മൻസൂറിന്റെ കൊലയാളികളെ പിടിക്കാത്ത പൊലീസ് യൂത്ത് ലീഗ് പ്രവർത്തകരെ വേട്ടയാടുന്നു – നജീബ് കാന്തപുരം

നാദാപുരം : മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ സി.പി.എമ്മുകാരെ പിടികൂടുന്നതിന് പകരം പ്രദേശത്തെ യൂത്ത് ലീഗ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ നജീബ് കാന്തപുരം ആവശ്യപ്പെട്ടു. കൊലയാളികളെ സംരക്ഷിക്കുന്ന നടപടി പോലീസ് അവസാനിപ്പിക്കണം. ...

നാദാപുരം മണ്ഡലത്തില്‍ 61.79% പോളിംങ്

നാദാപുരം : വോട്ടിംഗ് ഏകദേശ അവസാനത്തോടെ എത്തി നിൽക്കുമ്പോൾ 61.79% പോളിംഗ് ആണ് നാദാപുരം മണ്ഡലത്തിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. 320 ബൂത്തുകൾ ആണ് മണ്ഡലത്തിൽ ആകെയുള്ളത്. നിലവിൽ ഒറ്റ ബൂത്തുകളിലും സംഘർഷങ്ങളോ മറ്റു പ്രശ്നങ്ങളോ റിപ്പോർട്ട്‌ ചെയ്തിട്ടില്ലയെന്ന് നാദാപുരം മണ്ഡലം തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ അഷ്റഫ് ട്രൂ വിഷൻ ന്യൂസിനോട് വ്യക്തമാക്കി...

ചരിത്രത്തിലില്ലാത്ത വികസനം, അതിനാൽ വിജയന്റെ ഉജ്ജ്വല വിജയം ഉറപ്പാണ് – വി പി കുഞ്ഞികൃഷ്ണൻ

നാദാപുരം : ചരിത്രത്തിലില്ലാത വികസനത്തിനാണ് നാദാപുരം മണ്ഡലം സാക്ഷിയായത്. അതു തന്നെ ഇ.കെ വിജയന് തിളക്കമാർന്ന വിജയം ഉറപ്പാണെന്ന് വി പി കുഞ്ഞികൃഷ്ണൻ. എൽ ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി തന്നെ നടന്നു പോകുന്നുണ്ട്. 10 പഞ്ചായത്ത്‌ റാലികളും നല്ല നിലയിൽ തന്നെ നടത്താൻ സാധിച്ചിട്ടുണ്ട്. നാദാപുരം നിയോജകമണ്ഡലം സ്ഥാനാർഥി ഇ കെ വിജയൻ...

ആലിയോട്ട് കുനിയിൽ ധർമ്മതീർത്ഥ് അന്തരിച്ചു

നാദാപുരം: കല്ലാച്ചിയിലെ ചിയ്യൂർ റോഡിന് സമീപം ആലിയോട്ട് കുനിയിൽ ധർമ്മതീർത്ഥ് ( 29 ) അന്തരിച്ചു . അച്ഛൻ.എൻ.വി..നാണു മാസ്റ്റർ (റിട്ട: അധ്യാപകൻ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ കല്ലാച്ചി) അമ്മ. സുജാത, സഹോദരൻ: ഋഷി തീർത്ഥ് (മർച്ചൻ്റ് നേവി കൊച്ചി ഏറണാകുളം) സംസകാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ നടക്കും.

സിപിഐ പ്രമാണിത്വം അവസാനിപ്പിക്കാൻ സി പി എം അണികൾ പ്രവീണിന് വോട്ട് ചെയ്യും-അഹമ്മദ് പുന്നക്കൽ

നാദാപുരം :തെരഞ്ഞെടുപ്പിന്റെ ഭാഗമായി വളരെ ഗംഭീരമായിട്ടാണ് യുഡിഎഫിന്റെ പ്രവർത്തനങ്ങൾ നാദാപുരം നിയോജക മണ്ഡലത്തിലും മറ്റു പഞ്ചായത്തുകളിലും ബൂത്തുകളിലും നടന്നു പോകുന്നത്.ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്നത് തീർച്ചയാണ്. സിപിഐയുടെ ആധിപത്യത്തിന് എതിരായി, ഇവിടുത്തെ നിഷ്ക്രിയത്വം മാറ്റിയെടുക്കാൻ ജനകീയ എംഎൽഎ യുടെ ...

