കൊടുവള്ളി നഗരസഭയില്‍ അപരന്മാര്‍; മുന്നണികള്‍ക്ക് പാരയാകുമോ

കൊടുവള്ളി; ഇത് തദ്ദേശതെരഞ്ഞെടുപ്പാണ്. ജയിക്കാന്‍ എന്തിനും സ്ഥാനാര്‍ത്ഥികള്‍ തുനിഞ്ഞിറങ്ങുന്നകാലം. ഇതിലൊന്നാണ് എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ അപരനെ ഇറക്കുക. സാദൃശ്യമുള്ള ചിഹ്നവും കൂടി കിട്ടിയാല്‍ പിന്നെ അപരന്മാര്‍ അപഹരിക്കുന്ന വോട്ടുകളാകും അവിടെത്തെ വിജയിയെ തീരുമാനിക്കുക. അതേ അടവ് തന്നെ എതിര്‍ സ്ഥാനാര്‍ത്ഥിയും എടുക്കുന്നതോടെ അപരന്മാരുടെ എണ്ണം അവിടെ കൂടുകതന്നെ ചെയ്യും. കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ ആകെയുള്ള 36ല്‍ 18 ഡിവിഷനുകളിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണി ഉയര്‍ത്തി അപരന്മാരുണ്ട്. ...Read More »

കോവിഡ്: മൃതദേഹം സംസ്‌കരിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

കോഴിക്കോട്: കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു പൊതുജനങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് രോഗികള്‍ മരിക്കുമ്പോള്‍ അവരുടെ മൃതദേഹം ഏറ്റുവാങ്ങാനും സംസ്‌കരിക്കാനും ബന്ധുക്കള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇത്തരം മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള ഉത്തരവാദിത്വം 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും മുന്‍സിപ്പല്‍ ആക്ട് പ്രകാരവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയുടെതാണ്. ആശുപത്രികളി...Read More »

ഉപരിതലം പുതുക്കല്‍; ദേശീയപാത 766ല്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ദേശീയപാത 766ല്‍ മലാപ്പറമ്പ് ജംഗ്ഷന്‍ മുതല്‍ കുന്ദമംഗലം വരെയുള്ള ഭാഗത്ത് റോഡിന്റെ ഉപരിതലം പുതുക്കിപ്പണിയുന്ന രണ്ടാംഘട്ട പ്രവൃത്തി തുടങ്ങുന്നതിനാല്‍ നവംബര്‍ 27 മുതല്‍ പണി തീരുന്നതുവരെ താമരശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്കു പോകുന്ന വാഹനങ്ങള്‍ 10-ാം മൈല്‍ സിഡബ്ല്യുആര്‍ഡിഎം വഴി മുണ്ടിക്കല്‍താഴം ബൈപ്പാസ് ഭാഗത്തുകൂടി വഴി തിരിച്ചുവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  Read More »

ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ റിബല്‍; ആറ് പേരെ കോണ്‍ഗ്രസ് പുറത്താക്കി

കൊടുവള്ളി: യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ റിബലായി മത്സരിക്കുന്ന സ്ഥാനാര്‍ഥിയെയടക്കം ആറ് പേരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കൊടുവള്ളി നഗരസഭയിലെ ഡിവിഷന്‍ 18 കരുവന്‍പൊയില്‍ ഈസ്റ്റില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന പൊയിലില്‍ തമീം, ഇദ്ദേഹത്തിനായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന കേളന്‍പറമ്പില്‍ കെ.പി. റഷീദ്, പി.പി. അബൂബക്കര്‍ വയലില്‍, കെ. ഇല്ല്യാസ് കൊടക്കാട്ട്, പി.പി. റഷീദ്, ഫൈസല്‍ പി. പൊയലില്‍ എന്നിവരെ ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് യു രാജീവന...Read More »

അടിവാരത്ത് 50 ഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

താമരശേരി: 50 ഗ്രാം കഞ്ചാവുമായി പുതുപ്പാടി സ്വദേശിയെ താമരശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുതുപ്പാടി പൊട്ടിക്കയ്യില്‍ തിയ്യകണ്ടി അഷ്റഫി(52)നെയാണ് താമരശ്ശേരി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ കെ ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഉച്ചക്ക് പന്ത്രണ്ടരയോടെ അടിവാരത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ എം അനില്‍കുമാര്‍, സിഇഒ മാരായ ടി വി നൗഷീര്‍, പി ജെ മനോജ്, എസ് സുജില്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ താമരശ്ശേരി ജെഫ്സിഎം (ഒന്ന്) കോടതി മുമ്പാകെ ഹാജരാക്കി.Read More »

കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ മാറ്റുരയ്ക്കാന്‍ 132 സ്ഥാനാര്‍ത്ഥികള്‍

  കൊടുവള്ളി; ചിത്രം തെളിഞ്ഞു, സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണ്ണരൂപമായി. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ 36 ഡിവിഷനുകളില്‍ നിന്നായി മാറ്റുരയ്ക്കുന്നത് 132 സ്ഥാനാര്‍ത്ഥികളാണ്. യു.ഡി.എഫ് ഭരിക്കുന്ന മുന്‍സിപ്പാലിറ്റി പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫ് തന്ത്രങ്ങള്‍ മെനയുമ്പോള്‍ ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്. കാലവധി കഴിഞ്ഞ കൗണ്‍സിലിലെ ചെയര്‍പേഴസനും വൈസ് ചെയര്‍മാനും ചില സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരും ഇത്തവണ മത്സരിക്കുന്നുണ്ട്. വൈസ് ചെയര്‍മാനായി...Read More »

കൊടുവള്ളിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കൊടുവള്ളി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി നഗരസഭയിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 36 സീറ്റില്‍ മുസ്‌ലിം ലീഗ് 24 സീറ്റിലും, കോണ്‍ഗ്രസ് 10 സീറ്റിലും, വെല്‍ഫെയര്‍ പാര്‍ട്ടി രണ്ട് സീറ്റിലുമാണ് മത്സരിക്കുന്നത്. ഡിവിഷന്‍ ഒന്ന്- പനക്കോട്, 21- നെടുമല എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വെന്‍ഷന്‍ മണ്ഡലം സെക്രട്ടറി ടി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.പി. അബ്ദുറസാഖ് അധ്യക്ഷതവഹിച്ചു. മുന്‍ കൊടുവള്ളി...Read More »

പൂവാറന്തോടില്‍ 200 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

താമരശേരി: കൂടരഞ്ഞി പൂവാറന്തോട് കാടോത്തിക്കുന്നു ഭാഗത്ത് താമരശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 200 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. തോട്ടില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു വാഷ് കണ്ടെത്തിയത്. സംഭവത്തില്‍ കേസ് എടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ.ഷാജിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ. ഷൈജു, സിഇഒമാരായ സുജില്‍, പി.ജെ.മനോജ് എന്നിവര്‍ പങ്കെടുത്തു.  Read More »

ലോറി കുടുങ്ങി; ചുരത്തില്‍ 3 മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

ചുരത്തിലെ ഗതാഗത തടസത്തെ തുടര്‍ന്ന് വൈത്തിരിയിലെ വാഹനങ്ങളുടെ നിര താമരശേരി: യന്ത്രത്തകരാര്‍ മൂലം ലോറി കുടുങ്ങി ചുരം റോഡില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഒമ്പതാം വളവിന് താഴെ റോഡില്‍ വീതി കുറഞ്ഞ ഭാഗത്തായാണ് ഉച്ചക്ക് മൂന്ന് മണിയോടെ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കുടുങ്ങിയത്. വീതി കുറഞ്ഞ ഭാഗമായതിനാല്‍, അരികിലൂടെ മറ്റ് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പറ്റാത്തവിധം ഗതാഗതം തടസപ്പെട്ടതോടെ വയനാട് ഭാഗത്ത് വൈത്തിരി വരെയും താഴെ അടിവാരം വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. വൈകിട്ട് ̷...Read More »

കലക്ടറുടെ പരിശോധന; കാവുന്തറ ക്വാറിയില്‍ 17 ലോറികള്‍ പിടിയില്‍

കോഴിക്കോട്: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി കരിങ്കല്ല് കയറ്റി കൊണ്ടു പോവുകയായിരുന്ന 17 ലോറികള്‍ പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ നൊച്ചാട് പഞ്ചായത്തിലെ കാവുന്തറ കല്ലാങ്കണ്ടി ക്വാറിയില്‍ നിന്നാണ് ലോറികള്‍ പിടികൂടിയത്. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തി വാഹനങ്ങള്‍ പിടിച്ചെടുത്തത്. ലോറികള്‍ കൊയിലാണ്ടി താലൂക്ക് ഓഫീസ് വളപ്പിലേക്കു മാറ്റി. മാനദണ്ഡം പാലിക്കാതെ കരിങ്കല്ല് പൊട്ടിച്ച് കൊണ്ടുപോവുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപ...Read More »

More News in thamarassery