വാണിമേലിൽ പൊലീസിനെ തടഞ്ഞ യുവാവ് ജയിലിലായി

നാദാപുരം : വാഹനം കുറുകെയിട്ട് വാണിമേലിൽ പൊലീസിനെ തടഞ്ഞ യുവാവ് ജയിലിലായി . പോലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിലാണ് വാണിമേൽ സ്വദേശി ആഷിഖ് (22)നെ വളയം സി.ഐ. പി.ആർ. മനോജ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിന്നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ പതിനെട്ടാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. പതിവ് പട്രോളിങ്ങ...

കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

വാണിമേൽ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെയും വാണിമേൽ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ കണ്ടിയിൽ അധ്യക്ഷത വഹിച്ചു. ...

വാണിമേൽപ്പുഴ സംരക്ഷിക്കാൻ വിവിധ പദ്ധതികളുമായി നാട്ടുകാർ

നാദാപുരം : മയ്യഴിപ്പുഴയുടെ ആരംഭകേന്ദ്രമായ വാണിമേൽപ്പുഴ സംരക്ഷിക്കാൻ വിവിധ പദ്ധതികളുമായി നാട്ടുകാർ രംഗത്ത്. പരിസ്ഥിതിപ്രേമികളുടെയും പുഴയോരവാസികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുഴസംരക്ഷണസമിതി രൂപവത്കരിച്ചു. പുഴ കൈയേറ്റവും മാലിന്യംതള്ളലും അശാസ്ത്രീയ സമീപനങ്ങളുമായി പുഴ നാശത്തിന്റെ വക്കിലാണെന്ന് നാട്ടുകാരുടെ യോഗം ചൂണ്ടിക്കാട്ടി. വാണ...

റോഡ് കൊത്തി പൊളിച്ചിട്ട നിലയിൽ ഒരാഴ്ച്ച പിന്നിട്ടു ; അധികൃതർക്ക് അനക്കമില്ല.

വാണിമേൽ:കുടിവെള്ള പൈപ്പ് ലീക്കായതിനാൽ  റോഡ് കൊത്തി പൊളിച്ചിട്ട നിലയിൽ.വാണിമേൽ വില്ലേജ് ഒഫീസിനു സമീപത്താണ് റോഡിൽ കുഴി എടുത്തു ശരിയായ രീതിയിൽ അടയ്ക്കാത്തത്. കഴിഞ്ഞ ആഴ്ച ഈ ഭാഗത്ത് പൈപ്പ് ലീക്കായാതിനാലാണ് കുഴി എടുത്തത്.പിന്നീട് അടച്ചെങ്കിലും വീണ്ടും കുഴി രൂപപ്പെടുകയായിരുന്നു. പൈപ്പ് ലീക്ക് കാരണം പ്രദേശത്ത് കുടിവെള്ളം മുട്ടിയ നിലയിലാണ്. പൈപ...

ലീഗ് റിബലിന്റെ വിജയം: എട്ടുപേർക്കെതിരേ നടപടി

വാണിമേൽ: ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലീഗ് റിബൽ സ്ഥാനാർഥിയുടെ വിജയം, വിവിധവാർഡുകളിലെ ഭീമമായ വോട്ട് ചോർച്ച എന്നിവയെക്കുറിച്ച് അന്വേഷിക്കാൻ എട്ടംഗസമിതിയെ നിയോഗിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. നവാസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് തിരുത്തൽ നടപടി സ്വീകരിക്കാനാണ് പാർട്ടിയുടെ ത...

പാലിയേറ്റീവ് ദിനാചരണം: വാണിമേലിൽ ബോധവൽക്കരണ റാലി

വാണിമേൽ: ജനുവരി 15 പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി ശിഫ -ബ്രദേഴ്സ് പാ ലീയേറ്റീവ് വാണിമേലിൻ്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ റാലി നടത്തി. ചെയർമാൻ പി.പി കുഞ്ഞമ്മദ് മാസ്റ്റർ ,പി.ഷൗക്കത്തലി, സി അമ്മദ്, എം.കെ മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡോ.. കെ.പി സൂപ്പ...