എല്‍ഡിഎഫ് നാദാപുരത്തെ കളങ്കിത മണ്ഡലമാക്കി അഡ്വ കെ പ്രവീണ്‍ കുമാര്‍

നാദാപുരം: നാദാപുരത്ത് നിയോജക മണ്ഡലത്തില്‍ ഇരട്ടവോട്ടുകള്‍ എന്ത് വില കൊടുത്തും തടയുമെന്നും ഒരിക്കലും കൃതിമ വിജയം നേടാന്‍ ഇടതു മുന്നണിക്ക് അവസരം നല്‍കില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ കെ പ്രവീണ്‍ കുമാര്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സൂപ്പി നരിക്കാട്ടേരി, ജനറല്‍ കണ്‍വീനര്‍ അഡ്വ കെ എം രഘുനാഥ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു....

കേരളത്തിൽ എല്ലാ ജീവജാലങ്ങളെയും ചേർത്തുപിടിച്ച സർക്കാർ – അമർജിത്ത് കൗർ

നാദാപുരം : കേരളത്തിലെ ഇടതുപക്ഷസർക്കാർ രാജ്യത്തിന് ബദൽമാതൃകയാണെന്ന് എ.ഐ.ടി.യു.സി. അഖിലേന്ത്യ ജനറൽസെക്രട്ടറി അമർജിത്ത് കൗർ പറഞ്ഞു. എൽ.ഡി.എഫ്. വളയം മേഖലാ റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. വിദ്യാഭ്യാസം, കുടിവെള്ളം, സാമൂഹികസുരക്ഷ, ആരോഗ്യമേഖല എന്നിവയിൽ കേരളം മാതൃക കാണിക്കുകയാണ്. ഇന്ത്യയിൽ തൊഴിലാളികൾ ദുരിതം അനുഭവിക്കുകയാണ്. കേന്ദ്രസർക്കാർ തൊ...

യുഡിഎഫ് തരംഗം മാറ്റാൻ സർവ്വേ ഫലങ്ങൾക്ക് കഴിയില്ല : കുഞ്ഞാലിക്കുട്ടി.

നാദാപുരം: കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വരും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും കേരളമാകെ അലയടിക്കുന്ന യു.ഡി.എഫ് തരംഗം മാറ്റാൻ ഒരു സർവ്വേ ഫലങ്ങൾക്കും കഴിയില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് അജണ്ട വികസനമാണ് . ഇടതുമുന്നണിയുടെയും ബി.ജെ.പിയുടെയും അജണ്ട വ...

ബി ജെ പി കാലത്തിനൊപ്പം രാഷ്ട്രത്തെ നയിക്കുന്നു: എം. പി രാജന്‍

നാദാപുരം: ഇരു മുന്നണികളും രാജ്യത്തെ സമ്പത്തു സ്വന്തമാകുമ്പോള്‍, ബിജെപി അത് ജനങ്ങള്‍ക് ഉപകാരപ്രദമാക്കാന്‍ എങ്ങനെ വിനിയോഗിക്കാമെന്ന് പഠിപ്പിച്ചു തരികയാണ്. അതിനു രാജ്യത്തിനു ഉതകുന്ന ഒരു കര്‍്മയോഗിയായ പ്രധനമന്ത്രി ആണ് ഇന്ത്യക്കുള്ളതെന്നും, മെട്രോമാന്‍ ശ്രീധരനെ പോലുള്ളവര്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ കഴിവുള്ളവരാണെന്നും നാദാപുരം എന്‍ഡിഎ സ്ഥാനാ...

