#InchakadBalachandran| ചൂടേറുമ്പോൾ ഓർക്കണം; പ്രകൃതി ഇനി വരുന്ന തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് - കവി ഇഞ്ചക്കാട് ബാലചന്ദ്രൻ

#InchakadBalachandran| ചൂടേറുമ്പോൾ ഓർക്കണം; പ്രകൃതി ഇനി വരുന്ന തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് - കവി ഇഞ്ചക്കാട് ബാലചന്ദ്രൻ
Mar 28, 2024 05:06 PM | By Kavya N

നാദാപുരം : (nadapuramnews.com) രാപകൽ ഭേദമന്യേ അ ന്തരീക്ഷ ഊഷ്മാവ് ഏറി ചൂട് സഹിക്കാതെ നിൽക്കുമ്പൊഴെങ്കിലും നാം ഓർക്കണം ഈ മണ്ണും മരങ്ങളും ഇനി വരുന്ന തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് കവിയും ചലചിത്ര ഗാന രചയിതാവുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ പറഞ്ഞു.

പ്രോവിഡൻസ് സ്കൂൾ 37ാം വാർഷികാഘോഷം "ഇനി വരുന്ന തലമുറയ്ക്ക് പ്രോവിഡൻസ് ഫെസ്റ്റ് - 24 "കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നരപതിറ്റാണ്ട് മുമ്പ് "ഇനി വരുന്ന തലമുറയ്ക്ക് " എന്ന കവിത താൻ എഴുതമ്പോൾ ചോദിച്ച ചോദ്യങ്ങൾക്ക് ഇന്നാണ് ലോകം ഉത്തരം തേടി പരക്കം പായുന്നതെന്നും ഇഞ്ചക്കാട് ബാലചന്ദ്രൻ പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്നു വരുന്ന ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് കെ.കെ ശ്രീജിത് അധ്യക്ഷനായി.

ഗായകനും സംഗീത സംവിധയകനുമായ അജയ് ഗോപാൽ മുഖ്യാതിഥിയായി. അഡ്മിനിസ്ട്രേറ്റർ വിവി ബാലകൃഷ്ണൻ, പ്രധാന അധ്യാപിക സി ബീന, പിടിഎ ഭാരവാഹികളായ ടി സി കൃഷ്ണ ദാസ്, എം ടി കെ മനോജൻ , വിനയ എന്നിവർ സംസാരിച്ചു.

സ്കൂളിനായി പിടിഎ സമ്മാനിച്ച ശുദ്ധജല സംഭരണികൾ പിടിഎ എക്സിക്യുട്ടീവ് അംഗങ്ങളായ റോഷിൽ , അഭിലാഷ്, സതീശൻ, ജിജിന, രേഷ്മ, സൗപർണിക , ഷിജി, ദിവ്യ, രേഷ്മ, ദീപ, രേഷ്മ തൂണേരി എന്നിവർ കൈമാറി. സി പി ജിതേഷ് അജിത, രജനി എന്നിവർ ഏറ്റുവാങ്ങി. പ്രിൻസിപ്പൾ എം.കെ വിനോദൻ സ്വാഗതവും, സ്കൂൾ ലീഡർ നിവേദ ആർ ജെ നന്ദിയും പറഞ്ഞു.

സ്കൂളിൽ പഠന- പാഠ്യേതര വിഷയങ്ങളിൽ പ്രതിഭ തെളിയിച്ച 250 ലധികം കുട്ടികളെ അനുമോദിച്ചു. പ്രതിഭാ സംഗമത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്മാരായ വി.വി മുഹമ്മദലി , അഡ്വ. വി.കെ ജ്യോതിലക്ഷ്മി, കെ.പി പ്രദീഷ്, സുധാസത്യൻ ,നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് . പ്രസിഡൻ്റ് അഖില മര്യാട്ട്, ഗ്രാമപഞ്ചായത്ത് അംഗം നിഷ മനോജ് , കവി രഞ്ചിത്ത് കുമാർ പുറമേരി എന്നിവർ ഉപഹാരങ്ങൾ നൽകി.

#Remember #igets #hot #Poet #InchakadBalachandran #says #nature #belongs #next #generation #too

Next TV

Related Stories
#cmhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

Apr 28, 2024 11:20 AM

#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 28, 2024 10:51 AM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#OBITUARY | നരിക്കാട്ടേരി തയ്യുള്ളതിൽ അമ്മദ് അന്തരിച്ചു

Apr 27, 2024 11:01 PM

#OBITUARY | നരിക്കാട്ടേരി തയ്യുള്ളതിൽ അമ്മദ് അന്തരിച്ചു

ഖബറടക്കം നാളെ ( 28-4-2024 ഞായർ )കുന്നുമ്മൽ ജുമാ മസ്ജിദ്...

Read More >>
#kkshailaja | ‘കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളെന്നാണ് വിശ്വാസം, മറിച്ചാണെങ്കിൽ തെളിയിക്കട്ടെ’ -കെ.കെ ശൈലജ

Apr 27, 2024 10:02 PM

#kkshailaja | ‘കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളെന്നാണ് വിശ്വാസം, മറിച്ചാണെങ്കിൽ തെളിയിക്കട്ടെ’ -കെ.കെ ശൈലജ

സൈബർ കേസുകളിൽ അന്വേഷണം തുടരണം. യുഡിഎഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയെന്നും ശൈലജ ടീച്ചർ...

Read More >>
#INL | വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം -ഐഎൻഎൽ

Apr 27, 2024 06:12 PM

#INL | വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം -ഐഎൻഎൽ

പിന്നീട് ജില്ലാ കലക്ടർ വിഷയത്തിൽ ഇടപെടുകയും ആരെയും വോട്ട് ചെയ്യാൻ അനുവദിക്കേണ്ടതില്ലന്ന് ഓർഡറിട്ടതിനെ തുടർന്ന് ലീഗുകാർ പരിഹാസ്യരായി തിരിച്ചു...

Read More >>
Top Stories

News Roundup