വാണിമേലിൽ വനിതാ ലീഗ് അനുമോദന സംഗമം

വാണിമേൽ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച വാണിമേലിലെ വനിതാ ജന പ്രതിനിധികളെ പഞ്ചായത്ത് വനിതാ ലീഗ് അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.എം.നജ്മ , വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹ്റ തണ്ടാൻ്റവിട ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഫാത്തിമ കണ്ടിയിൽ, മുഫീദ റാഷിദ് എന്നിവർക്കാണ് സ്വീകരണം...

പ്രസിഡൻറിന് ഹൃദ്യമായ സ്വീകരണം നൽകി പണിക്കറവീട്ടിൽ തറവാട്

വാണിമേൽ : കുടുംബത്തിലെ മതിർന്ന മരുമകൾ പി സുരയ്യ ടീച്ചർ വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി സ്ഥാനമേറ്റപ്പോൾ സന്തോഷം പങ്കിടാൻ പണിക്കറവീട്ടിലെ മർഹും അന്ത്രു കണ്ണോത്ത് ഖദീജ ദമ്പതികളുടെ എട്ട് മക്കളും അവരുടെ കുടുംബാങ്ങങ്ങളും കൂടിയപ്പോൾ സ്വീകരണം ഹൃദ്യമായി. വി മൊയ്തു മാസ്റ്റർ അദ്ധ്യക്ഷത നിർവ്വഹിച്ച പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് മൂൻ മെമ്പർ ...

പ്രദേശവാസികൾക്ക് ആശ്വാസമായി ; വിഷ്ണുമംഗലപുഴ സംരക്ഷണം 24 ലക്ഷം അനുവദിച്ചു.

നാദാപുരം: വിഷ്ണുമംഗലം പുഴയുടെ തീരം ഇടിയുന്നതു കാരണം പ്രദേശവാസികൾ ഏറെ പ്രയാസപ്പെടുകയായിരുന്നു.എന്നാൽ നാട്ടുകാർക്ക് സമായി ഇടതുകര പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് മേജർ ഇറിഗേഷൻ 24 ലക്ഷം രൂപ അനുവദിച്ചു. ഇ കെ വിജയൻ എം എൽ എ മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.

കോളനി പുനരുദ്ധാരണ പദ്ധതി; കളക്ടർ ഇന്ന് വാണിമേലിൽ

വാണിമേൽ: കുറ്റല്ലൂർ കോളനി സമഗ്ര വികസന പദ്ധതി യുടെ ഭാഗമായി ജില്ലാ കളക്ടർ ശ്രീരാം സാബ ശിവ ഇന്ന് 11 മണിക്ക് വാണിമേലിൽ സന്ദർശിക്കുന്നു. കേരള സർക്കാരിൻ്റെ കോളനി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണ് വാണിമേൽ ആദിവാസി കോളനികളിലും വികസന തുടർച്ച എന്ന രീതിയിൽ ഇന്ന് കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നത്. എം എൽ എ ഇ കെ വിജയൻ മറ്റ് പഞ്ചായത്തംഗങ്ങളു...

ജനപ്രതിനിധികൾക്ക് എം.ജി.എം അനുമോദന സംഗമം

വാണിമേൽ : വാണിമേൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷയായി തെരെഞ്ഞെടുക്കപ്പെട്ട പി.സുരയ്യ ടീച്ചർക്കും മറ്റു ജന: പ്രതിനിധികൾക്കും മുസ്ലിം ഗേൾസ് ആൻ്റ് വിമൻസ് മൂവ്മെൻ്റ് (എം ജി എം) നാദാപുരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. വാണിമേൽ അൻവാറുൽ ഇസ്ലാം ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സംഗമം കെ.എൻ.എം നാദാപുരം മണ്ഡലം ജനറൽ സിക്രട്ടറി അസ്ലം കളത്തിൽ ഉദ്ഘാടനം ചെയ്തു. ...