നാടറിഞ്ഞ് നാട്ടുകാരനായി പാറക്കൽ; എങ്ങും ഹൃദ്യ വരവേൽപ്പ്

പുറമേരി: നാട്ടുകാരെ നേരില്‍ക്കണ്ടും വോട്ടഭ്യര്‍ഥിച്ചും പുറമേരി, വില്യാപ്പള്ളി പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ പര്യടനം. പുറമേരി വാട്ടര്‍ ടാങ്കിനു സമീപത്തുനിന്ന് രാവിലെ പര്യടനം ആരംഭിക്കുമ്പോള്‍ ധാരാളം പേര്‍ സ്ഥാനാര്‍ഥിയെ നേരില്‍ കാണാനും അഭിവാദ്യം അര്‍പ്പിക്കാനും എത്തിയിരുന്നു. കഴിഞ്ഞ തവണ കുറ്റ്യാടിയിലുണ്ടായ വിജയം ...

നാദാപുരം പോലീസ് കുതിച്ചെത്തി; തിരികെ കിട്ടിയത് ജീവന്‍

നാദാപുരം : പോലീസ് നടത്തിയ സമയോചിതമായ ഇടപെടലില്‍ തിരികെ കിട്ടിയത് വിലമതിക്കാനാവാത്ത ജീവന്‍. ഇന്നു രാവിലെ മുള്ളമ്പത്ത് ഒരാള്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നു എന്നറിഞ്ഞെത്തിയതായിരുന്നു നാദാപുരം കണ്‍ട്രോള്‍ റൂമിലെ പോലിസ്. വീട്ടില്‍ കയറി വാതിലടച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ പല തവണ വിളിച്ചിട്ടും വാതില്‍ തുറക്കാതായപ്പോള്‍ എന്തു ചെയ്യണമെന്...

വിമതര്‍ക്ക് പരവതാനി, നാദാപുരത്ത് വയലോളി പോക്കര്‍ പ്രതിഷേധക്കാരുടെ സ്ഥാനാർത്ഥിയാകും 

നാദാപുരം : പാര്‍ട്ടിയേയും പാണക്കാട് തങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളെയും തെരുവില്‍ വെല്ലുവിളിച്ചും അസഭ്യം പറഞ്ഞും വിമത പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെയുള്ള നടപടി മുസ്ലിം ലീഗ് പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് നാദാപുരത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സ്ഥാനാർത്ഥിയെ നിര്‍ത്തുന്നു. കെ എം സി സി നേതാവും മുസ്ലിം ലീഗ് നേതാവ്‌ വയലോളി അബ്ദുള...

കല കാലിക വിഷയങ്ങളോട് സംവദിക്കുന്നതാവണം -ഫൈസൽ എളേറ്റിൽ

വാണിമേൽ : കാലികമായ വിഷയങ്ങളിൽ പ്രതികരണമറിയിക്കുമ്പോൾ മാത്രമേ കലക്ക് പ്രസക്തിയുള്ളൂവെന്ന് മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ. ഇത്തരം പ്രതികരണങ്ങളാണ് മാപ്പിളപ്പാട്ടിനെ ജനങ്ങൾ നെഞ്ചേറ്റാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാവ് കുന്നത്ത് മൊയ്തു മാസ്റ്റർക്ക് അബ്ദുറഹിമാൻ ഗുരുക്കൾ മാപ്പിള കലാപഠനകേന്ദ്രം ഒരുക്കിയ സ്വീകരണ ...

വിഷ്ണുമംഗലം ബണ്ട് ഷട്ടർ അടക്കാൻ അനുവദിക്കില്ല; അനുരജ്ഞന യോഗം തീരുമാനമാകാതെ പിരിഞ്ഞു

നാദാപുരം : ചെളി നീക്കാതെ വിഷ്ണുമംഗലം ബണ്ട് ഷട്ടർ അടക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിൽ പ്രദേശവാസികൾ ഉറച്ചു നിന്നു. അനുരജ്ഞന യോഗം തീരുമാനമാകാതെ പിരിഞ്ഞു . വടകര നഗരത്തിൽ കുടിവെള്ളം എത്തിക്കുന്ന വിഷ്ണുമംഗലം ബണ്ടിന് ഷട്ടർ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാൻ വിളിച്ചു ചേർത്ത യോഗം ...

മയ്യഴിപ്പുഴ സംരക്ഷണ സമിതി അഴിയൂർ മേഖല കമ്മിറ്റി പുഴയാത്ര സംഘടിപ്പിച്ചു.

