Featured

#landfree | ഭൂമി സൗജന്യം; മതിലുകൾ പുന:ർ നിർമ്മിച്ച് തരണം -ആക്ഷൻ കമ്മിറ്റി

News |
May 6, 2024 09:48 AM

 നാദാപുരം : (nadapuram.truevisionnews.com)   കോടികൾ വിലവരുന്ന ഭൂമി സൗജന്യമായി വിട്ടുനൽകാമെന്നും പകരം ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച വീട് സംരക്ഷണ മതിലുകൾ പുന:ർ നിർമ്മിച്ചു നൽകണമെന്ന് കുളങ്ങരത്ത് -നമ്പ്യത്താംകുണ്ട്-വാളൂക്ക് -വിലങ്ങാട് റോഡ്സൈഡ് ലാന്റ് ഓണേഴ്സ് ആക്ഷൻ കമ്മിറ്റി അംഗങ്ങളുടെ ജനറൽബോഡി അംഗീകരിച്ച പ്രമേയം.

കുളങ്ങരത്ത്-വിലങ്ങാട് റോഡ് വികസനത്തിന് റോഡിനിരുവശവും ഭൂമിയുള്ളവരുടെ പൂർണ പിന്തുണയുണ്ട്. നാടിനും നാട്ടാർക്കും ഗുണം ലഭിക്കുന്ന ഏത് പദ്ധതിയോടും അനുകൂലനിലപാടാണ് തങ്ങൾക്ക്.


റോഡ് വികസനത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകാൻ ബഹുഭൂരിപക്ഷം പേരും തയ്യാറാണ്. സ്ഥലം സൗജന്യമായി വിട്ടു നൽകാൻ തയ്യാറാണെങ്കിലും റോഡ് വികസനത്തിനായി പൊളിച്ചു മാറ്റുന്ന മതിലുകൾ പുനർനിർമിച്ചു തരണം എന്ന ന്യായമായ ആവശ്യം തുടക്കം മുതൽ തന്നെ ബന്ധപ്പെട്ടവരുടെ മുന്നിൽ അവതരിപ്പിച്ചാണ്.

വിവരാവകാശ നിയമപ്രകാരം കേരള റോഡ്ഫണ്ട് ബോർഡിൽ നിന്നും ലഭിച്ച മറുപടിയിൽ പറയുന്നതിങ്ങനെയാണ്. "വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റേണ്ടി വരുന്ന മതിലുകൾ പുതുക്കി പണിയുന്നതിന്ആവശ്യമായ തുക വകയിരുത്തിക്കൊണ്ട് ഡിവൈസ് എസ്റ്റിമേറ്റ് അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. അനുമതിലഭിച്ചിട്ടില്ല. "

ഉത്തരവാദപ്പെട്ടവർ ഇടപെട്ട് അനുമതി വാങ്ങിയെടുത്താൽ ഇപ്പോൾ നിലനിൽക്കുന്ന തടസ്സത്തിന്റെ എഴുപത്തി അഞ്ച് ശതമാനത്തോളം പരിഹരിക്കപ്പെടും എന്ന് ഉറപ്പുണ്ട്. പിന്നെയുള്ളത് തീരെ സാമ്പത്തികം ഇല്ലാത്തത് കൊണ്ട് അതിരിൽ മതിൽ കെട്ടാതെ കൊള്ള്(കിള)നിലനിർത്തിയവരുടെ കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്നതാണ്.

ആക്ഷൻ കമ്മിറ്റി ഒരു സബ്ബ് കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്.സൗഹൃദാന്തരീക്ഷത്തിൽ അന്യോന്യം മനസ്സിലാക്കിയും അംഗീകരിച്ചും ജനപ്രതിനിധികൾ സബ്ബ് കമ്മിറ്റിയുമായി സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഇതിലുള്ളു.

ഇടപെടലിലുണ്ടായ ശരിയല്ലാത്ത സമീപനവും ചിലരുടെയെങ്കിലും ശത്രുതാപരമായ നീക്കവും പ്രശ്നം വഷളാവാൻ കാരണമായിട്ടുണ്ടെന്നും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.

ഏതായാലും സൗഹൃദാന്തരീക്ഷത്തിൽ ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മഴക്ക് മുമ്പെ നല്ലൊരു മെയ്ന്റനൻസ് വർക്ക് നടത്തിയാലെ ഇന്നത്തെ ദുഷ്ക്കരമായ യാത്രക്ക് താൽക്കാലികമായെങ്കിലും ഒരു പരിഹാരമുണ്ടാവൂവെന്നും ജനറൽ സെക്രട്ടറി പാറക്കൽ നവീൻ ചന്ദ്രൻ വാർത്താ കുറിപ്പിൽ പറഞ്ഞു.

#land #free #Walls #should #be #rebuilt #Action #Committee

Next TV

Top Stories