നാദാപുരത്ത് വാഹനാപകടം; കായക്കൊടിയിലെ വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം

നാദാപുരം : സംസ്ഥാന പാതയിൽ അല്പസമയം മുമ്പുണ്ടായ വാഹനാപകടത്തിൽ കായക്കൊടിയിലെ വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം. ഭർത്താവ് രക്ഷപ്പെട്ടു. കായക്കൊടിയിലെ കായക്കൊടി കുറ്റികാട്ടില്‍  സുലൈഖ (55) ആണ് ദേഹത്ത് ലോറി കയറി മരിച്ചത്. ഭർത്താവിനോടൊപ്പം സ്ക്കൂട്ടറിൽ പെരിങ്ങത്തൂരിലെ മകളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. നാദാപുരം ടൗൺ പിന്നിട്ട് ചേറ്റുവട്ടിയിൽ ...

കുനിയിൽ ഖദീശ ഹജജുമ്മ നിര്യാതയായി

നാദാപുരം: ജാതിയേരി കല്ലുമ്മൽ  അക്കൂപ്പറമ്പത്ത് കുനിയിൽ ഖദീശ ഹജജുമ്മ (65) നിര്യാതയായി.ഭർത്താവ്: എ പി ആലിക്കുട്ടി ഹാജി (കല്ലുമ്മൽ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്, ജാതിയേരി എം എൽ പി സ്കൂൾ മേനേജർ.മക്കൾ: അഷ്റഫ് (വിശാഖപട്ടണം), സുബൈർ (സലാല), ഫൈസൽ (വിശാഖപട്ടണം). മരുമക്കൾ: അഫ്സത്ത് പേരോട്, അസീന കാക്കുനി, ശമീന നരിപ്പറ്റ. സഹോദരൻമാർ: അമ്മദ് കുണ്ട്യാൽ...

കല്ലാച്ചിയിൽ വ്യാപാരിയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു

നാദാപുരം: കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലായിരുന്ന കല്ലാച്ചിയിൽ വ്യാപാരിയുടെ മാതാവ് മരിച്ചു. കല്ലാച്ചിയിലെ വള്ളരികുനി മറിയം ( 80 ) ആണ് മരിച്ചത്. ഭർത്താവ്: അമ്മദ്. മക്കൾ: ആസ്യ, അസീസ്, സൂപ്പി ( ദുബൈ ), അബ്ദുല്ല ( വ്യാപാരി ),ഹമീദ്. മരുമക്കൾ: ഇബ്രാഹിം കുറ്റ്യാടി, ആയിഷ കല്ലുമ്മൽ, സമീറ ആയഞ്ചേരി, റഷീദ വാണിമേൽ, സുമയ്യ അരൂര്.

അരീക്കര കുന്നിലെ ബിഎസ്എഫ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

നാദാപുരം: അരീക്കര കുന്ന് ബിഎസ്എഫ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. എ എസ് ഐ ആയ ശ്രീ ദിനേഷ് ചന്ദ് റാെണ (55 ) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. മധ്യപ്രദേശിലെ ബുഷാപൂർ ജില്ലാ നിവാസിയാണ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയൽ സൂഷിച്ചിരിക്കുന്നു. ഭാര്യ: ശ്രീമതി ശോഭാ റാണെ, മക്കൾ :ശ്രീമതി ശ...

കുയ്തേരിയിലെ വ്യാപാരി ബാലൻ നിര്യാതനായി

നാദാപുരം : വളയം കുയ്തേരിയിൽ ദീർഘകാലം കച്ചവടക്കാരനായിരുന്ന ആലക്കൽ ബാലൻ (70) നിര്യാതനായി. ഭാര്യ: പരേതയായ റീന മകൾ: അനഘ .മരുമകൻ: അജയ് സഹോദരങ്ങൾ: നാണു, ശശി, പരേതയായ ദേവി