അഴിയൂർ: മയ്യഴിപ്പുഴ സംരക്ഷണ സമിതി അഴിയൂർ മേഖല കമ്മിറ്റി പുഴയാത്ര സംഘടിപ്പിച്ചു. 'പുഴയെ നശിപ്പിക്കുന്നവർ ഓർക്കുന്നില്ല, അവൾക്ക് മഴയെന്നൊരു കാമുകനുണ്ടെന്ന്' എന്ന കാവ്യ സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു 100 കണക്കിന് ആളുകൾ പങ്കെടുത്ത പുഴയാത്ര സംഘടിപ്പിച്ചത്. പങ്കാളിത്തം കൊണ്ട് മാത്രമല്ല ക്രിയാത്മക കൊണ്ടും ശ്രദ്ധപിടിച്ചു പറ്റി. മഹിജ തോട്ടത്ത...

നാദാപുരത്തിന് ഇനി രുചി പെരുമയും ; ബർഗർ ലോഞ്ച് സെയിദ് സാബിഖ് അലി ശിഹാബ് തങ്ങൾ തുറന്നു

നാദാപുരം: രുചിയുടെ പെരുമഴ തീർക്കാൻ ബർഗർ ലോഞ്ച് ഇനി മുതൽ നാദാപുരത്തും. നാദാപുരം ടൗണിൽ - കുറ്റ്യാടി റോഡിൽ സ്കെ ലൈൻ ബിൽഡിംഗിൽ മനോഹരമായി ഒരുക്കിയ റെസ്റ്റോറന്റ് ഉദ്ഘാടനം പ്രൗഡഗംഭീരമായി. പണക്കാട് സെയിദ് സാബിഖ് അലി ശിഹാബ് തങ്ങളാണ് ബർഗർ ലോഞ്ച് നാടിന് സമർപ്പിച്ചത്. കേരളത്തിൽ ഉടനീളം മുപ്പതോളം ഔട്ട് ലറ്റുകൾ ഉള്ള ബർഗർ ലോഞ്ച് ഇനി ലോകത്തെ കഫ്റ്റീ...

വാണിമേലിൽ ഉറവിട മാലിന്യ സംസ്ക്കരണം

നാദാപുരം : മാലിന്യങ്ങൾ ഉറവിടങ്ങളിൽത്തന്നെ സംസ്കരിക്കാൻ പറ്റുകയാണെങ്കിൽ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യത്തിൽ ഏറിയപങ്കും ഒഴിവാക്കാൻ കഴിയുമെന്ന തിരിച്ചറിവിൽ വാണിമേൽ പഞ്ചായത്ത് വിവിധ പദ്ധതികളുമായി രംഗത്ത്. പഞ്ചായത്ത് കാര്യാലയത്തിൽ പത്തുവർഷംമുമ്പ് പത്തുലക്ഷത്തോളം രൂപ ചെലവഴിച്ച് സ്ഥാപിച്ച ഇൻസിനേറ്റർ തുരുമ്പെടുത്ത് നശിച്ചു. ഇതിനെത്തുടർ...

മലയോരത്ത് വ്യാജവാറ്റ് വ്യാപകം; കൂടലായിൽ 700 ലിറ്റർ വാഷ് ശേഖരം പിടികൂടി

നാദാപുരം : മലയോരത്ത് വ്യാജവാറ്റ് വ്യാപകമാകുന്നു. വളയംപഞ്ചായത്തിലെ കൂടലായിയിൽനിന്ന് വ്യാജവാറ്റ് ശേഖരം പോലീസ് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വളയം എസ്.എച്ച്.ഒ. പി.ആർ. മനോജിന്റെ നേതൃത്വത്തിൽ മൂന്നുമണിയോടെയാണ് പരിശോധന നടത്തിയത്. റെയ്ഡിൽ വ്യാജചാരായനിർമാണത്തിനായി സൂക്ഷിച്ചുവെച്ച 70...

പുറമേരിയിൽ ഏഴു പേർക്കും തൂണേരി അഞ്ച് പേർക്കും കോവിഡ്

നാദാപുരം : പുറമേരിയിൽ ഏഴു പേർക്കും തൂണേരി അഞ്ച് പേർക്കും ഇന്ന്‍ സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 519 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്...

