വളയത്ത് എല്ലാ വീട്ടിലും പോഷക തോട്ടം

നാദാപുരം : സംസ്ഥാന കൃഷിവകുപ്പിൻ്റെ ഹോർട്ടി കാപ്പിൻ്റെ നേതൃത്വത്തിൽ എല്ലാ വീട്ടിലും പോഷക തോട്ടം പദ്ധതിയുടെ വളയം പഞ്ചായത്ത്തല ഉൽഘാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് നിർവ്വഹിച്ചു. വൈ പ്രസിഡന് പിടി നിഷ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ വിനോദൻ ,എം കെ അശോകൻ, കൃഷി ഓഫീസർ അർച്ചന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കൃഷ്ണൻ, കൃഷി അസി: ആ...

വളയത്ത് കുടുംബശ്രീ നേതൃത്വത്തിൽ അരംഭിച്ച മുകുളം കാർഷിക നഴ്സറി പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു

നാദാപുരം : വളയത്ത് കുടുംബശ്രീ നേതൃത്വത്തിൽ അരംഭിച്ച മുകുളം കാർഷിക നഴ്സറി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രദീഷ് നഴ്സറി സ്ഥലം ഉടമ തുണ്ടിയിൽ മൂസ്സ ഹാജിക്ക് തെങ്ങിൻ തൈ നൽകി ഉദ്ഘാടനം ചെയ്തു . പൂവ്വം വയൽ എൽ.പി.സ്കൂളിന് സമീപമാണ് നേഴ്സറി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.സുമതി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം അംബുജം, ഗ്രാമ പഞ...

കല്ലിൽ കുഞ്ഞബ്ദുല്ല നിര്യാതനായി

വളയം : കല്ലിൽ കുഞ്ഞബ്ദുല്ല (68) നിര്യാതനായി. മക്കൾ: സവാദ്, സാജിദ, ഫൗസിയ, ആയിഷ, സൽമ. മരുമക്കൾ: നാസർ (കുനിങ്ങാട് )മൂസ്സ (പാറക്കടവ് ) ഇസ്മായിൽ (തൂവക്കുന്ന് ) നൗഷാദ് (കുറ്റിയാടി ) നസ്രിയ (ജാതിയേരി ) സഹോദരൻ: (അമ്മദ്, അബൂബക്കർ

വളയത്ത് വിദ്യാർഥികൾക്കൊരു കൈത്താങ്ങുമായി യൂത്ത് കോൺഗ്രസ്‌

വളയം : വളയം മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് എന്ന പരിപാടി കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ പല ഭാഗത്തും യൂത്ത് കെയർ രോഗികൾക്ക് ഭക്ഷണം, മരുന്ന് എന്നിവ വിതരണം നടത്തി. വീടുകൾ അണുവിമുക്തമാക്കി. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞു. ...

പിറന്നാൾ ആഘോഷം മാറ്റിവച്ചു അനുശ്രീ മാതൃകയായി

വളയം : ഗ്രാമ പഞ്ചായത്ത് ആവിഷ്ക്കരിച്ച ദുരിതാശ്വാസ നിധി സമാഹരണത്തിന് മികച്ച പ്രതികരണം. കല്ലിക്കണ്ടിക്കുനി അനുശ്രീ, തന്റെ പിറന്നാൾ ആഘോഷത്തിന് കരുതിവെച്ച സമ്പാദ്യം കോവിഡ് ദുരിതാശ്വാസ പ്രവത്തനത്തിന് സംഭാവന ചെയ്തു. വാർഡ് മെമ്പർ ശശി മാസ്റ്റർ ഏറ്റുവാങ്ങി, ആർ ആർ ടി മെമ്പർമാരായ വിനീഷ് നിരയിൽ, എം പി. വാസു, ശ്രീബിനേഷ് കെ കെ എന്നിവർ പങ്കെടുത്തു..

