വാട്ട്‌സ്ആപ്പ് പുതിയ സ്വകാര്യതാ നയം മെയ് 15 ന്

വാട്ട്‌സ്ആപ്പ് അതിന്റെ പുതിയ സ്വകാര്യതാ നയം മെയ് 15 ന് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. നയം സ്വീകരിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് ഓര്‍മ്മപ്പെടുത്തലുകള്‍ അയയ്ക്കുന്നുണ്ടെങ്കിലും ഇത് അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കില്ലെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. എങ്കിലും, ഇത് ചില അടിസ്ഥാന സവിശേഷതകളെ പരിമിതപ്പെടുത്തുമെന്നാണ് സൂചന. സ്ഥിരമായ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് ശേഷം ഉപയോക്താക്കള്‍ക്ക് പുതിയ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കില്‍ അവര്‍ക്ക് ഇന്‍കമിംഗ് കോളുകളോ അറിയിപ്പുകളോ സ്വീകരിക്കാനാവില്ല, ഒപ...Read More »

വിഡിയോ കോൾ ; ഏകാന്തയെ മറികടക്കാനാവുമെന്ന് 90 ശതമാനം ഇന്ത്യക്കാരും കരുതുന്നുവെന്ന് പഠനം.

വിഡിയോ കോൾ കൊണ്ട് ഏകാന്തയെ മറികടക്കാനാവുമെന്ന് 90 ശതമാനം ഇന്ത്യക്കാരും കരുതുന്നു എന്ന് പഠനം. പ്രമുഖ വിഡിയോ കോൾ സേവനമായ സൂം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗൺ സമയത്ത് വീടുകളിൽ ഒറ്റക്കിരിക്കുന്ന ആളുകൾ വിഡിയോ കോൾ കൊണ്ടാണ് ഏകാന്തത മറികടക്കുന്നതെന്നും പഠനത്തിൽ പറയുന്നു. വിഡിയോ കോൺഫറൻസ് നടത്തുന്നതുവഴി ഓഫീസ് യോഗങ്ങളിൽ എല്ലാവർക്കും പങ്കെടുക്കാനാവുമെന്ന് 92 ശതമാനം പേരും കരുതുന്നു. 90 ശതമാനം പേർ വിഡിയോ കോൾ കൊണ്ട് ഏകാന്തത മറികടക്കാനാവുമെന്ന് കരുതുന്നു. 92 ശതമാനം പേർ […]Read More »

വാട്സാപ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ലെന്ന് കമ്പനി.

തിരുവനന്തപുരം : വാട്സാപ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ലെന്ന് കമ്പനി. മെയ് 15ന് മുമ്പ് സ്വകാര്യതാ നയം അംഗീകരിക്കണമെന്ന നിർദേശത്തില്‍ നിന്നാണ് വാട്സാപ്പിന്‍റെ പിന്മാറ്റം. ഭൂരിഭാഗം ആളുകളും ഇതിനോടകം വാട്സാപ്പിന്‍റെ പ്രൈവസി പോളിസി അംഗീകരിച്ചു. കുറച്ചുപേർ ബാക്കിയുണ്ട്. എന്നാൽ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ നഷ്ടപ്പെടില്ലെന്ന് കമ്പനി വക്താവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പക്ഷേ, വാട്സാപ്പിന്‍റെ ഈ പിന്മാറ്റത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ജനുവരിയിലാണ്...Read More »