സി കെ സുബൈര്‍ യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

നാദാപുരം : മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവെച്ചു. കത്വ --ഉന്നാവ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് സുബൈറിനെ പ്രതിക്കൂട്ടിലേറ്റാന്‍ യൂത്ത് ലീഗിലെ ഒരുവിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നതിന്റെ തുടര്‍ച്ചയാണ് രാജി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസടക്കം വെട്ടിപ്പിന് നേതൃത്വം നല്‍കിയ പ്രധാനികളെ നേതൃത്വം ര...

മലോൽമുക്ക് – തയ്യുളളതിൽ മുക്ക് റോഡ് യാഥാർത്ഥ്യമായി

തൂണേരി : ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റിംഗ് പ്രവൃത്തി പൂർത്തീകരിച്ച മലോൽമുക്ക് - തയ്യു ളളതിൽ മുക്ക് റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിന നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സുധാ സത്യൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റ...

നരിപ്പറ്റയിൽ കോവിഡ് വ്യാപനം; 28 രോഗികൾ

നാദാപുരം : നരിപ്പറ്റയിൽ ആശങ്കാജനകമായി കോവിഡ് വ്യാപനം.28 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്...

അഹമ്മദിനെ തട്ടിക്കൊണ്ടുപോയ കേസിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച രണ്ടുപേർ പഴയകേസിൽ അറസ്റ്റിൽ

നാദാപുരം : തൂണേരിയിൽ പ്രവാസി വ്യവസായി എം.ടി.കെ. അഹമ്മദിനെ തട്ടിക്കൊണ്ടുപോയ കേസിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച രണ്ടുപേർ പഴയകേസിൽ പോലീസ് പിടിയിലായി. മുടവന്തേരി ചന്ദ്രോത്ത് മുഹമ്മദ് (36) അനുജൻ ഇല്ല്യാസ് (26) എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. 2014-ൽ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി സ്ത്രീയെ ആക്രമിച്ച കേസിലാണ് മുഹമ്മദ് അറസ്റ്റിലായത്. 2...

എസ്.വൈ.എസ് സ്നേഹാദരം: സമാപന സമ്മേളനം ശനിയാഴ്ച്ച നാദാപുരത്ത്

നാദാപുരം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ ശൈഖുനാ ചേലക്കാട്, മുഹമ്മദ് മുസ്ല്യാർ, സുന്നി യുവജന സംഘം ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങൾ എന്നിവർക്ക് നിയോജക മണ്ഡലം എസ്.വൈ.എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന സ്നേഹാദരവിനോടനുബന്ധിച്ച് നാദാപുരത്ത് നടക്കുന്ന വിവിധ പരിപാടികൾ ശനിയാഴ്ച്ച പൊതുസമ്മേളനത്തോടെ സമാപിക്കും. പരിപാടിയോടനുബന്ധിച്...

തെരുവമ്പറമ്പിൽ വീട്ടിൽ കയറി ആക്രമണം; സഹോദരങ്ങൾ ആശുപത്രിയിൽ

നാദാപുരം : തെരുവമ്പറമ്പിൽ വീട്ടിൽ കയറി ആക്രമണം. മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ കുഞ്ഞിപറമ്പത്ത് ആഷിഫ് ( 23) സഹോദരി അൻസിറ( 30 ) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്ന് രാത്രി എട്ടരയോടെ ഒരു സംഘം വീട്ടിൽ അതിക്രമിച്ചു കടന്ന് ആഷിഫിനെ വലിച്ചിറക്കി മർദിക്കുകയായിരുന്നു എന്നാണ് പരാതി. അക്രമം തടയാൻ ചെന്ന സഹോദരിയെയും ആക്രമിച്ച് പരിക്കേൽപിച്ചു. ഇരുവരും ...

