Categories

ഇന്ന് സ്വപ്ന ഫൈനല്‍; മത്സരം തീപാറും

വളയം: വളയം പ്രണവം അച്ചംവീട് വോളി മേളയില്‍ ഇന്ന് സ്വപ്ന ഫൈനല്‍. കരുത്തരായ ബ്രദേഴ്സ് ചാലപ്പുറവും, അറക്ക ബ്രദേഴ്സ് കുറുവന്തേരിയും ആണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ബ്രദേഴ്‌സ് ചാലപ്പുറവും MAC അബുദാബിയും തമ്മിൽ ഏറ്റുമുട്ടി  ബ്രദേഴ്‌സ് ചാലപ്പുറവും, രണ്ടാം സെമി ഫൈനൽ അറക്ക ബ്രദേഴ്‌സ് കുറുവന്തേരിയും ടീം O 2 കുനിങ്ങാടും തമ്മിലുള്ള മത്സരത്തില്‍ വിജയിച്ച  അറക്ക ബ്രദേഴ്‌സ് കുറുവന്തേരിയും ആണ് ഫൈനലിലേക്ക് കടന്നത്‌.

നേരത്തെ വനിതാ വിഭാഗം മത്സരത്തില്‍ ഫൈനലിൽ കൃഷ്ണ മേനോൻ കോളേജ് കണ്ണൂരും സെൻറ് മേരീസ് കോളേജ് ബത്തേരിയും തമ്മിൽ ഏറ്റുമുട്ടിയപ്പോള്‍  സെൻറ് മേരീസ് കോളേജ് ബത്തേരി ആയിരുന്നു കപ്പ്‌ ഉയര്‍ത്തിയിരുന്നത്. 21 നെതിരെ 25 പോയന്റ് നേടി എതിരില്ലാത്ത മൂന്ന്  സെറ്റും കരസ്ഥമാക്കിയാണ് വോളീബോൾ താരറാണിപ്പട്ടം സ്വന്തമാക്കി സെന്റ് മേരീസ് കോളേജ് ബത്തേരി കളിക്കളം നിറഞ്ഞടിയത്.

ഇന്നലെ അഞ്ച് സെറ്റ് കണ്ട മത്സരത്തില്‍ ആദ്യ സെറ്റ് 18’നു എതിരെ 25 പൊയ്ന്റും, 25-18 എന്ന ക്രമത്തിൽ രണ്ടാം സെറ്റും അറക്ക ബ്രദേഴ്‌സ് നേടിയപ്പോള്‍ മൂന്നാം സെറ്റ് 20’നെതിരെ 25 പോയിന്റ് നേടിക്കൊണ്ട് O2 കുനിങ്ങാട് സെറ്റ് തിരിച്ചുപിടിച്ചതിനു കൂടാതെ നാലാം സെറ്റ്  21-25 എന്ന ക്രമത്തിൽ O2 കുനിങ്ങാട് സ്വന്തമാക്കി മത്സരത്തിലേക്ക് തിരിച്ചു വന്നു.

ആവേശകരമായ പതിനെഞ്ചു പൊയന്റിന്റെ ആവേശകരമായ അഞ്ചാം സെറ്റ് മനു ജോസഫ് ഗലറിയെ ഇളക്കി മറിച്ചും, ആവേശം അത്യുന്നതങ്ങളിലെത്തിയ അഞ്ച് സെറ്റു കളികൾ, ഗ്യാലറി അല കടലായ നിമിഷങ്ങൾ, രക്തം പുരണ്ട ശിരസ്സുമായി അടങ്ങാത്ത കലിയോടെ വിഘ്നേഷ് കളിക്കളത്തിൽ, മനു ജോസഫിന്റെ മിന്നൽ പിണർപ്പ് സ്മാഷുകൾ, O2 കുനിങ്ങാടിന്റെ പോരാട്ട വീര്യം, വിയർപ്പു വീണു നനഞ്ഞ മൈതാനം  കാണികൾക്ക് വിരുന്നായ മത്സരത്തിൽ പൊരുതി നേടിയ വിജയ പകിട്ടോടെ അറക്ക ബ്രദേഴ്സ് ഒടുവില്‍ ഫൈനലിലേക്ക്. മത്സരത്തിനിടയില്‍ പോസ്റ്റിലിടിച്ചുണ്ടായ പരിക്കു വകവയ്ക്കാതെ തന്റെ ടീം വിജയ തീരമണയും വരെ കളിക്കളത്തിൽ നിറഞ്ഞാടിയ വിഘ്നേശിന്റെ പോരാട്ട വീര്യത്തെയും കാണികള്‍ ആവേശത്തോടെ ഏറ്റുവാങ്ങി.

ഇന്നത്തെ മത്സരത്തില്‍ കരുത്തരായ റെയില്‍വെയുടെ സ്മാഷാര്‍ മനു ജോസഫും കേരള ടീം ക്യാപ്റ്റന്‍ രതീഷും (ലിബറോ) ഏറ്റുമുട്ടുന്നതോടെ മത്സരം കടുക്കുന്നതോടപ്പം കാണികള്‍ക്ക് വര്‍ണ്ണപ്പകിട്ടു നല്‍കുന്നതിലും സംശയമില്ല. വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന ജില്ലാ പുരുഷ വിഭാഗം  മറ്റൊരു ഫൈനല്‍ മത്സരത്തില്‍  ഓർക്കിഡ് താനിയുള്ളപൊയിലും ക്രെസന്റ് ചെറുമോത്തും ഏറ്റുമുട്ടും.

NEWS ROUND UP