ഓട്ടോ തൊഴിലാളികൾക്ക് നൂറ് പച്ചക്കറി കിറ്റ് ; സലാം വീണ്ടും മാതൃകയായി

വളയം : പ്രതിസന്ധി കാലത്തും തൻ്റെ കൊച്ചുവ്യാപാരത്തെ പിന്തുണക്കുന്ന വളയത്തുകരെ മറക്കാതെ പേരാമ്പ്രകാരൻ അബ്ദുൾ സലാം. വളയത്തെ ഓട്ടോ തൊഴിലാളികൾക്ക് 100 പച്ചക്കറി കിറ്റ് കൊടുത്തുകൊണ്ട് സലാം വീണ്ടും മാതൃകയായി. നേരത്തെ പ്രളയുണ്ടായ സമയത്തും സലാം ജീവകാരുണ്യ പ്രവർത്തനത്തിന് പിന്തുണ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലും പങ്കാളിയായി. ...

നാടിന് അഭിമാനമായ രക്ഷാ സേനയ്ക്ക് വാണിമേലിൽ ആദരവ്

നാദാപുരം : നാടിന് അഭിമാനമായ രക്ഷാപ്രവർത്തകർക്ക് വാണിമേലിൽ ആദരവ്. ഇന്നലെ കടവത്തൂർ പുഴയിൽ ഒഴുക്കിൽ പെട്ടു മരിച്ച പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹം മുങ്ങിയെടുത്ത വാണിമേലിലെ യുവാക്കൾക്ക് നാടിന്റെ ആദരം. മാമ്പിലാക്കൂൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാക്കോയി റെസ്ക്യൂ ടീം അംഗങ്ങളാണ് അതി സാഹസികമായ ദൗത്യത്തിലൂടെ നാടിന് അഭിമാനമായത്. വ്യാഴാഴ്ച...

വിഭാഗിയത പടർത്തുന്ന ഇടപെടലുകളിൽ നിന്നും ഡി.വൈ.എഫ്.ഐ പിന്മാറണം -എം എസ് എഫ്

നാദാപുരം:പുതുതലമുറകൾക്കിടയിൽ വിഭാഗിയത പടർത്തുന്ന ഇടപെടലുകളിൽ നിന്നും ഡി.വൈ.എഫ്.ഐ പിന്മാറണമെന്ന് എം എസ് എഫ് തൂണേരി പഞ്ചയാത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.   തൂണേരി പഞ്ചായത്തിൽ നാലാം വാർഡിൽ നടത്തിയ വാക്‌സിനേഷൻ ക്യാമ്പിനെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന പ്രചാരണങ്ങൾ പുതുതലമുറകൾക്കിടയിൽ വിഭാഗിയത പടർത്തുന്നതാണെന്ന് എം എസ് എഫ് തൂണേരി പഞ്ചായത്ത് കമ...

‘മന്ത്രിയെ കണ്ടതോടെ ലീഗ് നേതാക്കൾ വന്ന വഴി മറന്നു ‘ സൽക്കാരം നൽകിയർക്കെതിരെ രൂക്ഷ വിമർശനം

നാദാപുരം : മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ തോൽപ്പിച്ച എൽഡിഎഫ് 'മന്ത്രിയെ കണ്ടതോടെ ലീഗ് നേതാക്കൾ വന്ന വഴി മറന്നുവെന്നും മന്ത്രിക്ക് നൽകിയ സൽക്കാര ത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം. രണ്ടാം പിണറായി മന്ത്രിസഭയിൽ തുറുമുഖ മന്ത്രിയായ ശേഷം ആദ്യമായി വാണിമേലിൽ എത്തിയ അഹമ്മദ് ദേവർകോവിലിന് ബന്ധുവായ മുസ്ലീം ലീഗ് നേതാവിന്റെ വീട്ടിൽ ഒരുക്കിയ സൽ...