അഴിയിട്ട കണ്ടത്തിൽ ദേവി നിര്യാതയായി

  നാദാപുരം: വളയം മുതുകുറ്റിയിലെ അഴിയിട്ട കണ്ടത്തിൽ ദേവി (6O) നിര്യാതയായി. ഭർത്താവ്: കുമാരൻ, മക്കൾ: സുരേഷ് ( കോഴിക്കോട് എൻ.ജി.ഒ ക്വാട്ടേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ) , ബിന്ദു, സുബിന മരുമക്കൾ: ചന്ദ്രൻ (ഖത്തർ) ,സുധീഷ് കുമാർ (കുയ്തേരി ഖത്തർ) പരേതയായ വണ്ടൂർ  ഹയർ സെക്കണ്ടറി സ്കൂർ അധ്യാപിക ബിന്ദു

വിമുക്ത ഭടൻ എം.കെ ഗംഗാധരൻ നമ്പ്യാർ നിര്യാതനായി

നാദാപുരം: തൂണേരിയിലെ വിമുക്ത ഭടനും മീത്തലെ വീട്ടിൽ കൈതേരി കുടുംബാംഗവുമായ തയ്യുള്ളതിൽ ഗംഗാധരൻ നമ്പ്യാർ (88) നിര്യാതനായി. ഭാര്യ ലക്ഷ്മി കുട്ടി അമ്മ. മക്കൾ ശ്രീജ (കോഴിക്കോട്) ദീപ (തിരുവള്ളൂർ) സുനിൽകുമാർ (അബുദാബി), സുധീഷ് (ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രം ജീവനക്കാരൻ ). ജാമാതാക്കൾ മധുസൂദനൻ (ദുബായ്) രാമചന്ദ്രൻ (ഷാർജ), തുഷാര, ബിജിത. സഹോദരങ്ങൾ ...

സിപിഐ എം നേതാവ് ടി കണ്ണൻ മാസ്റ്റർ അന്തരിച്ചു

നാദാപുരം: വാണിമേലിലെ കർഷക-കമ്യൂണിസ്റ്റ് നേതാവ് ടി കണ്ണൻ മാസ്റ്റർ നിര്യാതനായി. നിരത്തുമ്മൽ പീടിക, ചേലമുക്ക് പ്രദേശങ്ങളിലെ സാമൂഹിക വികസന റിലീഫ് പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്നു കണ്ണൻ മാസ്റ്റർ. ചിയ്യൂർ എൽ.പി.സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന മാസ്റ്റർ വലിയ ശിഷ്യസമ്പത്തിന്നുടമയാണ്. നല്ല ഒരു കർഷകനായിരിക്കുമ്പോഴും കർഷകത്തൊഴിലാളികളുടേയും ...

പേരോടും കോവിഡ് മരണം; സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു

നാദാപുരം: കൂട്ടത്തോടെ രോഗവു വ്യാപനമുണ്ടായ തൂണേരി പേരോട് ഗ്രാമത്തിൽ ആശങ്ക തീർത്ത് ഒരു കോവിഡ് മരണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞയാൾ ഇന്ന് മരിച്ചു .പേരോട് നീർ കരിമ്പിൽ കുഞ്ഞബ്ദുല്ല ഹാജി (69 ) യാണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഇദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. മൃതദേഹം ഇന്ന് വൈകിട്ടോടെ കോവിഡ് പ്രോട്ടോക...

ശ്രീജയൻ്റെ മരണം ഉൾകൊള്ളാനാകാതെ വളയം ഗ്രാമം; മൃതദേഹം ചെന്നയിൽ സംസ്ക്കരിക്കണമെന്ന് ആത്മഹത്യ കുറിപ്പ്

നാദാപുരം: വളയത്തെ ശ്രീജയൻ്റെ മരണം ഉൾകൊള്ളാനാകാതെ ജന്മ നാടും കുടുംബവും സുഹൃത്തുക്കളും. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകേണ്ടെന്നും ചെന്നയിൽ സംസ്ക്കരിക്കണമെന്നും ആത്മഹത്യ കുറിപ്പ് . വളയം കാക്കച്ചി പുതിയോട്ടിൽ ശ്രീജയ (50) നെയാണ് ഇന്ന് രാവിലെ ഓഫീസിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ പൂനമള്ളിക്കടുത്തുള്ള കരയൻചാവടിയിൽ ചൊവ്വാഴ്ച രാവ...