വ്യവസായിയെ മോചിപ്പിക്കപ്പെട്ട സംഭവം, ദുരൂഹത മാറ്റണം: ആക്ഷൻ കമ്മിറ്റി

നാദാപുരം : കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നാടിനെയാകെ മുൾമുനയിൽ നിർത്തപ്പെട്ട വ്യവസായി ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയ സംഭവത്തിലെ ദുരൂഹതകൾ മാറ്റാൻ വേണ്ടി സമഗ്രാന്വേഷണം നടത്തണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇന്നലെ വൈകുന്നേരം വ്യവസായിയെ സംഘം കോഴിക്കോട് രാമനാട്ടുകരയിൽ ഉപേക്ഷിച്ചെങ്കിലും തട്ടിക്കൊണ്ട് പോയ സംഘത്തേയോ അവരെ ക്വട്ടേഷൻ ഏൽപ...

പശുക്കടവ് മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി

നാദാപുരം : മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് പൃക്കൻതോട് മലയിൽ കാട്ടാന ശല്യം .കൃഷിയിടങ്ങളിൽ കാട്ടാനകളിറങ്ങുന്നത് പതിവാകുകയാണ്. തുടർച്ചയായ ദിവസങ്ങളിൽ നാല് ആനകളാണ് ഇറങ്ങി കൃഷി നശിപ്പിച്ചത്. വടകര സ്വദേശിനി അനിതയുടെ ഉടമസ്ഥതയിലുള്ള ക്യഷിയിടത്തിൽ ഗേറ്റ് തകർത്ത് പ്രവേശിച്ച ആനക്കൂട്ടം ഇരുനൂറോളം വാഴകൾ നശിപ്പിച്ചു. അമ്പതോളം കമുകിൻ തൈകളും നശിപ്പിച്...

കരാറുകാരൻ മന്ത്രിമാരെ ഭയക്കുമോ? മൂന്ന് വർഷമായി നിലച്ച റോഡുപണി പൂർത്തീകരിക്കാൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി

നാദാപുരം : നാട്ടുക്കാരുടെയും എം എൽ എ യുടെയും വാക്കുകൾക്ക് പുല്ല് വില പോലും കണക്കാക്കാത്ത കരാറുകാരൻ ഇനി മന്ത്രിമാരുടെ നടപടിയിൽ ഭയക്കുമോ? മൂന്ന് വർഷമായി നിലച്ച റോഡുപണി പൂർത്തീകരിക്കാൻ ഒടുവിൽ മന്ത്രിമാർക്ക് വളയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡിണ്ടിൻ്റെ പരാതി. മൂന്നുവർഷമായിട്ടും റോഡുപണി പൂർത്തീകരിക്കാത്തതിനാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ...

കോവിഡ്: മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല, നാദാപുരത്ത് 48 കേസുകൾ

നാദാപുരം : രണ്ടുദിവസംകൊണ്ട് മാസ്‌ക് ധരിക്കാത്തതും സാനിറ്റൈസർ ഉപയോഗിക്കാത്തതുമായ 48 കേസുകൾ നാദാപുരം പോലീസ് രജിസ്റ്റർചെയ്തിട്ടുണ്ടെന്നും ഇവരിൽനിന്ന്‌ പിഴ ഈടാക്കിയതായും നാദാപുരം സി.ഐ. സുനിൽ കുമാർ പറഞ്ഞു. വരുംദിവസങ്ങളിൽ ശക്തമായ പരിശോധന നടത്തും. സമൂഹിക അകലം പാലിക്കാത്തവരുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും എൻ. സുനിൽകുമാര്‍ പറഞ്ഞു. കട...

ന്യൂറോസര്‍ജ്ജറി വിഭാഗം ഡോ.ശ്രീകുമാര്‍ ടി.കെയുടെ സേവനം നാദാപുരം ന്യൂക്ലിയസില്‍

നാദാപുരം: ന്യൂറോസര്‍ജ്ജറി വിഭാഗം ഡോ.ശ്രീകുമാര്‍ ടി.കെ( MS,MCh) യുടെ സേവനം നാദാപുരം ന്യൂക്ലിയസില്‍. പരിശോധന : എല്ലാ ബുധനാഴ്ച്ചയും വൈകുന്നേരം 3 മണിമുതല്‍ 6 മണിവരെ ബുക്കിംഗ് നമ്പര്‍: 0496 2550 354 ,8589 050 354

