നാദാപുരം: (nadapuram.truevisionnews.com)വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണ തൊഴിലാളികൾ ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
ക്ഷേമനിധി സെസ്സ് യഥാ സമയം പിരിച്ചെടുക്കുക, പെൻഷൻ കുടിശ്ശികസഹിതം വിതരണം ചെയ്യുക, ആനുകൂല്യങ്ങൾക്ക് കാലതാമസം ഇല്ലാതെ വിതരണം ചെയ്യുക, നിർമ്മാണ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു.നേതൃത്വത്തിൽ മാർച്ചും , ധർണ്ണയും നടത്തിയത്.
നാദാപുരം ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന മാർച്ച് സി.പി.ഐ.എം. ഏരിയ സെക്രട്ടറി പി .പി .ചാത്തു ഉദ്ഘാടനം ചെയ്തു.
കെ ജയേഷ് അധ്യക്ഷത വഹിച്ചു. പി അനിൽകുമാർ സ്വാഗതം പറഞ്ഞു.
കെ. പി. കുമാരൻ മാസ്റ്റർ, ഇ .പി .അപ്പുണ്ണി, ടി. പി. രാജൻ ,പി. പി .ഷഹറാസ് ,കെ രാജൻ എന്നിവർ സംസാരിച്ചു.
പുറമേരിയിൽ സിഐടിയു ഏരിയ സെക്രട്ടറി എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി അനീഷ് അധ്യക്ഷത വഹിച്ചു.
കെ .പി . ചന്ദ്രൻ സ്വാഗതവും ,എം. രാജൻ, ടി. ടി. കെ.വിജീഷ്,രഞ്ജിത്ത് അരൂര് എന്നിവർ സംസാരിച്ചു.
എടച്ചേരിയിൽ യൂണിയൻ ഏരിയ പ്രസിഡണ്ട് കെ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു കെ ബൈജു അധ്യക്ഷത വഹിച്ചു.
പി കൃഷ്ണൻ സ്വാഗതവും, പി. ബാലൻ, എം. രാജൻ എന്നിവർ സംസാരിച്ചു.
തൂണേരി യൂണിയൻ ഏരിയ സെക്രട്ടറി കെ. കെ. ബാബു ഉദ്ഘാടനം ചെയ്തു.
സി .എച്ച്. വിജയൻ അധ്യക്ഷത വഹിച്ചു.
സി.കൃഷ്ണൻ സ്വാഗതവും,യു .കെ. ബാലൻ ,കെ . ബാലൻ എന്നിവർ സംസാരിച്ചു.
ചെക്യാട് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എം.പി. വാസു ഉദ്ഘാടനം ചെയ്തു. കെ ഷാനി അധ്യക്ഷത വഹിച്ചു. കെ പി രാജീവൻ സ്വാഗതവും എം. സി . മനോജൻ , ഇ.മുകുന്ദൻ എന്നിവർ സംസാരിച്ചു.
വളയം യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി. പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. കെ .വിനോദൻ അധ്യക്ഷത വഹിച്ചു. എം.പി. പ്രേമൻ സ്വാഗതം പറഞ്ഞു.
വാണിമേൽ .കെ. എൻ. നാണു ഉദ്ഘാടനം ചെയ്തു. കെ.ചന്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വി കെ സജിത്ത് സ്വാഗതവും, കെ. വി. രാജൻ, കെ.എം.ചന്ദ്രൻഎന്നിവർ സംസാരിച്ചു
#gramapanchayat #office #organized #march #dharna #raise #various #demands #citu