തെരുവൻപറമ്പിലെ സംഘം കടത്തിയ അരക്കോടിയുടെ സ്വർണവും കൊടിസുനിയുടെ സംഘം തട്ടിയെടുത്തു

നാദാപുരം: ദുബായിൽ നിന്ന് കല്ലാച്ചി തെരുവൻപറമ്പിലെ ഒരു സംഘം കടത്തിയ അരക്കോടിയിലധികം രൂപ വിലവരുന്ന സ്വർണവും ടി പി കേസിൽ ജയിലിൽ കഴിയുന്ന കൊടിസുനിയുടെ സംഘം തട്ടിയെടുത്തു . ഇത് സംബന്ധിച്ച വിവരം പൊലീസിലും രഹസ്യാന്വേഷണ വിഭാഗത്തിലും ഉണ്ടെങ്കിലും പരാതിയില്ലാതതിനാൽ അന്വേഷണം നടത്തിയില്ല. മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളം വഴി ആര് സ്വർണം കടത്തിയാലും...

എടച്ചേരി കുടുംബശ്രീ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

എടച്ചേരി: ഗ്രാമപഞ്ചായത്ത് സി ഡി എസിന്റെ കീഴിലുള്ള കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളിൽ നിന്നും സ്വരൂപിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ജില്ലാ കലക്ടർ സാംബശിവറാവുവിന് പഞ്ചായത്ത് പ്രസിഡൻറ് എൻ പത്മിനി ടീച്ചർ തുക കൈമാറി. അയൽക്കൂട്ട അംഗങ്ങളുടെ ഒരാഴ്ചത്തെ സമ്പാദ്യമാണിത്. 300 അയൽക്കൂട്ടങ്ങളിൽ നിന്നുമായാണ് ഇത്രയും ത...

എ കാറ്റഗറിയിൽ ;വളയത്തിന് വലിയ ആശ്വാസം, ഇളവുകളും നിയന്ത്രണങ്ങളും അറിയാം

നാദാപുരം: എ കാറ്റഗറിയിൽ ആയതോടെ വളയം പഞ്ചായത്തിന് വലിയ ആശ്വാസം, ഇളവുകളും നിയന്ത്രണങ്ങളും എന്തൊക്കെയെന്നറിയാം. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ നിരന്തരമായി നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍...

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് നാടെങ്ങും എൽ.ഡി.എഫ് സായാഹ്ന ധർണ്ണ

നാദാപുരം: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി നാടെങ്ങും ധർണകൾ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാല് പേർ വീതമാണ് ധർണയിൽ പങ്കെടുത്തത്. ഇരിങ്ങണ്ണൂർ ഹൈസ്കൂൾ റോഡ് പരിസരത്ത് ധർണ്ണ നടത്തി. ഇന്ധനവില വർദ്ധനവിനെതിരെ വളയം താമരശ്ശേരി പാലത്തിൽ എൽ ഡി എഫ് പ്രതിഷേധം. കെ.കെ ശ്രീജിത്,...

സ്മാർട്ട് ഫോണുകൾ എത്തി ; വെള്ളിയോട് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ഇനി പഠനോത്സവം

വാണിമേൽ: വെള്ളിയോട് ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് എത്തി. വിദ്യാർത്ഥികൾ ഇനി പഠനോത്സവം. മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായി സ്കൂൾ പി.ടി.എ സ്മാർട്ട് ഫോൺ ചാലഞ്ച് വഴി സമാഹരിച്ച 14 സ്മാർട്ട് ഫോണുകൾ പി.ടി.എ പ്രസിഡൻ്റ് കെ.പി രാജൻ ഹെഡ്മിസ്ട്രസ് ടി.ബിന്ദു ടീച്ചർക്കു കൈമാറി. എസ് എം സി ചെയർമാൻ ക...

ലോക്ഡൗണിന്റെ മറവിൽ നിർമാണപ്രവൃത്തി; ഉടൻ പൊളിച്ചു നീക്കണമെന്ന് നോട്ടീസ്

നാദാപുരം: കല്ലാച്ചി പെട്രോൾ പമ്പിനടുത്തെ റൂബിയാൻ സൂപ്പർ മാർക്കറ്റിനോട് ചേർന്നുള്ള കെട്ടിടത്തിലെ അനധികൃത നിർമാണം എൻജിനിയറിങ്‌ വിഭാഗം പരിശോധിച്ചു. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എം.പി. റജുലാലിന്റെ നേതൃത്വത്തിലുള്ള എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി. അനധികൃതമായി കൂട്ടിച്ചേർത്ത ഭാഗം ഉദ്യോഗസ്ഥർ അളന്ന് തിട്ടപ്പെടുത്തി. 1400-ലധികം ചതുരശ്ര അടി ഇവ...