ലഹരിയിൽ ആറാടി വിലങ്ങാട്; മദ്യവിൽപ്പനക്ക് ജയിൽവാസം കഴിഞ്ഞിറങ്ങിയവരെന്ന്

നാദാപുരം : പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ലഹരിയിൽ അഭിരമിച്ച് വിലങ്ങാട്ടെ ഒരു കൂട്ടം മദ്യപാനികയും വില്പന സംഘവും. മലയോരങ്ങളി നിന്ന് യുവാക്കളും സത്രീകളും വെരെ മദ്യം വാങ്ങാനായി എത്തുന്നുണ്ട്. വാറ്റുചാരായവും വിദേശമദ്യവും പെട്ടിക്കടയിൽനിന്ന് തന്നെ കുടിക്കാനുള്ള സൗകര്യങ്ങളും കടക്കാർ ഒരുക്കിക്കൊടുക്കുന്നതായും നാട്ടുകാർ പറഞ്ഞു. വിലങ്ങാട് ടൗൺ...

വളയത്ത് കോവിഡ് പടരുന്നു; രോഗം ബാധിച്ച റിട്ട അധ്യാപകൻ മരിച്ചു

വളയം: ചെക്യാട് - വളയം പഞ്ചായത്തുകളിൽ വീണ്ടും കോവിഡ് പടരുന്നതിനിടെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. അധ്യാപകൻ മരിച്ചു. ചെക്യാട് ഈസ്റ്റ് എൽ.പി.സ്കൂൾ റിട്ട. അധ്യാപകനായ വളയത്തെ ചെക്കൂറ കണ്ടിയിൽ സി. കുഞ്ഞിക്കണ്ണൻ (78) ആണ് മരിച്ചത്. ഏറെ നാളായി തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മൃത ദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം വീട്ട് വളപ്പ...

ചെക്യാട് ഗ്രാമപഞ്ചായത്തിൽ 24. 62 കോടി രൂപയുടെ ബജറ്റ്

പാറക്കടവ്: ചെക്യാട് ഗ്രാമ പഞ്ചായത്ത്‌ 2021-2022 വർഷത്തേക്കുള്ള സമഗ്ര പുരോഗതി ലക്ഷ്യമാക്കുന്ന ബജറ്റ് ഇന്നലെ ഗ്രാമ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേർന്ന യോഗത്തിൽ അവതരിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ കൊട്ടാരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 24 കോടി 83 ലക്ഷം രൂപയുടെ വരവും 24 കോടി 62 ലക്ഷം രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ...

നാദാപുരത്ത് 9 പേര്‍ക്കും പുറമേരിയില്‍ 6 പേര്‍ക്കും കൊവിഡ്

നാദാപുരം : നാദാപുരത്ത് ഇന്ന്‍ സമ്പര്‍ക്കം വഴി 9 പേര്‍ക്കും പുറമേരിയില്‍ 6 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ വിദേശത്ത് നിന്ന്‍ എത്തിയ ഒരു വളയം സ്വദേശിക്കും കൊവിഡ് പോസിറ്റീവ്‌ ആയി. ജില്ലയില്‍ ഇന്ന് 822 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഏഴുപേര്‍ക്ക് പോസിറ്റ...

വളയം ചെക്കോറ്റ ക്ഷേത്ര ഉത്സവം; ഈ വർഷം ചടങ്ങുകൾ മാത്രം

നാദാപുരം: കോവി ഡ് 19 വൈറസ് രോഗ ഭീഷണി നിലനില്ക്കുന്ന പ്രത്യേക സാഹചര്യത്തിൽ വളയം ചെക്കോറ്റ ക്ഷേത്രോത്സവം കെട്ടിയാട്ടങ്ങളും അന്നദാനവും എഴുന്നള്ളത്തുകളും കലാ സാംസ്കാരിക പരിപാടികളും ഒഴിവാക്കിക്കൊണ്ട് ചടങ്ങുകൾ മാത്രമായി നടത്തുവാൻ തീരുമാനിച്ചതായി ഭരണ സമിതി അറിയിച്ചു. ഫിബ്രവരി 3-ാം തീയതി ഉത്സവ അരി അളവ് നടക്കും. ഫിബ്രവരി 4-ാം തീയതി രാവിലെ 8.30 ന് ക്ഷേ...

