#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു
Apr 26, 2024 09:41 PM | By Meghababu

നാദാപുരം: (nadapuram.truevisionnews.com)സമയപരിധി കഴിഞ്ഞിട്ടും നീണ്ട ക്യൂവിൽ വോട്ടെടുപ്പ് പൂർത്തിയായ നാദാപുരത്ത് ഓപൺ വോട്ടിനെ ചൊല്ലി വിവിധയിടങ്ങളിൽ തർക്കം.

മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് അനുവദിച്ചെന്ന സി.പി.എം പരാതിയിൽ പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു. കല്ലാച്ചി എം.എൽ.പി സ്കൂളിലെ 162ാം ബൂത്ത് പ്രിസൈഡിങ് ഓഫിസർ പേരാ​​മ്പ്ര സ്വദേശി ഷിനോദിനെയാണ് അറസ്റ്റുചെയ്തത്.

ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു. വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത് കണ്ടെത്തിയിരുന്നു. കലക്ടറുടെ നിർദേശത്തെ തുടർന്ന് നാദാപുരം പൊലീസാണ് പ്രിസൈഡിങ് ഓഫിസറെ അറസ്റ്റു​ചെയ്തത്.

പരാതിയെ തുടർന്ന് ഇദ്ദേഹ​ത്തെ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. തൊട്ടടുത്ത 163ാം ബൂത്തിലും ഓപൺ വോട്ടിനെക്കുറിച്ച് ബൂത്ത് ഏജന്റുമാർ തമ്മിൽ വാക്കേറ്റമുണ്ടായി.

നിരവധി ഓപൺ വോട്ടുകൾ ചെയ്ത ബൂത്തിൽ ഒരു സി.പി.എം വോട്ടറെ പ്രിസൈഡിങ് ഓഫിസർ തടഞ്ഞതായാണ് ആരോപണം. ബഹളത്തെ തുടർന്ന് ഏറെ നേരം പോളിങ് തടസ്സപ്പെട്ടു.

#Open #vote #without #following #norms #Presiding #officer #arrested

Next TV

Related Stories
#commemoration |പ്രതിഭയുടെ ഓർമ്മ ; പി ബി അൻഷുൽ മൂന്നാം വാർഷിക അനുസ്മരണം ഇന്ന്

May 7, 2024 12:30 PM

#commemoration |പ്രതിഭയുടെ ഓർമ്മ ; പി ബി അൻഷുൽ മൂന്നാം വാർഷിക അനുസ്മരണം ഇന്ന്

രാത്രി 7 :30 ന് വളയം അച്ചം വീട് പ്രണവം ഓഡിറ്റോറിയത്തിൽ...

Read More >>
#parco|   വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30  വരെ

May 7, 2024 12:20 PM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ...

Read More >>
#Volleyball | കളിച്ച് വളരാൻ ; വിഷൻ വളയം വോളിബോൾ പരിശീലന ക്യാമ്പിന് വളയത്ത് തുടക്കമായി

May 7, 2024 09:21 AM

#Volleyball | കളിച്ച് വളരാൻ ; വിഷൻ വളയം വോളിബോൾ പരിശീലന ക്യാമ്പിന് വളയത്ത് തുടക്കമായി

വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി വളയം ഗ്രാമപഞ്ചായത്ത്....

Read More >>
#childdeath | സഹോദരിയോടപ്പം ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ വീണു പരിക്കേറ്റ കുട്ടി മരിച്ചു

May 6, 2024 11:14 PM

#childdeath | സഹോദരിയോടപ്പം ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ വീണു പരിക്കേറ്റ കുട്ടി മരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കക്കട്ട് മധുകുന്ന് എ.ആർ രജീഷിൻറെ മകൾ നൈറാ രാജ് (ഒന്നരവയസ് ) ആണ്...

Read More >>
#akshaydeath | ദുരൂഹത നീക്കണം: അക്ഷയ്‌ യുടെ വീട് ഷാഫി പറമ്പിൽ എംഎൽഎ സന്ദർശിച്ചു

May 6, 2024 09:57 PM

#akshaydeath | ദുരൂഹത നീക്കണം: അക്ഷയ്‌ യുടെ വീട് ഷാഫി പറമ്പിൽ എംഎൽഎ സന്ദർശിച്ചു

മരണത്തിൽ ദുരൂഹതയുണ്ടെന്നും, നിരവധിയായ സംശയങ്ങൾ ഉൾപ്പെടുത്തി തങ്ങൾ നൽകിയ കേസിൻ മേൽ സമഗ്രമായി അന്വേഷിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബവും...

Read More >>
 #Quiz|'നീലക്കുറിഞ്ഞി' ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം നാളെ

May 6, 2024 04:38 PM

#Quiz|'നീലക്കുറിഞ്ഞി' ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം നാളെ

ജൈവ ജൈവവിധ്യ പഠനോത്സവത്തിൻ്റെ ഭാഗമായി ജില്ലയിൽ ബ്ലോക്ക് തല ക്വിസ് മത്സരം മെയ്‌ എഴിന് രാവിലെ 10 മണിക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ...

Read More >>
Top Stories