വിദ്യാർത്ഥികള്‍ക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു

വളയം: ചുഴലി ഗവ. എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കായി ദിൻസ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് തുക കൈമാറി. ഓരോ വർഷവും 5 വിദ്യാർത്ഥികൾക്കാണ് 2000/-രൂപ വീതം സ്കോളർഷിപ്പ് നൽകുന്നത്. 2019-20 അധ്യയന വർഷത്തെ അഞ്ചു വിദ്യാർത്ഥികൾക്കാണ് പ്രധാനധ്യാപകൻ എം.രവി, പി ടി എ പ്രസിഡന്റ് പി.പി.ഷൈജു,വൈസ് പ്രസിഡന്റ് കെ.ഷിജീഷ് എന്നി...

എ. കണാരൻ ട്രസ്റ്റിന് പി.പി.ഇ. കിറ്റുകൾ കൈമാറി

നാദാപുരം: ഗവ: താലൂക് ആശുപത്രിയിലെ കോവിഡ് വാർഡിൽ സേവനമനുഷ്ടിക്കുന്ന നാദാപുരം എ. കണാരൻ ട്രസ്റ്റിന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പി.പി.ഇ. കിറ്റുകളും , ഉപകരണങ്ങളും കൈമാറി. കഴിഞ്ഞ രണ്ട് മാസത്തോളമായി കോവിഡ് വാർഡിൽ രോഗികൾകാവശ്യമായ സേവനങ്ങൾ ചെയ്തു വരുന്നത് എ. കണാരൻ ചാരിറ്റബിൾ ട്രസ്റ്റിലെ വളണ്ടിയർമാരാണ്. രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും പത്ത് വ...

ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ ഹര്‍ഷിനിയുടെ സേവനം തൊട്ടില്‍പാലം ഇഖ്‌റയില്‍

നാദാപുരം : പ്രശസ്ത ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ ഹര്‍ഷിനി( MBBS,DGO,DNB)യുടെ സേവനം തൊട്ടില്‍പാലം ഇഖ്‌റയിലും. ഞായര്‍ ഒഴികെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പരിശോധന സമയം. ബുക്കിങ് നമ്പർ : 9061034567

കല്ലാച്ചി ടൗണിലെ അനധികൃത നിർമാണം പഞ്ചായത്ത് തടഞ്ഞു

നാദാപുരം: കല്ലാച്ചിയിൽ കെട്ടിടത്തിന്റെ പാർക്കിങ്ങിനായി കാണിച്ചസ്ഥലത്ത് അനുമതിയില്ലാതെ നിർമാണപ്രവൃത്തി നടത്തിയത് ഗ്രാമപ്പഞ്ചായത്ത് തടഞ്ഞു. കല്ലാച്ചി പെട്രോൾ പമ്പിനടുത്തെ റൂബിയാൻ സൂപ്പർമാർക്കറ്റിനോട് അനുബന്ധിച്ചുളള കെട്ടിടനിർമാണമാണ് തടഞ്ഞത്. കെട്ടിടത്തിന്റെ പാർക്കിങ്ങിനായി കാണിച്ച സ്ഥലത്ത് ടൈൽസ് പാകി ഷട്ടർ ഇടുന്ന പ്രവൃത്തിയാണ് നടത്തിയത്....

ഇരിങ്ങണ്ണൂർ അപകടം: കോവിഡ് ഫലം ലഭിച്ചില്ല; പോസ്റ്റ്മോർട്ടം നാളെ

നാദാപുരം: ഇരിങ്ങണ്ണൂരിൽ ബൈക്ക് ഇടിച്ച് മരിച്ച കാൽനട യാത്രക്കാരൻ്റെ പോസ്റ്റ് മോർട്ടം നടന്നില്ല. കോവിഡ് ഫലം ലഭിക്കാതതിനാൽ പൊലീസ് ഇക്വസ്റ്റ് നടത്താൻ കഴിഞ്ഞില്ല. കോഴിക്കോടേക്ക് അയച്ച ആർടി പി സി ആർ സ്ഥലം ചൊഴാഴ്ച്ചയേ ലഭിക്കുകയുള്ളൂ. ഇതിന് ശേഷം പോസ്റ്റ്മോർട്ടം നാളെ മാത്രമേ നടക്കുകയുള്ളൂ. ഡോക്ടറെ കാണാൻ പോയയാൾ നടന്ന് പോകുന്നതിനിടെ ബൈക്ക് ഇടി...