ഭാരതി എയർടെൽ സ്പെക്ട്രം ജിയോക്ക് വിറ്റു

ദില്ലി: ടെലികോം രംഗത്ത് ശക്തമായ മത്സരം നടക്കുന്നതിനിടെ എതിരാളികൾ തമ്മിൽ ബിസിനസ് ഡീൽ. 800 മെഗാഹെർട്സ് ബാന്റിൽ ആന്ധ്രപ്രദേശ്, ദില്ലി, മുംബൈ സർക്കിളുകളിലെ സ്പെക്ട്രം ഭാരതി എയർടെൽ ജിയോക്ക് വിറ്റു. എയർടെൽ 1497 കോടി രൂപയ്ക്കാണ്  റിലയൻസ് ജിയോക്ക് സ്പെക്ട്രം വിറ്റത്. ആന്ധ്രപ്രദേശിൽ 3.75 മെഗാഹെർട്സും ദില്ലിയിൽ 1.25 മെഗാഹെർട്സും മുംബൈയിൽ 2.5 മെഗാഹെർട്സും ജിയോ ഏറ്റെടുക്കും. ടെലികോം മന്ത്രാലയം പുറപ്പെടുവിച്ച സ്പെക്ട്രം ട്രേഡിങ് നിബന്ധനകൾ അനുസരിച്ചാണ് ഇടപാടെന്ന് ജിയോ വ്യക്തമാക്കി. അതേസമയം ഉപയോഗിക്കാതെ വെച...Read More »

53.3 കോടി ഫേസ്ബുക്ക്‌ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ലണ്ടന്‍: 106 രാജ്യങ്ങളിൽ നിന്നുള്ള 53.3 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ചോര്‍ന്ന വ്യക്തിപരമായ വിവരങ്ങള്‍ അടക്കം ചില ഓണ്‍ലൈന്‍ ഫോറങ്ങളിൽ ലഭ്യമാണ്. സൗജന്യമായി ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഈ വിവരങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. ഫോൺ നമ്പറുകൾ, ഫേസ്ബുക്ക് ഐഡികൾ, മുഴുവൻ പേരുകൾ, സ്ഥലവിവരങ്ങള്‍, ജനനത്തീയതികൾ, ഇമെയിൽ ഐഡികൾ എന്നിവയുള്‍പ്പെടുന്ന വിവരങ്ങളാണ് ചോര്‍ന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള 3.2 കോടിയിലധികം അക്കൗണ്ടുകള്‍, 1.1 കോടി ബ്രിട...Read More »

വാട്ട്സ്ആപ്പ് ആപ്പിന്‍റെ ഉള്ളില്‍ നിറം മാറ്റാനുള്ള ഫീച്ചര്‍ അവതിരിപ്പിക്കും.

വാട്ട്സ്ആപ്പ് ആപ്പിന്‍റെ ഉള്ളില്‍ നിറം മാറ്റാനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതിരിപ്പിക്കും. വാട്ട്സ്ആപ്പ് ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച ട്വീറ്റ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ചെയ്തിട്ടുണ്ട്. എന്നാല്‍ എപ്പോള്‍ മുതലാണ് ഈ ഫീച്ചര്‍ വരുക എന്നത് സംബന്ധിച്ച് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് വിശദീകരണം ഒന്നും നല്‍കിയില്ല. ഇതിന് പുറമേ വിവിധ ഫീച്ചറുകള്‍ ഇപ്പോള്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. വോയ...Read More »

ഫേസ്ബുക്കിന് പണികൊടുത്ത് ഫേഷ്യൽ റെക്കഗ്നിഷൻ ; 65 കോടി ഡോളർ നഷ്ടപരിഹാരം നല്കാൻ കോടതിയുടെ ഉത്തരവ്