മന്ത്രിയുടെ ആശംസ അറിയിച്ചത് ലീഗ് നേതാവ്; കൊറ്റാലയുടെത് ഗുരുതര ചട്ടലംഘനം – ടി പ്രദീപ് കുമാർ

നാദാപുരം : വാണിമേലിൽ യുഡിഎഫ് ഭരണവും ഒപ്പം ചട്ടലംഘനവും വീണ്ടും തുടങ്ങിയതായി ടി.പ്രദീപ് കുമാർ. ജനപ്രതിനിധികളുടെ സത്യപ്രതിഞ്ജാ ചടങ്ങിൽ വകുപ്പ് മന്ത്രിയുടെ ആശംസ സന്ദേശം വായിച്ച അശറഫ് കൊറ്റലയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്നും എൽ ഡി എഫ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ടി. പ്രദീപ്കുമാർ പ്രസ്ഥാപനയിൽ പറഞ്ഞു. വാണിമേലിൽ പുതുതായി തെരഞ്ഞ...

സാവരിയ നിര്യാതയായി

നാദാപുരം : വാണിമേൽ നിടുംപ്പറമ്പിലെ വെളുത്തപ്പറമ്പത്ത് പ്രമോദിന്റെ മകൾ സാവരിയ (11) നിര്യാതയായി. മാതാവ്.ശ്രീഷ. സഹോദരി സൂര്യ.

ചെക്യാട് 5 പേര്‍ക്കും വാണിമേലില്‍ ഒരാള്‍ക്കും കൊവിഡ്

നാദാപുരം : ചെക്യാട് 5 പേര്‍ക്കും വാണിമേലില്‍ ഇത്തരസംസ്ഥാനത്ത് നിന്ന്‍ വന്ന ഒരാള്‍ക്കും ഇന്ന്‍  കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 714 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 2...

ചെക്യാടും വാണിമേലിലും മുസ്ലിം ലീഗിന് സാരഥികളായി

നാദാപുരം : ചെക്യാട് പഞ്ചായത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥികളായി . പ്രാദേശിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ നേതൃത്വത്തിനായി. ചെക്യാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രാത്രി വൈകിയാണ് തീരുമാനം. ഉമ്മത്തൂർ 14ടി.കെ.ഖാലിദ് മാസ്റ്റർ. ഉമ്മത്തൂർ 15, നസീമ കൊട്ടാരം പാറക്കടവ് ഹാജറ ചെറൂണി ,താനക്കോട്ടൂർ 1 ഹംസ കോമത്ത്,...

വാണിമേലില്‍ ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും, നാദാപുരത്ത് സമ്പര്‍ക്കം വഴി 6 പേര്‍ക്കും കൊവിഡ്

നാദാപുരം : നാദാപുരത്ത് ഇന്ന്‍ സമ്പര്‍ക്കം വഴി 6 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്‍ വന്ന രണ്ട് പേര്‍ക്കും, വാണിമേലില്‍ ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 402 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തി...

ആര് ജയിക്കും? ആര് ഭരിക്കും ? വാണിമേലിനെ അടുത്തറിയാം

നാദാപുരം: പത്ത് വർഷമായി യുഡിഎഫ് പിടിച്ചെടുത്ത വാണിമേൽ പഞ്ചായത്ത് വീണ്ടെടുക്കാനാകുമെന്ന ആത്മ വിശ്വാസം എൽ ഡി എഫിന് ഉണ്ടോ? വാണിമേൽ പച്ചക്കോട്ട തന്നെയെന്ന് ഉറക്കെ പറയാൻ മുസ്ലിം ലീഗിനും യുഡിഎഫിനും ആകുമോ? വണിമേൽ ഇനി ഇടത്തോട്ടോ വലത്തോട്ടോ ട്രൂവിഷൻ ന്യൂസ് പരിശോധിക്കുന്നു. നാദാപുരത്തെ വിപ്ലവ മണ്ണാണ് വാണിമേൽ. സാമൂഹ്യ മാറ്റത്തിനായി ഒട്ടേറെ സമര പോരാട...

