വൃദ്ധിമാൻ സാഹയ്ക്ക് വീണ്ടും കൊവിഡ് ബാധ

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് കൊവിഡ്. ഇത് രണ്ടാം തവണയാണ് സാഹയ്ക്ക് കൊവിഡ് പോസിറ്റീവാകുന്നത്. രണ്ടാഴ്ചത്തെ ഐസൊലേഷൻ അവസാനിക്കാനിരിക്കെയാണ് താരത്തിനു വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. സാഹയ്ക്ക് രോഗലക്ഷണങ്ങളില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ ഉണ്ടായിരുന്ന ശരീരവേദനയും ചുമയും പനിയുമൊക്കെ കുറഞ്ഞു. വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ സാഹ ഐസൊലേഷനിൽ തന്നെ തുടരും. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്കും രണ്ടാം തവണ വീണ്ടും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വെള...Read More »

അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം കോവിഡ് ബാധിച്ച് മരിച്ചു

അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം വി ചന്ദ്രശേഖർ അന്തരിച്ചു. 64 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു ആശുപത്രിയിൽ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം. മൂന്ന് തവണ ദേശീയ ചാമ്പ്യനായ ആളാണ് ചന്ദ്രശേഖർ. 1982ലെ കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. 84ൽ കാല്മുട്ടിനേറ്റ പരുക്കിനെ തുടർന്ന് അദ്ദേഹത്തിൻ്റെ കരിയർ പാതിവഴിയിൽ അവസാനിച്ചിരുന്നു. പിന്നീട്, പരിശീലകനായി അദ്ദേഹം കളിക്കളത്തിലേക്ക് തിരികെയെത്തിയിരുന്നു.Read More »

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പ്രസിദ്ധ് കൃഷ്ണയ്ക്ക് കൊവിഡ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ഇന്ത്യയുടെ പ്രസിദ്ധ് കൃഷ്ണയ്ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ ഐപിഎല്‍ നിര്‍ത്തിവെച്ചിരിന്നു. പ്രസിദ്ധ് ഉള്‍പ്പെടെ നാല് താരങ്ങൾക്കാണ് കൊല്‍ക്കത്ത ടീമില്‍ കൊവിഡ് ബാധിച്ചത്. മലയാളി താരം സന്ദീപ് വാര്യർ, വരുണ്‍ ചക്രവര്‍ത്തി, ന്യൂസിലാന്‍ഡ് താരം ടിം സെയ്‌ഫെര്‍ട്ട് എന്നിവരാണ് മറ്റ് താരങ്ങള്‍. ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ച ഇംഗ്ലണ്ട് പര്യടനത്തിനും ഐ സി സി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും...Read More »

ഐപിഎൽ നടത്താൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ടിലെ കൗണ്ടികൾ

ഐ പി എൽ 14ആം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ടിലെ കൗണ്ടികൾ. ഐപിഎലിനു വേദിയാകാൻ സന്നദ്ധത അറിയിച്ച് എംസിസി, സറേ, ലങ്കാഷൈർ തുടങ്ങിയ കൗണ്ടി ക്ലബുകൾ ബിസിസിഐക്ക് കത്തയച്ചു. വിഷയത്തിൽ ബിസിസിഐ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ബാക്കി മത്സരങ്ങൾ നടത്താൻ യുഎഇ, ഇംഗ്ലണ്ട് ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ ബിസിസിഐ പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കൗണ്ടി ക്ലബുകൾ വേദിയൊരുക്കാനുള്ള സന്നദ്ധത അറിയിച്ചതോടെ ഐപിഎലിന് ഇംഗ്ലണ്ട് വേദിയാകാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ഈ വർഷം...Read More »