കോറൻ്റയിൻ ലംഘിച്ച് വളയത്ത് പൊറാട്ട ചുട്ട ബംഗാളിക്കെതിരെ കേസ്

നാദാപുരം : കോറൻ്റയിൻ ലംഘിച്ച് പുറത്തിറങ്ങിയ തിന് വളയത്ത് ബംഗാൾ സ്വദേശിക്കെതിരെ പൊലീസ് കേസ് രജിസ്ട്രർ ചെയ്തു. പത്തൊമ്പത് വയസ്സുള്ള ഇബ്രാഹിം അലിക്കെതിരെയാണ് കേസ്. വളയം - കുയ്തേരി റോഡിലെ തട്ടുകടയിൽ പൊറാട്ട നിർമ്മാണ തൊഴിലാളിയാണ് ഇയാൾ. കടവൃത്തിയാക്കാൻ വന്നതാണെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. വളയത്ത് താമസിക്കുന്ന 11 ഇതര സംസ്ഥാന തൊഴിലാ...

എളമ്പ പൊരുന്നൻപിലാവില്‍ എക്സൈസ് റെയിഡ്; 1560 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി

നാദാപുരം : എക്സൈസ് റെയിഞ്ചു പാർട്ടി കോഴിക്കോട് എക്സൈസ് ഇന്റലിജെൻസ് ബ്യൂറോയുമായി ചേർന്നു ഇന്ന് നടത്തിയ റെയിഡിൽ വളയം വില്ലേജിൽ എളമ്പ പൊരുന്നൻപിലാവ് മേഖലയിൽ നടത്തിയ വ്യാപകമായ റെയിഡിൽ പൊരുന്നൻ പിലാവിൽ നിന്നും എളമ്പയിലേക്ക് ഒഴുകുന്ന പുഴയരികിൽ വ്യാജ വാറ്റ് നിർമാണത്തിനായി പാകപ്പെടുത്തിയ 1560 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു...

മുന്നോറോളം കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യകിറ്റ്

നാദാപുരം : കോവിഡ് 19 രോഗം അതിരൂക്ഷമാവുകയും വളയം ഗ്രാമപഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രദേശത്തെ മുന്നോറോളം കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. പ്രണവം ക്ലബ്ബ്, പ്രണവം ചാരിറ്റബിൾ ട്രസ്റ്റ്‌, പ്രണവം ഗ്രന്ഥശാല എന്നീ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാട...

വളയത്തെ ക്രിറ്റിക്കൽ കണ്ടയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി

വളയം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നല്ല നിലയില്‍ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വളയം ഗ്രാമ പഞ്ചായത്തിനെ ക്രിറ്റിക്കൽ കണ്ടയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി കലക്ടർ ഉത്തരവിറക്കി. ഇന്ന് മുതല്‍ അവശ്യ വസ്തുക്കള്‍ വിൽക്കുന്ന കടകൾ വൈകുന്നേരം 5 മണി വരെ തുറന്നു പ്രവർത്തിക്കാവുന്നതും ചെറിയ തരത്തിലുള്ള നിർമാണ പ്രവർത്തികൾ ആരംഭിക്കാവുന്നതും മത്സ്യ മാ...

എം.കെ സുകുമാരന് സ്മരണാഞ്ജലി

വളയം : രക്ത സാക്ഷി എം കെ സുകുമാരന് നാടിൻ്റെ സ്മരണാഞ്ജലി. സി പി ഐ.എം നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മാരാം കണ്ടിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി പി ഐ.എം ഏരിയാ സെക്രട്ടറി പി.പി ചാത്തു, ലോക്കൽ സെക്രട്ടറി എം. ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.

വളയത്ത് വീണ്ടും കോവിഡ് മരണം ; മഹാമാരിയിൽ പൊലിഞ്ഞത് 13 ജീവൻ

നാദാപുരം : ക്രിട്ടിക്കൽ കണ്ടെയ്മെൻ്റ് സോണായ വളയം പഞ്ചായത്തിൽ വീണ്ടും ഒരു കോവിഡ് മരണം കൂടി. ഇതോടെ പഞ്ചായത്തിൽ മഹാമാരിയിൽ പൊലിഞ്ഞത് 13 ജീവനുകൾ. വളയം കുറ്റിക്കാട്ടിലെ തെക്കേ കുഴിക്കണ്ടി കണാരൻ ( 64 ) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം. ഭാര്യ: പരേതയായ ലീല. മക...

കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ഏറ്റുവാങ്ങി

വളയം : ഗ്രാമപഞ്ചായത്തിന് സംഭവനയായി ലഭിച്ച കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചുഴലിയിലെ പി പി ഷൈജു നൽകിയ ഓക്സിമീറ്ററുകളും ,പി പി ഇ കിറ്റും അടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷിന് കൈമാറി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി പി ശശിധരൻ പങ്കെടുത്തു.

ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു

വളയം : കോവിഡ് 19 വ്യാപകമായ പ്രദേശങ്ങളിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു . വളയം ഒന്നാം വാർഡിൽ ഗ്രാമപഞ്ചായത്തംഗം പി.പി സിനില വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.എം.പി അനസ്സ് ഏറ്റുവാങ്ങി. വാർഡിലെ മുഴുവൻ വീടുകളിലും പ്രതിരോധ ഗുളികകൾ വിതരണം ചെയ്യും. ആർ ആർ ടി വളണ്ടിയർമാരായ ടി. റിൻസിൽ ,എം ആർ അമൽ, കെ.വി ജാബിർ എന്നിവർ പങ്കെടുത്തു.

വളയം ഹൈലി ക്രിട്ടിക്കൽ കണ്ടെയ്മെൻറ് സോൺ ; നാളെ കർശ്ശന നിയന്ത്രണം

നാദാപുരം : വളയം പഞ്ചായത്ത് ഹൈലി ക്രിട്ടിക്കൽ കണ്ടെയ്മെൻറ് സോണായി കലക്ടർ ഉത്തരവിറക്കി. ഇതേ തുടർന് നാളെ മുതൽ കർശ്ശന നിയന്ത്രണം ഏർപ്പെടുത്താൻ സർവ്വകക്ഷിയോഗ തീരുമാനം. വളയം ഗ്രാമ പഞ്ചായത്തിൽ കോവിഡ് 19 ടെസ്റ്റ് പോസറ്റീവിറ്റി കൂടിയതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ പാർടി ന...

ലഹരിക്കടത്ത്; വളയത്തെ ചായക്കടക്കാരൻ അറസ്റ്റിൽ

നാദാപുരം : ലഹരി വസ്തുക്കൾ കടത്തുന്നതിനിടെ വളയത്തെ ചായക്കടക്കാരൻ അറസ്റ്റിൽ. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ നിരോധിത പുകയില ഉത്‌പന്നങ്ങൾ വിൽപ്പന നടത്തിയതിനാണ് യുവാവ് പിടിയിലായത്ത്. വളയം സ്വദേശി തയ്യുള്ളതിൽ ഷമീ (33)മിനെയാണ് വളയം സി.ഐ.പി.ആർ. മനോജും സംഘവും അറസ്റ്റുചെയ്തത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ലോക് ഡൗണിന്റെ ഭാഗമായി വളയ...

വളയത്ത് ടെസ്റ്റ് പോസറ്റീവിറ്റി 42 ശതമാനം; ഒന്നാം വാർഡ് ക്രിട്ടിക്കൽ സോണൽ

നാദാപുരം : വൻ കോവിഡ് വ്യാപനത്തെ തുടർന്ന് വളയത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. വളയത്ത് ടെസ്റ്റ് പോസറ്റീവിറ്റി 42 ശതമാനമായി. ഒന്നാം വാർഡ് ക്രിട്ടിക്കൽ സോണായി . കോവിഡ് പ്രതിരോധം കർശന നിയന്ത്രണമേർപ്പെടുത്താൻ ഓൺ ലൈനിൽ ചേർന്നവളയം ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനം നിലവിലെ സാഹചര്യം യോഗം വിലയിരുത്തി പോസറ്റീ...