115-ഓളംപേർ നിരീക്ഷണത്തിൻ; വാണിമേൽ മരണവീട്ടിൽ ആളുകൾ എത്തുന്നവിവരം അറിയിച്ചിട്ടും നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍

നാദാപുരം: 115-ഓളംപേർ നിരീക്ഷണത്തിൻ , വാണിമേൽ മരണവീട്ടിൽ ആളുകൾ എത്തുന്നവിവരം അറിയിച്ചിട്ടും നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍. വാണിമേൽ പരപ്പുപാറയിൽ രോഗം സ്ഥിരീകരിച്ച സ്ത്രീ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭർത്താവിനോടൊപ്പം കൂട്ടിരിപ്പിന് പോയിരുന്നു. ഭർത്താവ് മരണപ്പെട്ടതിനെത്തുടർന്ന് ഓഗസ്റ്റ് 4 മുതൽ 8 വരെ വീട്ടിലെ മരണാനന്തരച്ചടങ്ങിൽ 115-ഓള...

വാണിമേൽ അപകടം, മരിച്ച യുവാവിൻ്റെ കോവിഡ് ഫലം വന്നു; അപകടകാരണം കണ്ടെത്താൻ സിസിടിവി

നാദാപുരം: കഴിഞ്ഞ ദിവസം വാണിമേലിൽ വാഹനാപകടത്തിൽ മരിച്ച യുവാവിൻ്റെ കോവിഡ് ഫലം നെഗറ്റീവ്. ഇതിനിടെ അപകടകാരണം കണ്ടെത്താൻ കൂടുതൽ സിസിടിവികൾ പരിശോധിക്കും. പുതുക്കയം തെക്കെ നെല്ലിയുള്ള പറമ്പത്ത് രഞ്ജീഷാണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ധനേഷ് സാരമായ പരിക്കുകളോടെ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്കപകട കാരണം ഇത് വരെ വ്യക്തമാ...

തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന പ്രചാരണം തെറ്റെന്ന് വാണിമേലിലെ റെയിൽവേ ഉദ്യോഗസ്ഥൻ

നാദാപുരം: തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പിന്റെ അറിയിപ്പിനെതിരേ കോക്രി സ്വദേശിയായ റെയിൽവേ ഉദ്യോഗസ്ഥൻ രംഗത്ത്. ഇതുസംബന്ധിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് കർണാടകയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള റെയിൽവേ ജീവനക്കാരൻ വിശദീകരിക്കുന്നത്. 14 ദിവസം നാട്ടിൽ ഹോംക്വാറന്റീനിലിൽ കഴിഞ്ഞശേഷം ജോലിസ്ഥലമായ കർണാടകയിലെത്തി നിരീക്ഷണത്തിൽ കഴിയുകയ...

വാണിമേലിൽ നിന്ന് മടങ്ങിയ റെയിൽവേ ജീവനക്കാരന് കോവിഡ് ; ആശങ്കയോടെ നാട്ടുകാർ

നാദാപുരം: ഒരിടവേളക്ക് ശേഷം മേഖലയിൽ വീണ്ടും കോവിഡ്ഭീതി.പതിനാല് ദിവസം ക്വാറന്റൈൻ കഴിഞ്ഞ് തിരിച്ച് മംഗളൂരുവിൽ ജോലിയിൽ പ്രവേശിച്ച വാണിമേൽ -സ്വദേശിയായ‌ റെയിൽവേ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത് നാട്ടുകാർക്കിടയിൽ ആശങ്കയുയർത്തി. വാണിമേൽ - വളയം പഞ്ചായത്തുകളോട് ചേർന്ന കൊക്രിയിൽ താമസിക്കുന്ന ആൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഒന്...

സൗജന്യ വയോജന മെഡിക്കല്‍ ക്യാമ്പുമായി കല്ലാച്ചി വിംസ് കെയര്‍ & ക്യൂര്‍ ഹോസ്പിറ്റല്‍

നാദാപുരം : നാദാപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സും കല്ലാച്ചി  വിംസ്  കെയര്‍ & ക്യൂര്‍ ഹോസ്പിറ്റലും  സംയുക്തമായി   സൗജന്യ വയോജന മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു. രാവിലെ ഒന്‍പതു മുതല്‍ പകല്‍ പന്ത്രണ്ട് വരെ കല്ലാച്ചി  വിംസ്  കെയര്‍ & ക്യൂര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു ക്യാമ്പ്  . പഞ്ചായത്ത് പ്രസിഡണ്ട്‌ സഫീറ മൂന്നാം ...

