#Attemptextortmoney | പണം തട്ടാൻ ശ്രമമെന്ന്; തൂണേരിയിലെ വീട്ടുപടിക്കൽ സമരം വിശദീകരണവുമായി പ്രവാസിയുവാവ്

#Attemptextortmoney | പണം തട്ടാൻ ശ്രമമെന്ന്; തൂണേരിയിലെ വീട്ടുപടിക്കൽ സമരം വിശദീകരണവുമായി പ്രവാസിയുവാവ്
Sep 22, 2024 09:09 PM | By ADITHYA. NP

നാദാപുരം: (nadapuram.truevisionnews.com) ഖത്തറിലെ പങ്കു കച്ചവടത്തിൽ പണം കിട്ടാനുണ്ടെന്ന് പറഞ്ഞ് മൂന്ന് കുടുംബങ്ങൾ തൂണേരിയിലെ വീട്ടുപടിക്കൽ നടത്തിയ സമരത്തിൽ വിശദീകരണവുമായി വീട്ടുടമസ്ഥനായ പ്രവാസിയുവാവ് രംഗത്ത് .

കഴിഞ്ഞ ആഴ്ച്ച തൂണേരി പട്ടാണി കിണറിന് സമീപത്തെ ടിടികെ നൗഷാദിൻ്റെ വീട്ടുപടിക്കൽ നടന്ന സമരം ഭീഷണിപ്പെടുത്തി കൂടുതൽ പണം തട്ടാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് ആരോപണ വിധേയനായ നൗഷാദ് വിശദീകരിക്കുന്നു.


സമരത്തിന് നേതൃത്വം നൽകിയ ഒടികെ റഹിമിന് തന്നോടുള്ള വ്യക്തി വിരോധവും സാമ്പത്തിക ഇടപാടിലെ ക്രമക്കേടുമാണ് തൻ്റെ കുടുംബത്തിലെ ചിലരെ ഉൾപ്പെടെ ഉപയോഗിച്ച് നടത്തിയ സമരത്തിന് പിന്നിലെന്നും നൗഷാദ് ആരോപിച്ചു.

ഖത്തറിൽ ഓടികെ റഹിമുമായി ചേർന്ന് തുടങ്ങിയ റസ്റ്റോറന്റ് , റെഡി മെയിസ് ഷോപ്പ് എന്നിവർക്ക് താൻ നൽകിയ മുതൽമുടക്കിൻ്റെ ലാഭവിഹിതം കിട്ടാതായപ്പോൾ തിരിച്ച് ചോദിച്ചപ്പോൾ ഉണ്ടായ തർക്കമാണ് കുടുംബത്തേയും കൂറ് കച്ചവടക്കാരെയും തനിക്കെതിരെയുള്ള വിരോധമായി മാറിയതെന്നും നൗഷാദ് പറയുന്നു.


വിമാന - കപ്പൽ യാത്ര മാർഗങ്ങൾ ഉപയോഗിക്കാത കാലത്ത് ലാഞ്ച് വഴി കടൽ കടന്ന് പ്രവാസം ആരംഭിച്ച തൂണേരിയിലെ ടിടികെ പോക്കർ, കല്ലികണ്ടിയിലെ പട്ടാടത്തിൽ കുഞ്ഞമ്മദ് ഹാജി, പയ്യോളി സ്വദേശി ഉമ്മർ ഹാജി,എന്നിവർ ചേർന്ന് ഖത്തറിലെ പച്ചക്കറി മാർക്കറ്റിലെ സാലം മുഹമ്മദ് മററിയെന്ന ഖത്തർ സ്വദേശിയിൽ നിന്ന് തട്ട് കട 1980 കളിൽ ഏറ്റെടുത്ത് നടത്തുയൊയിരുന്നു.

മൂന്ന് പേരും മാറി മാറിയാണ് 15 വർഷത്തോളം കട നടത്തിയത്. പിന്നീട് 1995ൽ തൂണേരിയിലെ ടിടികെ പോക്കറുടെ രണ്ടാമത്തെ മകൾ ഫൗസിയയുടെ ഭർത്താവ് തുണേരി കണ്ണങ്കെ യിലെ പി.പി മുഹമ്മദായിരുന്നു കടയുടെ നടത്തിപ്പ് .

1997 മുതൽ ദുബായിൽ ഒരു കഫ്റ്റേറ്റേരിയയിൽ ജോലി ചെയ്യുകയായിരുന്ന തൻ്റെ നാലാമത്തെ മകൻ നൗഷാദിനെ പോക്കർ മറ്റ് പാർട്ണർ മാരുടെ സമ്മതത്തോടെ 2002 ൽ ഖത്തറിൽ എത്തിച്ച് മുഹമ്മദിനെയും നൗഷാദിനെയും കട നടത്തിപ്പ് ഏൽപ്പിച്ചു.