കാട്ടാനയിറങ്ങി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം

നാദാപുരം : വളയം - ചെക്യാട് പഞ്ചായത്തുകളുടെ മലയോരത്ത് ഒരിടവേളയ്ക്കുശേഷം കണ്ടിവാതുക്കൽ മലയോരത്ത് കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കണ്ണവം വനത്തിൽനിന്നാണ് ആനകൾ കൂട്ടത്തോടെ ജില്ലയിലെ കൃഷിഭൂമിയിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും പ്രവേശിക്കുന്നത്. വനമേഖലയോട് ചേർന്ന ആയോട് മലയിൽ യുവകർഷകർ കൃഷിചെയ്ത 500-ഓളം കുലച്ച വാഴ...

വളയത്ത് ഒരു കോവിഡ് മരണം കൂടി ; ഇന്ന് 28 പേർക്ക് രോഗം

നാദാപുരം : വളയം പഞ്ചായത്തിൽ കോവിഡ് വ്യാപനം നിലക്കുന്നില്ല. ഒന്നാം വാർഡിൽ ഒരു കോവിഡ് മരണം കൂടി പഞ്ചായത്തിൽ ഇന്ന് 28 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പഴയ കാല കോൺഗ്രസ് പ്രവർത്തകനായ മഞ്ഞപ്പള്ളി മൂസ യാണ് ഇന്നലെ മരിച്ചത്. ഇതോടെ വളയം ഒന്നാം വാർഡിൽ മാത്രം കോവിഡ് മരണം മൂന്നായി. ജില്ലയില്‍ ഇന്ന് 3919 കോവിഡ് പോസ...

വാക്സിൻ ചലഞ്ചിലേക്ക് വളയത്ത് നിന്ന് പതിനായിരം രൂപ

വളയം : മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് വളയത്ത് നിന്ന് പതിനായിരം രൂപ. വളയത്തെ പ്രജീഷ് നീലാംബരിയാണ് 10000 രൂപ സംഭാവന നൽകിയത്. തുക സിപിഐഎം നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തു ഫണ്ട്‌ ഏറ്റു വാങ്ങി. വളയം ലോക്കൽ കമ്മിറ്റി അംഗം ലിജേഷ് പങ്കെടുത്തു.

വളയത്ത് കോവിഡ് രോഗികൾക്ക് അൻപത് കിടക്കകളുമായി കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്റെർ

നാദാപുരം : വളയത്ത് കോവിഡ് രോഗികൾക്ക് വേണ്ടി അൻപത് ബെഡുകളുള്ള കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്റെർ സ്ഥാപിച്ചു. വളയം ഗവ: ഹയർ സെക്കൻ്റെ സ്കൂളിൽ കഴിഞ്ഞ വർഷം പണി പൂർത്തിയാക്കിയ കെട്ടിടത്തിലാണ് എഫ് എൽടിസി ഒരുക്കിയിരിക്കുന്നത്. ആവശ്യം വന്നാൽ സെൻ്റർ ഇനിയും വിപുലീകരിക്കാനാണ് ഗ്രാമപഞ്ചായത്തിൻ്റെ തീരുമാനം. ആവശ്യക്കാർ ഗ്രാമപഞ്ചായത്തിനെയൊ, വളയം സി എച്ച...

ചെക്കോറ്റ, വരയാൽ, ഓണപറമ്പ് വാർഡുകൾ കണ്ടെയ്മെൻ്റ് സോണായി

നാദാപുരം : വളയം പഞ്ചായത്തിലെ ചെക്കോറ്റ, വരയാൽ, ഓണപറമ്പ് വാർഡുകൾ കൂടി കണ്ടെയ്മെൻ്റ് സോണായി. നേരത്തെ വണ്ണാർകണ്ടി വാർഡ് നേരത്തെ കണ്ടെയ്മെൻ്റ് സോണാക്കിയിരുന്നു. ഉറവിടം വ്യക്തമല്ലാത 15 രോഗികളടക്കം ഇന്ന് നാദാപുരം പഞ്ചായത്തിൽ 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ പഞ്ചായത്തിൽ 282 കോവിഡ് രോഗികൾ .ഇതെ തുടർന്ന് നാദാപുത്ത പകുതിയിലധികം വാർഡുകൾ അടച...