ഓൺലൈൻ വിദ്യാഭ്യാസം; മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി ഡിവൈസ് നൽകാൻ സർക്കാർ തയ്യാറാകണം – കെ. എസ്‌. യു

നാദാപുരം :ഓൺലൈൻ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കുന്ന മുഴുവൻ വിദ്യാർത്ഥികള്‍ക്കും സൗജന്യമായി ഡിവൈസ് നൽകുക, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മുൻഗണന ക്രമത്തിൽ ഉടൻ വാക്‌സിനേഷൻ നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യു നാദാപുരം നിയോജകമണ്ഡലം കമ്മിറ്റിയുട ആഭിമുഖ്യത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം കെ എസ് യു പ്രവർത്തകർ ഉപരോധിച...

ജനറല്‍ മെഡിസിന്‍ വിഭാഗം എല്ലാ ദിവസവും വടകര സി എം ഹോസ്പിറ്റലില്‍

നാദാപുരം : ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരുടെ സേവനം എല്ലാ ദിവസവും വടകര സി എം ഹോസ്പിറ്റലില്‍. ഡോ: പി നസീര്‍ ( MBBS, MD , DFID , CC – Diab) രാവിലെ 10 മുതല്‍ 2 വരെയും ഡോ: കെ കെ അബ്ദുള്‍ സലാം (MBBS, MD ) ഉച്ചയ്ക്ക് 2 മുതല്‍ 6 വരെയും രോഗികളെ പരിശോധിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ : 0496 2514 242, 8943 058 94

ഗ്യാസ്ട്രോ വിഭാഗം ഡോ. രാമലിംഗം കല്ലാച്ചി വിംസ് ഹോസ്പിറ്റലില്‍ പരിശോധന നടത്തുന്നു

നാദാപുരം : ഗ്യാസ്ട്രോ വിഭാഗം ഡോ. രാമലിംഗം (MBBS, MS, DNB) വിംസ് കെയർ ആന്റ് ക്യുയറിൽ പരിശോധന നടത്തുന്നു. പരിശോധന സമയം : എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 1മണി മുതൽ 3 മണി വരെ. ബുക്കിംഗ് നമ്പർ :04962554761,2557309 9645017960,7034400224

നാട് വൃത്തിയാക്കി, നന്മ ചൊരിയാൻ ഡിവൈഎഫ്ഐ സ്വരുക്കൂട്ടിയത് പത്ത് ലക്ഷം കൂടി

നാദാപുരം : പ്രഭുദ്ധ കേരളത്തിന് മാതൃകയായ രണ്ട് ധനസമാഹരണത്തിന് നേതൃത്വം നൽകി നാദാപുരത്തെ വിപ്ലവ യുവജന നേതൃത്വം. ഇത്തവണയും നാട് വൃത്തിയാക്കി, നന്മ ചൊരിയാൻ ഡിവൈഎഫ്ഐ സ്വരുക്കൂട്ടിയത് പത്ത് ലക്ഷം രൂപ. രണ്ടാം ഘട്ട കോവിഡ് വ്യാപന മുണ്ടായതോടെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഎഫ്ഐ നാദാപുരം...

രക്ഷാപ്രവർത്തനം വിഫലമായി : കിണർ ദുരന്തം തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

നാദാപുരം: മൂന്നു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം വിഫലമായി. എടച്ചേരിയിൽ കിണർ ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളി മരിച്ചു. കായക്കൊടി സ്വദേശി മയങ്ങയിൽ കുഞ്ഞമ്മദ് (55) ആണ് മരിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ടീമും നാട്ടുകാരും നടത്തിയ മൂന്നര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് കുഞ്ഞമ്മദിന്റെ മൃതദേഹം പുറത്തെടുത്തത്. കായക്കൊടി സ്വ...

എടച്ചേരിയില്‍ കിണർ ഇടിഞ്ഞ് ഒരാൾ മണ്ണിനടിയിൽപ്പെട്ടു; മറ്റൊരാളെ രക്ഷിച്ചു.