കോവിഡ് ; ഐപിഎൽ മത്സരങ്ങൾ താൽക്കാലികമായി റദ്ദാക്കി

മുംബൈ : കൂടുതൽ കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎൽ മത്സരങ്ങൾ താൽക്കാലികമായി റദ്ദാക്കുകയാണെന്ന് ബിസിസിഐ. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. സീസണിലെ മത്സരങ്ങൾ പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നും മത്സരങ്ങൾ പിന്നീട് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്നും രാജിവ് ശുക്ല വ്യക്തമാക്കി. മത്സരങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കുകയാണെന്നും രാജീവ് ശുക്ല വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇന്ന് മുംബൈ ഇന്ത്യൻസുമായി കളിക്കേണ്ടിയിരുന്ന സൺറൈസേഴ്സ് ഹൈദരാബാദിലെ വൃദ്ധിമാൻ സാഹക്കും ഡൽ...Read More »

ഒളിംപിക്സിലെ ക്രിക്കറ്റ് ; അനുകൂല നിലപാടുമായി ബിസിസിഐ

ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടുമായി ബിസിസിഐ. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ അയക്കാൻ ബിസിസിഐ തീരുമാനിച്ചതായാണ് വിവരം. അടുത്ത വർഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അയക്കാനും ബിസിസിഐ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് ബിസിസിഐയുടെ തീരുമാനം. നേരത്തെ, ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിനോട് ബിസിസിഐ പ്രതികൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒളിമ്പിക്സിൽ കളിച്ചാൽ നാഡയ്ക്ക് കീ...Read More »

ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറും

ഐപിഎൽ 14ആം സീസൺ ഇന്ന് കൊടിയേറും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കൊവിഡ് ബാധയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ നായകനും ഉപനായകനുമാണ് ആദ്യ കളിയിൽ കൊമ്പുകോർക്കുന്നത്. കോർ ടീമിനെ നിലനിർത്തി ശക്തരായ സ്ക്വാഡുമായി ഇറങ്ങുന്ന മുംബൈയും ലേലത്തിൽ ഉയർന്ന തുക ചെലവഴിച്ച് വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് ആർസിബിയും തയ്യാറായിക്കഴിഞ്ഞു. ആദ്യ മത്സരങ്ങളിൽ തോറ്റുതുടങ്ങുന്ന പതിവു...Read More »

ഐപിഎലിൽ കൊവിഡ് കേസുകള്‍ കൂടുന്നു ; ദേവ്ദത്ത് പടിക്കലിന് കൊവിഡ്

ഐപിഎൽ ക്യാമ്പിൽ കൊവിഡ് ബാധ ഉയരുന്നു. ഏറ്റവും അവസാനമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണർ ദേവ്ദത്ത് പടിക്കലിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ താരത്തിന് ആർസിബിയുടെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ ദേവ്ദത്ത് ക്വാറൻ്റീനിലാണ്. ദേവ്ദത്ത് കളിച്ചില്ലെങ്കിൽ കോലിക്കൊപ്പം അസ്‌ഹറുദ്ദീൻ ആവും ആർസിബിക്കായി ഓപ്പണറാവുക. നിലവിൽ മൂന്നാമത്തെ താരത്തിനാണ് ഐപിഎൽ ക്യാമ്പിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് റാണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന...Read More »

ചെന്നൈ ടീം ക്യാംപിലും കൊവിഡ് ആശങ്ക.

ചെന്നൈ : ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈ ടീം ക്യാംപിലും കൊവിഡ് ആശങ്ക. ചെന്നൈ ടീമിനൊപ്പമുള്ള കണ്ടന്‍റ് ടീം അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ ക്രിക് ബസിനോട് പറഞ്ഞു. എന്നാല്‍ ഇദ്ദേഹത്തിന് ടീം അംഗങ്ങളുമായോ സപ്പോര്‍ട്ട് സ്റ്റാഫുമായോ സമ്പര്‍ക്കമില്ലെന്നും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഐസൊലേഷനില്‍ ആക്കിയെന്നും ടീം മാനേജ്മെന്‍റ് വ്യക്തമാക്കി. അതിനിടെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ എതാനും ഗ്രൗണ്ട്സ്മാന്‍മാര്‍ക്കും കൊവിഡ് ബാധിച്...Read More »

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയായി. 4170 രൂപയാണ് ഗ്രാമിന്റെ വില. 33,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.Read More »

More News in sports