നാദാപുരം: (nadapuram.truevisionnews.com) കക്കംവെള്ളി വണ്ണാറത്ത് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട് ദിവസമായി നടന്നുവരുന്ന മീലാദ് കോൺഫറൻസ് സമാപിച്ചു. നൂറുൽ ഹുദാ മദ്രസയിൽ മദദേ മദീന 2024 എന്ന പേരിലാണ് പരിപാടി നടന്നത്.
ആദ്യ ദിനത്തിൽ അഷ്റഫ് റഹ്‌മാനി ചൗക്കിയുടെ ഹുബ്ബ്റസൂൽ പ്രഭാഷണം മസ് ഊദ് മൗലവി തുഹ്ഫി ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡന്റ് എ. ടി. അബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. റഷീദ് താജ്‌മഹൽ സ്വാഗതവും അഷ്റഫ് കെ. പി നന്ദിയും പറഞ്ഞു രണ്ടാം ദിവസം കുട്ടികളുടെ മീലാദ് റാലിയും മൗലൂദ് സദസ്സും, കലാപരിപാടികളുമാണ് നടന്നത്.
ദഫ് പ്രദർശനം, ഫ്ലവർ ഷോ ബുർദ മജ്ലിസ്, പരേഡ് എന്നിവ ഉണ്ടായിരുന്നു. സമാപന സമ്മേളനം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. വി. മുഹമ്മദലി ഉത്ഘാടനം ചെയ്തു.അബൂബക്കർ വി. അദ്ധ്യക്ഷത വഹിച്ചു മഹല്ല് സിക്രട്ടറി ടി. കെ. റഫീഖ് സ്വാഗതം പറഞ്ഞു.
മുഹമ്മദ് വഹബി ഖിറാഅത്ത് നടത്തി. റഫീഖ് മാസ്റ്റർ, റഹിം മൗലവി, അബ്ദുസ്സലാം നിസാമി, വി. എ. കുഞ്ഞിപ്പോക്കർ ഹാജി, സത്താർ ടി, മുഹമ്മദ് ഹാജി താരക, പോക്കർ ഹാജി താജ്‌മഹൽ, മുഹമ്മദ്.
പി. പി. ലത്തീഫ് കോമത്, ലത്തീഫ് മാസ്റ്റർ പി, ജാഫർ സി. കെ.നിസാർ, വി. കെ. അബ്‌ദു മൗലവി, അഷ്റഫ് ടി. കെ എന്നിവർ സംസാരിച്ചു.
കുട്ടികൾക്കുള്ള സമ്മാന വിതരണം അബ്‌ദുള്ള മുസ്‌ലിയാർ പി. പി, മുഹമ്മദ് തങ്ങൾ മോമത്ത്, ജാഫർ കെ. ടി. കെ, ജാസം കെ. പി, അമ്മദ് ഹാജി കെ. ടി. കെ, നാസർ. കെ. ശുകൂർ കെ. പി, എന്നിവർ നിർവഹിച്ചു.
#Meelad #conference #held #under #auspices #MahalCommittee #concluded