ഫേസ്ബുക്കിന് പണികൊടുത്ത് ഫേഷ്യൽ റെക്കഗ്നിഷൻ . ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോട്ടോ ഫേസ് ടാഗിങിനും മറ്റ് ബയോമെട്രിക് വിവരങ്ങളും ഉപയോഗിച്ചതിന് 65 കോടി ഡോളർ നഷ്ടപരിഹാരം നല്കാൻ യു.എസ് ഫെഡറൽ കോടതിയുടെ ഉത്തരവ്. ഉപയോക്താക്കൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളിലെ മുഖങ്ങൾ അനുമതിയില്ലാതെ ഫേഷ്യൽ റെക്കഗ്നിഷൻ സങ്കേതികവിദ്യ ഉപയോഗിച്ച് സ്കാൻ ചെയ്ത ശേഖരിച്ചുവെന്നാണ് പരാതിയിലെ ആരോപണം. 2015 ൽ ഇല്ലിനോയ്‌സിൽ ഫയൽ ചെയ്ത കേസിലാണ് ജില്ലാ ജഡ്ജി അജെയിംസ്‌ ഡൊണാറ്റോയുടെ വിധിവന്നിരിക്കുന്നത്. കേസ് കൊടുത്ത ഇല്ലിനോയിസിലെ 16 ലക്ഷ...Read More »

വിഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വിഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ സൗകര്യം നിലവില്‍ ലഭ്യമാവുക. ട്വിറ്ററിലൂടെയാണ് വാട്‌സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. വാട്‌സ്ആപ്പ് ബീറ്റാ ട്രാക്കറായ വാബീറ്റാഇന്‍ഫോ ആണ് പുതിയ മാറ്റം ആദ്യം കണ്ടെത്തിയത്. വാട്‌സ്ആപ്പിന്റെ വരാനിരിക്കുന്നതും വന്നതുമായി പുതിയ ഫീച്ചറുകളെ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് വാബീറ്റാഇന്‍ഫോ. വിഡിയോകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസായി ചേര്‍ക്കുന്നതിന് മുന്‍പോ ആര്‍ക്കെങ്കിലും അയക്കുന്നതിന് മുന്‍പോ അവ മ്യൂട്ട് ചെയ്...Read More »

നിരവധി ചാനലുകള്‍ നീക്കം ചെയ്യ്തു ; പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം

പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം. പൈറേറ്റഡ് സിനിമകളും വെബ് സീരീസുകളും മറ്റും പോസ്റ്റ് ചെയ്തിരുന്ന നിരവധി ചാനലുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടെലഗ്രാം നീക്കം ചെയ്തത്. ഒട്ടേറെ ഉപഭോക്താക്കളാണ് ചാനൽ നീക്കം ചെയ്യുന്നതിനെപ്പറ്റി സമൂഹമാധ്യങ്ങളിലൂടെ അറിയിച്ചത്. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പ് എന്നതിനുപരി ഒരു സിനിമാ ലൈബ്രറി എന്ന നിലയിലാണ് ടെലഗ്രാം ഉപയോഗിക്കപ്പെട്ടിരുന്നത്. 2 ജിബി വരെ സൈസിലുള്ള ഫയലുകൾ പങ്കുവെക്കാൻ കഴിയും എന്നതാണ് ടെലഗ്രാമിനെ ജനകീയമാക്കിയത്. സിനിമാ പ്രേമികൾക്കിടയിൽ ഏറെ പ്രീതി നേ...Read More »

വാട്സപ്പിന് ഇന്ത്യൻ ബദലുമായി കേന്ദ്രസര്‍ക്കാര്‍

വാട്സപ്പിന് ഇന്ത്യൻ ബദലുമായി കേന്ദ്രം. സന്ദേശ് എന്ന് പേരിട്ടിരിക്കുന്ന ഇൻസ്റ്റൻ്റ് മെസേജിംഗ് സംവിധാനമാണ് അണിയറയിൽ ഒരുങ്ങുന്നത്. നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് സന്ദേശ് ഉള്ളത്. സന്ദേശ് ആപ്പിനെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എന്നാൽ, സന്ദേശ് വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമാണ് സേവനം ഉപയോഗിക്കാനാവുക. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പുകൾ നൽകുന്ന എല്ലാ സേവനങ്ങളും സന്ദേശ് നൽകുന്നുണ്ട്. ഐടി മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻഫോമാറ്റിക്സ് സെൻ്റർ ആണ് ...Read More »

More News in tech