കെ പി കുഞ്ഞിരാമന്‍ രക്തസാക്ഷിദിനം ആചരിച്ചു

നാദാപുരം: കെ പി കുഞ്ഞിരാരാമന്‍  രക്തസാക്ഷിദിനം ആചരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍. കെ പി കുഞ്ഞിരാമന്‍ 44 ാം രക്താസാക്ഷി വാര്‍ഷികം ഉദ്ഘാടനം ചെയ്തു. ഐക്യ മുന്നണയില്‍ ഐക്യമില്ലാതെയായെന്നും യുഡിഎഫില്‍ നിന്ന് ഘടകക്ഷികളെല്ലാം പാലായാനം ചെയ്തു തുടങ്ങിയെന്നും ചെയ്യുകയായിരുന്നു അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് ന്യൂനപക്ഷ വിഭാഗങ്ങളെ ഭ...

സിപിഎം ആദിവാസികളോട് നീതികേട് കാട്ടി- സുരേഷ് ഗോപി എംപി

നാദാപുരം: അടിസ്ഥാന വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് പറയുന്നവര്‍ ആദിവാസി സമൂഹത്തോട് കാണിച്ചത് മഹാമോശമാണെന്ന് പറയാതെ വയ്യ. സിനിമാ സെറ്റലില്‍ തന്നെ തുടങ്ങി... സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ പ്രസംഗം. വിലങ്ങാട് കുറ്റലൂര്‍ കോളനിയില്‍ കുറ്റലൂര്‍ സമരനായകന്‍ പൊരുന്തന്‍ ചന്തു സ്്്മാരക സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകായിരുന്നു അദ്ദേഹ...

മകന്റെ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയ നാല്‍പ്പതുകാരി പൊലിസ് പിടിയില്‍

നാദാപുരം: മകന്റെ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയ നാല്‍പ്പതുകാരിയും യുവാവും അഞ്ച് വര്‍ഷത്തിന് ശേഷം പൊലിസ് പിടിയില്‍. 2012 ജൂലൈ 18 നായിരുന്നു വാണിമ്മേല്‍ സ്വദേശിനിയായ യുവതി അയല്‍വാസിയായ പതിനെട്ടുകാരന്റെ കൂടെ ഒളിച്ചോടിയത്്്. തുടര്‍ന്ന് അഞ്ചു വര്‍ഷമായി ഇവരെ കുറിച്ച് യാതൊരു വിവരമുണ്ടായിരുന്നില്ല. ബന്ധുക്കളും പൊലീസും നടത്തിയ അന്വേഷണങ്ങളെല്ലാം വിഫലമാക...

വാണിമേലിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കയ്യടിയോടെ അംഗീകരിച്ച തീരുമാനം നടപ്പിലാക്കാന്‍ വൈകുന്നതിന് പിന്നിലെ കാരണമെന്ത്?

വാണിമേല്‍: സമൂഹ ദ്രോഹികളുടെ പ്രവര്‍ത്തനം ചെറുക്കാന്‍ പോലീസ് പിക്കറ്റ് പോസ്റ്റും ക്യാമറയും സ്ഥാപിക്കാനുളള തീരുമാനം വാണിമേലിലെ എല്ലാ രാഷ്ട്രീയ  പാര്‍ട്ടികളും  കയ്യടിയോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കുഞ്ഞിരാമന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പന്തം കൊളുത്തി പ്രകടനത്തിനുനേരെ നടന്ന ബോംബാക്രമണം ഉണ്ടായതിനെതുടര്‍ന്ന്‍ ചേര്...