വളയത്തും ചെക്യാടും ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ കൂടുതൽ

നാദാപുരം : അതി തീവ്ര കോവിഡ് വ്യാപനമുണ്ടായ വളയത്തും ചെക്യാടും ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ കൂടുതൽ. ആഴ്ചയിലെ ശരാശരി കണക്കിലെടുത്ത് ജില്ലയിലെ 28 പഞ്ചായത്തുകളിലാണ് സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ കോവിഡ് വ്യാപനം ഉണ്ടായത്. 1. കുരുവട്ടൂർ 2. ചേമഞ്ചേരി 3. കായണ്ണ 4. ചെങ്ങോട്ടുകാവ് 5. പെരുമണ്ണ 6. വേളം 7. ചേളന്നൂർ 8. അരിക്കുള...

ഒറ്റവാർഡിൽ 51 കോവിഡ് രോഗികൾ; വളയത്ത് കർശന നിയന്ത്രണവുമായി പൊലീസ്

വളയം : രണ്ടാം ഘട്ട വ്യാപനത്തിൽ നൂറോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ച വളയം പഞ്ചായത്തിൽ ഒറ്റവാർഡിൽ മാത്രം 51 കോവിഡ് രോഗികൾ. വളയം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് 51 പേർക്ക് രോഗം ബാധിച്ചത് .ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കർശന നിയന്ത്രണവുമായി പൊലീസും പഞ്ചായത്ത് അധികൃതരും രംഗത്ത് വന്നത്. ഇന്ന് മാത്രം പത്ത് പേർക്കാണ് വാർഡിൽ ക...

കരാറ് കാരുടെ അനാസ്ഥ; വളയത്ത് റോഡ് പുഴയായി

നാദാപുരം : റോഡ് നിർമ്മാണത്തിലെ അശാസത്രീയതയും കരാറ് കാരുടെ അനാസ്ഥകാരണം വളയത്ത് റോഡ് പുഴയായി. വളയം -ടൗണിനും പെട്രോൾ പമ്പിനും ഇടയിലാണ് റോഡിൽ വെള്ളം തളംകെട്ടി പുഴ പോലെയായത്. ഇന്ന് പുലർച്ചേ പെയ്ത മഴയിലാണ് റോഡിൽ വെള്ളം തളം കെട്ടിയത്. റോഡ് കരാറെടുത്തവർ ഇവിടെ നിർമ്മിച്ച ഓവ് പാലത്തിന് സമീപം ഉയർത്താതതാണ് വെള്ളക്കെട്ടിന് കാരണമായത്. കെട്...

വളയത്ത് നൂറോളം പേർക്ക് രോഗം; ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശങ്ങളുമായി ജനപ്രതിനിധികൾ

വളയം : കോവിഡ് പോസറ്റീവ് കേസുകൾ നൂറിനടുത്തെത്തുകയും ഒന്നാം വാർഡ് കണ്ടയിൻമെൻ്റ് സോണായതിനെയും തുടർന്ന് കോവിഡ്നിയന്ത്രണങ്ങൾ കർശനമാക്കി. വളയം ഗ്രാമ പഞ്ചായത്ത് കടകൾ രാത്രി 7.30 ന് അടക്കാനും, കുട്ടികളുടെ സാന്നിധ്യത്തിൽ നടത്തുന്ന പിറന്നാൾ ആഘോഷമുൾപ്പടെയുള്ള പരിപാടികൾ നിരോധിച്ചും, പ്രായമായവരും, കുട്ടികളും അനാവശ്യമായി പുറത്തിറങ്ങാൻ പാടില്ലാത്തതും, ...

