വടകരയില്‍ നിന്നും വിദേശ മദ്യം പിടികൂടി

വടകര : വടകരയില്‍ നിന്നും വീണ്ടും ഗോവന്‍ വിദേശ മദ്യം പിടികൂടി. കഴിഞ്ഞ മാസത്തിനിടെ മൂന്നാം പ്രവാശ്യമാണ് വടകരയില്‍ നിന്നും ഗോവയില്‍ മാത്രം വില്പനവകാശമുള്ള വിദേശ മദ്യം പിടികൂടുന്നത്. ലോക്ക് ഡൗണില്‍ മദ്യഷോപ്പുകള്‍ അടഞ്ഞ് കിടന്നതോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃത വിദേശ മദ്യക്കടത്ത് വര്‍ദ്ധിച്ചത്. വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്നും 9.75 ലിറ്റര്‍ ഗോവ വിദേശ മദ്യം കണ്ടെത്തിയത് . വടകര എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂലും പാര്‍ട്ടിയും വടകര ആര്‍ […] The post ...Read More »

കുരിയാടിയില്‍ കടല്‍ക്ഷോഭം രൂക്ഷം പഞ്ചായത്ത് – റവന്യൂ സംഘം സ്ഥലം സന്ദര്‍ശിച്ചു

മുട്ടുങ്ങല്‍: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂക്ഷമായ കടല്‍ക്ഷോഭം കാരണം കാലോര നിവാസികള്‍ ഭീതിയില്‍. ചോറോട് ഗ്രാമപഞ്ചായത്തിലെ കുരിയാടി, പള്ളിത്താഴ, മീത്തലങ്ങാടി ബീച്ച് എന്നിവിടങ്ങളില്‍ വീടുകള്‍ക്ക് ഭീഷണിയാവും വിധം തിരമാലകള്‍ ആര്‍ത്തിരമ്പി വരുന്ന അവസ്ഥയാണ്. കുരിയാടി ക്ഷേത്രത്തിന ്‌സമീപം റോഡ് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയാണ്. നിരവധി വീടുകളിലേക്ക് വെള്ളം കയറി. കാറ്റിലും വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഒരു കുടുംബത്തി്‌ന് മാറി താമസിക്കാന്‍ സൗകര്യമൊരുക്കി. കടല്‍ക്ഷോഭം ഇനിയും രൂക്ഷമാവുകയാണെങ്കി...Read More »

ഓക്‌സിമീറ്റര്‍ ചലഞ്ചില്‍ പങ്കാളിയായി കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം

വില്യാപ്പള്ളി : ചോരചുവപ്പള്ളവര്‍ക്കൊല്ലാം ആരാധാന സ്വാതന്ത്ര്യമുള്ള കല്ലേരി കുട്ടിച്ചാത്തന്റെ ക്ഷേത്രം എന്നും നാടിനൊപ്പം നിന്ന ചരിത്രമാണുള്ളത്. പ്രളയക്കൊടുതിയിലും കോവിഡിന്റെ ഒന്നാം വരവിലും നാടിന് ആശ്വാസം നല്‍കിയിരുന്നു ക്ഷേത്രം ഭാരവാഹികള്‍. വിശ്വാസികള്‍ സങ്കടപ്പെടുമ്പോള്‍ ഭണ്ഡാരത്തിലെ പണം നാട്ടുകാര്‍ക്ക് എന്ന മഹദ് ചിന്തയിലാണ് കല്ലേരി കുട്ടിച്ചാത്തന്റെ ദാന ധര്‍മ്മങ്ങള്‍ നടക്കുന്നത്. കോവിഡിന്റെ ഒന്നാം വരവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധയിലേക്ക് ഒരു ലക്ഷം രൂപയും പ്രളയക്കെടുതിയില്‍ ആശ്വാസമേകാ...Read More »

വടകരയിൽ കടലാക്രമണം രൂക്ഷം ; ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി എം പിയും എംഎൽഎയും സ്ഥലത്തെത്തി

വടകര: വടകരയിലെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷം. ആവിക്കല്‍, മുകച്ചേരി, പാണ്ടികശാല , കൊയിലാണ്ടി വളപ്പ്, പുറങ്കര, അഴിത്തല , എന്നിവടങ്ങളില്‍ തീരം കടലെടപക്കുന്ന അവസ്ഥയാണ്. വെള്ളം കയറി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. റോഡുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയോടൊപ്പം കടലക്രമണവും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ദുരിതം വിതയ്ക്കുകയാണ്. ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളില്‍ സ്ഥലം എംപി കെ മുരളീധരന്‍, നിയുക്ത എം.എല്‍.എ കെ കെ.രമ, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുധീര്‍, വില്ലേജ് ഓഫീസര്‍ ഷ...Read More »

ചോറോട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന് തുടക്കമായി

കൈ നാട്ടി: ചോറോട് ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തില്‍ മൊബൈല്‍ മെഡിക്കല്‍ യുണിറ്റ് ആരംഭിച്ചു. ചോറോട് സര്‍വ്വീസ സഹകരണ ബേങ്ക് വിട്ടുനല്‍കിയ വാഹനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംഘം രോഗികള്‍ ആവശ്യമായ ഘട്ടത്തില്‍ വിളിച്ചാല്‍ വീടുകളില്‍ എത്തി ചേര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മന്‍ കെ.മധുസൂദനന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മന്‍ സി.നാരായണന്‍ മാസ്റ്റര്‍, പഞ്ചായത്...Read More »