കല്ലാച്ചി വാണിമേല്‍ റൂട്ടില്‍ അനശ്ചിതകാല വാഹന പണിമുടക്ക്

വാണിമേല്‍: കല്ലാച്ചി വാണിമേല്‍ റൂട്ടില്‍ അനശ്ചിതകാല വാഹന പണിമുടക്ക് . വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കല്ലാച്ചി വാണിമേല്‍പാലം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ്  അനിശ്ചിതകാല വാഹന പണിമുടക്ക്. ആദ്യഘട്ടമായി 14-ന് ബസ്, ടാക്‌സി, ഓട്ടോ എന്നിവ ഈ റൂട്ടില്‍ പണിമുടക്കും. റോഡിന്റെ ശോചനീയാവസ്ഥ നിരവധിതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യ...

വാണിമേലില്‍ അഴിമതിചൂണ്ടിക്കാട്ടി ഫേസ്ബുക്ക്‌ പോസ്റ്റിട്ട യുവാവിനെ തട്ടികൊണ്ട് പോയി മര്‍ദിച്ച സംഭവം;ഒരാള്‍ റിമാന്‍ഡില്‍

നാ​ദാ​പു​രം: വാണിമേലില്‍ അഴിമതിചൂണ്ടിക്കാട്ടി ഫേസ്ബുക്ക്‌ പോസ്റ്റിട്ട യുവാവിനെ തട്ടികൊണ്ട് പോയി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ റിമാന്‍ഡില്‍. ക​ല്ലാ​ച്ചി തെ​രു​വ​ന്‍​പറമ്പ് സ്വ​ദേ​ശി ഈ​ന്തു​ള്ള​തി​ല്‍ കു​ഞ്ഞാ​ലി (59)യെയാണ് ​വ​ട​ക​ര കോ​ട​തി​ ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തത്. വാ​ണി​മേ​ല്‍ വ​യ​ല്‍​പീ​ടീ​ക സ്വ​ദേ​ശി​യും  വി​വ​രാ​വ​കാ​ശ പ്ര​...

വേനല്‍ മഴ ;വാണിമേലില്‍ കനത്ത നാശനഷ്ടം

വാ​ണി​മേ​ല്‍:രണ്ടു ദിവസമായി തുടരുന്ന  ക​ന​ത്ത വേ​ന​ല്‍​മ​ഴ​യി​ല്‍ വാണിമേലില്‍ കനത്ത നാശനഷ്ടം. വാ​ണി​മേ​ല്‍ പ​ര​പ്പു​പാ​റ​യി​ല്‍ പൊ​ടി​പ്പി​ല്‍ ര​വി​യു​ടെ വീട് ത​ക​ര്‍​ന്ന്വീണു.. ഞാ​യ​റാ​യ്ച്ച പു​ര്‍​ച്ചെ​യായിരുന്നു  സം​ഭ​വം. വീ​ട്ടി​നു​ള്ളി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ടും​ബം അ​ത്ഭു​ത​ക​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഓ​ട് പാ​കി​യ വീ​ടി​ന്‍...

വാണിമേലില്‍ സിപിഐഎം രക്തസാക്ഷി കൊടിമരത്തില്‍ ലീഗിന്റെ പതാക കെട്ടി കരി ഓയില്‍ അടിച്ചു

വാണിമേല്‍:ഭൂമിവാതുക്കലിനടുത്ത്  സിപിഐഎം രക്തസാക്ഷി സ്മാരക കൊടിമരത്തില്‍ അജ്ഞാതര്‍  ലീഗിന്റെ പതാക ഉയര്‍ത്തി. കരി ഓയില്‍ അടിച്ചു.ഇതേ തുടര്‍ന്ന്‍ പ്രതിഷേധവുമായി എത്തിയ സിപിഐഎം പ്രവര്‍ത്തകര്‍ വാണിമേലില്‍ റോഡ്‌ ഉപരോധിച്ചു.പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.വ്യാഴാഴ്ച രാവിലെയാണ് കൊടിമരം വികൃതമാക്കിയ നിലയില്‍ കണ്ടെത്.ഇതേ തുടര്‍ന്നാണ് നൂറു കണക്കിന...