വളയത്ത് നാളെ മുതൽ മെഗാ വാക്സിനേഷൻ ക്യാമ്പ്

വളയം : വളയത്ത് നാളെ മുതൽ മെഗാ വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കും. ഗ്രാമപ്പഞ്ചായത്തിൽ ആകെ 3500-ലേറേപേർ ഇതുവരെ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചതായി പ്രസിഡന്റ് കെ.പി. പ്രദീഷ് പറഞ്ഞു. ഗ്രാമപ്പഞ്ചായത്തിന്റെയും വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് വളയത്ത് മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 22-ന് കല്ലുനിര ശിശുമന്ദ...

കോവിഡ് നിയന്ത്രണം വളയത്ത് കടകൾ ഏട്ട് മണിക്ക് മുമ്പായി അടക്കണമെന്ന് സർവ്വ കക്ഷി തീരുമാനം

വളയം : ഗ്രാമപഞ്ചായത്തിൽ കോവിഡ് നിയന്ത്രണം കർശനമാക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരുടെ യോഗം തീരുമാനിച്ചു. കല്യാണം, ഗൃഹ പ്രവേശനം, പൊതു പരിപാടികൾ തുടങ്ങിയവ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത്ത് പോലീസ്, ആരോഗ്യ വകുപ്പ് ...

ടിവി കണ്ണൻ നിര്യാതനായി

വളയം:  വണ്ണാർ കണ്ടിയിലെ വാണിയം വീട്ടിൽ ടി വി കണ്ണൻ (75) നിര്യാതനായി. സി പി ഐ എം വണ്ണാർകണ്ടി ബ്രാഞ്ച് അംഗമായും കെ.എസ്.കെ.ടി.യു വളയം പഞ്ചായത്ത് കമ്മറ്റി അംഗമായും പ്രവർത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഞായറാഴ്ച്ച രാത്രി പത്തോടെയായിരുന്നു അന്ത്യം. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: ജാനു . മക്കൾ: അനിൽകുമാർ ,...

വളയം തെരുവ് പട്ടി ഭീതിയിൽ; രണ്ട് പേർക്ക് പരിക്കേറ്റു

നാദാപുരം: വളയം ടൗൺ തെരുവ് പട്ടികളുടെ ഭീതിയിൽ . രണ്ട് ദിവസത്തിനിടെ രണ്ട് പേർക്ക് പട്ടികളുടെ കടിയേറ്റ് പരിക്കേറ്റു. നിരവ് , കുയ്തേരി ഭാഗങ്ങളിലുള്ള രണ്ട് പേർക്കാണ് കടിയേറ്റത്. നിരവധി പട്ടിക ളാണ് കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും ഭീക്ഷണിയായിട്ട് അലഞ്ഞ് നടക്കുന്നത്. ഇറച്ചി കടയിൽ നിന്നുള്ള മാലിന്യങ്ങൾ വലിച്ചെറിക്കുന്നത് തെരുവ് പട്ടി...

ഡോക്ടറുടെ മൊഴി എടുത്തു; രതീഷിന്റെ മരണം നടന്നിടത്ത് റൂറല്‍ എസ് പി പരിശോധനക്ക് വീണ്ടും എത്തി

നാദാപുരം : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതി മോര്‍ച്ചറിയില്‍ രതീഷിന്റെ മൃതുദേഹം ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി റൂറല്‍ എസ് പി നേരിട്ടെത്തി രേഖപെടുത്തി. മൊഴിയിലെ വിലപെട്ട തെളിവിന്റെ അടിസ്ഥാനത്തില്‍ രതീഷ്‌ തൂങ്ങി മരിച്ച സ്ഥലത്ത് റൂറല്‍ എസ് പി വീണ്ടും എത്തി പരിശോധന ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയും വളയം പോലീസ് സ്റ്റേഷന...