സർവീസ് വയർ പൊട്ടി സ്‌കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ കുടുങ്ങി അപകടത്തിൽ പരാതി

നാദാപുരം: വൈദ്യുതത്തൂണിൽനിന്നുള്ള സർവീസ് വയർ പൊട്ടി സ്‌കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ കുടുങ്ങി അപകടം സംഭവിച്ചതിൽ പരാതി നൽകുമെന്ന് കുടുംബം. ആയഞ്ചേരി-കാക്കുനി റോഡിൽ കാക്കുനിക്കുസമീപത്ത് കഴിഞ്ഞദിവസമാണ് അപകടം നടന്നത്. സ്‌കൂട്ടർ ഓടിച്ചയാൾക്കും പിറകിലിരുന്ന മറ്റൊരു സ്ത്രീക്കും പരിക്കേറ്റു. മണിയൂർ എളമ്പിലാട്ടെ ചെട്ട്യാങ്കണ്ടിയിൽ ഷീബ, മന്തരത്...

നാദാപുരത്ത് ഇന്ന് 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്

നാദാപുരം: നാദാപുരത്ത് ഇന്ന് 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്. ജില്ലയില്‍ ഇന്ന് 758 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6355 പേരെ പരിശോധനക്ക് വിധേയരാക്കി. ജ...

ആരോഗ്യമുള്ള ശരീരം ആരുടെയും സ്വപ്നമാണ്; ചിട്ടയായ ജീവിത ക്രമം ഒരുക്കാൻ കല്ലാച്ചിയിലേക്ക് വരൂ

നാദാപുരം: സൗന്ദര്യവും ആരോഗ്യവുമുള്ള ശരീരം കൊതിക്കാത്തവരായി നമ്മുടെ ഇടയിൽ ആരുമുണ്ടാകില്ല. ചിട്ടയായ ജീവിത ക്രമം ഒരുക്കാൻ കല്ലാച്ചിയിലേക്ക് വരൂ . ജീവിത ശൈലി രോഗങ്ങൾ മുതൽ മഹാമാരി വരെ നമ്മേ വേട്ടയാടുന്ന വർത്തമാന കാലത്ത് ആരോഗ്യമുള്ള ശരീരം ഏവരുടെയും സ്വപ്നമാണ്. നമ്മുടെ മക്കൾ മാതാപിതാക്കൾ ,കുടുംബം ഉറ്റവർ എല്ലവർക്കും ആശ്രയമാകേണ്ടവരാണ് നമ്മൾ . ച...

ഗൈനക്കോളജി വിഭാഗം ഡോ ശശികല മുരളിധരന്‍ കക്കട്ടിലെ കരുണ പോളി ക്ലിനിക്കില്‍ പരിശോധന നടത്തുന്നു

നാദാപുരം: പ്രശസ്ത ഗൈനക്കോളജി വിഭാഗം ഡോ. ശശികല മുരളിധരന്‍ ( MBBS, DGO) കരുണ പോളി ക്ലിനിക്കില്‍ പരിശോധന നടത്തുന്നു. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ ഡോക്ടറുടെ സേവനം കരുണ പോളി ക്ലിനിക്കില്‍ ലഭ്യമാണ്. ബുക്കിംഗ് നമ്പര്‍ : 0496 2448771, 9645 880 100, 9645 534 100

വന്ധ്യത നിവാരണ ക്ലിനിക്ക്; ഡോ.ബവിന്‍ ബാലകൃഷ്ണന്‍ നാദാപുരം നുക്ലിയസില്‍ പരിശോധന നടത്തുന്നു

നാദാപുരം: വന്ധ്യതനിവാരണ ക്ലിനിക്ക്,ഡോ.ബവിന്‍ ബാലകൃഷ്ണന്‍( MBBS,MD,DNB ) നാദാപുരം നുക്ലിയസില്‍ പരിശോധന നടത്തുന്നു. ഞായറാഴ്ച്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഡോക്ടറുടെ സേവനം ക്ലിനിക്കില്‍ ലഭ്യമായിരിക്കും. ബുക്കിംഗ് നമ്പര്‍: 0496 2550 354 ,8589 050 354