വാണിമേലില്‍ നാളെ കടയടപ്പ് സമരം

വാണിമേൽ: റോഡ് വികസനവുമായി ബന്ധപ്പെട്ട് കുടി ഒഴിപ്പിക്കപ്പെട്ട കച്ചവടക്കാരെ പുനരധിവസിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച രാവിലെ കടകൾ അടച്ചു കൊണ്ട് വാണിമേൽ ഗ്രാമ പഞ്ചായത്ത് കാര്യാലയം ഉപരോധിക്കുന്നു. ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഉൾപ്പെടുന്ന റോഡ് വികസന സമിതിയുടെ ഉറപ്പിൻമേലാണ് വ്യാപാരികൾ കച്ചവട സ്ഥാപനത്തി...

വാണിമേലില്‍ പോലീസുകാരെ റോഡില്‍ വച്ച് മര്‍ദിച്ച സംഭവം:പ്രതി റിമാന്‍ഡില്‍

നാദാപുരം: വാണിമേല്‍ കൊപ്രക്കളത്തില്‍ വച്ച്‌ പോലീസുകാരെ റോഡില്‍ വച്ച് മര്‍ദിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി റിമാന്‍ഡില്‍ . വാണിമേല്‍ കോടിയൂറ സ്വദേശി താഴെക്കണ്ടി സിറാജ് (34) നെയാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.ഇന്നലെ പ്രതി കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഭൂമിവാതുക്കല്‍ ടൗണില്‍ വച്ച്‌ നാട്ടുകാരുമായി വാക്കേറ്റമുണ...

വാണിമേലില്‍ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്

നാദാപുരം:നാദാപുരം വാണിമേല്‍ മേഖലയില്‍ വീണ്ടും ബോംബേറ്.വാണിമേല്‍ ചേലമുക്കിലെ സിപിഎം നേതാവിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.വീടിന്റെ ജനല്‍ ഗ്ലാസുകളും പാരപ്പറ്റും വരാന്തയും ബോംബേറില്‍ തകര്‍ന്നു.വ്യഴായ്ച്ച പുലര്‍ച്ചെ നാലോടെയാണ് സിപിഎം വാണിമേല്‍ ലോക്കല്‍ സെക്രട്ടറിയും നാദാപുരം ഏരിയ കമ്മിറ്റി അംഗവുമായ ടി പ്രദീപ്‌ കുമാറിന്റെ വീടിനു നേരെ ബോംബെറിഞ്ഞത്...

വാണിമേലില്‍ രണ്ടാഴ്ച്ചയായി തുടരുന്ന ബോംബാക്രമണം;പോലീസിന് നേരെ ജനങ്ങള്‍

വാണിമേല്‍:വാണിമേല്‍ ബോംബുകളുടെ ശബ്ദം നിലയ്ക്കുന്നില്ല. വാണിമേലിലെ  ജനങ്ങള്‍ ഓരോ ദിനവും പേടിയോടു കൂടിയാണ് തള്ളി നീക്കുന്നത്.ഏത് സമയത്താണ് തങ്ങള്‍ക്കു നേരെയും തന്റെ വീടിനു നേര്‍ക്കും ബോംബുകള്‍ പതിക്കുന്നതെന്ന്‍ പറയാന്‍ കഴിയില്ല.രണ്ടാഴ്ച്ച തുടര്‍ച്ചയായി ബോംബേറ് നടക്കുന്ന വാണിമേലില്‍ സ്ഥിതിഗതികള്‍ വഷളാക്കിയത് പോലിസിന്റെ നിഷ്ക്രിയത്വമാണെന്ന് പരക്കെ ആ...

വാണിമേലില്‍ പോലീസിന്റെ കഴിവുകേട് അക്രമിസംഘങ്ങള്‍ മുതലെടുക്കുന്നു;ലീഗ്

വാണിമേല്‍: വാണിമേലില്‍  സി.പി.എം. പ്രകടനത്തിനുനേരേ സ്റ്റീല്‍ ബോംബെറിഞ്ഞ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് രംഗത്തെത്തി.പൊതുസമ്മേളനത്തിലാണ് ലീഗ്  നേതാക്കള്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.വാണിമേലില്‍  പോലീസിന്റെ കഴിവുകേട് അക്രമിസംഘങ്ങള്‍ മുതലെടുക്കുകയാണെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു. ഓരോ വര്‍ഷവും കുഞ്ഞിരാമന്‍ ...

