിഷാരികാവ് ദേവസ്വം ബോര്‍ഡ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട് പകച്ചു നില്‍ക്കുമ്പോള്‍ നന്‍മയുടെ പുതുദീപം തെളിയിക്കുകയാണ് കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം ഭരണ സമിതിയും ജീവനക്കാരും. കോവിഡ് ബാധിതര്‍ക്കായി സൗജന്യ സേവനം നടത്താന്‍ ദേവസ്വം ബോര്‍ഡ് രണ്ട് വാഹനം നാടിന് സമര്‍പ്പിച്ചു. പ്രദേശത്ത് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കു സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് യാത്രാസൗകര്യമൊരുക്കുകയാണ് ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് സാമൂഹിക അടുക്കള നടത്തി കൊണ...Read More »

ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം വീട്ടുമുറ്റപ്രതിഷേധം സംഘടിപ്പിച്ചു

പേരാമ്പ്ര: പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിംലീഗ് ദേശവ്യാപകമായി സംഘടിപ്പിച്ച വീട്ടുമുറ്റ പ്രതിഷേധദിനത്തിന്റെ ഭാഗമായി മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് അണിചേര്‍ന്നു. ഫലസ്തീന്‍ ജനതയ്ക്ക് നേരെഇസ്രായേല്‍ നടത്തുന്ന അക്രമണത്തില്‍ പ്രതിഷേധിച്ച് കൊണ്ടാണ് വീട്ടുമുറ്റം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കോവിഡ്മഹാമാരിയെ ലോകം ഒറ്റക്കെട്ടായി പ്രതിരോധിക്കുന്ന സമയത്ത് ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളെയടക്കം രക്തരൂക്ഷിതമായ സായുധ അക്രമത്തിലൂടെ കൊലപ്പെടുത്തുന്ന ഇസ്രായേല്‍...Read More »

ലോക് ഡൗണിലും വൈദ്യുതി ലോക്കോ ?

മേപ്പയൂര്‍: മേപ്പയൂര്‍ കെഎസ്ഇബി ഓഫീസിന് കിഴില്‍ ഉള്ള ഉപഭോക്താക്കള്‍ വൈദ്യുതിയുടെ ഒളിച്ചു കളികളാല്‍ പൊറുതിമുട്ടുന്നു. ദിവസവും അനേകം തവണയാണ് വൈദ്യുതി തടസ്സം നേരിട്ടു കൊണ്ടിരിക്കുന്നത്. ഒരു മണിക്കൂറില്‍ അഞ്ചും പത്തു മിനിറ്റ് വെച്ച് നിരവധി തവണയാണ് വൈദ്യുതി തടസ്സം ഉണ്ടാകുന്നത്. മാസങ്ങളായി ഇതേ അവസ്ഥയാണ് ഉപഭോക്താക്കള്‍ നേരിടേണ്ടി വരുന്നത്. മഴക്കാലത്തിനു മുന്നോടിയായി നടക്കുന്ന മെയിന്റനന്‍സ് വര്‍ക്കുകള്‍ നടത്താത്തതാണ് പ്രധാനമായും ഇതിന് കാരണം. ഇതുമൂലം നിരവധി ഉപഭോക്താക്കളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. പ...Read More »

More News in perambra