നാദാപുരം: എടച്ചേരി പുതിയങ്ങാടിയിൽ കിണർ നിർമ്മിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. മണ്ണിനടിയിൽപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമമാരംഭിച്ചു. ഫയർഫോഴ്സും എടച്ചേരി പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം.

വാണിമേൽ സഹകര ബാങ്കിൻ്റെ നീതി മെഡിക്കൽ സ്റ്റോർ ആരംഭിച്ചു

വാണിമേൽ : ജനകീയ ബാങ്കിംഗിലൂടെ ശ്രദ്ധേയമായ വാണിമേൽ സഹകര ബാങ്കിൻ്റെ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. ഭൂമിവാതുക്കൽ ടാക്സി സ്റ്റാൻഡിനു സമീപം പ്രവർത്തനമാരംഭിച്ച നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവ്വഹിച്ചു. വാണിമേൽ സർവീസ് സഹകരണ ബാങ്കിന്റെ ആദ്യ ബാങ്കിംഗ് ഇതര സംരംഭമായാണ് നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചിരി...

കോവിഡ് ബാധിച്ച് നാദാപുരം സ്വദേശി മരിച്ചു

നാദാപുരം : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചാത്തമംഗലൻറെവിട സി എച്ച് മോഹനൻ(52) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടന്നു. കായപ്പനച്ചിയിലെ പരിശീല ശ്രീനാരായണ ടിമ്പർ മിൽ ജീവനക്കാരനും സിപിഐഎം ഇയ്യങ്കോട് കാക്കാറ്റിൽ ബ്രാഞ്ച് മുൻ അംഗവുമാണ്. ഭാര്യ സുധ, മക്കൾ വിഷ്ണു ( ഡിവൈഎഫ്ഐ നാദാപുരം മേഖലാ സെക്രട്ടറി, പുറമേരി സഹകരണ ...

വാണിമേലിൽ കോവിഡ് ബാധിച്ച ബസ് ജീവനക്കാരൻ മരിച്ചു ; ഇന്ന് 18 പേർക്ക് രോഗം

നാദാപുരം : വാണിമേലിൽ നിന്ന് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ജീവനക്കാരൻ മരിച്ചു. വാണിമേൽ ചേലമുക്കിലെ പുനച്ചിയത്ത് അമ്മദ് (50) ആണ് മരിച്ചത്. ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിലായിരുന്നു മരണം. വാണിമേലിൽ സർവ്വീസ് നടത്തുന്ന സീ ഷോർ ബസ് ജീവനക്കാരനായിരുന്നു. ഇതിനിടെ ഇന്ന് പഞ്ചായത്തിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന...

കല്ലാച്ചിയിൽ വാഹനാപകടം; ആളപായം ഒഴിവായത് തലനാരിഴക്ക്

നാദാപുരം: നാദാപുരം - കുറ്റ്യാടി സംസ്ഥാനപാതയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് വാഹനാപകടം ഉണ്ടായത്. കല്ലാച്ചി കോർട്ട് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് അമിത വേഗതയിൽ അശ്രദ്ധമായി  വന്ന ബൈക്ക് യാത്രകാരന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് കുറ്റ്യാടി ഭാഗത്തു നിന്ന് വന്ന ബൊലേറോ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറിയത്. കല്ലാച്ചി കോർട്ട് ...

എടച്ചേരി കോവിഡ് പിടിയിൽ തന്നെ എടച്ചേരിയിൽ 37 പേർക്ക് ഇന്ന് രോഗം

നാദാപുരം : എടച്ചേരി കോവിഡ് പിടിയിൽ തന്നെ എടച്ചേരിയിൽ 37 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. വളയം പഞ്ചായത്തിൽ വിദേശത്ത് നിന്നെത്തിയ ഒരാൾ ഉൾപ്പെടെ 23 പേർക്കും ചെക്യാട് പഞ്ചായത്തിൽ 16 പേക്കും വാണിമേലിൽ ഉറവിടം വ്യക്തമല്ലാത 5 പേർ ഉൾപ്പെടെ 12 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 2474 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്...