വാണിമേല്‍ സ്കൂളിലെ ക്ലാസ് മുറിയില്‍ അധ്യാപകന് പേപ്പട്ടിയുടെ കടിയേറ്റു

നാദാപുരം: വാണിമേലില്‍ ക്ലാസ് മുറിയില്‍ ഓടിക്കയറിയ പേപ്പട്ടിയില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിക്കാനെത്തിയ അധ്യാപകന് കടിയേറ്റു. വാണിമേല്‍ ക്രസന്റ് ഹൈസ്കൂള്‍ അധ്യാപകനായ അരക്കണ്ടി സിദ്ദിഖിനാണ് കടിയേറ്റത്. ക്ലാസ് മുറിയിലേക്ക് പട്ടി ഓടിക്കയറുകയായിരുന്നു. ഇത് അടുത്ത ക്ലാസില്‍ നിന്നും കണ്ട അധ്യാപകന്‍ പട്ടിയെ തുരത്താനായി ഓടി വരുന്നതിനിടെയാണ് കടിയേറ്റത്. ...

അക്രമങ്ങള്‍ കെട്ടടങ്ങാതെ തെരുവംപറമ്പ്; വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

വാണിമേല്‍:സ്റ്റീല്‍ ബോംബ്‌ നിര്‍മാണത്തിനിടെ ബോംബ്‌ പൊട്ടി ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പുറമേ ഇന്നലെ തെരുവംപറമ്പില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു.തിരുവങ്ങോത്ത് മുനീറിന്‍റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലെ ഇടവഴികളില്‍ നിന്നാണ് ഇന്നലെ നാലുമണിക്ക് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.പറമ്പില്...

വാണിമേല്‍ പുഴയില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

കല്ലാച്ചി: വാണിമേല്‍ പുഴയില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. കല്ലാച്ചി തെരുവംപറമ്പ് സ്വദേശി പരിപാടി നിസാര്‍ എന്നറിയപ്പെടുന്ന നിസാറിന്റെ മകനാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30 ഓടെയാണ് മരണം.

വാണിമേലില്‍ വിഷം കലര്‍ത്തി മീന്‍ പിടുത്തം;ജനങ്ങള്‍ ദുരിതത്തില്‍

വാണിമേല്‍: കൊടും വേനലില്‍  വെള്ളത്തിന് വേണ്ടി ജനങ്ങള്‍ പരക്കം പായുമ്പോള്‍ വാണിമേലില്‍  പുഴയില്‍ വിഷം കലര്‍ത്തി മീന്‍ പിടിക്കുന്നത്‌  രൂക്ഷമാവുന്നു. പുഴമൂല ഹനുമാന്‍ കുണ്ടിലാണ് സംഭവം. കഠിനമായ ചൂടില്‍ പ്രദേശത്തെ വീടുകളിലെ കിണറുകള്‍ വറ്റി വരണ്ടതു കാരണം കുളിക്കാനും അലക്കാനും ഏക ആശ്രയം ഹനുമാന്‍ കുണ്ടാണ്. ഈ സാഹചര്യത്തിലാണ് ഒഴുക്ക് നിലച്ച പുഴയില്‍ നഞ്ഞ്...

സംഘര്‍ഷം; വെള്ളിയോട് സെക്കന്‍ഡറി സ്കൂള്‍ അടച്ചു

വാണിമേല്‍: വിദ്യാര്‍ഥിസംഘര്‍ഷത്തെ തുടര്‍ന്ന് വെള്ളിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടച്ചു. വിദ്യാര്‍തഥികള്‍ തമ്മിലുളള സംഘര്‍ഷം കാരണം ഹയര്‍സെക്കന്‍ഡറി വിഭാഗം അടച്ചിടാന്‍ തിങ്കളാഴ്ച ചേര്‍ന്ന പി ടി എ കമ്മറ്റി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഹെെസ്കൂള്‍ വരെയൂളള ക്ളാസുകള്‍ പ്രവര്‍ത്തിക്കും. തിങ്കളാഴ്ച എംഎസ്എഫിന്‍െറയും എസ് എഫ് എയുടെയും വിദ്യാര്...