മഹാമാരിക്കിടെ ഇടിതീയായി കടലാക്രമണവും

വടകര: കോവിഡ് രണ്ടാം തരംഗത്തില്‍ വറുതിയില്‍ ആയ മത്സ്യത്തൊഴിലാളികള്‍ക്ക് ഇടിതീയായി കടലാക്രമണവും. അറബിക്കടലിലെ ന്യൂനമര്‍ദ്ദനം കാരണം ഉണ്ടായ വലിയ തിരമാലകളാണ് മത്സ്യത്തൊഴിലാളികളുടെ ജീവനോപാദിയായ തോണികള്‍ക്ക് കേടുപാടുണ്ടാക്കിയത്. കാപ്പാട് മുതല്‍ അഴിയൂര്‍ വരെയുള്ള തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. തീരദേശത്തെ കടകള്‍ക്കും വീടുകകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കാപ്പാട് – കൊയിലാണ്ടി തീരദേശ റോഡ് പല ഭാഗങ്ങളിലും തകര്‍ന്നു. അഴിയൂരിലെ 13ആം വാര്‍ഡിലെ സ്‌നേഹതീരത്തിന് സമീപത്തു ഹാറ്ബറിന് സമീപത്ത...Read More »

മുക്കാളിയില്‍ വീട്ടില്‍ വസ്ത്ര വില്‍പ്പന ; പൊലീസ് കേസെടുത്തു

വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഒരു വീട്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചു വസ്ത്രവില്പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മുക്കാളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഒരു വീട് കേന്ദ്രികരിച്ചു വസ്ത്രം വില്പന നടത്തിയത് .പഞ്ചായത്ത് അധികൃതര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ചോമ്പാല പോലീസ് കേസ് എടുത്തു . പോസില്ലാതെ യാത്ര ചെയ്ത ഓട്ടോറിക്ഷകള്‍ക്കെതിരെയും നടപടി സ്വീകരിക്കുകയും മുക്കാളി, കുഞ്ഞിപ്പള്ളി പ്രദേശങ്ങളില...Read More »

ലേബര്‍ ക്യാമ്പില്‍ ആശ്വാസവുമായി ഏറാമല ഗ്രാമ പഞ്ചായത്ത്

ഓര്‍ക്കാട്ടേരി: ഏറാമല പഞ്ചായത്തിലെ ആദിയൂരിലെ കര്‍ണാടക സ്വദേശികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗിയെ ഐസലേറ്റ് ചെയ്യുകയും ബാക്കി മുഴുവന്‍ പേരെയും റൂമില്‍ നിന്നു പുറത്തിറക്കാതെ ക്യാമ്പ് അടച്ചു പൂട്ടുകയും ചെയ്തു. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ക്യാമ്പില്‍ ഉള്ള മുഴുവന്‍ താമസക്കാരെയും നാളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു. വടകര ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ലേബര്‍ ക്യാമ്പിലെ മുഴുവന്‍ പേര്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം ...Read More »

തിരുവള്ളൂര്‍ 56 പേര്‍ക്ക് കോവിഡ്

വടകര: കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നതിനിടയിലും ഉറവിടം വ്യക്തമാകാത്ത ഒരാളടക്കം തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തില്‍ 56 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. വടകര നഗരസഭയില്‍ 91 പേര്‍ക്കും ആയഞ്ചേരിയില്‍ 32 പേര്‍ക്കും മണിയൂരില്‍ 43 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു. കോഴിക്കോട് – ജില്ലയില്‍ ഇന്ന് ( 13/05/2021) 3346 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4 • ഇതര […] The post തിരു...Read More »

കുറിഞ്ഞാലിയോട്ട് 16 ന് ഡ്രൈഡേ ആയി ആചരിക്കും

ഓര്‍ക്കാട്ടേരി: ഏറാമല പഞ്ചായത്ത് 12 ആം വാര്‍ഡ് (കുറിഞ്ഞാലിയോട്ട് ) മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത സാനിറ്റേഷന്‍ കമ്മിറ്റി പള്ളിക്കുനി എല്‍ പി സ്‌കൂളില്‍ വെച്ച് നടന്നു. യോഗത്തില്‍ കുറിഞ്ഞാലിയോട് സബ് സെന്റര്‍ നിര്‍മാണം വൈകുന്നതിലുള്ള ആശങ്ക അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ തീരുമാനിച്ചു. വാര്‍ഡിലെ പൊതു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അയല്‍ക്കൂട്ടം കണ്‍വീനര്‍മാര്‍ മുഖേനയും കുടുംബശ്രീ അംഗങ്ങളുടെയും വിവിധ ക്ലബ്ബുകളുടെയും സഹകരണത്തോടെ നടത്താന്‍ തീരുമാനിച്ചു. നിലവിലെ സാഹച...Read More »

More News in vatakara