നാദാപുരം:(nadapuram.truevisionnews.com) വിധവയും രോഗികളായ രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനുള്ള നീക്കം നാട്ടുകാരും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമുൾപ്പെടെയുള്ളവരുടെ എതിർപ്പിനെ തുടർന്നു നിർത്തിവെച്ചു.
വാണിമേൽ പുതുക്കയത്തിന് സമീപം കോളനിയിൽ താമസിക്കുന്ന കദീശ(48) എന്ന സ്ത്രീയുടെ വീടും സ്ഥലവും ജപ്‌തി ചെയ്യുന്ന നടപടിയാണ് തടഞ്ഞത്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കനറാ ബാങ്കിൻ്റെ ഹൗസിംഗ് ലോൺ വിഭാഗമായ കാൻ ഫിൻ ബാങ്ക് ജീവനക്കാർ തിങ്കളാഴ്ച പതിനൊന്നോടെയാണ് പുതുക്കയത്ത് എത്തിയത്.
നിർബന്ധിച്ച് വീട് വിട്ടിറങ്ങാനും വീട് സീൽ വെച്ച് പൂട്ടാനും അധികൃതർ ശ്രമം തുടങ്ങിയതോടെ വീട്ടുകാർ എതിർക്കുകയും ബഹളം കേട്ടെത്തിയ നാട്ടുകാർ പ്രതിഷേധിക്കുകയുമായിരുന്നു.
ഈ സമയം കിഡ്‌നി രോഗിയായ മകനും, കണ്ണിന് അസുഖം ഉള്ള മറ്റൊരു മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മാറിത്താമസിക്കാൻ മതിയായ സൗകര്യം ചെയ്യണമെന്ന് വാർഡ് മെമ്പർ എം.കെ. മജീദ്, മുൻ അംഗം എൻ.പി.വാസു, സി.പി.എം നേതാവ് പി. രാജീവൻ എന്നിവർ ബാങ്കധികൃതരോട് ആവശ്യപ്പെട്ടു.
എന്നാൽ ഇത് പാലിക്കാൻ കഴിയാതായതോടെ ഇവർ ജപ്‌തി നീക്കം ഉപേക്ഷിച്ച് ലക്ഷം രൂപയാണ് ഇവർ വായ്‌പയായി സ്വീകരിച്ചത്.
എട്ടു ലക്ഷത്തോളം അടച്ചെങ്കിലും 23 ലക്ഷത്തോളം രൂപ ഇനിയും അടക്കാനുണ്ടെന്നാണ് ബാങ്കിന്റെ കണക്ക്.
#attempt #leave #house #seal #house #Locals #stopped #foreclosure #poor #family #Vanimel