മൃതദേഹം കണ്ടെത്തിയ പറമ്പിൽ അർധരാത്രി എസ്.പിയുടെ പരിശോധന

നാദാപുരം : വളയത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ രതീഷിന്റെ അന്തരീക അവയവങ്ങളിൽ ക്ഷതമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്ന് മൃതദേഹം കണ്ടെത്തിയ പറമ്പിൽ അർധരാത്രി കോഴിക്കോട് റൂറൽ എസ്.പിയുടെ പരിശോധന. റൂറൽ പൊലീസ് സൂപ്രണ്ട് എ ശ്രീനിവാസ് ഐ.പി എസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രാത്രി അരൂണ്ടക്കടുത്തെ കീറിയ പറമ്പത്ത് പരിശോധന നടത്തി...

ഇരട്ട വോട്ടെന്ന് തെറ്റായ ആരോപണം; പ്രതിപക്ഷ നേതാവിനെതിരെ വളയത്ത് പരാതി

നാദാപുരം : പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ടർപ്പട്ടികയിൽ പേര് ഉൾപ്പെട്ടയാൾ തനിക്കെതിരേ വ്യാജ പ്രചാരണം നടക്കുന്നതായി വളയം പോലീസിൽ പരാതി നൽകി. ചെറു മോത്ത് സ്വദേശി മീത്തലെ കുഴിക്കണ്ടിയിൽ അശോകനാണ് പരാതിക്കാരൻ. നാദാപുരം മണ്ഡലത്തിലെ ചെറുമോത്ത് 63-ാമത് ബൂത്തിൽ 338 ക്രമനമ്പർ വോട്ടറാണ് അശോകൻ. നാദാപുരം നിയോജക മണ്ഡലത്തി...

വളയത്തും വിജയകാഹളം; പ്രവീണിന് നെഞ്ചേറ്റി ഗ്രാമം

നാദാപുരം : മുമ്പെങ്ങുമില്ലാത ആവേശം യുഡിഎഫ് സ്ഥാനാർത്ഥിക്ക് വളയത്തും വിജയകാഹളം, അഡ്വ. കെ.പ്രവീൺ കുമാറിനെ നെഞ്ചേറ്റി ഗ്രാമം . ഇന്ന് വൈകിട്ട് നടന്ന റോഡ് ഷോ ആവേശ കാഴ്ച്ചയായി. യുഡിഎഫ് നേതാക്കളായ അഹമ്മദ് പുന്നക്കൽ , എൻ.കെ മൂസ മാസ്റ്റർ, പി.കെ. ശങ്കരൻ ,കെ. കൃഷ്ണൻ മാസ്റ്റർ, കെ. ചന്ദ്രൻ , രവീഷ് വളയം , സുശാന്ത്, പി.പി. സാദിഖ് , ടി.എം. വി ഹമീദ് , സിവ...

വളയത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് ഓഫീസ് തുറന്നു

നാദാപുരം : നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുഡിഎഫ് വളയത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു . ഡി സി സി ജനറൽ സെക്രട്ടറി സിവി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി എം.വി ഹമീദ്, സി. ചന്ദ്രൻ, രവീഷ് വളയം,സി.വി അബ്ദുള്ള , പി.പി. സിനില , നജ്മ യാസർ , സുനിൽ കാവുന്തറ, എന്നിവർ സംസാരിച്ചു.

കോവിഡ് പ്രതിരോധം; വളയത്ത് നാളെ പ്രത്യേക വാക്സിനേഷൻ ക്യാമ്പ്

നാദാപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വളയം പഞ്ചായത്തിൽ അറുപത് വയസ് കഴിഞ്ഞവർക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിനു വേണ്ടി പ്രത്യേക വാക്സിനേഷൻ ക്യാമ്പ് 2021 മാർച്ച് 23 ന് രാവിലെ 9 മണി മുതൽ വളയം ഗവ: ആശുപത്രി പരിസരത്ത് നടക്കും . ആധാർ കാർഡ് ഹാജരാക്കണം . 45 വയസിനുള്ള മറ്റ് രോഗമുള്ളവർക്കും ക്യാമ്പിൽ വാക്സിനേഷൻ നൽകുന്നതാണ്ക്യാമ്പില്...