നിനച്ചിരിക്കാതെ മഴ;നാദാപുരത്ത് മാത്രം ഗ്രാമീണ റോഡുകൾ തകർന്ന് മൂന്ന് കോടിയോളം രൂപയുടെ നാശനഷ്ടം

നാദാപുരം: വേനൽമഴ പ്രതീക്ഷിച്ചെങ്കിലും ടൗട്ടോ കൊടുങ്കാറ്റിന്റെ ഭാഗമായി നിനച്ചിരിക്കാതെ എത്തിയ കനത്ത മഴ മേഖലയിൽ വ്യാപക നാശനഷ്ടം വിധിച്ചു. ഗ്രാമീണ റോഡുകൾ തകർന്ന് നാദാപുരം പഞ്ചായത്തിൽ മാത്രം മൂന്നു കോടിയോളം രൂപയുടെ നാശനഷ്ടം. നാദാപുരം പഞ്ചായത്തിൽ മാത്രം 31 റോഡുകൾ തകരുകയും രണ്ടു കോടി രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. രണ്ടു വീടുകൾ ഭാഗികമ...

നാട് അടച്ചുപൂട്ടിയപ്പോൾ ബൈക്കിൽ പറക്കേണ്ട,പിടിയിലായാൽ വാഹനങ്ങൾക്കും തടവ് ശിക്ഷ

നാദാപുരം : കോവിഡ് വ്യാപകമായ വളയം, ചെക്യാട്, വാണിമേൽ പഞ്ചായത്തുകളിൽ നിയന്ത്രണം ശക്തമാക്കാൻ ഒരുങ്ങുകയാണ് പോലീസ്. ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണും നിലവിലുള്ള മേഖലയിൽ അനാവശ്യമായി ബൈക്കിൽ കറങ്ങി നടക്കുന്നവർക്ക് നേരെ കർശന നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്. വളയം പോലീസ് പിടിച്ചെടുത്തത് അറുപതിലധികം മോട്ടോർ ബൈക്കുകളാണ്. ലോക്ഡൗൺ ചട്ടങ്ങൾ ലംഘിക്കുന...

കളഞ്ഞു കിട്ടിയ പേഴ്സ് പൊലിസിൽ ഏൽപിച്ച് ബാങ്ക് ജീവനക്കാരൻ മാതൃകയായി

നാദാപുരം : കളഞ്ഞു കിട്ടിയ പേഴ്സ് പൊലിസിൽ ഏൽപിച്ചു ബാങ്ക് ജീവനക്കാരൻ മാതൃകയായി. ഇരിങ്ങണ്ണൂർ യൂനിയൻ ബാങ്കിലെ താത്കാലിക ജീവനക്കാരനായ വടകര മുടപ്പിലാവിൽ സ്വദേശി പി.എം ശ്രീജിത്താണ് റോഡിൽ നിന്ന് ലഭിച്ച പേഴ്സ് എടച്ചേരി പൊലിസിൽ ഏൽപിച്ചത്. ഇതു വരെയായി ഉടമസ്ഥർ എത്താത്തതിനാൽ സ്റ്റേഷനിലാണ് ഇപ്പോഴും പേഴ്സ് ഉള്ളത്. കഴിഞ്ഞ ദിവസം ബാങ്കിലേക്കുള്ള യാത...

വിദ്യാഭ്യാസ രംഗത്ത് പുതിയ കാല്‍വെപ്പുമായി എം ഇ ടി പബ്ലിക് സ്കൂൾ

നാദാപുരം: 30 വർഷങ്ങൾക്ക് മുൻപ് നാദാപുരത്ത് വിദ്യാഭ്യാസ വിപ്ലവത്തിന് ആരംഭം കുറിച്ച എം ഇ ടി  പബ്ലിക് സ്കൂൾ, സാങ്കേതിക വിദ്യയുടെ സഹായത്താൽ ശാസ്ത്രീയ വിദ്യാഭ്യാസ മുന്നേറ്റത്തിന് തുടക്കമിടുന്നു. ലോകത്തിന് തന്നെ മാതൃകയാകും വിധം സ്കൂൾ വിദ്യാഭ്യാസ രീതി ഉയർന്ന നിലയിൽ രൂപകൽപ്പന ചെയ്ത മുംബൈയിലെ ലീഡ് സ്കൂളുമായി ചേർന്ന് പുതിയ കാൽവെപ്പ് നടത്തുകയാണ്. നാ...