ഈ സമയം 1000 മുതൽ 1500 വരെ ഖത്തർ റിയാൽ ദിവസ കച്ചവടമായിരുന്നു വെന്നും തൻ്റെ കഠിനാധ്വാന ഫലമായി അഞ്ച് വർഷം കൊണ്ട് അയ്യായിരം മുതൽ പതിനായിരം വരെ ഖത്തർ റിയാൽ ദിവസ കച്ചവടമായി ഉയർന്നതായി നൗഷാദ് പറയുന്നു.

ഈ സമയത്ത് മൂന്ന് പാർട്ണർമാരും രണ്ട് നടത്തിപ്പ് കാരും ലാഭ വിഹിതം പങ്കു വെച്ച് എടുത്തിട്ടുണ്ട്. 2016 ൽ പോക്കർ മരണപ്പെട്ടു . ഇതിൻ്റെ തൊട്ടുമുമ്പുള്ള വർഷങ്ങളിൽ മറ്റ് രണ്ട് പേരും മരണപ്പെട്ടിരുന്നു.

2012 ൽ പോക്കറുടെ ഇളയമകൻ അബ്ദുൾ ബാസിത്ത് ഖത്തറിൽ എത്തി കടയിൽ ജോലിക്ക് നിന്നും. ഇതിന് ശേഷം 2017 മുതൽ മുഹമ്മദും നൗഷാദും ബാസിത്തും റസ്റ്റോറന്റ് മാറി മാറി നടത്തുകയായിരുന്നു.

ഈ സമയത്ത് പോക്കരുടെ മൂത്ത മകൻ ബഷീർ ഖത്തറിൽ മറ്റൊരു സ്ഥലത്ത് ജോലി ചെയ്തിരുന്നതായും ആദ്യകാലത്ത് തന്നെ ഉപ്പയ്ക്ക് ഇയാളുടെ കാര്യ പ്രാപ്തിയിൽ വിശ്വാസം ഇല്ലാത്തിനാൽ ഇയാളെ കടയുമായി ബന്ധപ്പെടുത്തിരുന്നില്ലെന്നും നൗഷാദ് പറയുന്നു.

എന്നാൽ മൂന്നാമത്തെ മകൻ സലിം 19 വർഷം പഴയ കടയിലും ഇപ്പോൾ നൗഷാദിൻ്റെ പുതിയ കടയിലും ജോലി ചെയ്ത് വരുന്നുണ്ട് .

2018 ജൂൺ മുതൽ എട്ട് മാസം ബാസിത്ത് സ്വതന്ത്രമായി കട നടത്തിയ സമയത്ത് സ്ഥാപനത്തിൽ കച്ചവടം നന്നായി കുറഞ്ഞതായും തുടർന്ന് താൻ തന്നെ കട ഏറ്റെടുത്ത് നടത്തുകയായിരുന്നുവെന്നും നൗഷാദ് പറഞ്ഞു.

ഇതിനിടെ ബഷീൻ്റെ നേതൃത്വത്തിൽ ബാസിത്തും ബഷീറിൻ്റെ മകൻ ഷഹനാജും ചേർന്ന് മറ്റ് പാർട്ണർമാരെ ഒഴിവാക്കൽ തന്നെ നിർബന്ധിച്ചതായും മറ്റ് ചില പ്രശ്നങ്ങളുണ്ടാക്കി തന്നോട് വാക്ക് തർക്കത്തിൽ ഏർപ്പെട്ടതായും ഖത്തറിൽ വെച്ച് തന്നെ മർദ്ദിച്ചതായും നൗഷാദ് പറയുന്നു.

പ്രശ്നം ഖത്തർ സ്വദേശിയായ കട ഉടമയിൽ എത്തുകയും കാര്യം ബോധ്യപ്പെട്ടതിനെ തുടർന്ന് തന്നെ 2019 ൽ നടത്തിപ്പിന് ഏൽപ്പിക്കുകയായിരുന്നു.

തുടർന്ന് അടുത്ത അഞ്ച് മാസത്തിനകം സ്ഥാപനം നിലനിന്നിരുന്ന അബു ഹമൂർ വെജിറ്റബിൾ മാർക്കറ്റ് ഖത്തർ ഗവർമെൻ്റ് മാറ്റിസ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ഇതിൻ്റെ ഭാഗമായി കട പൊളിച്ചു മാറ്റിയെന്നും നൗഷാദ് വിശദീകരിക്കുന്നു .

താൻ നടത്തിയ കാലയളവിൽ കൃത്യമായി ലാഭവിഹിതം പറ്റിയതിൻ്റെ രേഖ തൻ്റെ വശം ഉണ്ടെന്നും സ്ഥാപനം കൈക്കലാക്കാൻ പറ്റാത വിരോധത്താലാണ് അപവാദ പ്രചരണവും അക്രമവും തുടരുന്നതെന്നും നൗഷാദ് പറഞ്ഞു.

