ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ എടച്ചേരി പഞ്ചായത്ത് റോഡിലെ തയ്യുള്ളതിൽ മുക്ക് പരിസരത്ത് റോഡരികിൽ വാഹനമിടിച്ച് നട്ടെല്ലിന് പരിക്കേറ്റ തെരുവ് നായ സങ്കട കാഴ്ചയാകുന്നു.
മുറിവേറ്റ് നീങ്ങാനാകാതെ പുഴുവരിച്ച് കിടക്കുന്ന നായയെ ഇരിങ്ങണ്ണൂരിലെ മാണിക്കോത്ത് സുധീറാണ് അലിവ് തോന്നി വടകര മൃഗാശുപത്രിയിലെത്തിച്ച് ഡോക്‌ടറെ കാണിക്കാനും ചികിത്സിക്കാനും മുന്നിട്ടിറങ്ങിയത്.
എക്സറേ എടുക്കുകയും ഗ്ലൂക്കോസ് കയറ്റുകയും ഇഞ്ചക്ഷൻ എടുക്കുകയും ചെയ്തു. മുറിവിൽ മരുന്ന് വെച്ചു ശുശ്രൂഷിച്ച് വരികയാണ് ഇപ്പോൾ നാദാപുരത്തെ ലിനീഷിൻ്റെ ഓട്ടോറിക്ഷ വിളിച്ചാണ് രണ്ടു പ്രാവശ്യമായി 33858 വടകര മൃഗാശുപത്രിയിലെത്തിച്ചത്.
വാഹനം ഇടിച്ചതിനെ തുടർന്ന് പിൻകാലുകൾക്ക് നടക്കാൻ പറ്റാതെ ഇഴയുകയായിരുന്നു നായ. മുറിവിൽ നിന്നും പുഴുവരിക്കുന്ന നിലയിലായിരുന്നു നായയുടെ അവസ്ഥ.
പരിസരത്തെ ആളില്ലാത്ത വീട്ട് മുറ്റത്ത് കിടത്തി പരിചരിക്കുകയാണ് ഇപ്പോൾ നായ ഭക്ഷണം കഴിക്കുന്നുമുണ്ട്. എക്സറേയും മരുന്നുകളും ഓട്ടോ കൂലിയുമടക്കം മൂവായിരത്തോളം രൂപ ചിലവ് വന്നെങ്കിലും ചില സുമനസ്സുകൾ സുധീറിന് സഹായം നൽകിയിരുന്നു നട്ടെല്ലിന് പൊട്ടലുള്ളതിനാൽ വേഗത്തിൽ നടക്കാനാവാത്ത അവസ്ഥയിലാണ് നായ ഇതിനെ സംരക്ഷിക്കാനും ശുശ്രൂഷിക്കാനുമുള്ള ഒരു ഷെൽട്ടറിനുള്ള അന്വേഷണത്തിലാണ് ഈ യുവാവ്.
ഒരു മിണ്ടാപ്രാണി വേദന കൊണ്ട് പുളയുന്നത് കണ്ടിട്ട് പലരും മുഖം തിരിച്ച് നടന്നു പോയപ്പോഴും അതും ഒരു ജീവനുള്ള മൃഗമാണന്ന തിരിച്ചറിവിലൂടെയാണ് സുധീർ ഈ പ്രവൃത്തിക്ക് മുൻകൈ എടുത്തത്.
നായക്ക് കൃത്യ സമയങ്ങളിൽ ഭക്ഷണം നൽകാനും സുധീർ സമയം കണ്ടെത്തുന്നുണ്ട്. വടകര താലൂക്കാഫീസിലെ താൽക്കാലിക ഡ്രൈവറാണ് സുധീർ . സി.പി.ഐ ഇരിങ്ങണ്ണൂർ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മറ്റിയംഗവുമാണ്.
#young #man #consoled #stray #dog #hit #vehicle #injured #spine