മാറ്റവും വികസനവുമാണ് ആവശ്യം,വിജയിക്കും തീര്‍ച്ച -അഡ്വ. പ്രവീൺ കുമാർ

നാദാപുരം : നൂറല്ല നൂറിനപ്പുറം വിജയമാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്ന് നാദാപുരം നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ. പ്രവീൺ കുമാർ ട്രൂ വിഷൻ ന്യൂസിനോട് വ്യക്തമാക്കി. വ്യക്തിപരമായി കുറ്റം പറയാൻ താൻ ആഗ്രഹിക്കുന്നില്ല, എങ്കിലും കഴിഞ്ഞ എം എൽ എയുടെ പ്രവർത്തനനങ്ങൾ വിലയിരുത്തുമ്പോൾ അദ്ദേഹം പരാജയമായിരുന്നുവെന്ന് പ്രവീൺ കുമാർ കൂട്ടിച്ചേർത്തു. ഇനി മണിക്...

“ഓർക്കാൻ ഇതിലും നല്ല കാലം വേറെ ഇല്ല” രതി സിസ്റ്റർ ഇന്ന് നാദാപുരത്തോട് വിട പറയുന്നു

നാദാപുരം : മഹാമാരിയെ നന്മകൾ കൊണ്ടും സ്നേഹ കൂട്ടായ്മയാലും ചെറുത്തു. സാധാരണക്കാരൻ്റെ ധർമ്മാശുപത്രിയെ സൂപ്പർ സെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തിയതിൽ ചെറുതല്ലാത പങ്കുവഹച്ചതിൻ്റെ അഭിമാനത്തോടെ പിടിയിറങ്ങുകയാണ് രതി സിസ്റ്ററെന്ന് ഈ നാട് സ്നേഹത്തോടെ ചേർത്ത് വിളിച്ച നേഴ്സിംഗ് സുപ്രണ്ട്. കോവിഡ് കാലം തൊട്ടുള്ള നാദാപുരം താലൂക്ക് ആശുപത്രിയിലെ സേവനം ജ...

പ്രാദേശികമായി കടുത്ത നിയന്ത്രണം വേണം – പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് കലക്ടറുടെ നിർദേശം

നാദാപുരം : പ്രാദേശികതലത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രാദേശികതലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാകലക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ...

തൂണേരിയിലും വളയത്തും വാണിമേലിലുമായി 52 പേർക്ക് കൂടി കോവിഡ്

നാദാപുരം : തൂണേരിയിലും വളയത്തും വാണിമേലിലുമായി ഇന്ന് 52 പേർക്ക് കൂടി കോവിഡ്. വളയത്ത് മാത്രം ഇന്ന് 21 പേർക്ക് കോവിഡ് പോസറ്റീവായി . തൂണേരിയിൽ 14 പേർക്കും വാണിമേലിൽ 17 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ചെക്യാട് പഞ്ചായത്തിൽ വീണ്ടും കോവിഡ് ആശങ്ക. ഇന്ന് 30 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിനിടെ പുറമേരി പഞ്ചായത്തിലും ഗണ്യമായ കോവിഡ് രോഗവ...

മൻസൂറിന്റെ കൊലയാളികളെ പിടിക്കാത്ത പൊലീസ് യൂത്ത് ലീഗ് പ്രവർത്തകരെ വേട്ടയാടുന്നു – നജീബ് കാന്തപുരം

നാദാപുരം : മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ സി.പി.എമ്മുകാരെ പിടികൂടുന്നതിന് പകരം പ്രദേശത്തെ യൂത്ത് ലീഗ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ നജീബ് കാന്തപുരം ആവശ്യപ്പെട്ടു. കൊലയാളികളെ സംരക്ഷിക്കുന്ന നടപടി പോലീസ് അവസാനിപ്പിക്കണം. ...

നാദാപുരം മണ്ഡലത്തില്‍ 61.79% പോളിംങ്

നാദാപുരം : വോട്ടിംഗ് ഏകദേശ അവസാനത്തോടെ എത്തി നിൽക്കുമ്പോൾ 61.79% പോളിംഗ് ആണ് നാദാപുരം മണ്ഡലത്തിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. 320 ബൂത്തുകൾ ആണ് മണ്ഡലത്തിൽ ആകെയുള്ളത്. നിലവിൽ ഒറ്റ ബൂത്തുകളിലും സംഘർഷങ്ങളോ മറ്റു പ്രശ്നങ്ങളോ റിപ്പോർട്ട്‌ ചെയ്തിട്ടില്ലയെന്ന് നാദാപുരം മണ്ഡലം തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ അഷ്റഫ് ട്രൂ വിഷൻ ന്യൂസിനോട് വ്യക്തമാക്കി...