#Attempt #extort #money #Expatriate #youth #explaining #struggle #doorstep #Thuneri

Next TV

Related Stories
#MuthuvadathurMUP | വേറിട്ട മാതൃക; ജയിച്ചവർക്കൊപ്പം പരാജിതരേയും അനുമോദിച്ച് മുതുവടത്തൂർ എം.യു.പി

Nov 27, 2024 10:08 PM

#MuthuvadathurMUP | വേറിട്ട മാതൃക; ജയിച്ചവർക്കൊപ്പം പരാജിതരേയും അനുമോദിച്ച് മുതുവടത്തൂർ എം.യു.പി

പരിപാടിയിൽ പങ്കെടുത്ത വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും മൊമെൻ്റോ നൽകി...

Read More >>
#Certificate | സർട്ടിഫിക്കറ്റ് വിതരണം; വളയത്ത് സന്നദ്ധ സേവകരായി 15 പേർ പരിശീലനം പൂർത്തിയാക്കി

Nov 27, 2024 08:40 PM

#Certificate | സർട്ടിഫിക്കറ്റ് വിതരണം; വളയത്ത് സന്നദ്ധ സേവകരായി 15 പേർ പരിശീലനം പൂർത്തിയാക്കി

വളയം ഗ്രാമ പഞ്ചായത്തിൽ പാലിയേറ്റീവ് വോളണ്ടയിർ പരിശീലനം പൂർത്തിയാക്കിയ സന്നദ്ധ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റ് വിതരണം...

Read More >>
#Muthukuttiattack | പതിയിരുന്ന് അക്രമം; മുതുകുറ്റി വധശ്രമ കേസിൽ പ്രതി അറസ്റ്റിൽ

Nov 27, 2024 08:05 PM

#Muthukuttiattack | പതിയിരുന്ന് അക്രമം; മുതുകുറ്റി വധശ്രമ കേസിൽ പ്രതി അറസ്റ്റിൽ

. മൂന്ന് മാസം മുൻപ് മുതുകുറ്റിയിൽ നിന്നും ഒട്ടുപാലും 78 റബ്ബർ ഷീറ്റുകളും മോഷണം...

Read More >>
#JCI | വിദ്യാഭ്യാസ മേഖലയിൽ മികച്ച പദ്ധതികളുമായി കല്ലാച്ചിയിൽ ജെസിഐ യൂണിറ്റ് ആരംഭിച്ചു

Nov 27, 2024 07:35 PM

#JCI | വിദ്യാഭ്യാസ മേഖലയിൽ മികച്ച പദ്ധതികളുമായി കല്ലാച്ചിയിൽ ജെസിഐ യൂണിറ്റ് ആരംഭിച്ചു

ഈ വർഷത്തെ യംഗ്‌ അച്ചീവ്‌ അവാർഡ്‌ നൽകുന്നതിൽ കല്ലാച്ചി ജെസിഐ ക്ക്‌ വലിയ് അഭിമാനമുണ്ടെന്നും ഭാരവാഹികൾ...

Read More >>
#Dyuti | 'ദ്യൂതി 'യിൽ യൂജികേബിൾ; കല്ലാച്ചി, നാദാപുരം ടൗണുകളിലെ വൈദ്യുതി പ്രശ്നത്തിന് പരിഹാരമാകുന്നു

Nov 27, 2024 05:27 PM

#Dyuti | 'ദ്യൂതി 'യിൽ യൂജികേബിൾ; കല്ലാച്ചി, നാദാപുരം ടൗണുകളിലെ വൈദ്യുതി പ്രശ്നത്തിന് പരിഹാരമാകുന്നു

കല്ലാച്ചി, നാദാപുരം ടൗണുകളിലെ കച്ചവടക്കാരുടെയും പൊതുജനങ്ങളുടെയും ഏറെ കാലത്തെ ആവശ്യമായിരുന്നു പുതിയ ഫീഡർ...

Read More >>
#campaign | പ്രതിഭകൾക്ക് ആദരവ്; ബാഫഖിതങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്മെൻ്റ് സെൻ്റർ ക്യാമ്പയിൻ തുടങ്ങി

Nov 27, 2024 04:01 PM

#campaign | പ്രതിഭകൾക്ക് ആദരവ്; ബാഫഖിതങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്മെൻ്റ് സെൻ്റർ ക്യാമ്പയിൻ തുടങ്ങി

കാമ്പയിൻ പഞ്ചായത്ത് കോഡിനേറ്ററായി എടത്തിൽ നിസാറിനെയും മീഡിയാ കോഡിനേറ്ററായി നംഷി മുഹമ്മദ് നാദാപുരത്തിനെയും...

Read More >>
Top Stories










News Roundup