Sep 21, 2024 10:38 AM

നാദാപുരം:(nadapuram.truevisionnews.com) കൂട്ടുകൃഷിയിൽ കാർഷിക വിപ്ലവം തീർത്ത് അരൂരിൽ കർഷക സംഘം നേതൃത്വത്തിലുള്ള കാർഷിക കൂട്ടായ്മ.

അഞ്ച് വർഷത്തിനിടയിൽ കാർഷിക മേഖലയിൽ ആരെയും അതിശയിപ്പിക്കുന്ന മുന്നേറ്റുമാണ് ഈ കൂട്ടായ‌മ സൃഷ്‌ടിച്ചത്. കൃഷി അന്യംനിന്ന വയലുകളെ കാർഷിക സമൃദ്ധിയിലേക്ക് ഉയർത്താനും കൂട്ടായ‌മക്ക് സാധിച്ചു.

കൃഷി ലാഭമുണ്ടാക്കാൻ മാത്രമല്ല, സമൂഹത്തിന് പ്രയോജനമാകുന്ന രീതിയിൽ ചെയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യം. കർഷകസംഘം അരൂർ ടൗൺ യൂണിറ്റ് 2019ലാണ് 15 അഗങ്ങൾ ഉൾപ്പെട്ട കൂട്ടുകൃഷി കൂട്ടായ്മ രൂപീകരിച്ചത്.

അംഗങ്ങൾ അരൂരിൽ കൃഷിയിലേർപ്പെട്ട കർഷകർ 500 രൂപ ഷെയറെടുത്ത് 50 സെന്ററിൽ കൃഷി തുടങ്ങി. നില മൊരുക്കി വിത്ത് വിതച്ചതും പരിപാലിച്ചതും അംഗങ്ങൾ തന്നെയാണ്.

ഒരുവർഷം കൊണ്ടുതന്നെ കൃഷിയിലെ വരുമാനംകൊണ്ട് ഷെയർ തുകയും ലാഭവിഹിതവും കർഷകർക്ക് നൽകാനും സാധിച്ചിട്ടുണ്ട്. നൂതനമായ കൃഷിരീതികൾ പഠിക്കാൻ വിവിധ ഇടങ്ങളിലേക്ക് കാർഷിക പഠനയാത്രകളും സംഘടിപ്പിച്ചു വരുന്നു.

വാഴ, മഞ്ഞൾ, ഇഞ്ചി, ചെറുകിഴങ്ങ്, കണ്ടിക്കിഴങ്ങ് (കാചിൽ), ചേന, കപ്പ തുടങ്ങി വിവിധ വിളകളാണ് കൃഷി ചെയ്യുന്നത് . ജൈവ വളം മാത്രം ഉപയോഗിച്ചാണ് കൃഷി കാർഷിക ഉൽപ്പന്നങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണനവും നടത്തുന്നുണ്ട്.

അന്യം നിന്നുപോകുന്ന ചെറുമണി ധാന്യ കൃഷി പുനരുജീവിപ്പിക്കാനുള്ള പദ്ധതിയും സംഘത്തിനുണ്ട്. പ്രസിഡന്റ് ടി ഗോപാലൻ, സെക്രട്ടറി തോമ രിരാജൻ, ട്രഷറർ എം രമ്യ എന്നിവരാണ് കൂട്ടുകൃഷിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

#Agricultural #Society #group #farmers #Arur #completed #agricultural #revolution #collective #farming

Next TV

Top Stories