ചരിത്രത്തിലില്ലാത്ത വികസനം, അതിനാൽ വിജയന്റെ ഉജ്ജ്വല വിജയം ഉറപ്പാണ് – വി പി കുഞ്ഞികൃഷ്ണൻ

നാദാപുരം : ചരിത്രത്തിലില്ലാത വികസനത്തിനാണ് നാദാപുരം മണ്ഡലം സാക്ഷിയായത്. അതു തന്നെ ഇ.കെ വിജയന് തിളക്കമാർന്ന വിജയം ഉറപ്പാണെന്ന് വി പി കുഞ്ഞികൃഷ്ണൻ. എൽ ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി തന്നെ നടന്നു പോകുന്നുണ്ട്. 10 പഞ്ചായത്ത്‌ റാലികളും നല്ല നിലയിൽ തന്നെ നടത്താൻ സാധിച്ചിട്ടുണ്ട്. നാദാപുരം നിയോജകമണ്ഡലം സ്ഥാനാർഥി ഇ കെ വിജയൻ...

സിപിഐ പ്രമാണിത്വം അവസാനിപ്പിക്കാൻ സി പി എം അണികൾ പ്രവീണിന് വോട്ട് ചെയ്യും-അഹമ്മദ് പുന്നക്കൽ

നാദാപുരം :തെരഞ്ഞെടുപ്പിന്റെ ഭാഗമായി വളരെ ഗംഭീരമായിട്ടാണ് യുഡിഎഫിന്റെ പ്രവർത്തനങ്ങൾ നാദാപുരം നിയോജക മണ്ഡലത്തിലും മറ്റു പഞ്ചായത്തുകളിലും ബൂത്തുകളിലും നടന്നു പോകുന്നത്.ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്നത് തീർച്ചയാണ്. സിപിഐയുടെ ആധിപത്യത്തിന് എതിരായി, ഇവിടുത്തെ നിഷ്ക്രിയത്വം മാറ്റിയെടുക്കാൻ ജനകീയ എംഎൽഎ യുടെ ...

എല്‍ഡിഎഫ് നാദാപുരത്തെ കളങ്കിത മണ്ഡലമാക്കി അഡ്വ കെ പ്രവീണ്‍ കുമാര്‍

നാദാപുരം: നാദാപുരത്ത് നിയോജക മണ്ഡലത്തില്‍ ഇരട്ടവോട്ടുകള്‍ എന്ത് വില കൊടുത്തും തടയുമെന്നും ഒരിക്കലും കൃതിമ വിജയം നേടാന്‍ ഇടതു മുന്നണിക്ക് അവസരം നല്‍കില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ കെ പ്രവീണ്‍ കുമാര്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സൂപ്പി നരിക്കാട്ടേരി, ജനറല്‍ കണ്‍വീനര്‍ അഡ്വ കെ എം രഘുനാഥ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു....

കേരളത്തിൽ എല്ലാ ജീവജാലങ്ങളെയും ചേർത്തുപിടിച്ച സർക്കാർ – അമർജിത്ത് കൗർ

നാദാപുരം : കേരളത്തിലെ ഇടതുപക്ഷസർക്കാർ രാജ്യത്തിന് ബദൽമാതൃകയാണെന്ന് എ.ഐ.ടി.യു.സി. അഖിലേന്ത്യ ജനറൽസെക്രട്ടറി അമർജിത്ത് കൗർ പറഞ്ഞു. എൽ.ഡി.എഫ്. വളയം മേഖലാ റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. വിദ്യാഭ്യാസം, കുടിവെള്ളം, സാമൂഹികസുരക്ഷ, ആരോഗ്യമേഖല എന്നിവയിൽ കേരളം മാതൃക കാണിക്കുകയാണ്. ഇന്ത്യയിൽ തൊഴിലാളികൾ ദുരിതം അനുഭവിക്കുകയാണ്. കേന്ദ്രസർക്കാർ തൊ...