വളയത്ത് ബാല സൗഹൃദ ക്യാമ്പ് സംഘടിപ്പിച്ചു

വളയം : ഗ്രാമ പഞ്ചായത്ത് ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചതിൻ്റെ ഭാഗമായി ബാല സൗഹൃദ ക്യാമ്പ് സംഘടിപ്പിച്ചു. വളയം ഗ്രാമ പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം കെ അശോകൻ മാസ്റ്റർ അധ്യക്ഷനായി. ...

അറന്നൂറോളം വളണ്ടിയർമാർ; തെളിനീരായി പുഴ ഒഴുകി

വളയം : ഹരിത കേരളം മിഷൻ "ഇനി ഞാൻ ഒഴുകട്ടെ" ക്യാമ്പയിനിൽ ഉൾപ്പെടുത്തി വളയം ഗ്രാമ പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ മുതുകുറ്റി മുതൽ പൂങ്കുളം വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്ത് പുഴ ശുചീകരണം നടന്നു. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ക്ലബ്ബ് പ്രവർത്തകർ, യുവജന സംഘടന പ്രവർത്തകർ, ജീവനക്കാർ, ഹരിതസേനാംഗങ്ങൾ എന്നിവരുൾപ്പടെ അഞ്ഞൂറിൽ അധികം സന്നദ്ധ പ്രവ...

ഇനി ഞാൻ ഒഴുകട്ടെ ; വളയത്ത് ഒറ്റ മനസ്സായി നാട് കൈകോർത്തു

വളയം : കൊടും വേനലിൽ നാട് വറ്റിവരളുമ്പോൾ വളയത്ത് ഒറ്റ മനസ്സായി ജനം കൈകോർത്തു. "ഇനി ഞാൻ ഒഴുകട്ടെ " മുതുകുറ്റി മുതൽ പുഞ്ച വരെയുള്ള പുഴ ശുചീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് നിർവ്വഹിച്ചു. ശുചീകരണത്തിൽ ജനപ്രതിനിധികൾ,തൊഴിലുറപ്പ് തൊഴിലാളികൾ,ക്ലബ് പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

ക്ലീൻ വില്ലേജ് ഗ്രീൻ വില്ലേജ്; വളയത്ത് യുവാക്കൾ ഒത്തുചേർന്നു

വളയം : നെഹ്റു യുവകേന്ദ്രയും സാരഥി മഞ്ചാന്തറയും സംയുക്തമായി സംഘടിപ്പിച്ച ക്ലീൻ വില്ലേജ് ഗ്രീൻ വില്ലേജ് ക്യാമ്പയിന്റ ഭാഗമായി വളയത്ത് യുവക്കളുടെ ഒത്തുചേരൽ . മഞ്ചാന്തറ വയോജന പാർക്കിൽ നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് കോർഡിനേറ്റർ സി സനൂപ് ഉദ്ഘാടനം ചെയ്തു.

വളയത്ത് ദുരന്തനിവാരണ സേനാംഗങ്ങൾക്ക് പരിശീലനം നൽകി

വളയം : ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ സേന രൂപീകരിക്കുന്നതിൻ്റെ മുന്നോടിയായി തിരഞ്ഞെടുത്ത സേനാംഗങ്ങൾക്ക് പരിശീലനം നൽകി. വളയം ഗവ: ഹയർ സെക്കൻ്റെറി സ്കൂളിൽ നടന്ന പരിപാടി വളയം പോലീസ് ഇൻസ്പെക്ടർ സി ആർ മനോജ് ഉൽഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് അധ്യക്ഷനായി ഫയർ@ റസ്ക്യു ഓഫീസർ ഒ അനീഷ് ക്ലാസെടുത്തു വൈ :പ്രസിഡണ്ട് പിടി നിഷ, ...